Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
Back to Home
മൂല്യങ്ങളെ തിരിച്ചുപിടിക്കാന്‍ പ്രേരിപ്പിക്കുന്ന മുട്ടത്തുപാടം കവിതകള്‍
അഗാധമായ ദുഃഖം, വിഷാദസാന്ദ്രമായ നിരാശാബോധം, നിസഹായത്വം തുടങ്ങിയ മനുഷ്യാവസ്ഥകളിലൂടെ കടന്നുകയറുന്ന, സമൂഹമനസാക്ഷിയെ തൊട്ടുണര്‍ത്തുന്ന, ചിന്തോദീപകങ്ങളായ ഒരുകൂട്ടം കവിതകളാണ് അലക്‌സാണ്ടര്‍ മുട്ടത്തുപാടം നൊമ്പരത്തിപ്പൂവ് എന്ന കവിതാസമാഹാരത്തിലൂടെ കാവ്യലോകത്തിനു സമ്മാനിക്കുന്നത്. പുത്തന്‍ വായനാനുഭവം നല്‍കുന്നതിനൊപ്പം പൊതുസമൂഹത്തില്‍ ഏതൊരു പൗരനും കാത്തുസൂക്ഷിക്കേണ്ട മൂല്യബോധങ്ങളെക്കുറിച്ചും ഓര്‍മിപ്പിക്കുന്നതുകൂടിയാവണം കവിതകളെന്നു ചിന്തിക്കുന്ന വ്യക്തിയാണ് ഈ കവി. തന്റെ തൊഴില്‍മേഖല അധ്യാപനം ആയിരുന്നതുകൊണ്ടുകൂടിയാവാം ഈ ചിന്ത അദ്ദേഹത്തില്‍ കടന്നുകൂടിയത്.

തികച്ചും സ്വകാര്യമായ ജീവിതാനുഭവങ്ങളെ പൊതുസമൂഹത്തിനു നേര്‍ക്കു പിടിച്ച ദര്‍പ്പണങ്ങളായി കാണുകയും അവയിലൊക്കെ ഹാസ്യരസം കെണ്ടത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നതാണ് അലക്‌സാണ്ടര്‍ മുട്ടത്തുപാടത്തിന്റെ കവിതകളുടെ പ്രത്യേകത. കൈയടക്കവും ഭാവനയും ഒത്തിണങ്ങിയ ശൈലി. റിട്ടയര്‍മെന്റിനുശേഷം എഴുതാന്‍ തുടങ്ങിയതിനെ അദ്ദേഹം ന്യായീകരിക്കുന്നത് ആംഗലേയ കവി ബൈറണ്‍ പ്രഭുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ്. 66ാം വയസില്‍ ഭാര്യയൊടൊത്ത് കൊച്ചുമകളെ കാണാന്‍ അമേരിക്കയ്ക്കു പോയതുപോലും ഒരു കവിതയുടെ വിത്തായി മാറുന്നു. പുനര്‍ജനി എന്ന കവിത യാഥാര്‍ഥ്യമായത് അങ്ങനെയാണ്. ലോകത്തോട് വിളിച്ചു പറയാന്‍ ഇനിയും ചിലതൊക്കെയുണ്ട് എന്ന ഉള്‍വിളിയിലാണ് അദ്ദേഹം തന്റെ ഓരോ കവിതകള്‍ക്കുവേണ്ടിയും തൂലിക ചലിപ്പിക്കുന്നത്. അതിന് ചട്ടക്കൂടുകളും പാരമ്പര്യങ്ങളും കണക്കിലെടുത്തില്ല. ഉളളില്‍ തളംകെട്ടി നില്‍ക്കുന്ന വികാരങ്ങള്‍ക്ക് ഓവു ചാലുകള്‍ കീറിയിടുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് കവി തന്നെ സാക്ഷ്യപ്പെടുത്തുന്നു.

വര്‍ത്തമാനകാലത്തിന്റെ ആശങ്കകളെ ഹാസ്യരസത്തില്‍ പൊതിഞ്ഞ് മനോഹരമായി വരച്ചിടാന്‍ അലക്‌സാണ്ടര്‍ മുട്ടത്തുപാടത്തിന് കഴിഞ്ഞിട്ടുണ്ട്. ഉള്ള കാര്യം നേരിട്ടു പറയുന്നതില്‍ തെല്ലും വിമുഖത കാണിക്കാത്ത കവി പക്ഷേ, ആ ആശങ്കകളെക്കുറിച്ച് പ്രവചനസ്വഭാവത്തോടെ പ്രതികരിക്കുന്നുമില്ല. നേരത്തെ പറഞ്ഞതുപോലെ അധ്യാപകന്‍ കൂടിയായതിനാലാവാം കവി തന്റെ രചനകളിലെല്ലാം ഒരു സന്ദേശം നല്കാന്‍ ശ്രമിക്കുന്നു്. 'മായ' എന്ന കവിത മനുഷ്യജീവിതത്തിന്റെ അര്‍ഥവും അര്‍ഥശൂന്യതയും ഉയര്‍ച്ചതാഴ്ചകളും കൃത്യമായി വരച്ചിടുന്നതാണ്. ഈ കവിത വായിച്ചു തീരുമ്പോള്‍ മഹാകവി പാലാ നാരായണന്‍ നായരുടെ
'കീറിനാറിയ മാറാപ്പുകൊെന്റെ/
താറുമാറായ ജീവിതം മറച്ചു ഞാന്‍'
എന്ന വരികള്‍ വായനക്കാരുടെ മനസില്‍ ഓടിയെത്താം. മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളില്‍ ഒന്നാണ് 'പകല്‍മാന്യത' എന്ന് പറയാതെ പറയുന്ന കവിതയാണ് 'മായ'.

നമ്മുടെ നാട് നേരിട്ട സമാനതകളില്ലാത്ത ദുരന്തത്തിന്റെ നേര്‍ചിത്രമാണ് 'പ്രളയം' എന്നുതന്നെ പേരിലുള്ള കവിത. നമുക്ക് ചില സമയങ്ങളിലെങ്കിലും കൈമോശം വന്ന മാനവികതയും മനുഷ്യത്വവും തിരിച്ചുപിടിച്ചതിന്റെ സന്തോഷവും അഹങ്കാരം ഇല്ലാതായിപ്പോയതിന്റെ സമാധാനവും കവി ഇവിടെ പങ്കുവയ്ക്കുന്നു.

'ഒറ്റയ്ക്ക്' എന്ന കവിതയിലേക്കെത്തുമ്പോള്‍ കവി പങ്കുവയ്ക്കുന്നത് മരണമെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ്. ഒരുപക്ഷേ, ഇത് റോബര്‍ട്ട്‌സ് ഫ്രോസ്റ്റിന്റെ 'സ്‌റ്റോപ്പിംഗ് ബൈ വുഡ്‌സി' നെയും ഡി. വിനയചന്ദ്രന്റെ 'ഭിക്ഷക്കാരന്‍' എന്ന കവിതയെയും ഓര്‍മിപ്പിക്കുന്നു. ഇരുവരും മരണത്തെ ദാര്‍ശനികമായിക്കൂടി സമീപിക്കുമ്പോള്‍ അലക്‌സ് യാഥാര്‍ഥ്യബോധത്തോടെയാണ് മരണത്തെക്കുറിച്ച് എഴുതുന്നത് എന്നുമാത്രം.

രാഗാദ്രവും, സ്‌നേഹസുരഭിലവും വികാരതന്തുലിതവുമായ ഒരു കുലീന മനസിന്റെ ആകുലതകളും പ്രതീക്ഷകളും നൊമ്പരങ്ങളും ആകാംഷകളും കരുതലുകളും തരിച്ചറിവുകളും ഈ അക്ഷരക്കൂട്ടായ്മയില്‍ തെന്നിച്ചിന്നിവിളങ്ങി നിക്കുന്നതു കാണാമെന്ന് അവതാരികയില്‍ ഡോ. അലക്‌സ് പൈകട നടത്തുന്ന നിരീക്ഷണം പൂര്‍ണ്ണമായും ശരിയാണെന്നു കവിതകള്‍ വായിച്ചു തീരുമ്പോള്‍ വായനക്കാരനു തോന്നുന്നുവെങ്കില്‍ കവിയുടെ പ്രയത്‌നം വിജയിച്ചുവെന്നു കരുതാം.

'ഫെമിനിസ്റ്റുകളുടെ ലോകസമ്മേളനം' എന്ന കവിതയിലേക്കെത്തുമ്പോള്‍ ഹാസ്യരസം അതിന്റെ പരകോടിയിലെത്തുന്നു. സാമൂഹ്യവിമര്‍ശനം ഇങ്ങനെയും നടത്താമെന്നു വായനക്കാരനു തോന്നുന്നുവെങ്കില്‍ കവി വിജയിച്ചു എന്നു പറയാം. ദയാബായിയും വൃന്ദകാരാട്ടും മേധാ പട്കറും ആ കവിതയില്‍ കടന്നുവരുന്നതിലൂടെ കവിത കാലിക പ്രസക്തമാകുകയും ചെയ്യുന്നു. കവിത ഒന്നിനെയും നിര്‍വചിക്കുന്നില്ലെന്നും അത് ആസ്വാദകന്റെ വഴിത്താരകളില്‍ നവ്യാനുഭൂതികളുടെ ഒരു നിഗൂഢാത്മക കാവ്യാനുഭവം വളരെ വാചാലയമായി പകര്‍ന്നു തരുകയാണ് ചെയ്യുന്നതെന്നുമുള്ള നിരീക്ഷണത്തിനു അടിയവരയിടുന്നതാണ് അലക്‌സിന്റെ ഓരോ കവിതകളും. 'എവിടെ പോകുവാ' എന്ന ഭാര്യയുടെ ചോദ്യം ഒരു കവിതയായി പുനര്‍ജനിക്കുമ്പോള്‍ അത് വായനക്കാരന്റെ ഭാവനയ്ക്ക് ആവോളം മേഞ്ഞു നടക്കാവുന്ന മേച്ചില്‍പ്പുറങ്ങളായി മാറുന്നു. വീണ്ടും പൂക്കുന്ന ദേവദാരുക്കള്‍ എന്ന കവിതയില്‍ പ്രകൃതി ഒരു കുളിര്‍മഴയായി വീണ്ടും ചാരെ വരുമെന്നും വാടിത്തുടങ്ങിയ ഒരു ഇളംതിന് അത് സാന്ത്വനമേകുമെന്നും കവി പ്രതീക്ഷിക്കുന്നു.

കാണാചുഴികളും മലരികളുംനിറഞ്ഞ ഹിംസ്രജന്തുക്കളും വിഷസര്‍പ്പങ്ങളും നിറഞ്ഞ കവികൂട്ടായ്മയുടെ പരിസരങ്ങളില്‍ നിറഞ്ഞുനിന്നിട്ടുള്ള ആളല്ല അലക്‌സ് മുട്ടത്തുപാടമെന്ന കവിയെന്ന് അവതാരികയില്‍ ഡോ. അലക്‌സ് പൈകട പറഞ്ഞുവയ്ക്കുന്നുണ്ട്. നൊമ്പരത്തിപ്പൂവ് എന്ന ഈ കവിതാസമാഹാരം മൂല്യാധിഷ്ഠിതമായ ജീവിതത്തെക്കുറിച്ച് യുവതലമുറയെ പഠിപ്പിക്കും. മുതിര്‍ന്നവരെ തങ്ങളുടെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കാനും മറന്നുപോയ ചില മൂല്യങ്ങളെ തിരിച്ചുപിടിക്കാനും അതു പ്രേരിപ്പിക്കും എന്ന കാര്യത്തില്‍ തെല്ലും സംശയം വേണ്ട.


വീഴുന്ന യുവതയ്ക്കായ് നീട്ടാം രക്ഷാകരം
മരിയൻ ജോർജ്
പേജ്: 156, വില: 110
പ്രസാധകൻ: സേവ്യർ കാവാലം,
റീഡിസ്കവർ കേരള.
ഫോൺ: 9037775820
www.rediscoverkerala.com

ആധുനിക സാഹചര്യങ്ങളിലും സാമൂഹികാവസ്ഥയിലും യുവാക്കൾക്കു വഴ
FROM  FRANCIS OF ASSISI TO POPE FRANCIS
Arokiam John OFM
Page 424, Price: 495
Media House, Delhi.

അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് മുതൽ ഫ്രാൻസിസ് മാർപാപ്പ വരെയുള്ളവരെ നിരീക്ഷിച്ച് ഫ്രാൻസിസ്കൻ ആത്മീയതയെ വിശദീകരിക്കുന്ന ലേഖനങ്ങൾ.
ഇൻ സിനു ജേസു ഹൃദയം ഹൃദയത്തോടു സംസാരിക്കുന്പോൾ (ഒരു വൈദികന്‍റെ പ്രാർഥനാ ഡയറിക്കുറിപ്പുകൾ)
വിവർത്തനം: ഫാ. അലക്സാണ്ടർ പൈകട, ടി. ദേവപ്രസാദ്
പേ​ജ് 494, വി​ല: 200 രൂപ
മീഡിയ ഹൗസ്, ഡെൽഹി
ഫോൺ: 9555642600, 7599485900
www.mediahouse.live
www.amazon.in, www.ucanindia.in
ദീപ
മോദിയും രാഹുലും
എം. സുദർശനൻ നായർ
പേ​ജ് 205, വി​ല: 190 രൂപ
ശ്രേഷ്ഠ പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
ഫോൺ: 9447525256.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാഹുൽ ഗാന്ധിയുടെയും ജീവിതം പറയുകയും താരതമ്യം നടത
കേരളത്തിലെ നവോത്ഥാന ശ്രമങ്ങൾ
ആർച്ച് ബിഷപ് അലക്സിസ് മെനേസിസ് മുതൽ ശ്രീനാരായണഗുരു വരെ .

എഡിറ്റർ ഡോ. ആന്‍റണി പാട്ടപ്പറന്പിൽ
പേ​ജ് 150, വി​ല: 130 രൂപ
അയിൻ പബ്ലിക്കേഷൻസ്, ആലുവ.
ഫോൺ: 04842603705.

കേരള സാംസ
ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്ക്
വിവർത്തനം: ഡോ. ജസ്റ്റിൻ അവണൂപറന്പിൽ ഒസിഡി
പേ​ജ് 125, വി​ല: 200 രൂപ.

കാർമൽ ഇന്‍റർനാഷണൽ പബ്ലിഷിംഗ് ഹൗസ്, കോട്ടൺഹിൽ, തിരുവനന്തപുരം
വിശുദ്ധ യോഹന്നാൽ ക്രൂസിന്‍റെ മാസ്റ്റർപീസായ സ്നേഹഗീതയുട
കുറയാതെ കാക്കുന്നവൾ കുറവിലങ്ങാട് മുത്തിയമ്മ
ബെന്നി കോച്ചേരി
അവണൂപറന്പിൽ ഒസിഡി
പേ​ജ് 104, വി​ല: 80 രൂപ.

മേജർ ആർക്കി എക്കിസ്കോപ്പൽ മർത് മറിയം ആർച്ച് ഡീക്കൻ പിൽഗ്രിം ചർച്ച് കുറവിലങ്ങാട് പള്ളി. ഫോൺ: 04822230224.

കുറവിലങ്ങാ
പറഞ്ഞതും പറയേണ്ടതും
ഫാ.അലക്സാണ്ടർ പൈകട
പേ​ജ് 160, വി​ല: 195 രൂപ
മീഡിയ ഹൗസ്, ഡൽഹി
ഫോൺ: 09555642600, 07599485900.

വസ്തുനിഷ്ഠവും രോഷജനകവുമായ 29 ലേഖനങ്ങളുടെ സമാഹാരം. രാഷ്‌ട്രീയത്തിലെയും സമൂഹത്തിലെയും വിദ
പത്രമാധ്യമദർശനം
പഠനം: രാകേഷ് നാഥ്
പേ​ജ് 200, വി​ല: 200 രൂപ
പ്രിന്‍റ്ഹൗസ് പബ്ലിക്കേഷൻസ്, തൃശൂർ
ഫോൺ: 9645593084.

ദീപികയുടെ പത്രാധിപരായിരുന്ന ഫാ. അലക്സാണ്ടർ പൈകടയുടെ എഡിറ്റോറിയൽ രചനകളെക്കുറിച്ചുള്ള
DEVINE SIGNETS
Sr. Ancy Athappilly SABS
Page: 116, Price: 120
Media House, Delhi
Ph: 09555642600, 07599485900.

ക്രിസ്തുവിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രചോദനമാകുന്ന പുസ്തകം. ബൈബിളിന്‍റെ
CHRIST THE MESSAGE
Abraham Variath
Page: 100, Price: 120
Media House, Delhi
Ph: 09555642600, 01204222346.

നന്മയുടെ വഴിയേ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നവർക്ക് ക്രിസ്തു സന്ദേശമാകുന്നത് എങ്ങനെയെന്ന
RESONANCE
NIRMAL ABRAHAM
Page 80, Price: 99
email: [email protected]

33 ഇംഗ്ലീഷ് കവിതകളുടെ സമാഹാരം. ആത്മാവിന്‍റെ ചിറകടി കേൾക്കാവുന്ന വാക്കുകളാണ് ഇതിലുള്ളത്.

ലളിതമായ ഭാഷയിൽ ഗഹനമ
കഥാകാരന്‍റെ കനൽവഴികൾ
കാരൂർ സോമൻ
പേ​ജ് 292വി​ല: 260 രൂപ
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം.

അന്പതിലേറെ പുസ്തകങ്ങളുടെ രചയിതാവായ കാരൂർ സോമന്‍റെ ആത്മകഥ. വ്യക്തി ജീവിതത്തിലും തൊഴിൽ രംഗത്തും രാജ്യത്തിനകത്തും പുറത
ഫ്ളാറ്റുകൾ കഥ പറയുന്നു
ഷാലൻ വള്ളുവശേരി
പേ​ജ് 148, വി​ല: 180 രൂപ
മൂൺ ബുക്സ്, കോട്ടയം.
ഫോൺ:0481 2581609, 9495235043.

തീവ്രമായ ജീവിത യാഥാർഥ്യങ്ങളുടെ ചിത്രം വരയ്ക്കുന്ന നോവൽ. വ്യത്യസ്ത മനോഭാവങ്ങളുള്ള മുന്നു
നിങ്ങളുടെ മാനസിക പ്രശ്നങ്ങൾ
ഡോ. ഡാൻ തോട്ടക്കര
പേ​ജ് 140, വി​ല: 120 രൂപ
ആത്മ ബുക്സ്, കോഴിക്കോട്.
ഫോൺ: 9746077500, 9746440800.

അനുദിന ജീവിതത്തെ നേരിടാൻ സഹായിക്കുന്ന ലേഖനങ്ങൾ. കുട്ടികളുടെയും കൗമാരക്കാരുടെയും
വിജയത്തിലേക്കുള്ള പടവുകൾ
വി.പി. അബൂബക്കർ
പേ​ജ് 48, വി​ല: 50 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887.

വിദ്യാർഥികൾക്കും യുവാക്കൾക്കും വിജയത്തിലേക്കു കുതിക്കാൻ സഹായിക്കുന്ന പ്രചോദനാത്മക
മൂന്നു കാലങ്ങൾ
നീണ്ടൂർ വിജയൻ
പേ​ജ് 80, വി​ല: 80 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887.

42 ചെറു കവിതകളുടെ സമാഹാരം. വ്യക്തിയും സമൂഹവും പ്രകൃതിയുമൊക്കെ പ്രമേയങ്ങളാകുന്നു. ലാ
ആഴക്കടൽ ചുവന്നപ്പോൾ
പേ​ജ് 144, വി​ല: 150 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887.

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ വരച്ചുകാട്ടുന്ന നോവൽ. കടലിന്‍റെ മക്കളുടെ കഥ മനുഷ്യന്‍റെ വേദനയുടെയും
നിറങ്ങൾ വേണ്ടെന്നു പറഞ്ഞവർ
പി. രാമൻ
പേ​ജ് 63, വി​ല: 70 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887.

സ്വന്തം ജീവിതം മറ്റുള്ളവർക്കു സമർപ്പിച്ച 10 പേരുടെ ജീവിതവും പ്രവൃത്തികളുമാണ് ഈ ലേഖനങ്ങള
WORDS ON FIRE
Rev. Dr. George Madathiparampil
പേ​ജ് 256, വി​ല: 300
Catholic New Media Network, Italy.
Mount St, Thomas Kakkanadu, Kochi.

ബൈബിൾ വിചിന്തനങ്ങളുടെ 54 ലേഖനങ്ങൾ. ബൈബിളിലൂടെയുള്ള ഒരു ത
സഞ്ചാര സ്മരണകൾ
എസ്. ഹനീഫാ റാവുത്തർ
പേ​ജ് 52, വി​ല: 50 രൂപ
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ പല കാലത്തായി നടത്തിയ യാത്രകളുടെ കുറിപ്പുകളാണ് ഉള്ളടക്കം. മഹാരാഷ്‌ട്രയിലെ
പി.എ. ബക്കർ കലയും മാർക്സിസവും
രാകേഷ് നാഥ്
പേ​ജ് 101, വി​ല: 100 രൂപ
പ്രിന്‍റ്ഹൗസ് പബ്ലിക്കേഷൻസ്, തിരുവനന്തപുരം

ബക്കറിനെ അടുത്തു നിരീക്ഷിക്കുന്ന ലേഖന ങ്ങൾ. കലയും മാർക്സിസവുമായുള്ള ബന്ധത്തിന്‍റെ വിശദീകരണംകൂടിയാണ് ബക്
ലോകം കാറ്റുനിറച്ച പന്തിലൂടെ
പന്ന്യൻ രവീന്ദ്രൻ
പേ​ജ് 135, വി​ല: 120 രൂപ
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം

മികച്ച ഫുട്ബോൾ കളിക്കാരൻകൂടിയായ ലേഖകൻ ഫുട്ബോളിന്‍റെ കഥയും കാര്യവും പറയുന്നത് ശ്രദ്ധേയമാണ്. വെറും പന്തുകളി മ
STRANGE REALITIES
V.R Harahan
പേ​ജ് 64, വി​ല: 60
Prabhat Book House, Thiruvananthapuram

ഓർമക്കുറിപ്പുകളാണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം. ബാല്യകാലത്തെയും യൗവനത്തിലെയുമൊക്കെ മറക്കാനാവാത്ത സംഭവങ്ങൾ ഹൃദ്യമാ
ദൃശ്യം
നിർമാല്യം കെ. വാമദേവൻ
പേ​ജ് 192, വി​ല: 190 രൂപ
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം

25 ചെറു കവിതകളുടെ സമാഹാരം. സമകാലിക വിഷയങ്ങളെയും ചിന്തകളെയുമാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത്. ധാർമികതയ
ഹിന്ദുവർണത്തിലെ തൊട്ടുകൂടായ്മ
കെ. സത്യകൻ
പേ​ജ് 96, വി​ല: 85 രൂപ
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം

ജാതി വ്യവസ്ഥ പ്രതിസന്ധിയുണ്ടാക്കുകയും ദളിതർ ആക്രമിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് പ്രസക്തമായ ലേഖനങ്ങൾ. തൊട്ടുകൂടായ്
അവൾ
കെ.പി. പ്രീതി
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
പേ​ജ് 107, വി​ല: 100 രൂപ.

ജീവിത വീക്ഷണവും സൗന്ദര്യവുമുള്ള ചെറു കഥകൾ. അനുഭവങ്ങളുടെ ദൃഢത ഓരോ കഥാപാത്രത്തെയും കരുത്തുറ്റതാക്കുന്നു. വായനക്ക
ക്രിക്കറ്റ് ജീവിതത്തിനും പിച്ചിനുമിടയിൽ
എം.സി. വസിഷ്ഠ്
പേ​ജ് 104, വി​ല: 115 രൂപ
പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്.

ക്രിക്കറ്റിനെക്കുറിച്ച് പത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച 30 ലേഖനങ്ങളുടെ സമാഹാരം.

കൊളോണിയ
In Transit MEDIA, CULTURE & NATURE
Editor: Sujarani Mathew
പേ​ജ് 265, വി​ല: 400
Media House Delhi
Phone: 09555642600, 07599485900.

പ്രകൃതിയെയും സംസ്കാരത്തെയും മാധ്യമത്തെയുംകുറിച്ച് പ്രഗത്ഭരുടെ 22 ലേഖനങ്ങൾ. സമൂഹത
GREEN MIND OVER GREEN MATTER
Ecological Perspectives to Global Environmental Crises
Wyman Gonsalves
Page: 276, Price: 495
Media House Delhi
Phone: 09555642600, 07599485900.

മനുഷ്യനും പ്രകൃതിയും തമ്മിലു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.