അമ്മ സ്വാന്തനം
അമ്മ സ്വാന്തനം
അമ്മ തൻ പൊൻ മുഖത്തേക്കിമ വെട്ടാതെ നോക്കുമാ ശിശു
അനശ്വര സ്നേഹത്തിൻ സുസ്മിതം കണ്ടു കൺകുളിർക്കെ...
താമരപ്പൂപോൽ വിരിഞ്ഞ മന്ദഹാസത്തിൻ നിറവിലാ കുഞ്ഞു
തൂകി പാൽ പുഞ്ചിരി മൃദു കവിളിലൊരു നുണക്കുഴിയുമായ്.

താളത്തിലമ്മത്തൊട്ടിലാട്ടി പാടി മൂളി പ്പാട്ടുകളൊന്നൊന്നായ്
താരാട്ടു പാട്ടിന്റെ താളത്തിലാ ഓമനക്കുഞ്ഞുറങ്ങി ശാന്തമായ്
അമ്മക്കിനിയും പിടിപ്പതു പണികൾ ബാക്കി കിടക്കുന്നു മുറ്റം
അടിച്ചൊന്നു വാരിയിട്ടു നാളുകളേറെയായിന്നെങ്കിലും പറ്റണം

തുണികളൊക്കെ കുതിർന്നു ബക്കറ്റിൽ ഇരിക്കുന്നു കഴുകേണം
തുടക്കണം തറയൊന്നു, വൃത്തിയാക്കിയെടുക്കുവാൻ മേശയും
കുഞ്ഞുണർന്നാൽ കൊടുക്കുവാനിത്തിരി കൂവപ്പൊടിയോന്നു

കുറുക്കേണം, കടും കാപ്പിയൊന്നുണ്ടാക്കണം മുത്തശ്ശിക്കായ്.

ഒക്കെയും ചിന്തിച്ചമ്മ പാകംചെയ്‌വതിനായാടുക്കളയിലെത്തവേ
ഒരു ചെറു കരച്ചിൽ കേട്ടു തിരികെ പാഞ്ഞെത്തി വീണ്ടും പാടി
താരാട്ടു പാട്ടിന്നീരടികൾ, താളത്തിലാട്ടി അമ്മത്തൊട്ടിൽ വീണ്ടും
തോളിലേക്കേറ്റി നിർത്താതെ കരയുമാ കുഞ്ഞിന് സ്വാന്തനമായ്

അമ്മയെന്ന രണ്ടക്ഷരമാണാദ്യാക്ഷരമായ് കുറിക്കേണ്ടത് നാം
അമ്മയാണീശ്വരൻ, സ്നേഹത്തിൻ പരമോന്നത കൊടുമുടിയമ്മ
അമ്മയെ സേവിക്കും മക്കൾ സേവിപ്പാതീശ്വരനെയത്രേ സത്യം
അച്ഛനമ്മമാർ തന്നെ നേരിൽ കാണപ്പെടും ദൈവങ്ങളെന്നോർക്ക.

useful_links
story
article
poem
Book