Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
Back to Home
"അസൂയ' മനഃസാക്ഷി നെടുകെ പിളർക്കുന്ന ഈർച്ചവാൾ
ത്രസിച്ചുകൊണ്ടിരിക്കുന്ന ഹൃദയാന്തർഭാഗത്തുനിന്നോ, ബുദ്ധിയുടെ സിരാകേന്ദ്രമായ മസ്തിഷ്കത്തിൽനിന്നോ ബഹിർഗമിക്കുന്ന എറ്റവും അപകടകാരിയായ ഒരു വികാരമായോ അവസ്ഥാവിശേഷമായോ അസൂയയെ ആരെങ്കിലും വിശേഷിപ്പിച്ചുവെങ്കിൽ ഒരു പരിധി വരെ അതിലൊട്ടും അതിശയോക്തി ഉണ്ടെന്നു തോന്നുന്നില്ല. മനുഷ്യനെ മനുഷ്യനല്ലതാകുന്ന, മൃഗതുല്യനാകുന്ന പക ,വിദ്വേഷം,പിണക്കം ,ക്രോധം ,ഈർഷ്യ ,ഗർവ് തുടങ്ങിയതിനെക്കാൾ ഉപരി മനുഷ്യ മനസാക്ഷിയെ നെടുകെ പിളർക്കുന്ന ഈർച്ചവാളാണ് അസൂയയെന്നു വ്യാഖ്യാനിച്ചാൽ അതായിരിക്കും അതിനു നൽകാവുന്ന എറ്റവും അനുയോജ്യമായ വിശേഷണം.

ചരിത്ര പുസ്തകങ്ങളിലൂടെ വെറുതെയൊന്നു കണ്ണോടിച്ചപ്പോൾ സുപ്രസിദ്ധ ഇറ്റാലിയൻ കലാകാരന്മാരായ മൈക്കിളാഞ്ചലോയും റാഫേലിനെയും കുറിച്ച് എഴുതിയിരുന്ന ഒരു സംഭവ കഥ എന്നെ ആഴത്തിൽ സ്പർശിച്ചു . ഈ കഥ അസൂയയുടെ ഫലമായി ഉളവാകുന്ന അതി ഭയങ്കര പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു .

ഒരു പ്രത്യേക കാലഘട്ടത്തിൽ വത്തിക്കാനു വേണ്ടി ചില മനോഹരമായ ശിൽപവേലകളും ചിത്രരചനയും നടത്തുവാൻ ഇരു കലകളിലും അതി സമർഥരായിരുന്നു ഇരുവരും നിയോഗിക്കപ്പെട്ടു. രണ്ടുപേരും എല്ലാവരാലും വളരെ ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തിരുന്ന വ്യക്തികളായിരുന്നു. ഓരോരുത്തരേയും ഏൽപ്പിച്ചിരുന്നു ജോലികൾ വിഭിന്നങ്ങളായിരുന്നു. എങ്കിലും തമ്മിൽ കാണുമ്പോൾ പരസ്പരം സംസാരിക്കാൻ പോലും കഴിയാത്ത വിധം അസൂയയുടെ കൈപ്പേറിയ ആത്മാവിനു ഇരുവരും വിധേയരായിത്തീർന്നു. അവർ തമ്മിലുള്ള ഈ ഉഗ്രമായ വിദ്വേഷത്തെ പറ്റി അവരെ പരിചയമുണ്ടായിരുന്നു എല്ലാവർക്കും വ്യക്തമായ അറിവുണ്ടായിരുന്നു. തങ്ങൾ വേല ചെയ്യുന്നത് ദൈവനാമ മഹത്വത്തിനു വേണ്ടിയാണെന്ന് ഇരുവരും ചിന്തിച്ചിരുന്നു എന്നുള്ളതാണ് ഏറ്റവും ആശ്ചര്യകരമായ വസ്തുത. യഥാർത്ഥത്തിൽ ദൈവനാമത്തിനു എത്ര അവമതിയാണ് അല്ലെങ്കിൽ അപമാനമാണ് അവരുടെ പ്രവർത്തികളിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു മനസിലാക്കുന്നതിനുപോലും അവർക്കു കഴിഞ്ഞിരുന്നില്ല എന്നാണ് ചരിത്രത്തിൽ അവരെക്കുറിച്ചു കറുത്ത ലിപികളിൽ രേഖപെടുത്തിയിരിക്കുന്നത്.

ഇന്ന് മനുഷ്യരുടെയിടയിൽ പ്രത്യേകിച്ച് മനുഷ്യൻ സൃഷ്ടിച്ച മതങ്ങളിൽ ,രാഷ്‌ടീയ പാർട്ടികളിൽ , ഭരണകർത്തകൾക്കിടയിൽ ,സംഘടനകളിൽ കാണുന്ന ഭിന്നിപ്പുകൾക്കെല്ലാം അടിസ്ഥാന കാരണം അസൂയയെന്ന മാരക രോഗമല്ലാതെ പിന്നെയെന്താണ് ? നമ്മുടെ എറ്റവും അടുത്ത ഒരാൾ ബൗതീകമായൊ ആത്മീകമായോ വളർച്ച പ്രാപിക്കുന്നതു കാണുമ്പോൾ അവരെ സ്നേഹത്തോടെ ചേർത്തുപിടിച്ചു അനുമോദിക്കുന്നതിനോ ,അംഗീകരിക്കുന്നതിനോ തടസമായി നിൽക്കുന്ന ഏക പ്രേരകശക്തി അസൂയയെന്നതല്ലാതെ പിന്നെയെന്താണ്? പുറമെ നോക്കുമ്പോൾ സുഖസുന്ദരമായ ജീവിതം നയിക്കുന്നുവെന്നു തോന്നുന്ന പലരുടെയും ഹൃദയത്തിനകത്തു പലപ്പോഴും നീറിപ്പുകയുന്നതു അഗ്നിപർവതമാണെന്നു മനസിലാക്കാൻ പോലും കഴിയാതെ അവരെ അസൂയയോടെ വീക്ഷിക്കുന്നത് എത്ര ക്രൂരമാണ് . ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന മഹാമാരിയിൽ ജീവൻ നഷ്ടപെട്ടവരിൽ ഒരാളെപോലെയോ രോഗാതുരരായി വർഷങ്ങളോളം ശയ്യാവലംബിയായി കഴിയുന്ന മറ്റൊരാളെപ്പോലെയോ ഞാൻ ആയിത്തീരുന്നില്ലല്ലോ എന്നതിൽ അസൂയപെടുന്ന ഒരാളെയെങ്കിലും എവിടെയെങ്കിലും കണ്ടെത്താനാകുമോ ?

ഈശ്വരവിശ്വാസികൾ എന്ന് അവകാശപ്പെടുന്നവരുടെ ഇടയിൽ തന്നെ അസൂയ എന്ന പാപം സർവസാധാരണമായിരിക്കുന്നു .മനസാ വാചാ അറിയാത്ത കാര്യങ്ങൾക്കുപോലും തങ്ങളുടെ നേർക്ക് ഉപയോഗിക്കപ്പെടുന്ന ക്രൂരമായ വാക്ശരങ്ങൾ ആഞ്ഞു പതിക്കുമ്പോൾ ഉള്ളിലുണ്ടാകുന്ന വേദന അനുഭവിച്ചറിഞ്ഞവരാണ് മിക്കവാറും നാം എല്ലാവരും തന്നെ. യഥാർഥ വിശ്വാസികളിൽ പലരും അസൂയാലുക്കളായ വില്ലാളിവീരന്മാരാൽ ഇപ്രകാരം മുറിവേൽപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. തങ്ങളേക്കാൾ കൂടുതൽ വ്യാപകമായി ഈശ്വരനിൽ നിന്നും ദാനമായി ലഭിച്ചിരിക്കുന്ന സ്ഥാനവും അധികാരവും തങ്ങൾക്ക് വേണമെന്ന് ആഗ്രഹിക്കുന്നു എന്നുള്ളതല്ലാതെ മറ്റൊരു കാരണം അവരുടെ മേൽ പറഞ്ഞ വിധത്തിലുള്ള ആക്രമത്തിന് ചൂണ്ടിക്കാണിക്കുവാൻ കാണുകയില്ല. എന്നാൽ അസൂയ മൂലം ഏറ്റവും വലിയ വേദന അനുഭവിക്കേണ്ടിവരുന്നത് അത് വച്ചുപുലർത്തുന്ന ആൾ തന്നെയായിരിക്കും എന്ന് മനസിലാക്കാൻ അവർക്കു കഴിയുന്നില്ല എന്നതു വളരെ ഖേദകരമായ സത്യമാണ് .ഒരു ഈശ്വര വിശ്വാസിയുടെ ആത്മീയ ആരോഗ്യത്തിന് അടിസ്ഥാനം സകല കാര്യങ്ങളിലും ഈശ്വരന് കേന്ദ്രസ്ഥാനം കൊടുക്കുന്നതും എല്ലാവരെയും സ്നേഹിക്കാൻ ഒരുക്കമുള്ളതുമായ ഒരു മനോഭാവമാകുന്നു .എന്നാൽ അസൂയ ഒരു മനുഷ്യന്‍റെ ധാർമിക ബോധത്തിന് അസ്ഥിമജ്ജകൾ വരെയും കാർന്നുതിന്നുന്ന ഒരു മാരകരോഗമാണെന്ന് തിരിച്ചറിയുവാൻ വൈകുന്നത് ആപത്കരമാണ് . അതുകൊണ്ടാണ് തത്വജ്ഞാനിയായ സോക്രട്ടീസ് "അസൂയ'യെ ആത്മാവിനെയല്ലെങ്കിൽ മനഃസാക്ഷിയെ പിളർക്കുന്ന ഈർച്ചവാൾ ഇന്ന് വിളിക്കാൻ ഇടയായത്.

ആധുനിക കാലഘട്ടത്തിൽ എറ്റവും അനുയോജ്യമായി ക്രിസ്തു നമ്മെ പഠിപ്പിക്കുന്നതുപോലെ നാം ദൈവത്തെയും നമ്മുടെ അയൽക്കാരെയും സ്നേഹിക്കുകയാണെങ്കിൽ അസൂയയും നിർദയമായ സംസാരരീതിയും എല്ലാം പാടെ ഉപേക്ഷിക്കുവാൻ കഴിയും. അതോടെ അസൂയ മൂലം ഉളവാക്കുന്ന ക്ഷതങ്ങൾ ഒഴിവാക്കുന്നതിൽ നമ്മുടെ പങ്ക് നിർവഹിക്കുകയായിരിക്കും നാം ചെയ്യുന്നത് .ഒരുവന് ഒരേ സമയം അസൂയാലുവും സന്തോഷവാനുമായിരിക്കുവാൻ സാധ്യമല്ലയെന്നതും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

പി.പി. ചെറിയാൻ


സ്മരണകൾ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി. ചെറിയാൻ)
ആരോഗ്യദ്രഡഗാത്രനായ മുപ്പതു വയസ് പ്രായമുള്ള തന്‍റെ ഏക മകൻ . ഇന്‍റൻസീവ് കെയർ യൂണിറ്റിൽ മരണവുമായി മല്ലിടുകയാണ് .വെന്റിലേറ്റർ ഉണ്ടെങ്കിലും ശ്വസിക്കുവാൻ പാടുപെടുന്ന മകനെ മാതാവ് .വേദനിക്കുന്ന ഹ്രദയത്തോടെ
ആവേശങ്ങൾക്ക് അതിർവരമ്പില്ലാതെ അന്താരാഷ്ട്ര തൊഴിലാളി ദിനം! (ഫിലിപ്പ് മാരേട്ട്)
ന്യൂജഴ്‌സി: അന്താരാഷ്ട്ര തൊഴിലാളി ദിനം അഥവാ മെയ് ദിനം എന്നു വിളിക്കപ്പെടുന്ന ഈ ദിവസത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി നമ്മളിൽ പലർക്കും അറിയില്ല എന്ന വസ്തുത തള്ളിക്കളയാനാകില്ല. എന്താണ് തൊഴിലാളി ദിനം
തോപ്പിൽ ഭാസിയുടെ നാടകങ്ങൾ ശബ്ദം പൊഴിക്കുന്ന കൈവളകൾ (കാരൂർ സോമൻ)
മലയാള സാഹിത്യചലച്ചിത്രത്തിലെ വർണോജ്വല പ്രതിഭ തോപ്പിൽ ഭാസിക്ക് ആദരപൂർവ്വം പ്രണാമം അർപ്പിക്കുമ്പോൾ മനസിലേക്ക് കടന്നു വരുന്നത് തുലാമാസ പൗർണമിയും കർക്കിടക പൗർണമിയുമാണ്. അദ്ദേത്തിന്റ ജീവിത രാവുകൾ മലയാളി
മലയാളത്തിന് പാശ്ചാത്യ രാജ്യത്തു നിന്നൊരു സമ്മാനം
മലയാള ഭാഷക്ക് പുതിയ വിചിന്തനങ്ങളും പഠനങ്ങളും ആവശ്യമായ ഒരു കാലത്താണ് മലയാള കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. അത് സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ്. ഇംഗ്ലീഷ് ഭാഷ ലോകമെങ്ങും പ്രത്യകിച്ചും ബ്
ബൈഡന്‍റെ തിളക്കമാർന്ന വിജയം, പ്രതീക്ഷകൾ വീണ്ടും പൂത്തുലയുന്നു (പി.പി ചെറിയാൻ)
ഡാളസ് :അമേരിക്കൻ ജനതയെ മാത്രമല്ല ലോക ജനതയെ ഒന്നാകെ ഉദ്വേഗത്തിന്‍റെ മുൾമുനയിൽ നിർത്തി ദിവസങ്ങൾ നീണ്ടുനിന്ന അമേരിക്കൻ പൊതുതെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നു. നാലു വർഷത്
അമേരിക്കൻ മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത അഭിനന്ദനീയം (പന്തളം ബിജു തോമസ്)
വളരെ വാശിയേറിയ ഈ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ, അമേരിക്കൻ മലയാളികളുടെ വ്യക്തമായ രാഷ്ട്രീയ പ്രബുദ്ധത ഇത്തവണ വളരെയധികം അഭിനന്ദനം അർഹിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാണാത്ത ഒരു നയം ഇത്തവണ രണ്ടു
ബൈഡൻ വരും "എല്ലാം ശരിയാകും' (പി പി ചെറിയാൻ)
ഡാളസ് : നവംബർ മൂന്നിലെ അമേരിക്കൻ പൊതു തെരഞ്ഞെടുപ്പ് കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വോട്ടർമാരെ പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ചു നിർണായകമാണെന്നു വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ പൊതുതി
കൊച്ചമ്പ്രാട്ടി - ഏകാന്തതകളെ ഈറനണിയിച്ച നോവൽ
ചില കഥകളും ,നോവലുകളും,രചനകളും ഒക്കെ വായനക്കാർക്കു അവിസ്മരണീയമായ ചില നിമിഷങ്ങളും,ഓർമ്മകളും,ഒക്കെ സമ്മാനിയ്ക്കാറുണ്ട്.അങ്ങിനെ ഒരു മികച്ച നോവൽ കഴിഞ്ഞ ദിവസങ്ങളിൽ വായിയ്കുക ഉണ്ടായി. ജനാധിപത്യ കേരളത്തിലെ സാ
സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങള്‍
ഓര്‍മ്മക്കുറിപ്പ് ഭാഗം 2

ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശ്രേഷ്ഠനായ ഹഠ യോഗി സ്വാമി ഭുവ സമാധിയായിട്ട് 10 വര്‍ഷം തികയുന്ന 2020 ജൂലൈ 22ന് മുമ്പ് 'സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങ
പി.എൻ.പണിക്കരുടെ നാട്ടിലെ ആധുനിക സാഹിത്യം
കാരൂർ സോമൻ, ലണ്ടൻ

കേരളത്തിലും ലോകമെങ്ങും വായനവാരവുമായി സാഹിതി കൂട്ടായ്‌മ "ആധുനികതയും വായനയും" എന്ന വിഷയം തെരഞ്ഞെടുത്തത് കരുത്തുറ്റ കാൽവെയ്പോടെയാണ് കാണുന്നത്. വായന ഒരിക്കലും പൂർണ്ണമ
പ്രവാസികൾ പരിഹാസ കഥാപാത്രങ്ങളല്ല
കാരൂർ സോമൻ, ലണ്ടൻ

ഈ അടുത്ത കാലത്തായി പ്രവാസികളുടെ ദുഃഖദുരിതങ്ങൾ കാണാതെ കേരള സർക്കാർ കേരളത്തിൽ ഗുരുതര സാഹചര്യമെന്ന് പറയുന്നതിന്റ പ്രധാനം കാരണം പ്രവാസികൾ മടങ്ങി വരുന്നതാണ്. അവരുടെ ജന്മ
പ്രവാസികളോട് കാട്ടുന്നത് ഭരണകൂട ഭീകരത
സിന്ധുനദീതട സംസ്കാരകാലം മുതൽ അടിമത്വം ഭാരതത്തിലുണ്ട്. അതിന്റ പിൻതലമുറക്കാരാണ് പ്രവാസികളിലെ പാവങ്ങൾ. അവർ വഴി പണമുണ്ടാക്കിയ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളും തൊഴിൽ ഉടമകളും അവരെ പെരുവഴിയിലേക്കാണ് ഇറക്കിവിട്ട
ബ്രിട്ടനിലും കോവിഡിന്റെ വിളയാട്ടം (കാരൂർ സോമൻ, ലണ്ടൻ)
ആധുനിക വൈദ്യ ശാസ്ത്രത്തിന്റ തലതൊട്ടപ്പൻമാർ പാശ്ചാത്യരാണ്. ടൂറിസ്റ്റുകളായി കേരളത്തിലെത്തിയ ബ്രിട്ടീഷ്, ഇറ്റലി പൗരന്മാർക്ക് കോവിഡ് പിടിപെട്ട് രോഗികളായി മാറി ഒടുവിൽ സുഖപ്പെട്ടത് കേരളത്തിലെ ആരോഗ്യമേഖലക്ക
'കാലപ്രളയത്തിലെ' കാക്ക കോയി കൊറോണ കോഴികള്‍ (ഒരു യാത്രാനുഭവം: കാരൂർ സോമൻ)
ഓരോ യാത്രകളും നല്ല സാഹിത്യകൃതികൾ ആസ്വദിക്കുംപോലെ പുതുമ നിറഞ്ഞ അനുഭവങ്ങളാണ് നൽകുന്നത്. ഈ വർഷത്തെ എന്റെ കേരള യാത്രയിൽ കണ്ടത് "കാക്ക തിന്നുന്നത് കോഴിക്ക് കണ്ടുകൂടാ" എന്ന മട്ടിലാണ്. കാക്കയുടെ സ്ഥാനത്തു് അ
വിശുദ്ധിയിൽ വിടർന്ന പൂവ്
ഡോ. ജോർജ് ഓണക്കൂർ

മദർതെരേസയെ ഞാൻ കണ്ടിട്ടുണ്ട്. ആ വിശുദ്ധകരങ്ങളിൽ സ്പർശിച്ച് ആദരം പ്രകടിപ്പിച്ചിട്ടുണ്ട്. അതു മദറിന്‍റെ കേരളസന്ദർശനവേളകളിൽ ആയിരുന്നു. ജീവിക്കുന്ന പുണ്യവതി എന്നു പ്ര
ലണ്ടൻ കത്തീഡ്രലിലൂടെ....
സുന്ദരിയായ തെംസ് നദിയുടെ പരിലാളനമേറ്റു നിൽക്കുന്ന മനോഹരമായ ദേവാലയമാണ് സെന്‍റ് പോൾ കത്തീഡ്രൽ. ഇതിന് ഇപ്പോഴും ഒരു പൗരാണിക ഭാവവും പ്രൗഢിയുമുണ്ട്. ഈ നഗരത്തിന്‍റെ ചരിത്രം സ്പന്ദിക്കുന്ന ദേവാലയമാണിത്. രാ
ഓർമ്മയിൽ ഒരു കാവാലം കാലം
ജോണ്‍ പോൾ

തനതു നാടകവേദി എന്നെല്ലാം കേട്ടിരുന്നതല്ലാതെ കണ്ടറിവുകൾ ഇല്ലായിരുന്നു. കൊച്ചിഭാഗത്ത് അരങ്ങിലെ വാർപ്പുമട്ടങ്ങൾക്കായിരുന്നു വളക്കൂറ്. ഒറ്റയ്ക്കും തെറ്റയ്ക്കും പരീക്ഷണങ്ങൾ ക
തലവരയെ തോല്പിക്കാൻ
ഡോ. കെ. ബാബു ജോസഫ്

"വിധി’യിലുള്ള വിശ്വാസം ഏറെക്കുറെ സാർവത്രികമാണ്. ന്ധവിധിച്ചതേ വരൂ’ എന്നു പറയുന്പോൾ, വിധിയാളനായി ദൈവത്തെയാണു സൂചിപ്പിക്കുന്നത്. ഈശ്വരവിശ്വാസികളല്ലാത്ത ചിലർപോലും
അറിവ് എന്ന മൂല്യം
സിദ്ധാന്തങ്ങൾ നരച്ചുപോയി, ഹരിതഭൂയിഷ്ഠമാണ്, പക്ഷേ, ജീവിതം (Theories are grey, but life is green) എന്ന ചൊല്ല് ഉദ്ധരിച്ച് മേനി കൊള്ളുന്നവർ അനേകരുണ്ട്. ജീവിതവും അതു
കമ്മ്യൂണിസം ഓർമ്മയായി മാറുന്നുവോ?
എ. അടപ്പൂർ

റഷ്യയിൽ വ്ളാഡിമിർ ഇല്ലിച്ച് ഉലയനോഫ് ലെനിൻ തൊഴിലാളിവർഗ്ഗസർവ്വാധിപത്യം തുടങ്ങിവച്ച കാലത്ത് കമ്മ്യൂണിസം ലോകമെങ്ങും ബുദ്ധിജീവികളുടെ ഹരമായിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സി
സംഗീതത്തിന്റെ വ്യാപ്തിപ്രാപ്തികൾക്ക് അതിരുകളില്ല
കവി ഒ.എൻ.വി. യുമൊത്ത് ഒരു യാത്ര. മലയടിവാരത്തിലൂടെ ചുറ്റിവളഞ്ഞു പോകുന്ന വഴിയിൽ പെട്ടെന്നാണു കോടമഞ്ഞു പെയ്തിറങ്ങിയത്. നേരം പകലായിരുന്നിട്ടും ഫോഗ് ലൈറ്റ് പ്രകാശിപ്പിച്ചേ യാത്ര തുടരാനാകൂ എന്നായി. കോട കനത്
ഇന്ത്യയിലെ ആദ്യകോളജും കേരളത്തിന്റെ ആധുനികതയും
<യ> ഡോ. ബാബു ചെറിയാൻ

ഇന്ത്യയിൽ ആദ്യത്തെ മൂന്നു യൂണിവേഴ്സിറ്റികൾ സ്‌ഥാപിക്കപ്പെട്ടത് 1857–ൽ ആയിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റി, ബോംബെ യൂണിവേഴ്സിറ്റി, കൽക്കട്ട യൂണിവേഴ്സിറ്റി. ഒന്നാം സ്വാതന്
സി.വി. രാമൻപിള്ള മലയാളനോവലിന്റെ രാജശില്പി
<യ> ഡോ. കുര്യാസ് കുമ്പളക്കുഴി<യൃ><യൃ>മലയാളനോവലിന്റെ കുലപതി സി.വി. രാമൻപിള്ള യശൾരീരനായിട്ട് ഒമ്പതു ദശകങ്ങളും അദ്ദേഹത്തിന്റെ ആദ്യനോവൽ പ്രസിദ്ധീകരിച്ചിട്ടു പന്ത്രണ്ടു ദശകങ്ങളും പിന്നിട്ടുകഴിഞ്ഞിരിക്ക
നന്മയുടെ മരത്തിൽ നന്മയേ കായ്ക്കൂ
ഒരു ഹൃദ്രോഗവിദഗ്ധൻ എന്ന നിലയിൽ ആയിരക്കണക്കിനു രോഗികളെ ചികിത്സിക്കുവാനും ശസ്ത്രക്രിയ ചെയ്യുവാനുമുള്ള അവസരങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാൽ ഞാൻ ഇന്ന് ഇരിക
മരണമുറങ്ങുന്ന ചെകുത്താന്റെ കോട്ടയിൽ
<യ> കാരൂർ സോമൻ, ചാരുംമൂട് <യൃ><യൃ>സൂര്യൻ ഉദിച്ചുയർന്നപോലെ ആകാശത്തേയ്ക്ക് ഉയർന്നുനില്ക്കുന്ന മനോഹരമായ റോമിലെ കൊളൊസിയം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഇീഹീലൈൗാ) പതിനാറ് പതിനേഴ് നൂറ്റാണ്ടുകളിലു
ഒന്നാംവർഷം
<യ> അനുഭവങ്ങൾ/ഡി. ബാബുപോൾ<യൃ><യൃ>സിവിൽ സർവ്വീസ് ഫലം വന്ന ഈ നാളുകളിൽ എന്റെ സ്മരണയിൽ തെളിയുന്നത് ഞാൻ ഇത്തരം നാളുകളിലൂടെ കടന്നുപോയതാണ്. <യൃ><യൃ>1964 ഏപ്രിൽ 4 ന് പരീക്ഷാഫലം വന്നു. അന്ന് ഇന്നത്തെ പ്രാധ
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.