Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ബൈഡന്റെ തിളക്കമാർന്ന വിജയം, പ്രതീക്ഷകൾ വീണ്ടും പൂത്തുലയുന്നു (പി.പി ചെറിയാൻ)
ഡാളസ് :അമേരിക്കൻ ജനതയെ മാത്രമല്ല ലോക ജനതയെ ഒന്നാകെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി ദിവസങ്ങൾ നീണ്ടുനിന്ന അമേരിക്കൻ പൊതുതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നു. നാലു വർഷത്തെ ട്രംപ് ഭരണം പൂർണമായും അവസാനിപ്പിച്ച് ബൈഡൻ കമലാ ഹാരിസ് സഖ്യം സർവകാല റിക്കാർഡുകൾ തിരുത്തിയെഴുതി മഹാ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നിരിക്കുന്നു. ഈ ശുഭ വാർത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അമേരിക്കയിലേക്ക് രാഷ്ട്രീയ അഭയം തേടി വരുന്നവർക്കും, വർഷങ്ങളായി മതിയായ രേഖകൾ ഇല്ലാതെ ഇവിടെ കുടിയേറിയവർക്കും ആശ്വാസവും പ്രതീക്ഷയും പകരുന്നതാണ്.
റിപ്പബ്ലിക്കൻ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ, ഏറ്റവും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പ് ഡിബേറ്റിൽ ബൈഡൻ ചൂണ്ടിക്കാണിച്ച, ഏതൊരു മനസിനെയും നൊമ്പരപ്പെടുത്തുന്ന ഒന്നായിരുന്നു അനധികൃതമായി കുടിയേറിയ മാതാപിതാക്കളിൽ നിന്നും വേർപെടുത്തപ്പെട്ട അഞ്ഞൂറിലധികം കുട്ടികളുടെ ഭാവിയെ കുറിച്ചുള്ള ആശങ്ക. അവർ എവിടെയാണെന്ന് കണ്ടെത്തി മാതാപിതാക്കളെ ഏല്പിക്കുകയെന്ന പ്രഥമ കർത്തവ്യം നിറവേറ്റുന്നതിലൂടെ പ്രസിഡന്റ് എന്ന നിലയിലുള്ള ബൈഡന്റെ ഭരണ തിളക്കം വർധിക്കും.
കടുത്ത എതിർപ്പുകളെ അവഗണിച്ചു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ വിവിധ വകുപ്പുകളിൽനിന്നും ധന സമാഹരണം നടത്തി രാജ്യ സുരക്ഷക്കായി കോടിക്കണക്കിനു ഡോളർ ചിലവഴിച്ച് മെക്സിക്കോ അമേരിക്കൻ അതിർത്തിയിൽ നാന്നൂറോളം മൈൽ നീളത്തിൽ ട്രംപ് പണിതുയർത്തിയ മതിൽ, ബെർലിൻ മതിലിനു സമാനമായി മാറ്റുന്നതോടെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് വിവിധ രാജ്യാതിർത്തികളിൽ മാസങ്ങളായി തമ്പടിച്ചു കിടക്കുന്ന കാരവന് പ്രവേശനം എളുപ്പമാകും. അഭയം തേടിയെത്തുന്നവരെ തിരിച്ചയക്കുകയല്,ല മറിച്ചു അവരെ സ്വീകരിക്കുക എന്ന അമേരിക്കയുടെ പാരമ്പര്യവും ഹൃദയ വിശാലതയും വീണ്ടും ലോക രാഷ്ട്രങ്ങളുടെ പ്രശംസ നേടിയെടുക്കുകയും ചെയ്യും .
ഇവിടെ തീരുന്നതല്ല ബൈഡനു മുൻപിലുള്ള വെല്ലുവിളികൾ. ട്രംപ്പിന്റെ പിടിപ്പുകേട് മൂലമെന്നു ആരോപിപ്പിക്കപ്പെട്ട പതിനായിരങ്ങളുടെ ജീവൻ കവർന്ന ഇപ്പോഴും ഇരട്ടി ശക്തിയോടെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ചൈനീസ് വൈറസിനെ നിയന്ത്രികേണ്ടതുണ്ട്. അതിനു മാസ്കും ,സോഷ്യൽ ഡിസ്റ്റൻസിങ്ങും നിർബന്ധമാകുകയും വേണ്ടി വന്നാൽ രാജ്യത്തെ വീണ്ടുമൊരു ലോക് ടൗണിലേക്ക് കൊണ്ടുവരുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുകയും വേണ്ടിവരും.
നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ ട്രംപ് തടയിട്ട വിവാദമായ ഒബാമ കെയർ, അഫോർഡബ്ൾ കെയർ ആക്ട്, ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് (DACA ) എന്നിവ വീണ്ടും മുൻ കാല പ്രാബല്യത്തോടെ നടപ്പാകേണ്ടതുണ്ട് . അതിരൂക്ഷമായ തൊഴിലില്ലായ്മ , തകർന്നു കിടക്കുന്ന അമേരിക്കൻ സമ്പദ് വ്യവസ്ഥ എന്നിവ പുനരുദ്ധീകരിക്കുന്ന അതിസങ്കിർണമായ ചുമതല വിജയപൂർവം തരണം ചെയേണ്ടതുണ്ട്.
പിന്നീട് കമല ഹാരിസിന്റെ ഊഴമാണ്. ഇപ്പോൾ അവർ രാഷ്ട്രത്തിന്റെ വൈസ് പ്രസിഡന്റാണ്. തെരഞ്ഞെടുപ്പിന് മുൻപ് അമ്മയുടെ പാരമ്പര്യം ആവർത്തിച്ച് ഇന്ത്യൻ വോട്ടുകൾ നേടിയതിന് പ്രത്യുപകാരമായി ഇന്ത്യൻ വംശജരും എന്തെങ്കിലും അവരിൽ നിന്നും പ്രതീക്ഷിച്ചാൽ അതിലൊരു അതിശയോക്തിയും ഇല്. അധികാരത്തിൽ ഇരുന്നുകൊണ്ട് ഇന്ത്യൻ വംശജരുടെ പ്രശ്നങ്ങൾ മാത്രം പരിഹരിച്ചാൽ പോര എന്നതും വസ്തുതയാണ്. അമേരിക്കൻ ജനതയുടെ എല്ലാ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തേണ്ടതുടണ്ടല്ലോ. എച്ച്1 വിസ, ഇമിഗ്രേഷൻ എന്നീ വിഷങ്ങൾ പരിഹരിക്കുന്നതിന് മറ്റേതു പൗരന്മാരെപോലെ ഇന്ത്യൻ വംശജർക്കും അവരെ സമീപിക്കാം.വളരെ അനുഭാവത്തോടു കൂടെത്തന്നെ അതിനു ശ്വാസത പരിഹാരം കണ്ടെത്തുന്നതിന് കമല ഹാരിസ് നടപടികൾ സ്വീകരിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.
അമേരിക്കൻ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും എല്ലാവർക്കും തുല്യ നീതി ലഭിക്കുന്നതിനുമുള്ള പ്രവർത്തങ്ങൾക്ക് ബൈഡൻ ഹാരിസ് ഭരണത്തിന് കഴിയുമെന്നതിൽ ഭിന്നാഭിപ്രായാമില്ല . അമേരിക്കൻ ജനതയുടെ പ്രതീക്ഷകൾ ഒരിക്കൽ കൂടി പൂത്തുലയുന്നതാണ് ജോ ബൈഡൻ കമല ഹാരിസ് ടീമിന്റെ തിളക്കമാർന്ന വിജയം.
കൃഷി മന്ത്രി: വെളിച്ചം വിതറുന്ന കൃതി
ജീവൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമൻ, ചാരുംമൂ
സാഹിത്യപ്രതിഭകള്‍ തിരുത്തല്‍ ശക്തികളോ?
കാലത്തിനതീതമായി സഞ്ചരിക്കുന്നവരാണ് ഉന്നതരായ സാഹിത്യപ്രതിഭകള്‍. കേരളത്തി
വീഴ്ചയുടെ ചാരത്തിൽ നിന്ന് അചഞ്ചല നിശ്ചയദാർഢ്യത്തോടെ പുതുവർഷത്തെ സ്വീകരിക്കാ
പ്രതീക്ഷയുടെ ചൈതന്യത്തിൽ കഴിഞ്ഞ വർഷത്തെ വീഴ്ചയുടെ ചാരത്തിൽ നിന്ന് അചഞ്ചലമായ
ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം
രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം യൂദയായിലെ ബെത്ലഹേം എന്ന ചെറിയ ഗ്രാമത്തില്‍ ഉ
വിജയശതമാനവും വിദ്യാഭ്യാസ നിലവാരവും
പണ്ടുകാലത്ത് എസ്എസ്എൽസി പാസ് ആവുക എന്നത് ഒരു ബാലികേറാമല ആയിരുന്നു. അന്നത്തെ
"കാരൂര്‍ സോമന് കാലത്തിന്റെ കഥാകാരന്'
ഞാന്‍ ഒന്നു രണ്ടു മാസങ്ങള്‍ക്കു മുന്‍പ് "ലോക സഞ്ചാരിയായ കാരൂര്‍' എന്ന പേരില്‍ ഒര
പി.വത്സല ടീച്ചറുടെ ജീവല്‍ സാഹിത്യം: കാരൂര്‍ സോമന്
മലയാള ഭാഷയ്ക്ക് കരുത്തുറ്റ സംഭാവനകള്‍ നല്കിയ പി.വത്സല മലയാളത്തിന്റെ പ്രിയ
മാധ്യമ സാക്ഷരത കാലഘട്ടത്തിന് അനിവാര്യം
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ വരവോടെ സോഷ്യൽ മീഡിയയിൽ കാണുന്ന ഡീപ്പ് ഫേക്ക് വീഡിയോകൾ, ഫോട്ടോ, ജിഐഎഫ്, വ
യുക്മ ദേശീയ കലാമേള നാൾവഴികളിലൂടെ ഒരു യാത്ര - രണ്ടാം ഭാഗം
നവംബർ നാലിന് പതിനാലാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഗ്ലോസ്റ്റർ ഷെയറിലെ ക്ലീവ് സ്
യുക്മ ദേശീയ കലാമേള നാൾവഴിയിലൂടെ ഒരു യാത്ര
ലണ്ടൻ: നവംബർ നാലിന് പതിനാലാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഗ്ലോസ്റ്റർ ഷെയറിലെ ക്ല
"കബറിടത്തില്‍ കണ്ട സത്യം'
വിടവാങ്ങിയ പ്രിയപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തില്‍ ഇപ്പോഴ
"ലോകസഞ്ചാരിയായ സാഹിത്യകാരന്'
മേരി അലക്സ്(മണിയ)
സുപ്രഭാതം പൊട്ടിവിടരുമ്പോഴാണ് സാധാരണ എല്ലാവരും പ്രഭാതവന്ദ
ഒക്ടോബർ ഒന്ന് ലോക വയോജന ദിനം: പ്രായമായവരുടെ അവകാശ സംരക്ഷണം തലമുറകളിലൂടെ
ചുണ്ണാമ്പിനായി വെന്തുനീറിയ കക്കാപോലെ, വിരുന്നൊരുക്കാന്‍ എരിഞ്ഞു കത്തിയ വിറകുപ
സമഗ്ര പ്രാദേശിക വികസനത്തിന്റെ ദീർഘ ദർശി
ഡോ. എം.എസ്. സ്വാമിനാഥൻ വിട പറഞ്ഞു. രാജ്യത്തിന്റെ കാർഷിക പുരോഗതിയുടെ ചരിത്രത
ശപിക്കപ്പെട്ട നിമിഷങ്ങൾ...ജീവിതത്തിന്റെ നല്ല നാളുകളുടെ ഏണിപ്പടി ആയി
ചില പ്രവാസി മലയാളികൾക്ക് ഇപ്പോൾ അമേരിക്കയിൽ വരുന്ന പുതിയ മലയാളികളോട് വളര
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.