താളം തെറ്റുന്ന ഊരുജനത
താളം തെറ്റുന്ന ഊരുജനത
2018 ഫെ​ബ്രു​വ​രി 22. മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ക്ക​പ്പെ​ട്ട് ആ​ദി​വാ​സി യു​വാ​വി​നു മ​ർ​ദ​ന​മേ​ൽ​ക്കു​ന്നു. മു​ക്കാ​ലി ക​ടു​ക​മ​ണ്ണ ഉൗ​രി​ലെ മ​ധു (27 വ​യ​സ്)വി​നെ മ​ർ​ദി​ച്ച​വ​ർ ത​ന്നെ പോ​ലീ​സി​നു കൈ​മാ​റു​ന്നു. പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്പോ​ഴേ​ക്കും മ​ധു​വി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ചു. മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള മ​ധു​വി​ന്‍റെ മ​ര​ണം ലോ​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രെ വാ​ർ​ത്ത​യാ​യി. ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റ​തി​നു പു​റ​മെ പോ​ലീ​സി​ന്‍റെയും മ​ർ​ദ​ന​മേ​റ്റ​താ​യി ആ​രോ​പ​ണം ഇ​ന്നും നി​ല​നി​ല്ക്കു​ന്നു. സ​മൂ​ഹ​ത്തി​ലൊ​ട്ടാ​കെ വി​ഷ​യം ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​പ്പോ​ഴും വി​സ്മ​രി​ക്ക​പ്പെ​ട്ട ഒ​ന്നു​ണ്ട്. ആ​ദി​വാ​സി​ക്ഷേ​മ​ത്തി​നു കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ അ​വ​സ്ഥ ഇ​തു​ത​ന്നെ​യ​ല്ലേ.. അ​തെ. അ​ര​ക്ഷി​താ​വ​സ്ഥ​യി​ൽ ത​ന്നെ​യാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി സ​മൂ​ഹം.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ൾ

ആ​ദി​വാ​സി കൊ​ല​ചെ​യ്യ​പ്പെ​ട്ടാ​ൽ അ​ത് അ​സ്വാ​ഭാ​വി​ക മ​ര​ണം മാ​ത്ര​മാ​യി എ​ഴു​തി​ത്ത​ള്ളി​യ നൂ​റു​ക​ണ​ക്കി​ന് കേ​സു​ക​ളാ​ണ് അ​ട്ട​പ്പാ​ടി​യി​ലു​ള്ള​ത്. 2002ൽ ​ന​ട​ത്തി​യ ഒ​രു സ​ർ​വേ യിൽ 106 കൊ​ല​പാ​ത​ക​ങ്ങ​ൾ ദു​രൂ​ഹ​മ​ര​ണ​മാ​യി എ​ഴു​തി​ത്ത​ള്ളു​ക​യോ പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്യാ​തി​രി​ക്കു​ക​യോ ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ദി​വാ​സി​ക​ളോ​ടു​ള്ള വി​മു​ഖ​ത​യും വി​രു​ദ്ധ​ത​യു​മാ​യാ​ണ് ഇ​തി​നെ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഈ​വ​ർ​ഷം ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​യ്ക്ക് ഇ​ര​യാ​യ മ​ധു​വി​ന്‍റെ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട് ഈ ​ആ​രോ​പ​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​ണ്. മ​നോ​ദൗ​ർ​ബ​ല്യ​മു​ള്ള വ്യ​ക്തി​യെ​ന്ന് എ​വി​ടെ​യും പ​രാ​മ​ർ​ശി​ച്ചി​രു​ന്നി​ല്ല..! 2002-ൽ ​ഗോ​ത്ര​വ​ർ​ഗ സം​ഘ​ട​ന​യാ​യ ഗു​രു​വ് ഒ​രു ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി. 1988 മു​ത​ൽ 2002 വ​രെ​യു​ള്ള ദു​രു​ഹ​മ​ര​ണ​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി. -50 ദു​രൂ​ഹ മ​ര​ണ​ങ്ങ​ൾ, 28 ബ​ലാ​ൽ​സം​ഗ​ങ്ങ​ൾ, 23 അ​വ​ഹേ​ള​ന​ങ്ങ​ൾ, ഇ​ര​യാ​ക്ക​പ്പെ​ട്ട​വ​രി​ൽ അ​ഞ്ചു​പേ​രൊ​ഴി​കെ എ​ല്ലാ​വ​രും ആ​ദി​വാ​സി​ക​ൾ. സം​ഘ​ട​ന നി​ര​ന്ത​ര​മാ​യി പ​രാ​തി​ക​ളും സ​മ​ര​ങ്ങ​ളും ന​ട​ത്തിയതിനൊടുവിൽ അ​ന്പ​തു കേ​സു​ക​ളു ടെ​യും അ​ന്വേ​ഷ​ണം പാ​ല​ക്കാ​ട്ടെ മൂ​ന്ന് ഡി​വൈ​എ​സ്പി​മാ​ർ​ക്കാ​യി വീ​തി​ച്ചു ന​ല്കി. കാ​ല​മി​ത്ര​യാ​യി​ട്ടും ഒ​രു കേ​സി​നു പോ​ലും തു​ന്പാ​യി​ട്ടി​ല്ല.

മാ​ന​സി​ക​ വൈകല്യ രോ​ഗി​ക​ൾ കൂടി

അ​ട്ട​പ്പാ​ടി ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ മാ​ന​സി​ക​വൈകല്യ രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ദ്ധി​ച്ചു വ​രു​ന്നു​ണ്ട്. ചി​ത്ത​ഭ്ര​മം ബാ​ധി​ച്ച ഒ​രാ​ളെ​ങ്കി​ലും ഇ​ല്ലാ​ത്ത ഉൗ​രു​ക​ൾ അ​ട്ട​പ്പാ​ടി​യി​ൽ ഇ​ല്ല. യു​വ​തീ​യു​വാ​ക്ക​ളി​ലാ​ണ് അ​ധി​ക​വും മാ​ന​സി​ക​രോ​ഗ​ത്തി​നു അ​ടി​മ​പ്പെ​ടു​ന്ന​ത്. മ​ദ്യ​മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗ​വും കു​ടും​ബ​ജീ​വി​ത ദു​രി​ത പ​ശ്ചാ​ത്ത​ല​ങ്ങ​ളു​മാ​ണ് രോ​ഗം വ്യാ​പി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന​തെ​ന്നും വി​വി​ധ റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. രോ​ഗം പി​ടി​പെ​ട്ട് തെ​രു​വി​ൽ അ​ല​യു​ന്ന​വ​രും നി​രാ​ലം​ബ​രാ​യി ഉൗ​രി​ൽ ക​ഴി​യു​ന്ന​വ​രും ഏ​റെ​യാ​ണ്. തെ​രു​വി​ൽ അ​ല​യു​ന്ന യു​വ​തി​ക​ൾ പി​തൃ​ത്വം നി​ർ​ണ​യി​ക്കാ​നാ​കാ​ത്ത കു​ഞ്ഞു​ങ്ങ​ൾ​ക്കും ജന്മം​ന​ല്കു​ന്ന സ്ഥി​തി​വി​ശേ​ഷ​വു​മു​ണ്ട്.

ഞെട്ടിക്കുന്ന കണക്കുകൾ

നിലവിൽ 365 പേ​ർ മാ​ന​സി​ക​നി​ല താ​ളം​തെ​റ്റി​യ അ​വ​സ്ഥ​യി​ലെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്. മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​നി​ത​ശി​ശു വി​ക​സ​ന വ​കു​പ്പ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ​പേ​ർ (192). ഷോ​ള​യൂ​രി​ൽ 93 പേ​രും പു​തൂ​രി​ൽ 80 പേ​രു​മു​ണ്ട്. രോ​ഗ​ാവ​സ്ഥ​യി​ലു​ള്ള​വ​രി​ൽ 60 ശ​ത​മാ​നം പേ​രും ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ്. ഇ​രു​ള ഗോ​ത്ര​വി​ഭാ​ഗ​ത്തി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ മാ​ന​സി​ക വെ​ല്ല​വി​ളി നേ​രി​ടു​ന്ന​ത്. അ​ട്ട​പ്പാ​ടി​യി​ൽ മാ​ന​സി​ക​നി​ല താ​ളം തെ​റ്റി​യ​വ​രി​ൽ 50 ശ​ത​മാ​നം പേ​രും ചി​കി​ത്സ തേ​ടു​ന്നി​ല്ല. അ​ട്ട​പ്പാ​ടി​യി​ൽ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സയ്ക്കും പുനരധിവാസത്തി നും സൗ​ക​ര്യ​ങ്ങ​ളുമില്ല.

ജോ​ലി കി​ട്ടി​യും മ​റ്റും അ​ട്ട​പ്പാ​ടി​ വിട്ടുപോയവ​രി​ൽ ചി​ല​ർ​ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നാ​വാ​തെ വി​ഷാ​ദ​രോ​ഗ​ത്തി​ന് അ​ടി​മ​പ്പെ​ട്ട് തിരിച്ചെത്താറുണ്ട്. ഗ​ർ​ഭ​ത്തി​ലി​രി​ക്കു​ന്പോ​ൾ ശ​രി​യാ​യ പോ​ഷ​കം ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്ക് മു​തി​രു​ന്പോ​ൾ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാം. അ​ട്ട​പ്പാ​ടി​യി​ലെ പ​ട്ടി​ണി​യും പോ​ഷ​കാ​ഹാ​ര​ക്കു​റ​വും ശി​ശു​മ​ര​ണ​വു​മെ​ല്ലാം പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന​വ​യാ​ണെ​ന്ന് ഇ​ങ്ങ​നെ സ​മ​ർ​ഥി​ക്കാ​നാ​കും.

വെ​ള്ളം കു​ടി​ക്കാ​തെ മ​രി​ക്കേ​ണ്ടി വ​രു​ന്ന​വ​ർ

ആ​ന​ക്ക​ട്ടി​യി​ൽ നി​ന്ന് 15 കി​ലോ​മീ​റ്റ​ർ മാ​റി തെ​ക്കേ ക​ട​ന്പാ​റ​യി​ൽ വ​റു​തി​യു​ടെ കാ​ഴ്ച കാ​ണാം. വെ​ള​ള​വും തീ​റ്റ​യു​മി​ല്ലാ​തെ ജീ​വി​ച്ചു മ​രി​ക്കു​ന്ന ക​ന്നു​കാ​ലി​ക​ളെ കാ​ണാം. ഭൂ​മി​യി​ൽ ജ​ല​സേ​ച​ന​മി​ല്ലാ​യ്മ കാ​ര​ണം പ​ര​ന്പ​രാ​ഗ​ത കാ​ർ​ഷി​ക സ​ന്പ​ദ് വ്യവ​സ്ഥ​യി​ൽ നി​ന്നും ഇവിടത്തുകാർ പി​റ​കോ​ട്ട് പോ​യി​ട്ടു​ണ്ട്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ്, ട്രൈ​ബ​ൽ വ​കു​പ്പ്, കൃ​ഷി​വ​കു​പ്പ്, അ​ഹാ​ഡ്സ് തു​ട​ങ്ങി​യ​വ​യി​ൽ നി​ന്നൊ​ന്നും ജ​ല​സേ​ച​ന​ത്തി​ന് പി​ന്തു​ണ കി​ട്ടി​യി​ല്ല. ജ​ല​നി​ധി പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. അ​ഗ​ളി​യി​ൽ മാ​ത്രം എ​ട്ട് കോ​ടി രൂ​പ​യു​ടെ പൈ​പ്പ് കു​ഴി​ച്ചി​ട്ട​താ​യി പ​റ​യു​ന്നു.​
വേ​ന​ലാ​കു​ന്ന​തോ​ടെ മ​ഴ​ക്കു​റ​വും ഉ​റ​വ​ക​ളു​മി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ള​ക്ഷാമം രൂ​ക്ഷ​മാ​കു​ക പ​തി​വ്. ലോ​റി​യി​ലാണ് പ​ല​യി​ട​ത്തും കു​ടി​വെ​ള്ളം എ​ത്തി​ച്ചി​രു​ന്ന​ത്. വീ​ട്ടി​ക്കു​ണ്ട്, തൈ​ല​പ്പാ​ടി, കീ​രി​പ്പ​തി, കു​ലു​ങ്ക​ൻ​പാ​ടി, പു​ളി​യ​പ്പ​തി, കു​ന്നം​ചാ​ള, കൊ​ട്ട​മേ​ട്, ദൊ​ഡു​ഗ​ട്ടി, കൊ​ള​പ്പ​ടി, മേ​ലേ മ​ഞ്ചി​ക്ക​ണ്ടി, വെ​ല്ല​വെ​ട്ടി, മേ​ലേ​മു​ള്ളി, താ​ഴെ​മു​ള്ളി, കു​പ്പം കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ള​ക്ഷാ​മം അ​ത്യ​ധി​കം രൂ​ക്ഷ​മാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ.

പദ്ധതികളുടെ പെരുമഴ

അ​ഗ​ളി​യി​ൽ പ​തി​നാ​റു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഏ​താ​ണ്ട് നൂ​റി​ല​ധി​കം കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ണ്ട്. 7.5 കോ​ടി രൂ​പ ചെ​ല​വാ​ക്കി അ​ഹാ​ഡ്സാ​ണ് തു​ന്പ​പ്പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ഈ ​വെ​ള്ളം ശു​ദ്ധ​മ​ല്ലെ​ന്നും വെ​ള്ളം കി​ട്ടു​ന്നി​ല്ലെ​ന്നും വ​രു​ത്തി​ത്തീ​ർ​ത്ത് പിന്നീട് പു​തി​യ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ഐ​ടി​ഡി​പി​യും പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, അ​ഹാ​ഡ്സ്, സ്കൂ​ളു​ക​ൾ തു​ട​ങ്ങി ഓ​രോ സ്ഥാ​പ​ന​ത്തി​നും ഇ​വി​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ണ്ട്. നെ​ല്ലി​പ്പ​തി, ഗൂ​ളി​ക്ക​ട​വ്, ന​ക്കു​പ്പ​തി ഭാ​ഗ​ങ്ങ​ളി​ൽ ഒ​രേ ഉൗ​രി​ലേ​ക്ക് നാ​ല് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ വ​രെ​യു​ണ്ട്. ഒ​രേ സ്ഥ​ല​ത്തു ത​ന്നെ പദ്ധതി തി​രി​ച്ച​റി​യാ​നാ​യി പ​ല നി​റ​ത്തി​ലു​ള്ള ടാ​പ്പു​ക​ളു​മു​ണ്ട്.


അ​ട്ട​പ്പാ​ടി പ്ര​ദേ​ശ​ത്ത് ഇതിനകം പ​തി​നെ​ട്ടോ​ളം ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ളി​ൽ ചി​ല​താ​ണ് തേ​ക്കു​മു​ക്കി​യൂ​ർ ( ചെ​ല​വ് 60 ല​ക്ഷം), ന​ര​സി​മു​ക്ക് (50 ല​ക്ഷം), സാ​ന്പാ​ർ​കോ​ട് മു​ത​ലാ​യ​വ. ഇ​വ​യി​ലൊ​ന്നും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 30 ല​ക്ഷം ചെ​ല​വ​ഴി​ച്ച കോ​ട്ട​മ​ല പ​ദ്ധ​തിയും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 25 ല​ക്ഷം ചെ​ല​വി​ൽ ന​ട​പ്പാ​ക്കി​യ ബോ​ഡി​ച്ചാ​ള പ​ദ്ധ​തിയും ജ​ല​സേ​ച​ന വ​കു​പ്പ് 20 വ​ർ​ഷം മു​ന്പ് ന​ട​പ്പാ​ക്കി​യ പാ​ക്കു​ളം പ​ദ്ധ​തിയും 40 വ​ർ​ഷം മു​ന്പ് ന​ട​പ്പാ​ക്കി​യ ക​ൽ​ക്ക​ണ്ടി പ​ദ്ധ​തി ഇ​വ​യൊ​ന്നും ക​ർ​ഷ​ക​ർ​ക്ക് ഒ​രു​തു​ള്ളി പോ​ലും വെ​ള്ള​മെ​ത്തി​ച്ചി​ല്ല. മ​ഴ​നി​ഴ​ൽ പ്ര​ദേ​ശ​മാ​യ കി​ഴ​ക്ക​ൻ അ​ട്ട​പ്പാ​ടി​യെ ഹ​രി​താ​ഭ​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച് അ​ട്ട​പ്പാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​തു 1971ൽ. ​പ​ദ്ധ​തി​ക്കാ​യി സ്ഥാ​പി​ച്ച ഓ​ഫീ​സു​ക​ളും ജീ​വ​ന​ക്കാ​രും അ​ന്നു​മു​ത​ലു​ണ്ട്. . കേ​ന്ദ്ര​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പാ​രി​സ്ഥി​തി​കാ​ഘാ​ത പ​ഠ​ന​ത്തി​നു 2016ൽ ​അ​നു​മ​തി ന​ല്കി. പ​ക്ഷെ പ​ഠ​നം തു​ട​ങ്ങി ര​ണ്ടു​മാ​സ​ത്തി​ന​കം ത​മി​ഴ്നാ​ടി​ന്‍റെ എ​തി​ർ​പ്പു​കാ​ര​ണം അ​നു​മ​തി പി​ൻ​വ​ലി​ച്ചു. പു​തൂ​ർ അ​ര​ളി പ​ദ്ധ​തി, മു​ക്കാ​ലി​ക്ക​ടു​ത്ത് ക​രു​വാ​രം​പാ​ന്പും​തോ​ട്ടി​ലെ പ​ദ്ധ​തി എ​ന്നി​വ​യും പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ത​മി​ഴ്നാ​ട് ത​ട​സം നി​ല്ക്കു​ന്നുണ്ട്.

അ​മി​ത ഫ്ളൂ​റൈ​ഡും പ്രശ്നം

അ​ട്ട​പ്പാ​ടി​യി​ലെ ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​ൽ ഫ്ളൂ​റൈ​ഡി​ന്‍റെ അം​ശം കൂ​ടു​ന്ന​താ​യി പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. മി​ക്ക ആ​ദി​വാ​സി ഉൗ​രു​ക​ളും കു​ടി​വെ​ള്ള​ത്തി​നാ​യി കു​ഴ​ൽ​കി​ണ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലാ​ണി​ത്. മേ​ഖ​ല​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ള​ത്തി​ൽ ഇ​രു​ന്പി​ന്‍റെ​യും കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ​യും അ​ള​വ് അ​നു​വ​ദ​നീ​യ പ​രി​ധി​യു​ടെ പ​തിന്മട​ങ്ങ് അ​ധി​ക​മാ​ണെ​ന്നു നേ​ര​ത്തെ വാ​ട്ട​ർ അ​ഥോ​റി​റ്റി റി​പ്പോ​ർ​ട്ട് ന​ല്കി​യി​രു​ന്നു. ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ ഒ​രു മി​ല്ലീ​ഗ്രാ​മാ​ണ് ഫ്ളൂ​റൈ​ഡി​ന്‍റെ അ​നു​വ​ദ​നീ​യ പ​രി​ധി. അ​ട്ട​പ്പാ​ടി​യി​ൽ ഇ​ത് മൂ​ന്നി​നും നാ​ല​ര ഗ്രാ​മി​നും ഇ​ട​യി​ലാ​ണ്. പു​റ​മെ ഇ​തി​ന്‍റെ തോ​ത് വ​ർ​ധി​ച്ചും​വ​രു​ന്നു.

പാ​ക്കേ​ജു​ക​ളിലൂടെ ഒഴുകിയെത്തിയതു കോടികൾ

പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി സ​മൂ​ഹ​ജ​ന​ത വീ​ണ്ടെ​ടു​ക്ക​പ്പെ​ട്ട​ത് 1970ൽ ​സം​സ്ഥാ​ന ആ​സൂ​ത്ര​ണ ക​മ്മീ​ഷ​ൻ അ​ട്ട​പ്പാ​ടി​യെ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പി​ന്നോക്ക പ്ര​ദേ​ശ​മാ​യി ക​ണ്ടെ​ത്തു​ന്ന​തോ​ടെ​യാ​ണ്. അ​ങ്ങ​നെ​യാ​ണ് ആ​ദ്യ​ത്തെ ആ​ദി​വാ​സി പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക്ക് അ​ട്ട​പ്പാ​ടി​യി​ൽ തു​ട​ക്ക​മാ​കു​ന്ന​ത്. ഇ​തി​നെ പി​ൻ​പ​റ്റി അ​ട്ട​പ്പാ​ടി കോ ​ഓ​-പ്പ​റേ​റ്റീ​വ് ഫാ​മിം​ഗ് സൊ​സൈ​റ്റി, പ​ശ്ചി​മ​ഘ​ട്ട പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി, അ​ട്ട​പ്പാ​ടി ഗ്രാ​മ​ജ​ല​സേ​ച​ന പ​ദ്ധ​തി, ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി, അ​ട്ട​പ്പാ​ടി ഹി​ൽ​സ് ഏ​രി​യാ ഡ​വ​ല​പ്മെ​ൻ​റ് സൊ​സൈ​റ്റി ( അഹാ​ഡ്സ് ) തു​ട​ങ്ങി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ഇ​വി​ടെ വേ​രു​ക​ളാ​ഴ്ത്തി. പ​ദ്ധ​തി​ക​ൾ വ​ഴി​പാ​ടാ​യ​തോ​ടെ ശി​ശു​മ​ര​ണ വാ​ർ​ത്ത​ക​ൾ പു​റം​ലോ​ക​മ​റി​ഞ്ഞു. പി​ന്നീ​ടാ​ണ് കോ​ടി​ക​ളു​ടെ പാ​ക്കേ​ജു​ക​ൾ അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

112 കോ​ടി​യു​ടെ പ്ര​ത്യേ​ക കേ​ന്ദ്ര പ​ദ്ധ​തി​ക​ളാ​ണ് ശി​ശു​മ​ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. അ​ട്ട​പ്പാ​ടി​യി​ൽ കു​ടും​ബ​ശ്രീ പ​ദ്ധ​തി വ്യാ​പ​ക​മാ​ക്കാ​ൻ 50 കോ​ടി, സ്ത്രീ ​ശാ​ക്തീ​ക​ര​ണ കാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് 50 കോ​ടി, 2000 വീ​ടു​ക​ൾ പ​ണി​യു​ന്ന​തി​ന് 12 കോ​ടി. ഇ​ങ്ങ​നെ​യാ​ണ് പ​ദ്ധ​തി വി​ഹി​തം ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. അ​ഞ്ചു വ​ർ​ഷം കൊ​ണ്ട് 8000 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും വി​ധമാണ് പ​ദ്ധ​തി വിഭാവനം ചെയ് തത്.
ദേ​ശീ​യ ഗ്രാ​മീ​ണ ആ​രോ​ഗ്യ മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി 30 കോ​ടി​യു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തിയുണ്ടാകുമെന്നു പ്രഖ്യാപി ച്ച് അ​ഞ്ചു​വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും സ്ഥി​തി​ഗ​തി​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യ്ക്ക് അ​ട്ട​പ്പാ​ടി​യി​ലെ അ​ഹാ​ഡ്സ് പ്രോ​ജ​ക്ട് ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര​സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ൻ​റ് നീ​ക്കി​വെ​പ്പി​ന്‍റെ ഭാ​ഗ​മാ​യി അ​ട്ട​പ്പാ​ടി​യി​ലെ​ത്തി​യ​ത് 750 കോ​ടി രൂ​പ. 30,000 ജ​ന​ത​യ്ക്ക് ഇ​വ വീ​തി​ച്ച് കൊ​ടു​ത്തി​രു​ന്നു​വെ​ങ്കി​ൽ, ഇ​തി​ലും ഭേ​ദ​മാ​കു​മാ​യി​രു​ന്നു സ്ഥി​തി എ​ന്നു​വ​രെ പൊ​തു സ​മൂ​ഹം വി​മ​ർ​ശി​ച്ചു. 150 കോ​ടി പി​ന്നെ​യും ഒ​ഴു​കി. അ​ന്ന​പ്ര​ദാ​യി​നി പ​ദ്ധ​തി​യ്ക്ക് ആ​റു​കോ​ടി. പദ്ദതിയിൽ ഇ​തു​വ​രെ ചെ​ല​വ​ഴി​ച്ച​ത് 77 കോ​ടി രൂ​പ. അ​ട്ട​പ്പാ​ടി​യി​ൽ ശി​ശു​മ​ര​ണം അ​ധി​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു വി​ദൂ​ര ഉൗ​രു​ക​ളി​ലേ​ക്കു വാ​ഹ​ന​മെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര​ഫ​ണ്ട് വി​നി​യോ​ഗി​ച്ച് പ​തി​നാ​റ് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അടുത്തിടെ ഗർഭിണിയെ പുതപ്പ് മഞ്ചലിൽ കൊണ്ടു പോയ ഇ​ട​വാ​ണി​യി​ലേ​ക്കു​ള്ള റോ​ഡും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 9.45 കോ​ടി രൂ​പ ഇ​തി​നു വേ​ണ്ടി വ​ക​യി​രി​ത്തി​യി​ട്ടു​ണ്ടെ​ന്നു ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ റോ​ഡു​പ​ണി ന​ട​ത്തി​യി​ട്ടി​ല്ല.

ശി​ശു​മ​ര​ണം വാ​ർ​ത്ത​യാ​യ​തോ​ടെ വാ​ട്ട​ർ അ​ഥോ​റി​റ്റി 30 കോ​ടി, ജ​ല​നി​ധി നാ​ല് കോ​ടി, പ​ട്ടി​ക​വ​ർ​ഗ്ഗ വകുപ്പ് ഒ​രു കോ​ടി, വെ​ജി​റ്റ​ബി​ൾ പ്ര​മോ​ഷ​ൻ ഒ​ന്നേ​മു​ക്കാ​ൽ കോ​ടി, പാ​ര​ന്പ​ര്യ​കൃ​ഷി​ക്ക് മൂ​ന്ന് കോ​ടി, കൂ​ടാ​തെ കു​ടും​ബ​ശ്രീ​യു​ടെ വ്യാ​പ​ന​ത്തി​ന് കേ​ന്ദ്ര​ത്തി​ൽ നി​ന്നും 250 കോ​ടി. പാ​ക്കേ​ജു​ക​ളി​ലൂ​ടെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശാ​ക്തീ​ക​ര​ണം മാ​ത്ര​മാ​ണ് ന​ട​ക്കുന്ന​ത്. പ​ര​ന്പ​രാ​ഗ​ത ആ​ദി​വാ​സി ഉൗ​രു​കൂ​ട്ട​ങ്ങ​ളെ ഇ​ത് ശി​ഥി​ല​മാ​ക്കു​ക​യും ചെ​യ്യു​ന്നു.

എം.വി. വസന്ത്