മണ്ണിന്‍റെ മക്കളല്ലോ ഇവർ
മണ്ണിന്‍റെ മക്കളല്ലോ ഇവർ
ഭൂ​മി​യും ഭ​ര​ണ​വും ചെ​ങ്കോ​ലു​മി​ല്ലെ​ങ്കി​ലും ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ രാ​ജാ​ക്കന്മാരെ കാ​ണാം. ഷോ​ള​യൂ​ർ വ​ട്ട​ല​ക്കി ഉൗ​രി​ലെ ചാ​ത്ത​മൂ​പ്പ​ന്‍റെ മ​ക​ൻ ചൊ​റി​യ മൂ​പ്പ​ന്‍റെ കു​ടും​ബം നാ​ടു​വാ​ഴി​ക്കാ​ല​ത്ത് 1317 ഏ​ക്ക​ർ ഭൂ​മി​യു​ടെ അ​ധി​പ​രാ​യി​രു​ന്നു. ഏ​ഴോ​ളം ഉൗ​രു​ക​ൾ​ക്ക് അ​ധി​പ​രാ​യി​രു​ന്നു ഇ​വ​രു​ടെ പൂ​ർ​വി​ക​ർ. ഇ​പ്പോ​ൾ ഭൂ​ര​ഹി​ത​രാ​യ ക​ർ​ഷ​ക​രു​ടെ ആ​ദ്യ​ലി​സ്റ്റി​ൽ ചൊ​റി​യ മൂ​പ്പ​നു​മു​ണ്ട്. വ്യാ​ജ​രേ​ഖ​ക​ളി​ലൂ​ടെ പ​ല​രും ഭൂ​മി കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക്കേ കോ​ട്ട​ത്ത​റ ഉൗ​രി​ലെ കാ​ട​മൂ​പ്പ​നും പ​ട്ടി​മാ​ളം ഉൗ​രി​ലെ കോ​ണ​ൻ മൂ​പ്പ​നും ഇ​ത്ത​ര​ത്തി​ൽ ഭൂ​മി ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. നാ​യ്ക്ക​ര​പ്പ​ടി ഉൗ​രി​ലെ വ​ടു​ക​മൂ​പ്പ​നു​ണ്ടാ​യി​രു​ന്ന മു​പ്പ​തേ​ക്ക​ർ നാ​ലു​സെ​ന്‍റാ​യി ചു​രു​ങ്ങി. ഇ​ത്ത​ര​ത്തി​ൽ ഭൂ​മി ന​ഷ്ട​പ്പെ​ട്ട പ​ല​രും റോ​ഡ​രി​കി​ൽ പ​ല​യി​ട​ത്താ​യി കു​ടി​ൽ​കെ​ട്ടി താ​മ​സി​ക്കു​ന്ന​തു കാ​ണാം. കാ​ടി​ന്‍റെ അ​വ​കാ​ശി​ക​ളെ​ന്നു ന​മ്മ​ൾ വി​ളി​ക്കു​ന്ന അ​ട്ട​പ്പാ​ടി ആ​ദി​വാ​സി​ക​ളു​ടെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യാ​ണി​ത്.

അ​ന്യാ​ധീ​ന​പ്പെ​ട്ട ഭൂ​മി​യും ത്രി​ശ​ങ്കു​വി​ൽ

1999ലെ ​നി​യ​മം അ​നു​സ​രി​ച്ച് 1986നു ​ശേ​ഷം ആ​ദി​വാ​സി ഭൂ​മി ആ​ദി​വാ​സി​യ​ല്ലാ​ത്ത ആ​ർ​ക്കും നി​യ​മ​പ​ര​മാ​യി വാ​ങ്ങാ​ൻ ക​ഴി​യി​ല്ല. ഇ​ത്ത​രം ഭൂ​മി ര​ജി​സ്ട്രേ​ഷ​ൻ അ​സാ​ധു​വാ​ണ്. എങ്കിലും അ​ട്ട​പ്പാ​ടി​യി​ൽ നി​യ​മ​ങ്ങ​ളെ​ല്ലാം മ​റി​ക​ട​ന്ന് ആ​ദി​വാ​സി ഭൂ​മി വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി കൈ​യേ​റ്റം തു​ട​ർന്നു. അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ഭൂ​മി ന​ഷ്ട​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 955 കേ​സു​ക​ളാ​ണ് ഒ​റ്റ​പ്പാ​ലം ആ​ർ​ഡി​ഒ കോ​ട​തി​യി​ലു​ള്ള​ത്. ഇ​തി​ൽ 725 കേ​സു​ക​ൾ ര​ണ്ട് ഹെ​ക്ട​റി​ൽ താ​ഴെ ന​ഷ്ട​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. കു​റ​ഞ്ഞ​ത് ഇ​ത്ര​യും പേ​ർ​ക്ക് സ​ർ​ക്കാ​ർ ഭൂ​മി ന​ല്ക​ണം. 26 കേ​സ് 1986നു ​ശേ​ഷ​മു​ള്ള​താ​ണ്. 180 കേ​സ് തീ​ർ​പ്പാ​ക്കി. 24 കേ​സാ​ണ് നി​ല​വി​ൽ കോ​ട​തി​ക്കു മു​ന്നി​ലു​ള്ള​ത്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ​ഠ​ന​ത്തി​ൽ ആ​ദി​വാ​സി​ക​ളു​ടെ പ​തി​നാ​യി​ര​ത്തോ​ളം ഏ​ക്ക​ർ ഭൂ​മി​യാ​ണ് അ​ന്യാ​ധീ​ന​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്. കണക്കുകൾ പലതാണെങ്കിലും നി​ല​വി​ൽ ആ​ദി​വാ​സി​ക​ൾ​ക്ക് ന​ല്കാ​ൻ കുറഞ്ഞതു 1600 ഏ​ക്ക​ർ ഭൂ​മി​യെ​ങ്കി​ലും സ​ർ​ക്കാ​ർ ക​ണ്ടെ​ത്തേ​ണ്ടി വ​രും. 1977ൽ ​ന​ട​ന്ന സ​ർ​വേ​യി​ൽ 10,159 ഏ​ക്ക​ർ ആ​ദി​വാ​സി ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. നാ​ഷ​ണ​ൽ ലാ​ൻഡ് റി​ഫോം കൗ​ണ്‍​സി​ൽ 2009 എ​പ്രി​ലി​ൽ വി​വി​ധ ഉൗ​രു​ക​ളി​ലും അ​ഗ​ളി ഗ​സ്റ്റ് ഹൗ​സി​ലു​മാ​യി ന​ട​ത്തി​യ മൂ​ന്നു ദി​വ​സ​ത്തെ അ​ദാ​ല​ത്തി​ൽ 810 പ​രാ​തി​ക​ളി​ലാ​യി ഏ​താ​ണ്ട് 20,000 ഏ​ക്ക​ർ ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി.

ഭൂ​സം​ര​ക്ഷ​ണ​വും അ​തി​ക്ര​മം ത​ട​യ​ലും

1975ൽ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ചെയ്ത ആ​ദി​വാ​സി ഭൂ​സം​ര​ക്ഷ​ണ​വും ആ​ദി​വാ​സി​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മം ത​ട​യ​ലും നി​യ​മം 1982ൽ ​കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് 1989ൽ ​നാ​യ​നാ​ർ സ​ർ​ക്കാ​ർ കേരള നി​യ​മ​സ​ഭ​യി​ൽ ഈ ​നി​യ​മം ഭേ​ദഗ​തി​ക​ളോ​ടെ അ​വ​ത​രി​പ്പി​ച്ചു. സു​പ്രീം കോ​ട​തി വ​രെ നീ​ണ്ട പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 1999ൽ ​ഭേ​ദ​ഗ​തി​ക​ളോ​ടെ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യി. 1986 വ​രെ മു​ൻ​കാ​ല പ്രാ​ബ​ല്യ​വും ന​ല്കി. ഈനി​യ​മം അ​നു​സ​രി​ച്ച് ര​ണ്ട് ഹെ​ക്ട​ർ വ​രെ​യു​ള്ള ആ​ദി​വാ​സിഭൂ​മി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന കു​ടി​യേ​റ്റ​ക്കാ​ർ അ​ത് തി​രി​കെ ന​ല്കേ​ണ്ട. ര​ണ്ട് ഹെ​ക്ട​റി​ൽ കൂ​ടു​ത​ലു​ണ്ടെ​ങ്കി​ൽ കൂ​ടു​ത​ലു​ള്ള​ത് തി​രി​കെ ന​ല്കി​യാ​ൽ മ​തി. സ​ത്യ​ത്തി​ൽ ഈ ​നി​യ​മം പാ​സാ​ക്കി​യ​തി​ലൂ​ടെ ആ​ദി​വാ​സി ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ടു​ന്ന​തി​നു ചൂ​ട്ടു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​ട്ട​പ്പാ​ടി​യി​ലെ ഭൂ​ര​ഹി​ത​രാ​യ 222 ആ​ദി​വാ​സി​ക​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​മെ​ന്ന് ക​ഴി​ഞ്ഞ മാ​സം ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചി​രു​ന്നു. ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മി​ഷ​ൻ ജി​ല്ലാ​ത​ല സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. അ​ഗ​ളി, കോ​ട്ട​ത്ത​റ, ഷോ​ള​യൂ​ർ വി​ല്ലേ​ജു​ക​ളി​ലാ​യി 169.06 ഏ​ക്ക​ർ ഭൂ​മി​യാ​ണ് പ​തി​ച്ചു ന​ൽ​കു​ക. കൂ​ടു​ത​ൽ പേ​ർ​ക്ക് ഭൂ​മി ന​ൽ​കാ​നു​ള്ള ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യിട്ടുണ്ട്.

ഭൂ​മി ത​ട്ടി​പ്പി​ന്‍റെ വ​ഴി​ക​ൾ

1980 -85 കാ​ല​ത്താ​ണ് ഉൗ​രു​ക​ളി​ലെ പ​ട്ട​യ​ങ്ങ​ൾ കാ​ർ​ഷി​ക​ലോ​ണി​നാ​യി ഭൂ​പ​ണ​യ ബാ​ങ്കു​ക​ളി​ലെ​ത്തു​ന്ന​ത്. കേ​ന്ദ്ര പാ​ക്കേ​ജി​നെ തു​ട​ർ​ന്ന് 2006ൽ ​ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളി​യെ​ങ്കി​ലും പ​ട്ട​യ​ങ്ങ​ൾ തി​രി​ച്ചു കൊ​ടു​ക്കാ​ൻ ബാ​ങ്കു​ക​ൾ ത​യ്യാ​റാ​യി​ട്ടി​ല്ല. ഇ​പ്പോ​ൾ ഉൗ​രു​കാ​ർ​ക്കു പ​ല​ർ​ക്കും എ​വി​ടെ​യാ​ണ് സ്വ​ന്തം ഭൂ​മി​യെ​ന്നു​പോ​ലു​മ​റി​യി​ല്ല. ആ​ന​ക്ക​ട്ടി​യി​ൽ ക​ത്ത​ല​ക്ക​ണ്ടി സ​ഹ​ക​ര​ണ​ബാ​ങ്ക് എ​ന്ന​പേ​രി​ൽ ഒ​രു ബാ​ങ്കു​ണ്ടാ​യി​രു​ന്നു. അ​വി​ടെ​യും നി​ര​വ​ധി പേ​രു​ടെ പ​ട്ട​യ​മു​ണ്ട്. ഇ​പ്പോ​ൾ ബാ​ങ്കി​രു​ന്ന കെ​ട്ടി​ടം ത​ന്നെ ഇ​ല്ലാ​താ​യി. 1970-75ൽ ​സോ​യ​ിൽ വ​ർ​ക്ക് പ​ദ്ധതി​ക്കു വേ​ണ്ടി​യും ആ​ദി​വാ​സി​ക​ളി​ൽ നി​ന്ന് പ​ട്ട​യ​ങ്ങ​ൾ വാ​ങ്ങി​യി​രു​ന്നു. ഇ​വ​യും ഇ​തു​വ​രെ​യാ​യി തി​രി​ച്ചു​കൊ​ടു​ത്തി​ട്ടി​ല്ല.
1964ൽ ​ഭൂ​മി​യു​ടെ ഉ​ട​മാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തു​ന്ന കാ​ല​ത്തും അ​തി​നു​ശേ​ഷ​വും ആ​ദി​വാ​സ​ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ട്ടു.​ സ​ർ​വേയ്​ക്കു​ശേ​ഷ​വും അ​ധി​കാ​രി​ക​ൾ ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി​യു​ടെ കൈ​വ​ശ രേ​ഖ ന​ൽ​കി​യി​രു​ന്നി​ല്ല. സ്വ​ന്തം ഭൂ​മി അ​ട​യാ​ള​പ്പെ​ടു​ത്തി​യ രേ​ഖ​യി​ല്ലാ​ത്ത​താ​ണ് ഇ​ക്കാ​ല​ത്ത് ഭൂ​മി കൈ​യേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഇ​ക്ക​ണോ​മി​ക് ആ​ൻ​റ് സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ഭാ​ഗം 1977ൽ ​ന​ട​ത്തി​യ സ​ർ​വേ​യി​ൽ 1966 മു​ത​ൽ 70 വ​രെ ന​ട​ന്ന ഭൂ​മി കൈ​യേ​റ്റ​മാ​ണ് അ​ന്വേ​ഷി​ച്ച​ത്. ഇ​ക്കാ​ല​ത്ത് മാ​ത്രം അ​ട്ട​പ്പാ​ടി​യി​ൽ 546 കു​ടും​ബ​ങ്ങ​ൾ​ക്ക് 9859 ഏ​ക്ക​ർ​ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തിയിരുന്നു.

2006ൽ ​നി​ല​വി​ൽ വ​ന്ന ഫോ​റ​സ്റ്റ് റൈ​റ്റ്സ് ആ​ക്ട് പ്ര​കാ​രം ആ​ദി​വാ​സി​ക​ൾ​ക്ക് മൂ​ന്നു ത​ല​മു​റ​യാ​യോ 60 വ​ർ​ഷം തു​ട​ർ​ച്ച​യാ​യോ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ന​ഭൂ​മി​ക്കു​മേ​ൽ കൈ​വ​ശാ​വ​കാ​ശം ന​ൽ​കു​ന്നു. ആ​ക്ട് പ്ര​കാ​രം ഉൗ​രു​കൂ​ട്ട​ങ്ങ​ൾ​ക്കും ആ​ദി​വാ​സി​ക​ൾ​ക്കും കൃ​ഷി​ചെ​യ്യു​ന്ന വ​ന​ഭൂ​മി​യി​ലെ ആ​ദാ​യം ഉ​പ​യോ​ഗി​ക്കാം. ആ​ദി​വാ​സി​ക​ൾ​ക്കു ജീ​വി​ക്കാ​ൻ വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധിയും വന്നു. ആ​ദി​വാ​സി​ക​ൾ വ​ന​വി​ഭ​വ​ങ്ങ​ളെ​ടു​ക്കു​ന്ന​ത് അ​തി​ക്ര​മി​ച്ചു​ക​യ​റ​ലാ​യി ക​രു​താ​നാ​കി​ല്ലെ​ന്നും ജ​സ്റ്റി​സ് ക​മാ​ൽ​പാ​ഷ​യു​ടെ വി​ധി​ന്യാ​യ​ത്തി​ൽ പ​റ​യു​ന്നു.


കു​ഞ്ഞിന്‍റെ മൃ​ത​ശ​രീ​രം സ​ഞ്ചി​യി​ൽ

2014 ന​വം​ബ​ർ ര​ണ്ട് ഞാ​യ​റാ​ഴ്ച. കോ​യ​ന്പ​ത്തൂ​ർ ടൗ​ണി​ൽ വ​ഴി​യ​റി​യാ​തെ ഒ​രു സ​ഞ്ചി​യു​മാ​യി അ​ല​യു​ക​യാ​ണ് ഷോ​ള​യൂ​ർ കോ​ട്ട​മ​ല ഉൗ​രി​ലെ ര​ങ്കി -മു​രു​ക​ൻ ദ​ന്പ​തി​ക​ൾ. സ​ഞ്ചി​യി​ലു​ണ്ടാ​യി​രു​ന്ന​ത് ഒ​രാ​ഴ്ച മു​ന്പു ജ​നി​ച്ച സ്വ​ന്തം പി​ഞ്ചു​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം. പൊ​രി​വെ​യി​ലി​ൽ ന​ട​ന്നു ത​ള​ർ​ന്ന അ​മ്മ​യും അ​ച്ഛ​നും ഒ​ടു​വി​ൽ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് ഒ​രു ഓ​ട്ടോ​റി​ക്ഷ​ക്കാ​ര​നെ സ​മീ​പി​ച്ചു. 30 കി​ലോ​മീ​റ്റ​ർ യാ​ത്ര​യ്ക്ക് 800 രൂ​പ ഈ​ടാ​ക്കി​യ ഓ​ട്ടോ​ക്കാ​ര​ൻ ഇ​വ​രെ കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ ആ​ന​ക്ക​ട്ടി​യി​ൽ ഇ​റ​ക്കി മ​ട​ങ്ങി. ഇ​തി​നി​ടെ സ​ഞ്ചി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്ന് ദു​ർ​ഗ​ന്ധം വ​മി​ച്ചു തു​ട​ങ്ങി​യി​രു​ന്നു. ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ വീ​ട്ടി​ലേ​ക്കു​ള്ള മാ​ർ​ഗ​മ​ധ്യേ ആ​ന​ക്ക​ട്ടി കൃ​ഷി​ഭ​വ​ന്‍റെ പ​രി​ധി​യി​ൽ കൊ​ടു​ങ്ങ​ര​പ്പ​ള്ള​ത്തി​നു സ​മീ​പം കു​ഞ്ഞി​നെ മ​റ​വു ചെ​യ്യു​ക​യാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 28നു ​വീ​ട്ടി​ൽ വെ​ച്ചാ​യി​രു​ന്നു ര​ങ്കി കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​ത്. തു​ട​ർ​ന്നു കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തു. 1.800 ഗ്രാ​മാ​ണ് കു​ഞ്ഞി​നു​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ​തോ​ടെ കു​ഞ്ഞ് മു​ല​പ്പാ​ൽ കു​ടി​ക്കാ​താ​യി. തു​ട​ർ​ന്ന് അ​വ​ശ​നി​ല​യി​ൽ കു​ഞ്ഞി​നെ കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ങ്കി​യും വൃ​ദ്ധ​യാ​യ മാ​താ​വു​മാ​ണ് കു​ഞ്ഞി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാക്കി കോ​ട്ട​ത്ത​റ ട്രൈബൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ തി​രി​ച്ചു​പോ​ന്നു. ആ​ശു​പ​ത്രി​യി​ൽ കു​ഞ്ഞ് മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു.

രാ​ജ്യ​ത്തെ ന​ടു​ക്കിയ ശി​ശു​മ​ര​ണ​ങ്ങ​ൾ

അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണ​ങ്ങ​ൾ പു​റം​ലോ​കം അ​റി​ഞ്ഞ​ത് 2013 ഏ​പ്രി​ൽ മു​ത​ലാ​ണ്. അതിനുശേഷം ഇതുവരെ എത്ര ശിശുമരണ ങ്ങളുണ്ടായെന്നതിനു കൃത്യമായ കണക്കുനിരത്താൻ ഒരു സർക്കാർ വകുപ്പിനും കഴിയില്ല. ശി​ശു​മ​ര​ണം കൂ​ടു​മെ​ന്ന റി​പ്പോ​ർ​ട്ട് മാ​സ​ങ്ങ​ൾ​ക്കു മു​ന്പേ ന​ല്കി​യെ​ങ്കി​ലും അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​താ​യി ഉൗ​രു​നി​വാ​സി​ക​ളും ഗോ​ത്ര​വ​ർ​ഗ പ്ര​തി​നി​ധി​ക​ളും വെ​ളി​പ്പെ​ടു​ത്തു​ന്നു. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ശി​ശു​മ​ര​ണ​വാ​ർ​ത്ത​ക​ൾ പു​റം​ലോ​കം അ​റി​യു​ന്ന​തി​നു മു​ന്പാ​യി​രു​ന്നു​ ഇത്.

ക​തി​ര​ന്പ​തി​യൂ​രി​ലെ എ​ൻ.​കെ.​ഈ​ശ്വ​റാ​ണ് എം​എ​സ്ഡ​ബ്ല്യു കോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യി ശി​ശു​മ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി​യ​ത്. 2008മു​ത​ൽ 2011വ​രെ 56 ന​വ​ജാ​ത ശി​ശു​ക​ൾ മ​രി​ച്ച​താ​യി ഐ​സി​ഡി​എസി​ൽ​നി​ന്നും ഈ​ശ്വ​റി​നു വി​വ​രം ല​ഭി​ച്ചു. ഈ ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ഠ​നം തു​ട​ർ​ന്ന​ത്.അ​ട്ട​പ്പാ​ടി​യൂ​രു​ക​ളി​ൽ 2008- 09 വ​ർ​ഷ​ത്തി​ൽ 19 ഉം 2009 -10 ​ൽ 22 ഉം 2010 - 11 ​ൽ 15 ഉം ​കു​ട്ടി​ക​ൾ മ​രി​ച്ചു. അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ൽ 23 ഉം ​ഷോ​ള​യൂ​രി​ൽ 22 ഉം ​പൂ​തൂ​രി​ൽ 11 കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്.

പ​ഠ​ന​ങ്ങ​ളു​ടെ സം​ക്ഷി​പ്ത​രൂ​പം ന​ട​പ​ടി നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഉ​ന്ന​ത​ർ​ക്കു സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും അ​ന്വേ​ഷി​ക്കാ​മെ​ന്ന ഒ​റ്റ​വ​രി മ​റു​പ​ടി മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. അ​ന്ന് അ​ടി​യ​ന്ത​ര ശ്ര​ദ്ധ ചെ​ലു​ത്തി​യി​രു​ന്നെ​ങ്കി​ൽ ആ​ഘാ​ത​ങ്ങ​ൾ കു​റ​യ്ക്കാ​മാ​യി​രു​ന്നു.

2013ൽ 52 ​ആ​ദി​വാ​സി സ്ത്രീ​ക​ളു​ടെ ഗ​ർ​ഭ​മാ​ണ് അ​ല​സി​യ​ത്. 2014ൽ 42 ​ഗ​ർ​ഭ​മ​ല​സ​ലു​ണ്ടാ​യ​പ്പോ​ൾ അ​ഞ്ചെ​ണ്ണം വൈ​ക​ല്യം കാ​ര​ണ​വും ബാ​ക്കി വ​ള​ർ​ച്ച​ക്കു​റ​വ് കാ​ര​ണ​വുമാ​യിരുന്നു. 2015ൽ 25 ​പേ​ർ​ക്കും 2016ൽ 22 ​പേ​ർ​ക്കും ഗ​ർ​ഭാ​വ​സ്ഥ​യി​ൽ കു​ട്ടി​ക​ളെ ന​ഷ്ട​പ്പെ​ട്ടു. 2017ൽ ​എ​ട്ടു ന​വ​ജാ​ത ശി​ശു​ക്ക​ൾ മ​രി​ച്ചു. മ​രി​ച്ച കു​ട്ടി​ക​ളി​ൽ 83 ശ​ത​മാ​ന​ത്തി​നും തൂ​ക്ക​ക്കു​റ​വും വി​ള​ർ​ച്ച​യും ഉ​ണ്ടാ​യി​രു​ന്നു.ഗ​ർ​ഭ​കാ​ല പ​രി​ച​ര​ണ​ത്തി​ലെ വീ​ഴ്ച​യും ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​രു​ടെ അ​ലം​ഭാവ​വു​മാ​ണ് ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്ന് വി​വി​ധ റി​പ്പോ​ർ​ട്ടു​ക​ളി​ലു​ണ്ട്. സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ത​ന്പി​നു വേ​ണ്ടി പി​ഡി​യാ​ട്രി​ക് സ​ർ​ജ​റി പ്ര​ഫ​സ​റാ​യി വി​ര​മി​ച്ച ഡോ. ​സ​ത്യ​ൻ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​നും സി​പി​എം നി​യോ​ഗി​ച്ച ഡോ. ​ബി. ഇ​ക്ബാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഠ​ന​സം​ഘ​വും ഇ​തു​ത​ന്നെ​യാ​ണ് ക​ണ്ടെത്തി​യ​ത്. 2004 മു​ത​ൽ 2008വ​രെ 86 കു​ട്ടി​ക​ൾ മ​രി​ച്ച​താ​യി കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ലോ​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ (കി​ല) പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്.

അ​ഹാ​ഡ്സിന്‍റെ വരവും പോക്കും

അ​ട്ട​പ്പാ​ടി​യി​ലെ പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​ന​ത്തി​നാ​യി ജ​പ്പാ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ​താ​ണ് അ​ഹാ​ഡ്സ് ( അ​ട്ട​പ്പാ​ടി ഹി​ൽ ഏ​രി​യ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ) പ​ദ്ധ​തി. 219 കോടി മുതൽമുടക്കിയ പദ്ധതിക്ക് പ​രി​സ്ഥി​തി ഒ​രു പ​രി​ധി​വ​രെ പു​നഃ​സ്ഥാ​പി​ക്കാ​നായി. പ​രി​പാ​ല​ന​ക്കു​റ​വും ചൂ​ഷ​ണ​വും വീ​ണ്ടും പി​ടി​മു​റു​ക്കി​യ​തോ​ടെ ഇപ്പോഴെല്ലാം പ​ഴ​‍യ​പ​ടി​യാ​യി. 1996 ൽ സ്ഥാപിതമായ അ​ഹാ​ഡ്സി​ൽ എ​ന്തൊ​ക്കെ പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ച​ർ​ച്ച​ചെ​യ്ത​ത് 2002വ​രെ​യെന്നതു വിമർശനത്തിന് ഇടയാക്കിയിരുന്നു.

ഒന്നരവർഷംമുന്പ് അ​ഹാ​ഡ്സ് പൂ​ട്ടി​യ​ത് പെ​ട്ടെ​ന്നു​ള്ള പ​ട്ടി​ണി​യി​ലേ​ക്കാ​ണ് ആദിവാസികളെ എത്തിച്ചത്. പിന്നീട് തൊ​ഴി​ലു​റ​പ്പ് പ​ദ്ധതിയി​ലൂ​ടെ ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന തൊ​ഴി​ലും ഇ​ട​ക്കാ​ല​ത്ത് നിലച്ചതോടെ ദാരിദ്ര്യം വീണ്ടും കൊടികുത്തി.

മ​റ്റൊ​രു ത​ര​ത്തി​ൽ പ​റ​യു​ക​യാ​ണെ​ങ്കി​ൽ ആ​ദി​വാ​സി​ക​ളു​ടെ കൃ​ഷി​യെ അ​ട്ടി​മ​റി​ച്ച​തു അ​ഹാ​ഡ്സ് പ​ദ്ധ​തി​യാ​ണ്. അ​ല്പ​മെ​ങ്കി​ലും കൃ​ഷി ചെ​യ്തി​രു​ന്ന ആ​ദി​വാ​സി​ക​ൾ അ​ഹാ​ഡ്സി​ന്‍റെ വ​ര​വോ​ടെ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ളി​ലേ​ക്കു തി​രി​ഞ്ഞു. ഭൂ​മി ത​രി​ശി​ട്ട് അ​ഹാ​ഡ്സ് ന​ല്കു​ന്ന വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളി​ലേ​ക്ക് അ​വ​ർ ശ്ര​ദ്ധ​തി​രി​ച്ചു. ആ ​വ​രു​മാ​നം എ​ന്നെ​ങ്കി​ലും നി​ല​യ്ക്കു​മെ​ന്നോ ഉ​പ​ജീ​വ​ന​ത്തി​ന് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​മെ​ന്നോ പാ​വ​ങ്ങ​ൾ അ​റി​ഞ്ഞി​ല്ല. അ​ഹാ​ഡ്സി​ന്‍റെ വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളി​ൽ കാ​ർ​ഷി​ക​വൃ​ത്തി​ക്കു സ്ഥാ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. ധാ​ന്യ​കൃ​ഷി​ക്കു സ​ഹാ​യം ന​ല്കാ​ൻ ശ്ര​മ​മു​ണ്ടാ​യെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും പ​ദ്ധ​തി ത​ന്നെ അ​വ​സാ​നി​ച്ചു.

തയാറാക്കിയത്:
എം.വി. വസന്ത്