Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
എന്റെ പൊന്നേ... 100 കിലോ സ്വർണമോ ?
സ്വർണം കള്ളക്കടത്തുക്കാരുടെ ഇഷ്ട താവളങ്ങളായി കേരളത്തിലെ വിമാനത്താവളങ്ങൾ മാറുന്നു. 2018-19 സാന്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ജൂലൈവരെയുള്ള ആദ്യ നാലു മാസത്തിനിടെമാത്രം വിമാനത്താവളങ്ങളിൽനിന്നു കസ്റ്റംസ് അധികൃതർ പിടികൂടിയത് 100 കിലോയിലധികം സ്വർണം. മുൻ വർഷങ്ങളിലെ മുഴുവൻ കണക്കുകൾ പരിശോധിച്ചാലും ഈ സാന്പത്തിക വർഷത്തെ നാലുമാസത്തിലെ കണക്കുകൾ ഉയർന്നുതന്നെ നിൽക്കും. തിരുവനന്തപുരം, നെടുന്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽനിന്നുമാണ് ഇത്രയധികം സ്വർണം കസ്റ്റംസ് പിടികൂടിയത്. ഏപ്രിൽ ഒന്നു മുതൽ ജൂലൈ 25വരെയുള്ള കാലയളവിൽ 113 കിലോ ഗ്രാം സ്വർണമാണു പിടികൂടിയത്. 318 കേസുകളിലായാണ് ഇത്രയധികം സ്വർണം പിടിച്ചെടുത്തത്.
നാലു മാസത്തിനിടെയാണ് ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നതും ശ്രദ്ധേയം. ഇതിൽ കഴിഞ്ഞ ജൂലൈ മാസത്തിലാണു ഏറ്റവും കൂടുതൽ സ്വർണം പിടിച്ചെടുത്തത്്. 2017-18 സാന്പത്തിക വർഷം ആകെ രജിസ്റ്റർ ചെയ്തത് 286 കേസുകൾ മാത്രമാണ്. പിടിച്ചെടുത്തതാകട്ടെ 106 കിലോ സ്വർണവും. കഴിഞ്ഞ വർഷത്തിൽനിന്നു വ്യത്യസ്തമായി ഈ സാന്പത്തിക വർഷം സ്വർണക്കടത്ത് കൂടുകയാണെന്നാണു കസ്റ്റംസ് അധികൃതർ പറയുന്നത്. തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ കടത്ത് അഞ്ചിരട്ടിയോളമാണു വർധിച്ചിട്ടുള്ളത്. ഈ സാന്പത്തിക വർഷത്തെ ആദ്യ നാലു മാസങ്ങളിൽ രണ്ട് വിമാനത്താവളങ്ങളിനിന്നുമായി 68 കിലോ സ്വർണമാണ് കസ്റ്റംസസ് പിടികൂടിയത്. കഴിഞ്ഞ വർഷം 32 കേസുകൾമാത്രം രജിസ്റ്റർ ചെയ്തിരുന്ന സ്ഥലത്ത് ഈ ജൂലൈയിൽമാത്രം രണ്ടിടങ്ങളിലുമായി രജിസ്റ്റർ ചെയ്തത് 191 കേസുകളാണ്. ഇതിൽ 70 കേസുകളും കരിപ്പൂരിൽനിന്നുമാത്രം.
നെടുന്പാശേരിയാണ് ഏറ്റവുമധികം സ്വർണക്കടത്ത് പിടികൂടുന്ന വിമാനത്താവളം. ഈ സാന്പത്തിക വർഷം 127 കേസുകൾ റിപ്പോർട്ട് ചെയ്യുകയും 45.12 കിലോഗ്രാം സ്വർണം പിടികൂടുകയും ചെയ്തു. കഴിഞ്ഞ വർഷം 254 കേസുകളിൽനിന്നായി 87 കിലോ ഗ്രാം സ്വർണമാണു നെടുന്പാശേരിയിൽനിന്നും കസ്റ്റംസ് അധികൃതർ പിടികൂടിയിരുന്നത്. വിമാനത്താവളങ്ങളിൽ കസ്റ്റംസ്, റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ജാഗരൂകരാണെങ്കിലും സർവ വലകളും പൊട്ടിച്ച് സ്വർണക്കടത്തുകാർ കളംനിറയുന്ന കാഴ്ചയാണു കാണാൻ കഴിയുക. സ്വർണവില രാജ്യത്ത് ഉയർന്നു നിൽക്കുന്നതാണു കേരളത്തിലേക്കു വിദേശത്തു നിന്നുള്ള സ്വർണം കള്ളക്കടത്തു വർധിക്കാൻ കാരണമായി അധികൃതർ പറയുന്നത്്. വിമാനത്താവളങ്ങളിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണ സാമർഥ്യത്തെയും പരിശോധനാ സംവിധാനങ്ങളുടെ കാര്യക്ഷമതയെയും വെല്ലുവിളിച്ചാണു സ്വർണക്കടത്തുകാരുടെ തേരോട്ടം.
കണ്ണുതുറന്നിരുന്നിട്ടും കടത്ത് കൂടുന്നു
വിമാനത്താവളങ്ങളിൽ കസ്റ്റംസ് അധികൃതർ അതീവ ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വർണക്കടത്തു കൂടുകയാണ്. 500 ഗ്രാം മുതൽ 1.5 കിലോഗ്രാം വരെയുള്ള ചെറിയ അളവുകളിൽ കൊണ്ടുവരുന്നതാണ് അടുത്തിടെ വ്യാപകമായി കാണുന്നത്. ഒരു കിലോഗ്രാം സ്വർണത്തിന് 31 ലക്ഷം രൂപയാണ് ഏകദേശ വിപണിവില. ഒരു കോടി രൂപ വരെ വിലവരുന്ന സ്വർണം പിടികൂടിയാലും സ്വർണം കണ്ടുകെട്ടുമെന്നല്ലാതെ കൊണ്ടുവരുന്നയാൾക്കു ജാമ്യത്തിൽ പോകാമെന്നതിനാലാണു കടത്തുകാർ കൊടുത്തുവിടുന്ന സ്വർണത്തിന്റെ അളവു കുറച്ചതെന്നാണ് അധികൃതർ കരുതുന്നത്. വിദേശത്തുനിന്നു ജോലി മതിയാക്കിയും ജോലി നഷ്ടപ്പെട്ടും മടങ്ങുന്നവരും പ്രഫഷനൽ കടത്തുകാരുമെല്ലാം ഇതിലുൾപ്പെടും. സ്വർണക്കടത്തിനു പിന്നിൽ വിമാനത്താളത്തിലെ ചില ജീവനക്കാർക്കു നേരത്തേ പങ്കുണ്ടായിരുന്നെങ്കിലും നിലവിൽ കുറഞ്ഞതായാണ് അധികൃതർ പറയുന്നത്. വിദേശത്തുനിന്നു കൊണ്ടുവന്ന സ്വർണം വിമാനത്താവളത്തിനു പുറത്തേക്കു കടത്തിയിരുന്നത് ചില ജീവനക്കാരുടെ സഹായത്തോടെയായിരുന്നു. ഇത്തരത്തിൽ തിരിമറി നടത്തിയ നിരവധി ജീവനക്കാർ നേരത്തേ പിടിയിലായിട്ടുണ്ട്.
വിദേശത്തുനിന്നെത്തുന്ന യാത്രക്കാരൻ വിമാനത്താവളത്തിൽ കാത്തുനിൽക്കുന്ന ജീവനക്കാരന് ഇമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾക്കു മുന്‍പു ബാഗ് കൈമാറുകയും പരിശോധനകൾ പൂർത്തിയാക്കി പുറത്തിറങ്ങുന്പോൾ ബാഗ് തിരികെ നൽകുകയും ചെയ്യുന്നതുൾപ്പെടെയുള്ള അടവുകളാണ് ചിലർ പയറ്റിയിരുന്നത്. വിമാനത്തിൽനിന്നു യാത്രക്കാരെ ടെർമിനലിലെത്തിക്കുന്ന ബസിൽ ജീവനക്കാരനു വൻ തോതിൽ സ്വർണം കൈമാറുന്നതു പതിവായിരുന്നു. വിമാനത്തിന്റെ സീറ്റിനടിയിലും ടോയ്ലറ്റിലും ഒളിപ്പിക്കുന്ന സ്വർണം ശുചീകരണ ജീവനക്കാരും വിമാന ജീവനക്കാരും തന്നെ കടത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. വിമാനത്തിൽ നിശ്ചിത ഭാഗത്ത് ഒളിപ്പിക്കുന്ന സ്വർണം ഇതേ വിമാനത്തിൽ ആഭ്യന്തര തുടർയാത്രയിൽ പങ്കു ചേരുന്നയാൾ കടത്തുന്ന സംഭവങ്ങളും പതിവായിരുന്നു.
അടവുകൾ മാറ്റി
സ്വർണക്കടത്തിനു കള്ളക്കടത്തുകാർ അവലംബിക്കുന്നതു വിചിത്രമെന്നു തോന്നാവുന്ന വിവിധ മാർഗങ്ങളാണ്. സ്വർണം മെഷീനിൽ അരച്ചു ഗ്രീസ് പോലുള്ള പദാർഥങ്ങളിൽ ചേർത്തു പൗച്ച് രൂപത്തിലാക്കി വ്യാപകമായി കൊണ്ടുവരുന്നവരുണ്ട്. പുരുഷൻമാർ അടിവസ്ത്രത്തിനിടയിൽ ഒളിപ്പിച്ചു കൊണ്ടുവരുന്നതാണു പ്രധാനമായും കണ്ടിട്ടുള്ളത്
സ്വർണം നീളം കുറഞ്ഞ ദണ്ഡുകളാക്കി ബാഗുകളുടെ ബീഡിംഗിനിടയിൽ തയ്ച്ചു പിടിപ്പിക്കും. ട്രോളി ബാഗുകളുടെ ഹാൻഡിലുകൾക്കുള്ളിൽ ഒളിപ്പിച്ചും ഇത്തരത്തിൽ സ്വർണം കൊണ്ടുവരുന്നുണ്ട്. വിദേശത്തുനിന്നു സ്വർണം കടത്തുന്ന പരന്പരാഗത മാർഗമാണു സ്വർണ ബിസ്കറ്റുകൾ. വലിയ അളവിൽ സ്വർണം കൊണ്ടു വരുന്നുണ്ടെങ്കിൽ ആണ് ഈ മാർഗം ഉപയോഗിക്കുക. ബാഗിലും ഷൂവിലും ചെരിപ്പിലും തുടങ്ങി ബിസ്കറ്റുകൾ എല്ലായിടത്തും ഒളിപ്പിക്കുന്നുണ്ട്. ഗർഭനിരോധന ഉറകളിൽ പൊതിഞ്ഞു വിഴുങ്ങിയും ചെറിയ ബിസ്കറ്റുകൾ കൊണ്ടുവരുന്നു.
സ്വർണം ഉരുക്കി പുതിയ പാത്രങ്ങളിൽ ഒഴിച്ചു കടത്തുന്നതും പതിവാണ്. ഇവിടെയെത്തുന്പോൾ പാത്രം പൊളിച്ചു സ്വർണം എടുക്കും. സ്വർണം പേപ്പർ രൂപത്തിലാക്കി അധികം വിലയില്ലാത്ത സമ്മാനങ്ങൾ പൊതിഞ്ഞ് അതിനു മേൽ സാധാരണ സമ്മാനപ്പേപ്പർ പൊതിഞ്ഞ് ഒളിപ്പിച്ചു സ്വർണം കടത്തുന്നവരുണ്ട്. സ്വർണം തരിയോ, പൊടിയോ രൂപത്തിലാക്കി മരുന്നിന്റെ രൂപത്തിലും പെർഫ്യൂം കുപ്പികളിലും മറ്റും ഒളിപ്പിച്ചും കടത്തുന്നതും വിമാനത്താവളങ്ങളിൽനിന്നു പിടികൂടിയിട്ടുണ്ട്.
സ്വർണം ചെറിയ ഷീറ്റുകളാക്കി ബാഗുകളുടെയും മറ്റും ഉള്ളിൽ തയ്ച്ച് കടത്തുന്നുണ്ട്. പുരുഷൻമാരുടെയും വനിതകളുടേയും പാന്റ്സിന്റെ വെയ്സ്റ്റ് ബാൻഡുകൾക്കുള്ളിൽ തയ്ച്ചും കടത്തുന്നുണ്ട്. പ്രഷർ കുക്കറുകളുടെ റബർ ബുഷുകൾക്കുള്ളിൽ അതേ ആകൃതിയിലുണ്ടാക്കുന്ന സ്വർണവളയങ്ങൾവഴിയും സ്വർണം ഒളിപ്പിച്ചു കടത്തുന്നു. മിക്സി, ഫാൻ, തേപ്പുപെട്ടി തുടങ്ങിയവയ് ക്കുള്ളിൽ കോയിലുകളായും വയറുകളായും സ്വർണം കടത്തുന്നുണ്ട്. ഇതും പരന്പരാഗത രീതിയാണ്. താഴുകളുടെ ഉള്ളിൽ സ്വർണം ഉരുക്കി നിറച്ചും അതിന്റെ താക്കോലുകൾ സ്വർണം കൊണ്ടുണ്ടാക്കി അവ സ്റ്റീൽ നിറത്തിലുള്ള പെയിന്റടിച്ചും സ്വർണം കടത്തുന്നു.
ചെരിപ്പുകളുടെയും ഷൂവിന്റെയും അടിഭാഗത്തു സ്വർണക്കട്ടികളോ ബിസ്കറ്റുകളോ ഒളിപ്പിച്ചു വ്യാപകമായി സ്വർണം കടത്തുന്നുണ്ട്. ഫാനുകളുടെ മോട്ടോറിനുള്ളിലും പുറത്തും സ്വർണക്കന്പികൾ കോയിലുകൾ ചുറ്റുന്നതു പോലെ ചുറ്റി ഫൈബർ അടപ്പുകൾവച്ച് അടച്ച് സ്വർണം കടത്തുന്നുണ്ട്. അനുവദനീയമായ അളവിലും കൂടുതൽ ആഭരണങ്ങൾ അണിഞ്ഞ് അവ പർദ പോലെ ശരീരം മുഴുവൻ മൂടിക്കിടക്കുന്ന വസ്ത്രങ്ങൾ കൊണ്ടു മറച്ചു കടത്തുന്ന വിരുതൻമാരും കുറവല്ല.
കണ്ണ് ലാഭത്തിൽ മാത്രം
ഒരു കിലോ സ്വർണം കടത്തിയാൽ കിട്ടുന്ന ലാഭം എന്നു പറയുന്നത് ലക്ഷങ്ങളാണ്. കേരളത്തിലേക്കു ഗൾഫിൽനിന്നു വൻ തോതിൽ സ്വർണം കടത്തിക്കൊണ്ടുവരുന്നതിന് പിന്നിലെ സാന്പത്തിക ശാസ്ത്രം ഇതാണ്. ഈ പണം മുന്നിൽ കണ്ടുകൊണ്ടാണ് ഇവിടേക്കുള്ള സ്വർണക്കടത്ത്. സ്വർണ വിലയിൽ വ്യതിയാനം ഉണ്ടായാലും ലാഭത്തിൽ കാര്യമായ വ്യത്യാസം സംഭവിക്കില്ല. വിമാനത്താവളത്തിൽ ചില "വിശ്വസ്തർ’ ഉള്ളത് ഇത്തരക്കാരുടെ പ്രവർത്തനങ്ങൾ വ്യാപിക്കാൻ കാരണമാകുന്നതായാണ് അധികൃതർ പറയുന്നത്. ഇത്തരത്തിൽ കള്ളക്കടത്തുക്കാരെ സഹായിക്കുന്നവരെ കണ്ടെത്താൻ കസ്റ്റംസിന് സാധിച്ചിട്ടുണ്ടെന്നതും വസ്തുതയാണ്. ഒരു കാരണവശാലും പിടിക്കപ്പെടില്ലെന്ന് ഉറപ്പുള്ളപ്പോൾ മാത്രമാണ് അധികം സ്വർണം കടത്തിക്കൊണ്ടുവരിക. ആരെങ്കിലും ഒറ്റുന്പോൾ മാത്രമാണു കള്ളക്കടത്തു പിടിക്കപ്പെടുന്നത്. കള്ളക്കടത്തിന് പുതുമുഖങ്ങളെ ഉൾപ്പെടെ സംഘം പരീക്ഷിക്കുന്നുണ്ട്.
ഇത്തരത്തിൽ പുതുമുഖങ്ങളെ പരീക്ഷിക്കുന്പോൾ കുറവ് തൂക്കം സ്വർണം മാത്രമേ കൈവശം കൊടുത്തുവിടൂ. പയറ്റിത്തെളിഞ്ഞാൽ എട്ട് കിലോ വരെ കൊടുത്തുവിടും. സ്വർണക്കടത്തിനൊപ്പം കുഴൽപ്പണം ഇടപാട് കൂടി ആകുന്പോൾ സംഘത്തിന്റെ ലാഭം പിന്നെയും വർധിക്കും. നാട്ടിലെത്തി സ്വർണം വിറ്റ് കിട്ടുന്ന പണം കുഴൽപ്പണമായി വിതരണം ചെയ്യും. കൂടാതെ, കള്ളപ്പണം വെളുപ്പിക്കാനും സംഘം ശ്രമിക്കുന്നതായാണു കസ്റ്റംസ് അധികൃതർ വ്യക്തമാക്കുന്നത്. വിവിധ തരത്തിൽ സ്വർണം കടത്തുന്ന ത്രസിപ്പിക്കുന്ന കാഴ്ചകളാണ് കസ്റ്റംസുകാർ ദിനംപ്രതി കാണുന്നത്.
റോബിൻ ജോർജ്
കൈകളില്ല... മുഹമ്മദ് ആസിമിന് പഠിക്കണം
ഭാവിയില്‍ ആരാകണമെന്ന ചോദ്യത്തിന് കുട്ടികള്‍ക്ക് പലപ്പോഴും വലിയ ഉത്തരങ്ങളാകു
ചൂണ്ടകൾ തൊട്ടുമുന്നിലുണ്ട്!
ജോൺസൺ പൂവന്തുരുത്ത്
"ഏയ്, എന്റെ മകൻ അങ്ങനെയൊന്നും പോവില്ല, അ
ചുവന്ന കണ്ണും വരണ്ട നാവും!
ജോൺസൺ പൂവന്തുരുത്ത്
ഒരു ലഹരിക്ക് അപ്പുറം ക
തലച്ചോറിനെ തടവിലാക്കരുത്!
ജോൺസൺ പൂവന്തുരുത്ത്
ഏതാനും മാസം മുന്‍പ് മധ്യകേരളത
കസ്റ്റമർ പുകഞ്ഞാൽ ഡീലറാകും!
ജോൺസൺ പൂവന്തുരുത്ത്
2018 നവംബർ എട്ടിനു പോലീസിനെ ഞെട്ടിച്ച ഒരു
കൗമാരവിപണിയിലെ കരിന്തേൾ!
ജോൺസൺ പൂവന്തുരുത്ത്
സങ്കടം കൂടുകെട്ടിയ മുഖവുമാ
നാടു പുകയുന്നു!
ജോൺസൺ പൂവന്തുരുത്ത്
മുൻവാതിൽ ആരോ തുറ
മനസിനെ ശാന്തമാക്കാന്‍ ഒരിടം
ചില യാത്രകൾ അങ്ങനെയാണ് - തീർത്തും അവിചാരിതമായി ആ യാത്രകളിലേക്ക് നമ്മൾ വന്നണ
മഞ്ഞിൻ പുതപ്പണിഞ്ഞ് മീശപ്പുലിമല
മഞ്ഞിൻ പുതപ്പണിഞ്ഞ് മലമുകളിൽ സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു സ്വപ്നഭൂമിയുണ്ട
"ബന്ധുവായ ഭീകരനെ ഒറ്റി'
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഇരുപത്തഞ്ചുകാരിയെ ഭീകരർ വെടിവെച്ച് കൊന്നത് പോലീസി
തമിഴകത്ത് പിഎംകെ നച്ചത്തിരം
കച്ചവടം ലാഭകരമാണെന്നുറപ്പുണ്ടെങ്കിൽ ആരായാലും അതിന് ഇറങ്ങിത്തിരിക്കും. കുതി
ഷീ സൗദി
പത്തുലക്ഷത്തിലധികം ഹൗസ് ഡ്രൈവർമാർ, അതിൽ 98 പേർ വനിതാ ഹൗസ് ഡ്രൈവർമാർ.
ഇത്ര
സ്നേഹപൂർവം മുകുന്ദൻ സി. മേനോൻ, പക്ഷേ...(ഒരു കത്തിൽ ജീവിതം മാറിമറിഞ്ഞ കഥ)
ഒരു കത്തിൽ ജീവിതം മാറിമറിഞ്ഞ കഥ
കത്തുകൾ ആഘോഷവും ആത്മ സംഘർഷങ്ങളും മാത്രം
അരുംകൊല
മോഷണത്തിനു വേണ്ടിയുള്ള അരും കൊല. ചിന്നക്കനാൽ നടുപ്പാറയിലെ ഇരട്ടക്കൊലപാതകം
ഷോക്കടിപ്പിച്ച കൊലപാതകം..!
സിനിമകളില്‍ കണ്ടിട്ടുള്ള ഷോക്കേല്‍പ്പിച്ചുള്ള കൊലപാതകവും പിന്നീട് പ്രതി പിടി
മാനഭംഗം, കൊലപാതകം
സ്ത്രീകൾ തനിച്ചു കഴിഞ്ഞിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി അമ്മയെയും മകളെയും മാനഭ
വലിയ കാഴ്ചകളുമായി ഷമ്മു കുര്യാത്തി
ഷമ്മു കുര്യാത്തി ചെറിയ കുട്ടിയായിരിക്കെ കരയുന്പോൾ അമ്മ കൊണ്ടുപോയി വീട്ടിലുണ്
ലഹരിച്ചുഴിയിൽ...
വേൾഡ് ഈസ് യുവേഴ്സ് എന്നറിയപ്പെടുന്ന ഡബ്ല്യുവൈ ടാബ്ലെറ്റുകൾ അടക്കം ആറു കോടിയോ
പെരുകുന്ന ചൂതാട്ടം
ഏതാനും ദിവസം മുന്‍പാണു കൊച്ചി സിറ്റി പോലീസ് ശരിക്കും ഞെട്ടിയത്. അധോലോക ബന്ധം ഉ
തലസ്ഥാനത്തുമുണ്ടൊരു മീശപ്പുലിമല
തിരുവനന്തപുരത്തിന്റെ മീശപ്പുലി മല -ഈ വാചകം സമൂഹമാധ്യമങ്ങളിൽ പടർന്നിട്ട് അധികം നാ
കൊച്ചി; കുറ്റകൃത്യങ്ങളുടെ ഛോട്ടാ മുംബൈ
സിനിമയിൽ പഞ്ച് ഡയലോഗുകളായും സീനുകളായും മുംബൈ അധോലോകമെന്ന് നമ്മൾ പലതവണ ക
തുമ്പില്ലാതെ ദിനേശന് വധം: സിബിഐക്കും മൗനം
ജനത്തിരക്കേറിയ തലശേരി നഗരമധ്യത്തില്‍ പോലീസ് സ്റ്റേഷന് വിളിപ്പാടകലെ ജ്വല്ല
കഥ, തിരക്കഥ: കാമുകൻ, സൂപ്പര്‍ ക്ലൈമാക്സൊരുക്കി പോലീസ്
നിരവധി ഒളിച്ചോട്ടങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ട്. രക്ഷിതാക്കളുടെ പരാതിയെ തുട
ആ വില്ലന്‍ പോലീസായിരുന്നു; ഇപ്പോള്‍ വക്കീലും
കണ്ണൻനായരെ ഓർമയില്ലേ. ഇന്നത്തെ മുംബൈ ബോംബെ എന്നറിയിപ്പെട്ടിരുന്ന കാലത്ത് സൂപ
ദുരൂഹതകള്‍ നിറഞ്ഞ് വീടകങ്ങള്‍
ഗിരീഷ് പരുത്തിമഠം
അമ്മയുടെ ചേതനയറ്റ ശരീരത്തിന് അടുത്തിരുന്ന് ആ
മൊബൈൽ ഫോൺ വേണ്ടേ വേണ്ട, മയക്കുമരുന്നിനേക്കാൾ അപകടം
റിച്ചാർഡ് ജോസഫ്
തിരുവനന്തപുരം: കുട്ടികളിലെ മയ
നാട്ടറിവുകൾ പ്രയോജനപ്പെടുത്തണം
വീണ്ടെടുക്കാം ജൈവകേരളം-3/ തയാറാക്കിയത്: എം.വി. വസന്ത്
കേരളത്തെ പ്രളയത്തിന
അക്കർമാശിയിൽ നിന്ന് ദളിത് ബ്രാഹ്മണനിലേക്ക്
ഭോപ്പാലിൽ സ്ത്രീയെ ജീവനോടെ കത്തിച്ചു. ശിവഗംഗയിൽ മൂന്നുപേരെ വെട്ടിക്കൊന്നു. മ
അതിർത്തി തുറന്നുകിടക്കുന്നിടത്തോളം കാലം ക്ഷയം വന്നുകൊണ്ടിരിക്കും
അതിർത്തി അടയ്ക്കാത്തിടത്തോളം കാലം ബംഗ്ലാദേശിൽനിന്ന് ക്ഷയരോഗികൾ ഇവിടേക്കു വ
ജൈവവൈവിധ്യത്തിന്റെ വിളഭൂമി
തായണ്ണൻകുടിയിലെ പുനർജീവനം-2/ റെജി ജോസഫ്
വൈവിധ്യങ്ങൾ നിറഞ്ഞതാ
തിരികെപ്പിടിച്ചത് 38 ഇനം വിത്തുകൾ
തായണ്ണൻകുടിയിലെ പുനർജീവനം-1/ റെജി ജോസഫ്
മറയൂർ മലനിരകളിലെ ച
റേവ് ലഹരി
പുതുവത്സര ആഘോഷങ്ങളിലേക്കു കടക്കവേ ലഹരി നുണയുന്ന റേവ് പാർട്ടികളും സജീവമാവ
നോട്ട്...നോട്ട് കള്ളനോട്ട്..!
നാടിന്റെ നന്മകള് ഏറെയുള്ളതാണ് ഗ്രാമപ്രദേശങ്ങള്‍ . മുന്‍ കാലങ്ങളില്‍ കുറ്റ
നിശ്വാസത്തിൽ നിറങ്ങൾ ചാലിച്ചവർ
തോൽക്കാൻ മനസില്ലാത്തവർ -4/ റിച്ചാർഡ് ജോസഫ്
മനസിലുറപ്പിച്ച വർ
ഇതാ ഒരു പാഠപുസ്തകം
തോൽക്കാൻ മനസില്ലാത്തവർ -3/ റിച്ചാർഡ് ജോസഫ്
ജനനസർട്ടിഫിക്കറ്റി
ഉദ്യാനപാലകരുടെ കഥ
തോൽക്കാൻ മനസില്ലാത്തവർ -2/ റിച്ചാർഡ് ജോസഫ്
തിരുവനന്തപുരം പിഎം
ചിറകുവിരിച്ച മനക്കരുത്ത്
തോൽക്കാൻ മനസില്ലാത്തവർ -1/ റിച്ചാർഡ് ജോസഫ്
സഹോദരിമാരായ ജിമി
കണ്കെട്ട് വിദ്യ: ഭാഗ്യവും പണവും പറന്നുവരുമോ!
ആധുനിക ലോകത്തിൽ ആവേശം നിറച്ചു വേണ്ടുവോളം ന്യൂജൻ തട്ടിപ്പുകൾ അരങ്ങേറുന്പോഴു
പ്രളയാനന്തരം ബിനാലെ
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമെന്ന വിശേഷണമുള്ള കൊച്ചി ബിനാലെയ്ക്ക് കൊട
നഗരത്തിലെങ്ങും സെൽഫി തരംഗം ജാഗ്രതൈ !
കോട്ടയം: മുന്നറിയിപ്പുകൾ എത്ര വന്നാലും പെണ്‍കുട്ടികളുടെ സെൽഫി ഭ്രമത്തിന് കുറ
നഞ്ചൻകോടിനു വിലപേശൽ
അകലങ്ങളിൽ അന്യാധീനപ്പെടുന്ന കേരളം-4/ റെജി ജോസഫ്
കർണാടകത്തിലെ നഞ്
വാരാണസിയിലെ നഷ്്ടപ്രതാപം
അകലങ്ങളിൽ അന്യാധീനപ്പെടുന്ന കേരളം-3 /റെജി ജോസഫ്
തീർഥാടകരുടെ നിര
അതിരില്ല, ആധാരമില്ല
അകലങ്ങളിൽ അന്യാധീനപ്പെടുന്ന കേരളം-2/ റെജി ജോസഫ്
വിവിധ വകുപ്പുകൾക
കാടു കയറി കുറ്റാലം കൊട്ടാരം
ഇതര സംസ്ഥാനങ്ങളിൽ കേരളത്തിന്റെ ശതകോടി മൂല്യമുള്ള കൊട്ടാരങ്ങളും മന്ദിരങ്ങ
ഇനി പറക്കാം, കണ്ണൂരിൽ നിന്ന്
ഉത്തരമലബാറിന്റെ ആകാശസ്വപ്നങ്ങൾക്ക് ഡിസംബർ ഒൻപതിന് ടേക്ക് ഓഫ്. അന്ന് രാവില
സര്‍ക്കാര്‍ വിമര്ശിക്കപ്പെടുമ്പോള്...
തമിഴ് സിനിമയും രാഷ്ട്രീയവും രണ്ടല്ല ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. എന്നാൽ കേ
ഇവിടെ പ്രവേശനം നിരോധിച്ചിരിക്കുന്നു !
തങ്ങളുടെ ദ്വീപിൽ കാലുകുത്താൻ ശ്രമിച്ച ഒരു അമേരിക്കൻ മിഷണറിയെ ആദിവാസി വിഭാഗ
ഭീതിയുടെ ആ മൂന്നു ദിനങ്ങൾ
മൂന്നു ദിവസം, പത്തു ഭീകരർ, ഒരു ന
Latest News
കേരളത്തിൽ അഴിമതി കുറഞ്ഞുവെന്ന് മുഖ്യമന്ത്രി
ആരോഗ്യം മോശം: ഇഡിയുടെ ചോദ്യംചെയ്യലിന് റോബർട്ട് വദ്ര എത്തിയില്ല
പുൽവാമ ഭീകരാക്രമണം: യുഎന്നിന് കത്തയച്ച് പാക്കിസ്ഥാൻ
കായംകുളത്ത് വീട് കുത്തിത്തുറന്ന് മോഷണം: സ്വർണവും പണവും കവർന്നു
തന്നെ ഒറ്റപ്പെടുത്താൻ പാർട്ടിയിൽ നീക്കം നടക്കുന്നു: ആപ്പിനെതിരെ ആഞ്ഞടിച്ച് അൽക്ക ലാംബ
Latest News
കേരളത്തിൽ അഴിമതി കുറഞ്ഞുവെന്ന് മുഖ്യമന്ത്രി
ആരോഗ്യം മോശം: ഇഡിയുടെ ചോദ്യംചെയ്യലിന് റോബർട്ട് വദ്ര എത്തിയില്ല
പുൽവാമ ഭീകരാക്രമണം: യുഎന്നിന് കത്തയച്ച് പാക്കിസ്ഥാൻ
കായംകുളത്ത് വീട് കുത്തിത്തുറന്ന് മോഷണം: സ്വർണവും പണവും കവർന്നു
തന്നെ ഒറ്റപ്പെടുത്താൻ പാർട്ടിയിൽ നീക്കം നടക്കുന്നു: ആപ്പിനെതിരെ ആഞ്ഞടിച്ച് അൽക്ക ലാംബ
Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top