ജീവിതരേഖ
Sunday, May 18, 2025 12:43 AM IST
അമേരിക്കയിൽനിന്നുള്ള ആദ്യത്തെ മാർപാപ്പ, അഗസ്റ്റീനിയൻ സന്യാസസഭാംഗമായ ആദ്യത്തെ മാർപാപ്പ, മിഷനറിയായ മാർപാപ്പ തുടങ്ങി നിരവധി സവിശേഷതകളുമായാണ് ലെയോ പതിനാലാമൻ സാർവത്രികസഭയുടെ 267-ാമത് തലവനായും റോമിന്റെ മെത്രാനായും സ്വതന്ത്രരാജ്യമായ വത്തിക്കാന്റെ അധിപനായും ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കുന്നത്. അമേരിക്കയിലാണു ജനിച്ചുവളർന്നതെങ്കിലും ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലായിരുന്നു 69കാരനായ ലെയോ പതിനാലാമന്റെ കർമമണ്ഡലം. അവിടെ മിഷനറി വൈദികനായും ബിഷപ്പായും പാവങ്ങൾക്കൊപ്പം രണ്ടു പതിറ്റാണ്ടോളം ശുശ്രൂഷ ചെയ്തശേഷമാണ് സാർവത്രികസഭയുടെ പരമാചാര്യ പദവിയിലേക്ക് എത്തുന്നത്.
ജനനം: 1955 സെപ്റ്റംബർ 14, ഷിക്കാഗോ
മാതാപിതാക്കൾ: ഫ്രഞ്ച്-ഇറ്റാലിയൻ വംശജനായ ലൂയിസ് മാരിയസ് പ്രെവോസ്റ്റും സ്പാനിഷ് വംശജയായ മിൽഡ്രഡ് മാർട്ടിനസും. പിതാവ് ലൂയിസ് മാരിയസ് രണ്ടാം ലോകമഹായുദ്ധകാലത്ത് നാവികസേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമ്മ ലൈബ്രേറിയനായിരുന്നു.
സഹോദരങ്ങൾ: ലൂയിസ് മാർട്ടിൻ, ജോൺ ജോസഫ്.
വിദ്യാഭ്യാസ യോഗ്യത: മാത്തമാറ്റിക്സിൽ ബിരുദം, തത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, കാനൻ നിയമത്തിൽ ഡോക്ടറേറ്റ്
►അഗസ്റ്റീനിയൻ സന്യാസസഭയിൽ ചേർന്ന വർഷം: 1977
►പ്രഥമ വ്രതവാഗ്ദാനം : 1978 സെപ്റ്റംബർ 2
►നിത്യവ്രത വാഗ്ദാനം: 1981 ഓഗസ്റ്റ് 29
►പൗരോഹിത്യ സ്വീകരണം: 1982 ജൂൺ 19
►പെറുവിൽ മിഷനറി: 1985 മുതൽ
►അഗസ്റ്റീനിയൻ സഭയുടെ ഷിക്കാഗോ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ: 1999
►അഗസ്റ്റീനിയൻ സഭയുടെ പ്രിയോർ ജനറാൾ: 2001-2013
►പെറുവിലെ ചിക്ലായോ രൂപതയുടെ ബിഷപ്പായി നിയമനം: 2015 സെപ്റ്റംബർ 26
►വത്തിക്കാനിൽ വൈദികർക്കായുള്ള വിഭാഗത്തിൽ അംഗമായി നിയമനം: 2019 ജൂലൈ 13
►പെറുവിലെ കാല്ലാവോ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ: 2020 ഏപ്രിൽ 15
►ബിഷപ്പുമാർക്കായുള്ള വത്തിക്കാൻ വിഭാഗത്തിൽ അംഗമായി നിയമനം: 2020 നവംബർ 21
►ബിഷപ്പുമാർക്കായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ തലവനായും ലാറ്റിനമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ പ്രസിഡന്റായും ആർച്ച്ബിഷപ് പദവിയോടെ നിയമനം: 2023 ജനുവരി 30
►കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്: 2023 സെപ്റ്റംബർ 30
►മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത് 2025 മേയ് 8