ഓണ്‍ലൈന്‍ തട്ടിപ്പ് തടയാനുള്ള സംവിധാനവുമായി എയര്‍ടെല്‍
Sunday, May 18, 2025 12:59 AM IST
കൊച്ചി: ഫോണ്‍, ഇ- മെയില്‍, എസ്എംഎസ്, ഒടിടി എന്നിവയിലൂടെയുള്ള തട്ടിപ്പുകള്‍ കണ്ടെത്തി അത്തരം വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം എയര്‍ടെല്‍ അവതരിപ്പിച്ചു.
അപകട സാധ്യതയുള്ള വെബ്സൈറ്റില്‍ കടക്കാന്‍ എയര്‍ടെല്‍ വരിക്കാര്‍ ശ്രമിക്കുമ്പോള്‍ മുന്നറിയിപ്പ് ലഭിക്കുന്നതിനുപുറമെ അതിന്റെ കാരണവും അറിയിക്കും. എയര്‍ടെല്‍ മൊബൈല്‍, ബ്രോഡ്ബാന്റ് വരിക്കാര്‍ക്കുള്ള സൗജന്യ സേവനമാണിത്.