സിഎസ്ഇഐഡിസി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി
Saturday, May 17, 2025 11:33 PM IST
കൊച്ചി: സൗദി അറേബ്യയിലെ സോഫ്റ്റ്വേര്‍ ഡെവലപ്പര്‍ കമ്പനിയായ സിഎസ്ഇയുടെ പാര്‍ട്ണര്‍ കമ്പനി സിഎസ്ഇഐഡിസി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി.
ഫേസ് രണ്ടിലെ ജ്യോതിര്‍മയ കെട്ടിടത്തിലെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം സിഎസ്ഇ റിയാദ് ചീഫ് ഫിനാന്‍ഷല്‍ അനലിസ്റ്റ് ഖ്ലൂദ് അല്ദുഖൈല് നിര്‍വഹിച്ചു. ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ മുഖ്യാതിഥിയായിരുന്നു.
ഇന്‍ഫോപാര്‍ക്കില്‍ നിലവിലുള്ള 75,000ഓളം ജീവനക്കാരുടെ എണ്ണം ഒന്നര ലക്ഷമെങ്കിലുമാക്കുകയെന്നതാണു ലക്ഷ്യമെന്ന് സുശാന്ത് കുറുന്തില്‍ ചൂണ്ടിക്കാട്ടി. ഇന്‍ഫോപാര്‍ക്ക് എന്ന ബ്രാന്‍ഡിനെ സാധൂകരിക്കുന്നതാണ് ഇവിടത്തെ കാഴ്ചകളെന്ന് ഖ്ലൂദ് അല്‍ ദുഖൈലും പറഞ്ഞു.