ഇറിഡിയത്തിന്‍റെ കാന്തിക വലയത്തിൽ
ആ​ദ​ർ​ശ ധീ​ര​ത​കൊ​ണ്ടും സം​ശു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​നം​കൊ​ണ്ടും വടക്കൻ ജി​ല്ല​യി​ലെ ഒ​രു ന​ഗ​ര​സ​ഭാ പി​താ​വാ​യി വ​ള​ർ​ന്ന പ്ര​മു​ഖ രാഷ്‌ട്രീ​യ പാ​ർ​ട്ടി​യു​ടെ യു​വ​നേ​താ​വ് കോടികൾ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടുന്ന സംഘത്തിന്‍റെ ച​തി​യി​ൽ​പെ​ട്ട ഒ​രു ഹ​ത​ഭാ​ഗ്യ​ൻ.​കെ​ണി​യി​ൽ​പെ​ട്ട്്് സ​ർ​വ്വ​വും ന​ഷ്ട​മാ​യ​പ്പോ​ൾ പി​ടി​ച്ചു​നി​ൽ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ നി​ര​വ​ധി​പേ​രെ​ക്കൂ​ടി ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ ഇ​ദ്ദേ​ഹം ഇ​ന്നും ത​ട്ടി​പ്പു​ക​ൾ തു​ട​രു​ക​യാ​ണ്.റൈസ് പുള്ളിംഗി(ആർപി)നെ തേടി നേ​താ​വിന്‍റെ അ​ന്വേ​ഷ​ണം ചെ​ന്ന​വ​സാ​നി​ച്ച​ത് മ​ധു​ര​യി​ലെ ശ​ക്തി​വേ​ൽ എ​ന്ന​യാ​ളി​ന്‍റെ​യടു​ത്താ​ണ്.​ഇ​യാ​ളു​ടെ കൈയി​ലു​ണ്ടാ​യി​രു​ന്ന ഇറിഡിയം ലോ​ഹം നേ​താ​വും സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു​പേ​രും​കൂ​ടി അ​ഞ്ചു കോ​ടി രൂ​പ​കൊ​ടു​ത്താ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.​പ​ിന്നീ​ടാ​ണ് മ​റ്റു​ള്ള​വ​രെ ഒ​ഴി​വാ​ക്കി അ​മൂ​ല്യ​മാ​യ സ​ന്പ​ത്തി​നു​ട​മ താ​ൻ​മാ​ത്ര​മാ​യാ​ൽ മ​തി​യെ​ന്ന ചി​ന്ത​യു​ദി​ച്ച​ത്.​അ​തി​നാ​യി കോ​ടി​ക​ൾ വി​ല​യു​ള്ള സ്വ​ന്തം വീ​ടും പു​ര​യി​ട​വും വി​റ്റ് പാ​ർ​ട്ണ​ർ​മാ​രാ​യ സു​ഹൃ​ത്തു​ക്ക​ളെ ഒ​ഴി​വാ​ക്കി ലോ​ഹം സ്വ​ന്ത​മാ​ക്കി.അരിമണികൾ ആകർഷിക്കുന്ന ഇറിഡിയം ലോഹം ചില പഴയ ഉരുപ്പടികളിൽ ഉണ്ടെന്നു പറഞ്ഞുള്ള തട്ടിപ്പാണ് റൈസ് പുള്ളിംഗ് എന്ന പേരിൽ നടക്കുന്നത്.

പി​ന്നീ​ട് ഗൂ​ഗി​ളി​ൽ സെ​ർ​ച്ച് ചെ​യ്ത് ഇ​തെ​ടു​ക്കു​ന്ന ക​ന്പ​നി​ക​ളെ​പ്പ​റ്റി പ​ഠി​ക്കാ​ൻ തു​ട​ങ്ങി.​കോ​ടി​ക​ൾ ല​ക്ഷ്യം​വ​ച്ചു​ള്ള ഓ​ട്ട​ത്തി​ന് സ്ഥാ​നമാനങ്ങൾ ത​ട​സ​മാ​യ​പ്പോ​ൾ അതും വേ​ണ്ടെ​ന്നുവച്ചു. യു​കെ​യി​ലെ ഒ​രു ക​ന്പ​നി​യേ​യും അ​തി​ന്‍റെ കോ​ ഒാർഡി​നേ​റ്റ​ർ​മാ​രേ​യും ക​ണ്ടെ​ത്തി.​മൂ​ന്ന് ല​ക്ഷം രൂ​പ ക​ന്പ​നി​യി​ല​ട​ച്ചാ​ൽ ക​ന്പ​നി​യു​ടെ സ്പോ​ണ്‍​സ​ർ വ​ന്ന് ഇ​റിഡി​യം പ​രി​ശോ​ധി​ക്കു​മെ​ന്നും ടെ​സ്റ്റി​ൽ വി​ജ​യി​ച്ചാ​ൽ സാ​ധ​നം ക​ന്പ​നി എ​ടു​ക്കു​മെ​ന്നും കോ​ ഒാർഡി​നേ​റ്റ​ർ പ​റ​ഞ്ഞു.​മ​റ്റൊ​ന്ന്്് അ​യാ​ൾ വ​ഴി ക​ന്പ​നി​യു​ടെ ശാ​സ്ത്ര​ജ്ഞ​നെ ഇ​റ​ക്കി പ​രി​ശോ​ധി​പ്പി​ച്ചു​ള്ള ടെ​സ്റ്റി​ൽ വി​ജ​യി​ച്ചാ​ൽ അ​പ്പോ​ൾ​ത​ന്നെ നൂ​റുകോ​ടി രൂ​പ അ​ഡ്വാ​ൻ​സ് ആ​യി കി​ട്ടു​മെ​ന്നും ശാ​സ്ത്ര​ജ്ഞ​നെ ഇ​റ​ക്കി​യു​ള്ള പ​രി​ശോ​ധ​ന​യ്ക്ക് ഒ​ന്ന​ര​ക്കോടി രൂ​പ ക​ന്പ​നി​യിൽ കെ​ട്ടി​വയ്ക്ക​ണ​മെ​ന്നും കോ​ ഒാർഡി​നേ​റ്റ​ർ പ​റ​ഞ്ഞു.​ബാ​ക്കി തു​ക ബ്ലാ​ക്കാ​യി​ട്ടോ വൈ​റ്റാ​യി​ട്ടോ എ​ങ്ങനെ​യാ​ണ് വേ​ണ്ട​തെ​ന്നു​ പ​റ​ഞ്ഞാ​ൽ മ​തി​യെ​ന്നും പ​റ​ഞ്ഞ​തോ​ടെ ക​ന്പ​നി​യു​ടെ ശാ​സ്ത്ര​ജ്ഞ​നെ​ ടെ​സ്റ്റി​നാ​യി ഇ​റ​ക്കാ​ൻ ഇ​യാ​ൾ തീ​രു​മാ​നി​ച്ചു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യും വീ​ണു

കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ലോ​ഹം ഇ​യാ​ളു​ടെ കൈയിലു​ണ്ടെ​ന്ന​റി​ഞ്ഞ് പ​ല​രും അ​ടു​ത്തുകൂ​ടി.​ ഇ​തി​നി​ട​യി​ലാ​ണ് അ​മേ​രി​ക്ക​യി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന പ​ഴ​യ​കാ​ല സു​ഹൃ​ത്ത് നാ​ട്ടി​ലെ​ത്തി​യ​ത്.​കൈയി​ലു​ള്ള ലോ​ഹ​ത്തി​ന്‍റെ ഏ​ക​ദേ​ശ മൂ​ല്യം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യോ​ട് പ​റ​ഞ്ഞ ഇ​യാ​ൾ ഒ​ന്ന​ര​ക്കോടി മു​ട​ക്കാ​മോ എ​ന്ന് ചോ​ദി​ച്ചു.​ഗൂ​ഗി​ൾ സെ​ർ​ച്ചി​ലൂ​ടെ റൈ​സ് പു​ള്ളിം​ഗ് ബി​സി​ന​സി​നെ​പ്പ​റ്റി മ​ന​സി​ലാ​ക്കി​യി​രു​ന്ന ഇ​യാ​ൾ നേ​താ​വി​നെ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​യി.​ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ലെ അ​ഞ്ചേ​ക്ക​ർ സ്ഥ​ലം വി​ൽ​പ​ന ന​ട​ത്താ​ൻ നോ​ക്കി​യ​പ്പോ​ൾ ഉ​ദ്ദേ​ശി​ച്ച വി​ല കിട്ടാതി​രു​ന്ന​തി​നാ​ൽ ബ്ലേ​ഡു​കാ​ർ​ക്ക് സ്വ​ത്ത് പ​ണ​യ​പ്പെ​ടു​ത്തി ഒ​ന്ന​ര​ക്കോ​ടി സം​ഘ​ടി​പ്പി​ച്ച് നേ​താ​വി​ന് ന​ൽ​കി.​ഈ പ​ണം ക​ന്പ​നി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച​തോ​ടെ ബി​സി​ന​സ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

താമസിയാതെ ക​ന്പ​നി​യും ശാ​സ്ത്ര​ജ്ഞ​നും ലാ​ബും പ​രി​വാ​ര​ങ്ങ​ളും ഒ​രു​ങ്ങി.​ ലോ​ഹ പ​രി​ശോ​ധന തു​ട​ങ്ങി.​എം​ആ​ർ,ആ​ർ​ആ​ർ,വാ​ച്ച്,ടോ​ർ​ച്ച് എ​ന്നീ നാ​ല് പ​രി​ശോ​ധ​ന​ക​ളി​ൽ ഒ​ന്നി​ൽ​പോ​ലും വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.​ക​ന്പ​നി​ പ​രി​വാ​ര​ങ്ങ​ൾ തി​രി​ച്ചു​പോ​യി.​സ​ർ​വ്വാം​ഗം ത​ള​ർ​ന്ന് അ​വ​ശ​നാ​യെ​ങ്കി​ലും ടെ​സ്റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ട വി​വ​രം ഇ​യാ​ൾ മ​റ്റു​ള്ള​വ​രി​ൻ​നി​ന്നും മ​റ​ച്ചു​വ​ച്ചു.​ക​ന്പ​നി മു​ഴു​വ​ൻ വൈ​റ്റ്മ​ണി​യാ​ണ് ത​രു​ന്ന​തെ​ന്നും അ​തി​ന് കു​റ​ച്ച് താ​മ​സ​മു​ണ്ടെ​ന്നും നേ​താ​വ് കൂ​ടെ​യു​ള്ള​വ​രെ ധ​രി​പ്പി​ച്ചു.​എ​ല്ലാ​വ​രു​ടേ​യും ഫോ​ട്ടോ​യും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ക​ന്പ​നി​ക്ക് ന​ൽ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കൂ​ട്ടു​കാ​രും അ​വ​യെ​ല്ലാം ന​ൽ​കി കോ​ടി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പ് തു​ട​ങ്ങി.​ലീ​വ് തീ​ർ​ന്ന​തി​നാ​ൽ അ​മേ​രി​ക്ക​ൻ സു​ഹൃ​ത്ത് തി​രി​ച്ചു​പോ​യി.​ പ​ലി​ശ​യ്ക്ക് വേ​ണ്ടി​യു​ള്ള ബ്ലേ​ഡ്കാ​രു​ടെ സ​മ്മ​ർ​ദം കൂ​ടി​വ​ന്ന​പ്പോ​ൾ നേ​താ​വ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മു​ങ്ങി.


ബി​സി​ന​സ് പൊ​ട്ടി​യ വി​വ​രം മ​റ​ച്ചുവ​ച്ച് പു​തി​യ ഇ​ര​ക​ളെ ക​ണ്ടെ​ത്തി​യാ​ണ് നേ​താ​വി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ജീ​വി​തം.​ഒ​റ്റ​പ്പാ​ല​ത്തു​ള്ള ഒ​രു ടാ​ക്സി ഡ്രൈവ​ർ സ്വ​ന്തം വാ​ഹ​നം പ​ണ​യ​പ്പെ​ടു​ത്തി നേ​താ​വി​ന് അ​ഞ്ചു ല​ക്ഷം കൊ​ടു​ത്തു.​ഷൊ​ർ​ണൂ​രി​ലെ ഒ​രു വ്യാ​പാ​രി സ്വ​ന്തം ക്വാ​ർ​ട്ടേ​ഴ്സ് പ​ണ​യ​പ്പെ​ടു​ത്തി അ​ഞ്ചു ല​ക്ഷ​വും കോ​ഴി​ക്കോ​ട്ടെ അ​ധ്യാ​പ​ക​ൻ ഏ​ഴ് ല​ക്ഷ​വും തൃ​ശൂ​രി​ലെ ഡ്രൈവ​ർ ര​ണ്ടു ല​ക്ഷ​വും കൊ​ടു​ത്തു.​അ​മേ​രി​ക്ക​ക്കാ​ര​ന്‍റെ അ​ഞ്ചേ​ക്ക​ർ ബ്ലേ​ഡു​കാ​ർ കൊ​ണ്ടു​പോ​യി.​നേ​താ​വ് ഫോ​ണ്‍ ന​ന്പ​ർ മാ​റ്റി​യ​തി​നാ​ൽ എ​വി​ടെ​യാ​ണെ​ന്ന് ആ​ർ​ക്കു​മ​റി​യി​ല്ല.

തൃ​ശൂ​ർ ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നു​ള്ളി​ൽ 239 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു​ക​ൾ ന​ട​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പു​റ​ത്തു വി​ട്ട ക​ണ​ക്ക്.​പോ​ലീ​സു​പോ​ലു​മ​റി​യാ​ത്ത ത​ട്ടി​പ്പു​ക​ളു​ടെ ക​ണ​ക്കു​കൂ​ടി കൂ​ട്ടി​യാ​ൽ ആ​യി​രത്തിലധികം കോടി വ​രു​മെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.​ഈ ത​ട്ടി​പ്പു​ക​ളി​ൽ കൂ​ടു​ത​ലും പ​ണ​മി​ര​ട്ടി​പ്പ​ിക്കൽ സം​ഘ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ന​ട​ന്ന​ത്.

​കു​റെ​വ​ർ​ഷ​ങ്ങ​ളാ​യി ബി​സി​ന​സു​കാ​രു​ടെ ഇ​ട​യി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ക്കാ​ണ് ബിഎം​ഡ​ബ്ല​്യു.​നി​ര​വ​ധി​ ത​ട്ടി​പ്പു സം​ഘ​ങ്ങ​ളാ​ണ് ഇ​തി​ന്‍റെ പി​റ​കി​ലു​ള്ള​ത്.​ക​ണ​ക്കി​ൽ പെ​ടാ​ത്ത കോടി​ക​ൾ വെ​ളു​പ്പി​ച്ച് കൊ​ടു​ക്കാമെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി ഒ​രു സം​ഘ​വും, ക​ള്ള​പ്പ​ണ​മാ​ണ് വേ​ണ്ട​തെ​ങ്കി​ൽ അ​ത് ന​ൽ​കാ​മെ​ന്നു​മു​ള്ള വാ​ഗ്ദാ​ന​വു​മാ​യി മ​റ്റൊ​രു സം​ഘ​വും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​ക​ഥ​യ​റി​യാ​തെ ആ​ട്ടം ക​ണ്ട് കെ​ണി​യി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ഇ​ത് ര​ണ്ടും ഒ​രേ സം​ഘ​മാ​ണ് എ​ന്ന​റി​യി​ല്ല എ​ന്ന​താ​ണ് വ​സ്തു​ത.

കു​ന്പി​ടി സ്വാമിയും കോടികളും

കു​ന്പി​ടി എ​ന്ന പേ​രി​ൽ ഫീ​ൽ​ഡി​ൽ അ​റി​യ​പ്പെ​ടു​ന്ന ത​ട്ടി​പ്പു​വീ​ര​നാ​യ സ്വാ​മി​യാ​ണ് ഇ​തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ.​ന​ന്ദ​നം എ​ന്ന സി​നി​മ​യി​ൽ ജ​ഗ​തി ശ്രീ​കു​മാ​ർ അ​വ​ത​രി​പ്പി​ച്ച കു​ന്പി​ടി എ​ന്ന ക​ഥാ​പാ​ത്ര​ത്തേ​ക്കാ​ൾ വി​രു​ത​നാ​ണ് ഈ ​അ​ഭി​ന​വ കു​ന്പി​ടി.​വെ​ള്ള​മു​ണ്ടും ജു​ബ്ബ​യും രു​ദ്രാ​ക്ഷ​മാ​ല​യും താ​ടി​യും മു​ടി​യു​മു​ള്ള, ആ​രു​ക​ണ്ടാ​ലും ഒ​ന്ന് തൊ​ഴു​തു പോ​കു​ന്ന രൂ​പ​മാ​ണ് ന​മ്മു​ടെ കു​ന്പി​ടി​യു​ടേ​ത്.​ഗാ​യ​ക​നാ​യും സം​ഗീ​ത സം​വി​ധാ​യ​ക​നാ​യും ഒ​രു​കാ​ല​ത്ത് രം​ഗ​പ്ര​വേ​ശം ചെ​യ്തതാണ് ഇ​യാ​ൾ. ആ​ദ്യ​കാ​ല​ത്ത് ച​ന്ദ​ന​ത്തിന്‍റെ നാ​ട്ടിലാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ്ര​മം.​അ​ന്തേ​വാ​സി​ക​ളാ​യ സ്ത്രീ​ക​ളു​ടെ പ​രാ​തി​ക​ൾ കൂ​ടി​വ​ന്ന​പ്പോ​ൾ നാ​ട്ടു​കാ​ർ കെ​ട്ടും കി​ട​ക്ക​യു​മെ​ടു​പ്പിച്ച് ഓ​ടി​ച്ചു​.പി​ന്നീ​ട് ബംഗളൂരു​വി​ലെ ഒ​രു സ്ഥാപനത്തിന്‍റെ മ​റ​വി​ലാ​യി ത​ട്ടി​പ്പ്.​

അ​ന്തി​മ​യ​ങ്ങി​യാ​ൽ മ​ദ്യ​വും മ​ദി​രാ​ക്ഷി​യും ഇ​യാൾക്ക് നി​ർ​ബ​ന്ധം.​ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​ ത​ട്ടി​പ്പി​ന് ആ​ദ്യ​ം ഇ​ര​യാ​യത് കോ​ഴി​ക്കോ​ടു​കാ​ര​നാ​യ ഒ​രു സ​ബ് ര​ജി​സ്ട്രാ​രായി​രു​ന്നു.​ ത​മി​ഴ്നാ​ട്ടി​ലെ മു​ടി​ചൂ​ടാ​മ​ന്ന​നാ​യ ഒ​രു രാഷട്രീയ നേ​താ​വി​ന്‍റെ പ​ക്ക​ലു​ള്ള പ​തി​നാ​യി​രം കോടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​നാ​യി ത​ന്നെ ഏ​ൽ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ദൗത്യ നി​ർ​വ​ഹ​ണ​ത്തി​ന് സ​ഹാ​യി​ച്ചാ​ൽ ത​ക്ക​താ​യ പ്ര​തി​ഫ​ലം ന​ൽ​കാ​മെ​ന്നു​മാ​യി​രു​ന്നു കു​ന്പി​ടി​യു​ടെ വാ​ഗ്ദാ​നം.​അ​ന്പ​ത് കോ​ടി ത​ന്നാ​ൽ പ​ക​രം നൂ​റു കോ​ടി ത​രാ​മെ​ന്ന കു​ന്പി​ടി​യു​ടെ വാ​ഗ്ദാ​ന​ത്തി​ൽ സ​ബ് രജി​സ്ട്രാ​ർ വീ​ണു​പോ​യി.​അ​ൻ​പ​തു ല​ക്ഷം വാ​ങ്ങി​യ​ശേ​ഷം ബാങ്കി​ന്‍റെയും മീ​ഡി​യേ​റ്റ​ർ​മാ​രു​ടേ​യും സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളു​ടേ​യും കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് കു​ന്പി​ടി തടിതപ്പി. (​തു​ട​രും)

പീറ്റർ ഏഴിമല