സത്താര്‍ ഇനിയുമകലെ....
സത്താര്‍ ഇനിയുമകലെ....
കേ​ര​ള​ക്ക​ര​യി​ലാ​കെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷി​ന്‍റെ കൊ​ല​പാ​ത​ക കേ​സി​ലെ പ്രതികൾ മിക്കവരും പോലീസിന്‍റെ പിടിയിലായി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത അലി ഭായിയും അപ്പുണ്ണിയും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. പക്ഷെ മു​ഖ്യ​പ്ര​തി​യും ആ​സൂ​ത്ര​ക​നു​മാ​യ അ​ബ്​ദു​ൾ സ​ത്താ​ർ ഇ​നി​യും അ​ക​ലെയാണ്. പെട്ടെന്നുതന്നെ സത്താറിനെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കടന്പകളേറെയാണ്.

ഖ​ത്ത​റി​ൽ ക​ഴി​യു​ന്ന അ​ബ്​ദു​ൾ സ​ത്താ​റി​ന്‍റെ വി​സ റ​ദ്ദാ​ക്കി നാ​ട്ടി​ലെ​ത്തി​യ്ക്കാ​നു​ള്ള കേ​ര​ളാ പോ​ലീ​സി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്ക് വി​ല​ങ്ങു ത​ടി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത് ഖ​ത്ത​റി​ലെ യാ​ത്രാ​വി​ല​ക്ക് ന​ട​പ​ടി ക്ര​മ​ങ്ങ​ളാ​ണ്. സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ബ്ദു​ൾ സ​ത്താ​റി​ന് യാ​ത്രാ​വി​ല​ക്ക് ഉ​ള്ള​തി​നാ​ൽ യാ​ത്രാ​വി​ല​ക്ക് റ​ദ്ദാ​ക്കി വേ​ണം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ. സ​ത്താ​റി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന് അ​യ​ച്ച ക​ത്തി​ന്‍റെ​യും റി​പ്പോ​ർ​ട്ടി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഖ​ത്ത​ർ ഗ​വ​ണ്‍​മെ​ന്‍റു​മാ​യി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം.

മു​ൻ റേ​ഡി​യോ ജോ​ക്കി​യും നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​നു​മാ​യി​രു​ന്ന രാ​ജേ​ഷ് അ​ബ്ദു​ൾ സ​ത്താ​റി​ന്‍റെ ഭാ​ര്യ​യു​മാ​യി ഖ​ത്ത​റി​ൽ വ​ച്ചു​ണ്ടാ​യ സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ഴി​മാ​റിയതാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കമായത്. സ​ത്താ​റും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും ത​മ്മി​ൽ ദാ​ന്പ​ത്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് രാ​ജേ​ഷി​ന് സ​ത്താ​ർ പ​ല ത​വ​ണ താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു. ഖ​ത്ത​റി​ൽ വ​ച്ച് ഈ ​വി​ഷ​യ​ത്തി​ൽ രാ​ജേ​ഷി​നെ​തി​രെ സ​ത്താ​ർ കേ​സ് കൊ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് രാ​ജേ​ഷി​നെ നാ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞ് വി​ട്ടി​രു​ന്നു. നാ​ട്ടി​ലെ​ത്തി​യ ശേ​ഷ​വും രാ​ജേ​ഷും സ​ത്താ​റി​ന്‍റെ ഭാ​ര്യ​യും ത​മ്മി​ൽ വീ​ണ്ടും ഫോ​ണ്‍ മു​ഖേ​ന​യും വാ​ട്ട്സ് ആ​പ്പ് മു​ഖേ​ന​യും ബ​ന്ധം തു​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ദാ​ന്പ​ത്യ ജീ​വി​ത​ത്തി​ൽ വീ​ണ്ടും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യും ഒ​ടു​വി​ൽ സ​ത്താ​റി​നെ ഭാ​ര്യ ഉ​പേ​ക്ഷി​ക്കു​ക​യും വി​വാ​ഹ​മോ​ച​നം തേ​ടു​ക​യും ചെ​യ്തി​രു​ന്നു. ത​ന്‍റെ കു​ടും​ബ ജീ​വി​തം താ​റു​മാ​റാ​ക്കി​യ രാ​ജേ​ഷി​നോ​ട് പ​ക​രം വീ​ട്ടാ​നാ​യാ​ണ് സ​ത്താ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി രാ​ജേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സ​ത്താ​ർ ഇ​തി​നാ​യി ത​ന്‍റെ വി​ശ്വ​സ്ത​നും ഖ​ത്ത​റി​ൽ ജോ​ലി നോ​ക്കു​ന്ന ഓ​ച്ചി​റ സ്വ​ദേ​ശി​യുമാ​യ അ​ലി​ഭാ​യി എ​ന്ന് വി​ളി​ക്കു​ന്ന സാ​ലി​ഹി​ന്‍റെ സ​ഹാ​യം തേ​ടു​ക​യും കൊ​ല​പാ​ത​ക​ത്തി​ന് സ​ഹാ​യ​ത്തി​നാ​യി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​പ്പു​ണ്ണി​യെ​യും ത​ൻ​സീ​റി​നെ​യും ഒ​പ്പം കൂ​ട്ടു​ക​യുമാ​യി​രു​ന്നു. കൊ​ല​പാ​ത​കം ന​ട​ത്താ​നാ​യി സാ​ലി​ഹ് ഖ​ത്ത​റി​ൽ നി​ന്നും വി​മാ​ന മാ​ർ​ഗം കേ​ര​ള​ത്തി​ലെ​ത്തു​ക​യും കൃ​ത്യം ന​ട​ത്തി​യ ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു ക​ള​യു​ക​യു​മാ​യി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് 26 പു​ല​ർ​ച്ചെ ഒ​ന്ന​ര മ​ണി​യോ​ടെ​യാ​ണ് മ​ട​വൂ​ർ ജം​ഗ്ഷ​നി​ലെ രാ​ജേ​ഷി​ന്‍റെ സ്​റ്റു​ഡി​യോ​വി​ൽ വ​ച്ച അ​ലി​ഭാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ് അ​ക്ര​മി സം​ഘം രാ​ജേ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല്ല​ത്ത് പ്രോ​ഗ്രാം ക​ഴി​ഞ്ഞ് റെ​ക്കോ​ർ​ഡിം​ഗ് സ്റ്റു​ഡി​യോ​യി​ലി​രു​ന്ന് ഫോ​ണ്‍ ചെ​യ്യ​വെ​യാ​ണ് അ​ലി​ഭാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​ല​യാ​ളി സം​ഘം രാ​ജേ​ഷി​നെ വെ​ട്ടി വീ​ഴ്ത്തി​യ​ത്. രാ​ജേ​ഷി​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് കു​ട്ട​നും വെ​ട്ടേ​റ്റി​രു​ന്നു. വെ​ട്ടു കൊ​ണ്ട് കു​ട്ട​ൻ ഓ​ടി നാ​ട്ടു​കാ​രെ കൂ​ട്ടി എ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി സം​ഘം ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. മാ​രു​തി സ്വി​ഫ്ട് കാ​റി​ലെ​ത്തി​യ അ​ക്ര​മി സം​ഘ​മാ​ണ് രാ​ജേ​ഷി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​തെ​ന്ന് മാ​ത്ര​മെ കു​ട്ട​ന് അ​റി​വു​ണ്ടാ​യി​രു​ന്നു​ള്ളു. രാ​ജേ​ഷി​നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് പാ​രി​പ്പ​ള്ളി​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രാ​ജേ​ഷ് മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്ന് ആ​ർ​ക്കും ഒ​രു വി​വ​ര​വു​മി​ല്ലാ​യി​രു​ന്നു. പോ​ലീ​സ് ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് അ​ബ്ദു​ൾ സ​ത്താ​റി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടി​യ​ത്.


രാ​ജേ​ഷി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ വി​വ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ത്താ​റി​ന്‍റെ ഭാ​ര്യ​യും രാ​ജേ​ഷും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ ചു​രു​ൾ അ​ഴി​ഞ്ഞ​ത്. പോ​ലീ​സ് സം​ഘം സ​ത്താ​റി​ന്‍റെ ഭാ​ര്യ​യു​മാ​യി മൊ​ബൈ​ൽ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ച്ച​തോ​ടെ​യാ​ണ് സ​ത്താ​റി​നെ സം​ബ​ന്ധി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി അ​ശോ​ക് കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി അ​നി​ൽ​കു​മാ​ർ, സി​ഐ​മാ​രാ​യ വി.​എ​സ്.​പ്ര​ദീ​പ് കു​മാ​ർ, ര​മേ​ശ് കു​മാ​ർ, എം.​അ​നി​ൽ​കു​മാ​ർ ഷാ​ഡോ പോ​ലീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന അ​ലി​ഭാ​യി​യെ നാ​ട്ടി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് ചെ​യ്യാ​നും കൂ​ട്ടു​പ്ര​തി​ക​ളെ​ പി​ടി​കൂ​ടാ​നും സാ​ധി​ച്ച​ത്.

കൊ​ല​യാ​ളി സം​ഘം എ​ത്തി​യ കാ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്ത​താ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ അ​ന്വേ​ഷ​ണ സം​ഘം കാ​റി​ന്‍റെ ഉ​ട​മ​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്താ​യ​ത്. കാ​യം​കു​ള​ത്തെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​പ്പു​ണ്ണി​യെ​ക്കു​റി​ച്ചും ത​ൻ​സീറി​നെ​ക്കു​റി​ച്ചും വി​വ​രം ല​ഭി​ച്ചു. അ​ലി​ഭാ​യി​യു​ടെ യാ​ത്ര​യും പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. കാ​റി​ന്‍റെ ഉ​ട​മ ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ൻ​സീറീ​നെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് അ​ലി​ഭാ​യി​യു​ടെയും അ​പ്പു​ണ്ണി​യു​ടെ​യും പ​ങ്ക് വ്യ​ക്ത​മാ​യ​ത്. പ്ര​തി​ക​ൾ​ക്ക് ആ​യു​ധ​ങ്ങ​ൾ എ​ത്തി​ക്കാ​നും സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്ത ര​ണ്ട് പേ​രെ പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ത​ൻ​സീ​റി​ൽ നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ലി​ഭാ​യി എ​ന്ന സാ​ലി​ഹി​ന്‍റെ വി​സ റ​ദ്ദാ​ക്കാ​നും നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കാ​നും പോ​ലീ​സ് സം​ഘം ഇ​ന്‍റ​ർ​പോ​ളി​ന്‍റെ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും സ​ഹാ​യം തേ​ടി. ഇ​തേ തു​ട​ർ​ന്ന് സാ​ലി​ഹി​നെ കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ച്ചു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് സാ​ലി​ഹി​നെ പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട്ടി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​പ്പു​ണ്ണി​യെ​യും അ​ടു​ത്ത ദി​വ​സം അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തു. അ​പ്പു​ണ്ണി​യ.ു​ടെ കാ​മു​കി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍​കോ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ കാ​മു​കി അ​റ​സ്റ്റി​ലാ​യ​ത്. അ​പ്പു​ണ്ണി​ക്ക് ഒ​ളി​വി​ൽ ക​ഴി​യാ​ൻ വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്ത് കൊ​ടു​ത്ത അ​പ്പു​ണ്ണി​യു​ടെ സ​ഹോ​ദ​രീഭ​ർ​ത്താ​വി​നെ​യും പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കൃ​ത്യം ന​ട​ന്ന മ​ട​വൂ​രി​ലും ആ​യു​ധ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും എ​ത്തി​ച്ച് പോ​ലീ​സ് സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

അ​ലി​ഭാ​യി​യെ വി​ശ​ദ​മാ​യി ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് അ​ബ്ദു​ൾ സ​ത്താ​റാ​ണ് രാ​ജേ​ഷി​ന്‍റെ കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ​ത്താ​റി​ന്‍റെ ബി​സി​ന​സ് പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നും ഫ്രീ ​വി​സ​യും താ​മ​സ സൗ​ക​ര്യ​വും ന​ൽ​കാ​മെ​ന്നും സ​ത്താ​ർ ത​നി​ക്ക് വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു​വെ​ന്ന് അ​ലി​ഭാ​യി​യും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. അ​പ്പു​ണ്ണി​ക്ക് വി​ദേ​ശ​ത്ത് ന​ല്ല ജോ​ലി​യും ഫ്രീ ​വി​സ​യും ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്യു​ക​യും ഒ​രു ല​ക്ഷം രൂ​പ ന​ൽ​കി​യെ​ന്നും പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​രു​ന്നു. ഒ​രു തു​ന്പു​മി​ല്ലാ​തി​രു​ന്ന കേ​സ് തെ​ളി​യി​ക്കാ​നാ​യ​ത് ജി​ല്ല പോ​ലീ​സ് നേ​തൃ​ത്വ​ത്തി​ന് അ​ഭി​മാ​നി​ക്കാ​ൻ വ​ക ന​ൽ​കു​ക​യാ​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ളു​ടെ തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് പോ​ലീ​സ് ന​ട​ത്തി​യി​രു​ന്നു. അ​ബ്ദു​ൾ സ​ത്താ​ർ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ പ്ര​തി​ക​ളും അ​റ​സ്റ്റി​ലാ​യ​ത് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വ​ലി​യ മൈ​ലേ​ജ് ല​ഭി​ക്കാ​ൻ ഇ​ട​യാ​കു​ക​യാ​യി​രു​ന്നു.

എം.സുരേഷ് ബാബു