Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഒരു തണുത്ത ചൂളംവിളി
തണുത്തു മരവിച്ച മലമുകളിലേക്കു വീണ്ടും ചൂളംവിളിയെത്തുന്പോൾ മൂന്നാറിനു പറയാൻ പഴയ കഥകൾ നിരവധി. ഒരു കാലത്ത് മൂന്നാറിന്റെ വിസ്മയമായിരുന്നു ആ തീവണ്ടിയും തീവണ്ടിപ്പാളവുമൊക്കെ. പക്ഷേ, ആ കറുത്ത ഒരു ദിനം എല്ലാം തകർത്തു തരിപ്പണമാക്കി. പിന്നെ മൂന്നാർ ചൂളംവിളിച്ചിട്ടില്ല. പണ്ടേ കുന്നും മലയും കയറാൻ തീവണ്ടികൾക്കു മടിയാണ്. രൂപവും ഭാവവുമൊന്നും ആ കയറ്റം പിടിക്കാൻ പര്യാപ്തമല്ലെന്നതു തന്നെ കാരണം. എന്നാൽ, എവിടെങ്കിലും മല താണ്ടി ചെന്നിട്ടുണ്ടെങ്കിൽ അതൊരു വാർത്തയും വിസ്മയവും ടൂറിസ്റ്റുകളുടെ ഹരവുമാണ്. ഒരുകാലത്ത് മൂന്നാറിനും അങ്ങനെയൊരു അഭിമാനമുണ്ടായിരുന്നു. ഇപ്പോൾ അത്തരമൊരു കാഴ്ച കാണണേൽ ഊട്ടിയിൽ പോകണം. ഊട്ടിയിലൂടെചൂളം വിളിച്ച് കൂകിപ്പായുന്ന നീലഗിരി മൗണ്ടൻ റെയിൽവേ എത്രയോ രസമാണ് കാണാൻ. എത്രയോ സിനിമകളിൽ ഇവ അഭിനയിച്ചുകഴിഞ്ഞു. വൈകാതെ തെക്കൻ കാഷ്മീർ എന്നു വിളിക്കപ്പെടുന്ന നമ്മുടെ മൂന്നാറും തീവണ്ടിയോടിക്കാനുള്ള തീരുമാനത്തിലാണ്. നഷ്ടപ്പെട്ടതൊക്കെ വീണ്ടും തിരിച്ചുപിടിക്കാനുള്ള ശ്രമം.
ചൂളം വിളിക്കുമോ
പച്ചപ്പട്ടണിഞ്ഞ മൂന്നാറിലെ മലനിരകൾക്കിടയിലൂടെയും സ്വപ്ന സാക്ഷാത്കാരമായി ട്രെയിൻ ഒാടുന്ന കാഴ്ചയ്ക്കായി കാത്തിരിക്കാം. കഴിഞ്ഞ ദിവസം മൂന്നാറിൽ റെയിൽവേയുടെയും ടൂറിസം ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ നടന്ന ആലോചനാ യോഗം പദ്ധതിക്കുള്ള ആദ്യ ചുവടുവയ്പായി മാറുകയാണ്. കേരള റെയിൽ വികസന കോർപറേഷൻ അഡീഷണൽ ജനറൽ മാനേജർ സി.സി. ജോയി, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാഹുൽ ഹമീദ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി,ഡിറ്റിപിസി സെക്രട്ടറി പി.എസ്.ഗിരീഷ്, കെഡിഎച്ച്പി മാനേജിംഗ് ഡയറക്ടർ മാത്യു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ലോകടൂറിസം ഭൂപടത്തിൽ വർഷങ്ങൾക്കുമുന്പേ ഇടംനേടിയ മൂന്നാറിനു വലിയ പ്രതീക്ഷ പകരുന്നതാണ് ഈ പദ്ധതി. സംഗതി നടപ്പായാൽ ടൂറിസം മാപ്പിൽ മൂന്നാർ എന്ന പേരിനു തിളക്കം ഇരട്ടിയാകും.
ചില്ല് കന്പാർട്ട്മെന്റ്
കേരള റെയിൽ വികസന വകുപ്പും ടൂറിസം വകുപ്പും ചേർന്നാണ് പദ്ധതിക്കുള്ള രൂപരേഖ തയാറാക്കുന്നത്. ജില്ലാ ടൂറിസം ഡിപ്പാർട്ട്മെന്റാണ് ആശയം മുന്നോട്ടുവച്ചത്. പ്രാഥമിക ഘട്ട ആലോചനകൾ നടത്തുകയും 2019 ജൂണിൽ പരിശോധന തുടങ്ങുകയും ചെയ്തു. തുടർന്നു പദ്ധതിയുടെ വിശദവിവരങ്ങൾ ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥർക്കു കൈമാറി. ഇതിന്റെ തുടർച്ചയായിട്ടാണ് കഴിഞ്ഞ ദിവസം റെയിൽവേ ഉദ്യോഗസ്ഥർ മൂന്നാറിലെത്തി വിശദപഠനം നടത്തിയത്. കണ്ണൻ ദേവൻ കന്പനിയുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനാണു ലക്ഷ്യമിടുന്നത്. മൂന്നാർ ടൗണിലെ കെഡിഎച്ച്പി ഓഫീസിൽനിന്നു മാട്ടുപ്പെട്ടി ഫാക്ടറി വരെയുള്ള ആറു കിലോമീറ്റർ നിർമാണമാണ് ആദ്യ ഘട്ടത്തിൽ വിഭാവനം ചെയ്യുന്നത്. മൂന്നാറിനും മാട്ടുപ്പെട്ടിക്കും ഇടയിൽ കൊരണ്ടക്കാടിൽ സ്റ്റേഷൻ നിർമിക്കും. ഡാർജലിംഗ് മാതൃകയിലാണ് നിർമാണം. യാത്രയ്ക്കിടെ പ്രകൃതി സൗന്ദര്യം നുകരാൻ സാധിക്കുന്ന വിധത്തിൽ ചില്ലു കൊണ്ടായിരിക്കും കന്പാർട്ട്മെന്റിന്റെ വശങ്ങൾ നിർമിക്കുന്നത്.
കുണ്ടളവാലി മോണോ റെയിൽ
ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ ആരംഭിച്ച തേയിലകൃഷി മൂന്നാറിൽ പച്ചപിടിച്ചതോടെ ചരക്കുഗതാഗതവും യാത്രയും സുഗമമാക്കാൻ 1902ൽ സ്ഥാപിച്ച മോണോ റെയിലാണ് ഇപ്പോഴത്തെ പദ്ധതിക്കും ആവേശം ധൈര്യം പകരുന്നത്. എല്ലാ പരിമിതികളെയും പ്രതിസന്ധികളെയും അതിജീവിച്ച് ആരെയും അദ്ഭുതപ്പെടുത്തുന്ന നിർമാണ വൈഭവമാണ് അക്കാലത്ത് ബ്രിട്ടീഷുകാർ നടപ്പാക്കിയത്. തേയിലക്കൊളുന്ത്, നിർമാണ സാമഗ്രികൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ നിശ്ചിത സ്ഥലങ്ങളിൽ എത്തിക്കുന്നതിനാണ് ബ്രിട്ടീഷുകാർ മൂന്നാറിൽ മോണോ റെയിൽ സ്ഥാപിച്ചത്.
500 കാളകൾ
കൊളുന്തും മറ്റു സാധനങ്ങളും എത്തിക്കുന്നതു വെല്ലുവിളിയായി തീർന്നതോടെ കാളകളെ ഉപയോഗിക്കാനായിരുന്നു ബ്രിട്ടീഷുകാരുടെ ആദ്യ തീരുമാനം. അന്നത്തെ കന്പനിയുടെ ജനറൽ മാനേജരായിരുന്ന മൈം മൂന്നാറിലേക്ക് 500 കാളകളെ എത്തിച്ചിരുന്നു. ഇവയുടെ പരിചരണത്തിനായി ഇംഗ്ലണ്ടിൽനിന്ന് ഒരു വെറ്ററിനറി സർജനെയും രണ്ടു അസിസ്റ്റന്റുമാരെയും കൊണ്ടുവരികയും ചെയ്തു. എന്നാൽ, പ്രതികൂല കാലാവസ്ഥ കനത്ത തിരിച്ചടിയായി. കനത്ത മൂടൽ മഞ്ഞിൽ കാളകളുടെ യാത്രതന്നെ പലപ്പോഴും മലമടക്കുകളിൽ അസാധ്യമായി മാറി. ഇതോടെ സാധനങ്ങൾ എത്തിക്കുന്നതിനു വലിയ കാലതാമസം നേരിട്ടു. ഇതു പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചു വീണ്ടും ആലോചനയായി. അങ്ങനെയാണ് റെയിൽ ഗതാഗതം എന്ന ആശയം ഉയർന്നുവന്നത്. അങ്ങനെ മൂന്നാറിന്റെ മലമടക്കിലേക്ക് ട്രെയിൻ എത്തി. ചെറിയ പാളങ്ങളുള്ള മോണോ റെയിൽ പദ്ധതിയായിരുന്നു ഇത്. ആവി എൻജിനിൽ പ്രവർത്തിക്കുന്ന തീവണ്ടിയാണ് ഉപയോഗിച്ചത്. ഇതോടെ മൂന്നാറിൽനിന്നുള്ള തേയില ടോപ്പ് സ്റ്റേഷൻ വഴി തമിഴ്നാട്ടിലെ കൊരങ്ങണിയിലേക്കും അവിടെനിന്ന് തൂത്തുക്കുടി തുറമുഖത്തേക്കും സുഗമമായി എത്തിക്കാനും ബ്രിട്ടീഷുകാർക്കു കഴിഞ്ഞു.
ബ്രിട്ടീഷ് വൈഭവം
ബ്രിട്ടീഷുകാരുടെ എൻജിനീയറിംഗ് വൈഭവത്തിന്റെ പ്രകടമായ തെളിവായിരുന്നു മൂന്നാറിലെ മോണോ റെയിൽ. യാത്രാക്ലേശം നേരിടുന്ന ഇളം തലമുറയ്ക്കു മൂന്നാറിലെ ഒരു നൂറ്റാണ്ട് മുന്‍പ് തീവണ്ടി സർവീസിസ് ഉണ്ടായിരുന്നെന്ന വാർത്ത അദ്ഭുതപ്പെടുത്തുന്നതാണ്. സമുദ്രനിരപ്പിൽനിന്നും ആറായിരം മുതൽ എണ്ണായിരം അടി വരെ ഉയരത്തിൽ ദുർഘട പ്രദേശങ്ങൾ നിറഞ്ഞ മൂന്നാറിലെ മലനിരകൾക്കിടയിലൂടെയായിരുന്നു ട്രെയിൻ സർവീസ്. മൂന്നാർ ടൗണിലായിരുന്നു പ്രധാന സ്റ്റേഷൻ. അവിടെനിന്നു മാട്ടുപ്പെട്ടി, പാലാർ വഴി ടോപ്പ് സ്റ്റേഷൻ വരെ എത്തുന്നതായിരുന്നു സർവീസ്. ഇന്നത്തെ അപേക്ഷിച്ചു സാങ്കേതിക സംവിധാനങ്ങളിലും കണ്ടുപിടിത്തങ്ങളിലും മനുഷ്യൻ ഒന്നുമല്ലാതിരുന്ന കാലത്താണ് സായിപ്പുമാർ മലമടക്കിൽ റെയിൽവേ പദ്ധതി നടപ്പാക്കിയതെന്ന് ഒാർക്കണം. അതു നശിച്ചതിനു ശേഷം ഇന്നേവരെ മൂന്നാറിൽ ട്രെയിൻ ഒാടിക്കാൻ നമ്മൾക്കു കഴിഞ്ഞിട്ടുമില്ല.
എല്ലാം തകർത്തതു പ്രളയം
നിർമാണ വൈദഗ്ധ്യംകൊണ്ട് ചരിത്രത്താളിൽ ഇടംനേടിയ മൂന്നാറിലെ തീവണ്ടി സർവീസ് നാമാവശേഷമാക്കിയത് 1924ലെ മഹാപ്രളയമായിരുന്നു. മലനിരകളും മൊട്ടക്കുന്നുകളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. വെള്ളം കയറി മൂന്നാർതന്നെ മുങ്ങി. ഇതോടെ ട്രെയിൻ സർവീസും പൂർണമായി നിലച്ചു. മൂന്നാറിലെ പ്രധാന സ്റ്റേഷനു സമീപമുള്ള നിർമാണങ്ങൾ പ്രളയത്തിൽ തകർന്നു. റെയിൽ പാലങ്ങൾ ഒലിച്ചുപോയി. മലകൾ ഇടിഞ്ഞതോടെ റെയിൽപാത തന്നെ ഇല്ലാതായി. പ്രളയമെല്ലാം കഴിഞ്ഞു സർവീസ് പുനരാരംഭിക്കുന്നതിന് ആലോചന നടത്തിയെങ്കിലും പുനർനിർമാണത്തിനുള്ള പ്രയാസങ്ങളും ഭാരിച്ച ചെലവും കണക്കിലെടുത്തു പദ്ധതി പൂർണമായി ഉപേക്ഷിക്കുകയായിരുന്നു. പകരം ചരക്കുകൾ എത്തിക്കാൻ ഇരുന്പുവടം ഉപയോഗിച്ചുള്ള റോപ് വേ സംവിധാനം ഒരുക്കുകയും ചെയ്തു.
ചരിത്രശേഷിപ്പുകൾ
വിസ്മയം സൃഷ്ടിച്ച മലമുകളിലെ തീവണ്ടി സർവീസിന്റെ ഓർമപ്പെടുത്തലിന്റെ അടയാളമായി ചില അവശേഷിപ്പുകൾ ഇന്നും മൂന്നാറിലുണ്ട്. അന്നു പ്രധാന സ്റ്റേഷനായിരുന്ന കെട്ടിടമാണ് നിലവിൽ കെഡിഎച്ച്പി കന്പനിയുടെ റീജണൽ ഓഫീസായി പ്രവർത്തിക്കുന്നത്. അന്നത്തെ തീവണ്ടിയുടെ ചക്രങ്ങൾ ടാറ്റാ ടീ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ടോപ്പ് സ്റ്റേഷനിലുണ്ടായിരുന്ന റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിന്റെ ഭാഗങ്ങളും ചരിത്ര സ്മരണകളുണർത്തി ഇന്നും നിലനിൽക്കുന്നു.
നിഗേഷ് ഐസക്ക്
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
കേരളവും പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് ഏഴ് മുതൽ
Latest News
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
കേരളവും പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് ഏഴ് മുതൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top