ചൊവ്വയിലേക്കുള്ള വണ്ടി ഉടന്‍ പുറപ്പെടും
ചൊ​വ്വ​യി​ൽ മ​നു​ഷ്യ​രെ എ​ത്തി​ക്കാ​നും ചെ​റു​ന​ഗ​രം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​നു​മു​ള്ള പ​ദ്ധ​തി​ക്ക് യു​എ​ഇ സ​മ​ഗ്ര​രൂ​പ ത​യ്യാ​റാ​ക്കു​ന്നു. 2021ൽ ​ന​ട​ക്കു​ന്ന അ​ൽ അ​മ​ൽ എ​ന്ന ചൊ​വ്വാ ദൗ​ത്യ​ത്തോ​ടെ ഇ​തി​ന്‍റെ സു​പ്ര​ധാ​ന ഘ​ട്ടം പി​ന്നി​ടും. ഖ​ലീ​ഫ സാ​റ്റി​ന്‍റെ വി​ജ​യ​ക​ര​മാ​യ വി​ക്ഷേ​പ​ണ​ത്തി​ന് ശേ​ഷം മ​റ്റൊ​രു ച​രി​ത്രം കു​റി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് യു​എ​ഇ.

ചൊ​വ്വ​യി​ലെ വെ​ല്ലു​വി​ളി​ക​ൾ അ​തി​ജീ​വി​ച്ച് മ​നു​ഷ്യ​ജീ​വി​തം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​കയെ​ന്ന​താ​ണ് യു​എ​ഇ​യു​ടെ സ്വ​പ്നം. കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും ഉ​ൾ​പ്പെടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന സാ​ഹ​ച​ര്യം ചൊ​വ്വാ ജീ​വി​ത​ത്തി​ന് അ​നി​വാ​ര്യ​മാ​യ​തി​നാ​ൽ അ​തി​നാ​യു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.


എ​ഴു​പ​തി​ലേ​റെ സ്വ​ദേ​ശി ശാ​സ്ത്ര​ജ്ഞ​രും എ​ൻ​ജി​നിയ​ർ​മാ​രും അ​ൽ അ​മ​ൽ ദൗ​ത്യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ഇ​വ​രു​ടെ എ​ണ്ണം 150 ആ​യി ഉ​യ​രും.
മ​ണി​ക്കൂ​റി​ൽ 1,26,000 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ 200 ദി​വ​സം സ​ഞ്ച​രി​ച്ചാ​ണ് 60 കോ​ടി കി​ലോ​മീ​റ്റ​ർ ദു​രം പി​ന്നി​ട്ട് ചൊ​വ്വ​യെ​ന്ന ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ യു​എ​ഇ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.