പടം വരയ്ക്കൽ ആ​ന​ന്ദ​മാ​ക്കി ചാ​ത്ത​മ​റ്റ​ത്തി​ന്‍റെ ചിത്രകാരൻ
പടം വരയ്ക്കൽ ആ​ന​ന്ദ​മാ​ക്കി  ചാ​ത്ത​മ​റ്റ​ത്തി​ന്‍റെ ചിത്രകാരൻ
പെയിന്‍റിംഗുകൾ ‌ഇഷ്ടപ്പെടത്തവരായി ആരുമുണ്ടെന്നു തോന്നുന്നില്ല. അതും മനോഹരമായ ഓയിൽ പെയിന്‍റിംഗ്. ഈ രംഗത്ത് തന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ച ആളാണ് ആന്‍റു മാത്യു.

ചാ​ത്ത​മ​റ്റം ത്രി​പ്പ​ള്ളി​യി​ലെ അ​ന്തോ​ണീ​സ് മി​നി ബ​സാ​റി​ൽ എ​ത്തു​ന്ന​വ​രെ ആ​ദ്യം ആ​ക​ർ​ഷി​ക്കു​ന്ന​ത് ഫ്രെ​യിം ചെ​യ്തു വ​ച്ചി​രി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ പെ​യി​ന്‍റിം​ഗു​ക​ളാ​ണ്. ക​ട അ​ല​ങ്ക​രി​ക്കാ​ൻ വാ​ങ്ങി വ​ച്ച​താ​ണ് ഇ​വ​യെ​ന്ന് ക​രു​തി​യാ​ൽ തെ​റ്റി. ക​ച്ച​വ​ട​ത്തേ​ക്കാ​ളും ക​ല​യെ സ്നേ​ഹി​ക്കു​ന്ന ക​ട​യു​ട​മ ആ​ന്‍റു മാ​ത്യു ചാ​ത്തം​ക​ണ്ടം ഇ​ട​വേ​ള​ക​ളി​ൽ വ​ര​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ഇ​വ.

20 വ​ർ​ഷ​മാ​യി ചാ​ത്ത​മ​റ്റം ത്രി​പ്പ​ള്ളി ക​വ​ല​യി​ൽ ക​ട ന​ട​ത്തു​ന്ന ആ​ന്‍റു ആ​രു​മ​റി​യാ​തെ വ​ര​ച്ചു തീ​ർ​ത്ത​ത് നൂ​റു​ക​ണ​ക്കി​ന് ജീ​വ​ൻ തു​ടി​ക്കു​ന്ന ഓ​യി​ൽ പെ​യി​ന്‍റിം​ഗു​ക​ളാ​ണ്.


ക​ട​യു​ടെ ഭി​ത്തി​യും ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു മ​നോ​ഹ​ര​മാ​ക്കി​യി​രി​ക്കു​ന്നു. ഉ​പ​യോ​ഗശൂ​ന്യ​മാ​യ വ​സ്തു​ക്ക​ളി​ൽ​നി​ന്നു നി​ര​വ​ധി ക​ര​കൗ​ശ​ല വ​സ്തു​ക​ളും ആ​ന്‍റു ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കേ​ടാ​യ പ​ഴ​യ പെ​ഡ​സ്റ്റി​യ​ൽ ഫാ​നി​ന്‍റെ കാ​ൽ​കൊ​ണ്ട് തീ​ർ​ത്ത മ​നോ​ഹ​ര​മാ​യ സ്റ്റാ​ൻ​ഡ് ക​ട​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ചാ​ത്ത​മ​റ്റം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ നെ​യിം ബോ​ർ​ഡ് കോ​വി​ഡ് കാ​ല​ത്ത് മ​നോ​ഹ​ര​മാ​ക്കി.

ഭാ​ര്യ ബി​ൻ​സി​ ഈ ​ക​ലാ​കാ​ര​ന് എ​ല്ലാ പ്രോ​ത്സാ​ഹ​ന​വു​മാ​യി ഒ​പ്പ​മു​ണ്ട്. ജോ​ഹാ​ൻ(എട്ട്), ജു​വാ​ൻ (ഒന്ന്) എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.