മറ്റ് വിഐപി നമ്പർ പ്ലേറ്റുകളും ഫോൺ നമ്പറുകളും ലേലം ചെയ്തു. കോടിക്കണക്കിനു രൂപയ്ക്കാണ് ഇതെല്ലാം ലേലത്തിൽ പോയത്. റംസാനിലെ സന്നദ്ധ-സേവന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണത്തിനു വേണ്ടിയായിരുന്നു ലേലം.
"1 ബില്യൺ മീൽസ് എൻഡോവ്മെന്റ്' എന്ന പേരിലായിരുന്നു ലേലപരിപാടികൾ. വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മൊഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (എംബിആർജിഐ) എന്ന സർക്കാരിതര സംഘടനയുടെ നേതൃത്വത്തിലായിരുന്നു ലേലം. സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക മേഖലകളിലാണ് പ്രധാനമായും സംഘടനയുടെ പ്രവർത്തനം.