ഓ​ടു​ന്ന ട്രെ​യി​നി​ന​ടി​യി​ല്‍ സാ​രി​യു​ടു​ത്ത സ്ത്രീ..!
ഓ​ടു​ന്ന ട്രെ​യി​നി​ന​ടി​യി​ല്‍ സാ​രി​യു​ടു​ത്ത സ്ത്രീ..!
നി​ര്‍​ത്തി​യി​ട്ട ട്രെ​യി​നി​ന​ടി​യി​ല്‍ കൂ​ടി ട്രാ​ക്ക് മു​റി​ച്ച് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ന്‍ നീ​ങ്ങി​ത്തു​ട​ങ്ങി​യാ​ൽ എ​ന്താ​വും അ​വ​സ്ഥ. ഒ​ന്നും ആ​ലോ​ചി​ക്കാ​നി​ല്ല, മ​ര​ണം ഉ​റ​പ്പ്!

പ​ക്ഷേ, ക​ർ​ണാ​ട​ക​യി​ലെ രാ​ജ​ൻ​കു​ണ്ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ഇ​ത്ത​ര​മൊ​രു സം​ഭ​വം ഉ​ണ്ടാ​യെ​ങ്കി​ലും ട്രാ​ക്കി​ൽ കു​ടു​ങ്ങി​യ​യാ​ൾ പോ​റ​ൽ​പോ​ലു​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​തും ഒ​രു യു​വ​തി.

നി​ര്‍​ത്തി​യി​ട്ട ഗു​ഡ്സ് ട്രെ​യി​നി​ന​ടി​യി​ല്‍ കൂ​ടി​യാ​ണ് സാ​രി​യു​ടു​ത്ത യു​വ​തി റെ​യി​ല്‍​വേ ട്രാ​ക്ക് മു​റി​ച്ചു ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ട്രാ​ക്കി​നു ന​ടു​വി​ലെ​ത്തി​യ​പ്പോ​ൾ ട്രെ​യി​ന്‍ ച​ലി​ച്ച് തു​ട​ങ്ങി. ട്രാ​ക്ക് മ​റി​ക​ട​ക്കാ​നു​ള്ള സ​മ​യം യു​വ​തി​ക്കു കി​ട്ടി​യി​ല്ല.

നി​ര​വ​ധി​പ്പേ​ർ നോ​ക്കി​നി​ൽ​ക്കേ​യാ​യി​രു​ന്നു സം​ഭ​വം. ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ന് അ​ടി​യി​ലേ​ക്കു നോ​ക്കി​യ​വ​ർ​ക്ക് യു​വ​തി പാ​ള​ത്തി​ൽ കി​ട​ക്കു​ന്ന​തു കാ​ണാ​മാ​യി​രു​ന്നു. മ​രി​ച്ചെ​ന്നാ​ണ് ഏ​വ​രും ക​രു​തി​യ​ത്.


പ​ക്ഷേ, ട്രെ​യി​ൻ പോ​യ​തി​ന് പി​ന്നാ​ലെ ഓ​ടി​യെ​ത്തി​യ​വ​ർ ക​ണ്ട​ത് യു​വ​തി കൂ​ളാ​യി എ​ഴു​ന്നേ​റ്റു വ​രു​ന്ന​താ​ണ്. ട്രെ​യി​ൻ ച​ലി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ ട്രാ​ക്കി​നു സ​മാ​ന്ത​ര​മാ​യി അ​ന​ങ്ങാ​തെ കി​ട​ന്ന​താ​ണു ര​ക്ഷ​യാ​യ​ത്.

ദൃ​ക്സാ​ക്ഷി​യാ​യ ആ​രോ പ​ക​ർ​ത്തി​യ ഇ​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ശേ​ഷ​മാ​ണു സം​ഭ​വം റെ​യി​ല്‍​വേ അ​റി​ഞ്ഞ​ത്. ഓ​ടു​ന്ന ട്രെ​യി​നി​ന​ടി​യി​ൽ പാ​ള​ത്തി​ൽ യു​വ​തി കി​ട​ക്കു​ന്ന​തും വ​ണ്ടി പോ​യ​ശേ​ഷം എ​ഴു​ന്നേ​റ്റു വ​ന്ന അ​വ​രെ സ​മീ​പ​ത്തു​ള്ള​വ​ർ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഈ ​സം​ഭ​വ​ത്തി​ൽ കേ​സൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല.