അവരിൽ ഗവേഷകരാണു കൂടുതൽ. പരാന്നഭോജി ജനുസിൽപ്പെട്ട റഫ്ലേഷ്യ വിഭാഗത്തിലെ ഒട്ടുമിക്ക സസ്യങ്ങളും വംശനാശ ഭീഷണിയിലാണെന്നു പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
റഫ്ലേഷ്യയുടെ നിലവിൽ കണ്ടെത്തിയിട്ടുള്ള 67 ശതമാനവും സംരക്ഷിത പ്രദേശങ്ങൾക്കു പുറത്തായതുകൊണ്ട് വംശനാശം അതിവേഗം സംഭവിക്കുന്നതായും ഗവേഷകർ അഭിപ്രായപ്പെടുന്നു. ഭീമൻ പൂവ് അധികകാലം ഭൂലോകത്ത് ഉണ്ടാവാനിടയില്ലെന്നു സാരം.