ജിൻകോ എന്നാണ് ഈ മരത്തിന്റെ പേര്. രാജ്യത്തിനകത്തും പുറത്തും ജിൻകോ മരങ്ങൾ ധാരാളമുണ്ടെങ്കിലും ഈ മരം പ്രായംകൊണ്ടും ഭംഗികൊണ്ടും വേറിട്ടുനിൽക്കുന്നു. വർഷത്തിലൊരിക്കൽ ഇതിന്റെ ഇലകൾ മുഴുവൻ മഞ്ഞനിറമാകും.
വാക്കുകൾകൊണ്ടു വിവരിക്കാൻ പറ്റാത്തവിധം മനോഹരമാണത്രെ അപ്പോഴത്തെ കാഴ്ച. ദക്ഷിണകൊറിയയിലെ ദേശീയ സ്മാരകങ്ങളിൽ ഒന്നായും ഈ മരത്തെ കണക്കാക്കുന്നു.