വീഡിയോ പുറത്തുവന്നതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാറും സിംഹക്കുട്ടിയും ഇന്ത്യക്കാരനായ സാവൻജിത് കൊസൂംഗ്നെറിന്റേതാണെന്നു പോലീസ് തിരിച്ചറിഞ്ഞു. കാർ ഓടിച്ചത് അയാളുടെ സുഹൃത്ത് ആണെന്നും വ്യക്തമായി. ഇരുവർക്കുമെതിരേ നിയമനടപടിയിലേക്കു നീങ്ങുകയാണു പോലീസ്.
തായ്ലൻഡിൽ സിംഹങ്ങൾപോലുള്ള മൃഗങ്ങളെ വാങ്ങാനും പരിപാലിക്കാനും നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ, മുൻകൂർ അനുമതിയില്ലാതെ വന്യമൃഗങ്ങളെ പൊതുസ്ഥലത്തു കൊണ്ടുപോകുന്നതു നിയമവിരുദ്ധമാണ്.