• പെറ്റ് ബോട്ടിലുകളിലും ഗ്ലാസ് ബോട്ടിലുകളിലും വെള്ളം വാഹനത്തില്‍ സൂക്ഷിക്കാതിരിക്കുക. ഡാഷ്ബോര്‍ഡില്‍ വെയില് നേരിട്ട് കൊള്ളുന്ന രീതിയില്‍ ഇങ്ങനെ സൂക്ഷിക്കുന്നത് പ്രിസം എഫക്ട് മൂലം തീപിടുത്തത്തിന് ഉള്ള സാധ്യതയും ഉണ്ടായേക്കാം.
• ബോട്ടിലുകളില്‍ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കുക.
• തീപിടിത്തത്തിന് സാധ്യതയുള്ള സാധനങ്ങള്‍, സ്പ്രേകള്‍, സാനിറ്റൈസര്‍ എന്നിവ വാഹനത്തില്‍ സൂക്ഷിക്കരുത്.
യാത്രകളില്‍ മുൻകരുതലെടുക്കാം• ദീര്‍ഘ ദൂര യാത്രകളില്‍ അസ്വസ്ഥതയും മറ്റ് ശാരീരിക വെല്ലുവിളികളും നേരിടാന്‍ യാത്രയില്‍ ഇടക്കിടെ ഇടവേളകള്‍ എടുക്കുകയും ദാഹമില്ലെങ്കിലും ഇടക്കിടെ വെള്ളം കുടിക്കുകയും ചെയ്യുക.
• ജലാംശം അടങ്ങിയ പഴവര്‍ഗങ്ങള്‍ യാത്രയില്‍ കരുതണം
• എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണപദാര്‍ഥങ്ങളും ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കുക.
• കൂടുതല്‍ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഡ്രൈവിംഗ് കഴിയുന്നതും ഒഴിവാക്കുക.
• ചായയും മറ്റ് സോഫ്റ്റ് ഡ്രിങ്കുകളും ഒഴിവാക്കി കരിക്കിന് വെള്ളം, സംഭാരം, ജ്യൂസ് എന്നിവ ഉപയോഗിക്കുക അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
• നല്ല വെയിലത്ത് ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ചൂട് കാറ്റ് മൂലം, നിര്‍ജലീകരണം ഉണ്ടാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരിട്ട് വെയില് ശരീരത്ത് തട്ടുന്നത് ഒഴിവാക്കുന്ന തരത്തിലുള്ള ജാക്കറ്റുകളും കൈയുറയും ധരിക്കുക.
• ഇരിപ്പിടം ശരിയാം വണ്ണം ക്രമീകരിക്കുകയും കാര്‍ സ്റ്റീരിയോ കുറഞ്ഞ ശബ്ദത്തില്‍ മാത്രം പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക.
• കണ്ണിന്റെ ആയാസം കുറയ്ക്കാന്‍, ഇടവേളകള്‍ എടുക്കുകയും ശുദ്ധജലം ഉപയോഗിച്ച് മുഖം ഇടയ്ക്കിടെ കഴുകുകയും കണ്ണടച്ച് വിശ്രമം എടുക്കുകയും വേണം
• വെയില് നേരിട്ട് തട്ടുന്നത് ഒഴിവാക്കാനും റോഡ് മിറേജ് ഒഴിവാക്കുന്നതിനു സണ്‍ഗ്ലാസ് ധരിക്കുക.
• തണല്‍ തേടി നായകളോ മറ്റു ജീവികളോ പാര്‍ക്ക് ചെയ്ത വാഹനത്തിന്റെ അടിയില്‍ അഭയം തേടാന്‍ ഇടയുണ്ട്. മുന്നോട്ട് എടുക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും വാഹനത്തിന്റെ അടിഭാഗം ശ്രദ്ധിക്കുക.