കൂടാതെ നിരവധി സിനിമകളിലും ഇദ്ദേഹം സംഗീതം ചെയ്തിട്ടുണ്ട്. ഈ അച്ഛന്റെ പാത പിന്തുടർന്നാണ് അഞ്ചുമക്കളിൽ മൂന്ന് പേർ സംഗീതത്തിലേക്ക് തിരിഞ്ഞത്. ചെറുപ്പത്തിൽ അച്ഛന്റെ ശിക്ഷണത്തിലാണ് അഞ്ച് പേരും സംഗീതം പഠിച്ചത്.
സംഘത്തിൽനിന്ന് സംഗീതിലേക്ക്കണ്ണൂരിലെ ജനങ്ങളിലേക്ക് പാട്ടുകൾ എത്തിക്കാനായി കണ്ണൂർ വത്സരാജ് തുടങ്ങിയതാണ് സംഘം ഓർക്കസ്ട്ര. ഈ ട്രൂപ്പിലൂടെ കേരളത്തിനകത്തും പുറത്തും ഒരുപാട് പാട്ടുകൾ പാടിയിട്ടുണ്ട്. വത്സരാജിന്റെ മരണശേഷം മക്കൾ ഈ ട്രൂപ്പിന്റെ പേര് കണ്ണൂർ സംഗീത് ഓർക്കസ്ട്രയെന്ന് മാറ്റി.
തുടർന്ന് ഇന്ത്യയിലും വിദേശത്തുമായി നിരവധി പരിപാടികളാണ് ആ സഹോദരങ്ങൾ ചേർന്ന് അവതരിപ്പിച്ചത്. അച്ഛന്റെ പകർന്നു നല്കിയ സംഗീതമാണ് ഇവരുടെ സഹോദരബന്ധത്തിന്റെ അടിസ്ഥാനം.
അച്ഛനെ പോലെ മ്യൂസിക് ഡയറക്ടറാണ് ആൺമക്കളിൽ രണ്ടാമനായ സംഗീത്. മൂന്നാം പ്രളയം, സീൻ നമ്പർ 36 മാളവിക വീട്, കൊണ്ടോട്ടി പൂരം തുങ്ങി നാല് പടങ്ങളിൽ സംഗീത് മ്യൂസിക് ഡയറക്ടറായിരുന്നു.
കൂടാതെ ഇനി പുറത്തിറങ്ങാനിരിക്കുന്ന നിരവധി പടങ്ങളിലും മ്യൂസിക് ഡയറക്ടറാണ്. അച്ഛന്റെ ശിക്ഷണത്തിൽ സംഗീതലോകത്തിലേക്ക് എത്താൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് സംഗീത് പറഞ്ഞു.