ഇന്ത്യന്‍ മാസ്റ്റേഴ്സ് അസോസിയേഷന് ഗോവയില്‍ സംഘടിപ്പിച്ച ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ 35 വയസിനു മുകളില്‍ 60 കിലോ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി. തായ്പിനില് നടക്കാനിരുന്ന വേള്‍ഡ് മാസ്റ്റേഴ്സ് മീറ്റില്‍ വൈശാഖിന് സെലക്ഷന് കിട്ടിയിരുന്നു.
പക്ഷേ പങ്കെടുക്കാനായില്ല. ജോലിത്തിരക്കുകള്‍ക്കിടയിലും ദിവസവും രണ്ടു മണിക്കൂര്‍ വൈശാഖ് പരിശീലനത്തിനായി മാറ്റിവയ്ക്കും. കോടനാട് എക്സ്പോ ജിമ്മിലാണ് പരിശീലനം.
അതോടൊപ്പം പഞ്ചഗുസ്തിയിലെ ഗുരുവായ ഇളയച്ഛന് മുകേഷിന്റെ ഉപദേശവുമുണ്ട്. കഴിഞ്ഞ 14 വര്‍ഷമായി പോലീസ് സേനയുടെ ഭാഗമായ വൈശാഖ് എട്ട് വര്‍ഷം കമാന്‍ഡോ വിംഗിലാണ് പ്രവര്‍ത്തിച്ചത്.
എന്‍എസ്ജി കമാന്‍ഡോ, പിഎസ്ഒ, പദ്മനാഭ സ്വാമി ക്ഷേത്രം, ശബരിമല ക്ഷേത്രം, രാഷ്ട്രപതി, ഉപരാഷ്ട്രപതി, മറ്റു കേന്ദ്ര മന്ത്രിമാര്‍, മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടി, ഗവര്‍ണറുടെ സുരക്ഷാ ഡ്യൂട്ടി എന്നിവ ചെയ്തിരുന്നു. സ്വര്‍ണ മെഡല്‍ നേടിയ വൈശാഖിനെ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന അഭിനന്ദിച്ചു.
എറണാകുളം പളളുരുത്തി സ്വദേശിയായ ഇദ്ദേഹം നിലവില്‍ കോതമംഗലത്താണ് താമസിക്കുന്നത്. ഭാര്യ കെ.കെ. രമ്യ ഇടുക്കി ദേവിയാര്‍ കോളനി സ്കൂളില്‍ അധ്യാപികയാണ്. ദക്ഷിണും ധീരവുമാണ് മക്കള്‍.