പൂച്ചഭ്രാന്ത്!
Saturday, May 5, 2018 12:41 PM IST
നൂറ്റാണ്ടുകളായി മനുഷ്യനോടൊപ്പം ഇണങ്ങി ജീവിക്കുന്ന ഒരു മൃഗമാണ് പൂച്ച.പൂച്ചകളെ വീട്ടിൽവളർത്താൻ പലർക്കും ഇഷ്ടമാണ്. എന്നാൽ പൂച്ചകളോടുള്ള ഇഷ്ടം മൂത്ത് വീടുനിറയെ പൂച്ചകളെവളർത്തുന്ന ഒരാളുണ്ട് അമേരിക്കയിൽ. ലാറ്റാൻസിയോ എന്ന ഈ 67കാരിയുടെ വൂട്ടിൽ 1,100 പൂച്ചകളാണുള്ളത്.
കൃത്യമായി പറഞ്ഞാൽ 1992 ലാണ് ഇവരുടെ പൂച്ചഭ്രാന്ത് തുടങ്ങിയത്. അന്ന് പൂച്ചകളെ വിൽക്കുന്ന ഒരു പെറ്റ്സ് ഹോമിൽനിന്ന് തനിക്കായി ഒരു പൂച്ചയെ തെരഞ്ഞെടുക്കാൻ ലാറ്റൻസിയുടെ പിതാവ് അവരോട് ആവശ്യപ്പെട്ടു. പൂച്ചയെ തെരഞ്ഞെടുക്കാൻ ചെയന്ന ലാറ്റൻസിക്ക് അവിടത്തെ എല്ലാ പൂച്ചകളെയും ഒരു പോലെ ഇഷ്ടപ്പെട്ടു. ഏത് പൂച്ചയെ തെരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പത്തിനൊടുവിൽ 15 പൂച്ചകളെയുമായാണ് ലാറ്റൻസി അന്ന് മടങ്ങിയത്. പിന്നീട് എവിടെ പൂച്ചകളെ കണ്ടാലും ലാറ്റൻസി വാങ്ങാൻ തുടങ്ങി. ഇതുവരെ ഇത്തരത്തിൽ 28,000 പൂച്ചകളെ താൻ വളർത്തിയതായി ലാറ്റൻസി പറയുന്നു. ഉടമസ്ഥർ തന്നെ തെരുവിൽ ഉപേക്ഷിച്ച പൂച്ചകളായിരുന്നു ഇവയിൽ അധികവും.
അഞ്ചു മുറികളുള്ള ലാറ്റൻസിയുടെ വീട്ടിലെ എല്ലാ മുറികളും പൂച്ചകൾക്കായി വിട്ടുനൽകിയിരിക്കുകയാണ്. ഇവയ്ക്കൊപ്പംതന്നെയാണ് ലാറ്റൻസി കിടക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം. വെറ്ററിനറി ഡോക്ടറായതിനാൽ ഇവരുടെ ആരോഗ്യപരമായ കാര്യങ്ങളെല്ലാം നോക്കുന്നത് ലാറ്റൻസി തന്നെ.