വ്യായാമംമരുന്നുകളോടൊപ്പം തന്നെ പ്രധാനമാണ് ദിവസേനയുള്ള വ്യായാമം. ഇത് പേശികളുടെ ദൃഢത കുറച്ചു ശരീരവേദനയും ക്ഷീണവും മാറ്റി നടത്തം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. സൈക്ലിംഗ് ആണ് പാർക്കിൻസൺസ് രോഗികൾക്ക് ഏറെ അഭികാമ്യമായ വ്യായാമം.
രോഗാവസ്ഥയുടെ അവസാനഘട്ടത്തിൽ ഭക്ഷണം കഴിക്കുന്നത് വളരെയധികം കുറയുകയും പെട്ടെന്നു ന്യൂമോണിയ പോലുള്ള അണുബാധ ഉണ്ടാവുകയും ചെയ്യുന്നു.
ഇതാണ് സാധാരണയായി മരണത്തിനു കാരണമാകുന്നത്. നേരത്തേതന്നെ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞു ചികിത്സ ആരംഭിച്ചാൽ വലിയൊരളവുവരെ ഇതിന്റെ വൈഷമ്യതകൾ കുറച്ചു രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാവും.
ഡോ.സുശാന്ത് എം.ജെ.MD.DM,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888