പുകവലി ഉപേക്ഷിക്കണം പുകവലി ഉപേക്ഷിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് അമിതവണ്ണവും പ്രമേഹവും കുറയ്ക്കാന്‍ സഹായിക്കും. പുകവലി നിര്‍ത്തുമ്പോള്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കൂടും.
കായിക പ്രവര്‍ത്തനം കാര്യക്ഷമമാകും. കലോറി കുറയ്ക്കുകയും പോഷണരീതി പൊതുവായി മാറുകയും ചെയ്യും.
ജീവിതശൈലിയിൽ മാറ്റം വരുത്താംഅമിതവണ്ണമുളളവരില് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരം വ്യക്തികള്‍ക്ക് ആരോഗ്യപ്രവര്‍ത്തകരുടെ നിർദേശങ്ങൾ പ്രകാരം ദിനചര്യയിലും ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തി വണ്ണം കുറച്ചും പ്രമേഹം ഇല്ലാതാക്കിയും സുഖപ്രദമായി ജീവിക്കാന്‍ കഴിയും.
ഡോ. അഖിൽ കൃഷ്ണ എംബിബിഎസ്, എംഡി (ഇന്റേണൽ മെഡിസിൻ), ഡിഎൻബി (ഇന്റേണൽ മെഡിസിൻ), ഡിഎം (എൻഡോക്രൈനോളജി) , എസ്സിഇ (എൻഡോക്രൈനോളജി ആർസിപി, യുകെ). അസോസിയേറ്റ് കൺസൽട്ടന്റ് ഇൻ എൻഡോക്രൈനോളജി, കിംസ് ഹെൽത്ത്, തിരുവനന്തപുരം.