പിന്നെ കണ്ണിലെ വെളുത്ത ഭാഗത്തും നാവിന്റെ അടിയിലും ചർമത്തിലുമെല്ലാം ഈ മഞ്ഞനിറം എത്തുന്നതാണ്.
കരളിനെ ബാധിക്കുന്ന കാൻസർ അടക്കമുള്ള ചില രോഗങ്ങൾ, പിത്തസഞ്ചിയിലുണ്ടാകുന്ന പ്രശ്നങ്ങൾ, പിത്തനീരിന്റെ സഞ്ചാര വഴിയിലുണ്ടാകുന്ന തടസം എന്നീ വിഷയങ്ങളിലും മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ആയിരിക്കും അനുഭവപ്പെടുന്നത്.
മഞ്ഞനിറം കരളിൽ അണുബാധയുടെ ഫലമായി ഉണ്ടാകുന്നതാണ്. ഈ അവസ്ഥയെയാണ് മഞ്ഞപ്പിത്തം എന്ന് പറയുന്നത്.
ഏറെയും വൈറസ് ബാധവൈറസ്, ബാക്ടീരിയ, അമീബ, ഫംഗസ് തുടങ്ങി പല രോഗാണുക്കളും കരളിനെ ബാധിക്കുന്നതാണ്. എന്നാൽ, ഏറ്റവും കൂടുതൽ പേരിൽ ഏറ്റവും കൂടുതലായി ബാധിക്കുന്നത് വൈറസുകളാണ്.
ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നീ വൈറസുകളാണ് അവയിൽ പ്രധാനപ്പെട്ടവ. വെള്ളം, ആഹാരം എന്നിവയിലൂടെ ശരീരത്തിൽ എത്തുന്ന വൈറസുകളാണ് ഏയും ഇയും. ബി, സി, ഡി എന്നിവ രക്തത്തിലൂടെയും.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം.പി. മണിതൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.