കാല്‍മുട്ടുകളിലെ പ്രശ്നങ്ങള്‍ ശരിയായ രീതിയില്‍ അല്ല കൈകാര്യം ചെയ്യുന്നതെങ്കില്‍ കാര്യങ്ങള്‍ സങ്കീര്‍ണ അവസ്ഥയില്‍ എത്തും. നമ്മുടെ ചലനങ്ങള്‍ ഒരുപാട് പ്രയാസം ഉള്ളതായി മാറും. അപ്പോള്‍ പലരും വീട്ടില്‍ തന്നെ ഒതുങ്ങി ജീവിക്കാന്‍ നിര്‍ബന്ധിതരാകും.
അതിന്റെ ഫലമായി ശരീരത്തിന്റെ ഭാരം കൂടും. ശരീരഭാരവും ശരീരവണ്ണവും കൂടുകയാണെങ്കില്‍ അതിന്റെ ഫലമായും ഉയര്‍ന്ന രക്ത സമ്മര്‍ദം, പ്രമേഹം, ഉയര്‍ന്ന നിലയിലുള്ള കൊളസ്ട്രോൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ കൂടി ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നതാണ്.
സ്ത്രീകളിൽകാല്മുട്ടുകളില് വേദനയും നീരും കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളിലാണ്. വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും പുതിയ അറിവുകള്‍ അനുസരിച്ച് കൈകാര്യം ചെയ്യുകയാണെങ്കില്‍ വളരെ ലളിതമായ ചികിത്സയിലൂടെ ദിവസങ്ങള്‍ക്കകംതന്നെ ഇതിന് പരിഹാരം കാണാന്‍ ഇപ്പോള്‍ സാധ്യമാണ്. ആശുപത്രിവാസവും ഒഴിവാകും.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393