കുട്ടികളുടെ ശരീരപുഷ്ടിക്ക് ആയുർവേദം
കുട്ടികളുടെ ശരീരപുഷ്ടിക്ക് ആയുർവേദം
ചില കുട്ടികൾ അവർക്ക് ഇഷ്ടമുള്ള ആഹാരങ്ങൾ മാത്രമേ കഴിക്കു. അല്ലാത്തവ കഴിക്കാതെയിരിക്കുക, ഭക്ഷണം കഴിക്കുന്നതിൽ താല്പര്യമില്ലാതെ കുടുതൽ സമയം വിനോദത്തിൽ മുഴുകിയിരിക്കുക, എന്നിവയെല്ലാം ചില കുട്ടികളുടെ പ്രത്യേകതകളാണ്. മെലിഞ്ഞിരിക്കുന്നു എന്നതൊഴികെ യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ല എന്നു പറയുമ്പോൾ തന്നെ കുട്ടിയുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ ആഹാരങ്ങൾ കുട്ടി കഴിക്കുന്നുണ്ട് എന്ന കാര്യം വ്യക്‌തമാണല്ലോ. ചില കുട്ടികളിൽ പ്രായപൂർത്തിയോട് അടുക്കുന്ന സമയം മാത്രമേ ശരീരം പുഷ്ടിപ്രാപിക്കുകയുള്ളു. അതിനേ ഓർത്ത് വിഷമിക്കേണ്ടതില്ല.


പിപ്പല്യാസവം, അരവിന്ദാസവം, മുസ്താരിഷ്ടം എന്നിവ കുട്ടികളിൽ വിശപ്പിനേയും, ദഹന ശേഷിയേയും, പ്രധാനം ചെയ്യുന്ന ഔഷധങ്ങളാണ്.