എങ്ങനെ വീഴാതിരിക്കും !
എങ്ങനെ വീഴാതിരിക്കും !
കേ​ട്ടു​കേ​ള്‍​വി പോ​ലു​മി​ല്ലാ​ത്ത "അ​ദ്ഭു​ത​ങ്ങ​ളാ​യി​രു​ന്നു’ ക​ലൂ​രി​ലെ മോ​ന്‍​സ​ന്‍റെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​ന ​ശേ​ഖ​ര​വും ആ​ന്‍റിക് ശേ​ഖ​ര​വും മോ​ന്‍​സ​ന്‍റെ പ​രി​വാ​ര​ങ്ങ​ളും ക​ണ്ട​പ്പോ​ള്‍ ബം​ഗ​ളൂ​രു​വി​ലെ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മോ​ന്‍​സ​ന്‍ പ​റ​ഞ്ഞ വ​സ്തു​ത​ക​ളെ​ല്ലാം ശ​രി​യാ​ണെ​ന്നു​റ​പ്പി​ച്ചു.

ടി​പ്പു​വി​ന്‍റെ പ​ട​വാ​ളും കൈ​പ്പ​ത്തി​യും നൈ​സാ​മി​ന്‍റെ വാ​ള്‍, പു​രാ​ത​ന​വും സ്വ​ര്‍​ണ​ത്തി​ല​ട​ക്ക​മു​ള്ള വി​ശു​ദ്ധ​ ഗ്ര​ന്ഥ​ങ്ങ​ള്‍, ആ​യി​രം വ​ര്‍​ഷം വ​രെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍, ഛത്ര​പ​തി ശി​വ​ജി സ്വ​കാ​ര്യ​മാ​യി സൂ​ക്ഷി​ച്ച ഭ​ഗ​വ​ത്ഗീ​ത, ഔ​റം​ഗ​സേ​ബി​ന്‍റെ മു​ദ്ര​മോ​തി​രം തു​ട​ങ്ങി ശ​ത​കോ​ടി മൂ​ല്യ​മു​ള്ള വ​സ്തു​ക്ക​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​യി​രു​ന്നു മോ​ന്‍​സ​ന്‍റെ വീ​ട്ടി​ല്‍ ക​ണ്ട​ത്.

ഇ​തെ​ല്ലാം നേ​രി​ല്‍ ക​ണ്ട​തോ​ടെ ര​ത്ന വ്യാ​പാ​രി​യാ​ണെന്നു മോ​ന്‍​സ​ന്‍ പ​റ​ഞ്ഞതു‍ വി​ശ്വ​സിക്കാതെ തരമില്ലായിരുന്നു.

വലിയ പുള്ളികൾ

രാഷ്ട്രീയ​സി​നി​മ​സാ​മൂ​ഹി​ക​വ്യ​വ​സാ​യ രം​ഗ​ത്തെ പ​ല​രും സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നു കാണിക്കുന്ന ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും മോ​ന്‍​സ​ന്‍ നി​ധി​പോ​ലെ സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​വ കാ​ട്ടി​യാ​യി​രു​ന്നു മോ​ന്‍​സ​നെ​ന്ന വ്യ​ക്തി ന്ധക്ലീനാ​ണെ​ന്ന്’ വ​രു​ത്തി തീ​ര്‍​ത്ത​ത്.

മോ​ഹ​ന്‍​ലാ​ല്‍, ശ്രീ​നി​വാ​സ​ന്‍, ബാ​ല തു​ട​ങ്ങി സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​ പലരുമായും മോ​ന്‍​സ​ന് അ​ടു​പ്പ​മു​ണ്ടന്നു മാ​വു​ങ്ക​ല്‍ വീ​ട്ടി​ലെ​ത്തു​ന്ന​വ​ർ വിശ്വസിച്ചുപോകും. ഡി​ഐ​ജി സു​രേ​ന്ദ്ര​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധ​വും മു​ന്‍ ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ, എ​ഡി​ജി​പി മ​നോ​ജ് ഏബ്ര​ഹാം എ​ന്നി​വ​ര്‍ വീ​ട്ടി​ല്‍ എ​ത്തി​യി​രു​ന്ന​തി​ന്‍റെ തെ​ളി​വു​ക​ളും മോ​ന്‍​സ​ന്‍ കാ​ണി​ച്ചു തന്ന​തോ​ടെ പലരും ന്ധഅ​ദു​ഭ​ത ലോ​ക​ത്തേ​ക്ക് ’ വഴുതി വീഴുകയായിരുന്നു.


ആ​റു​ കോ​ടി​യി​ല്‍ തു​ട​ക്കം

മോ​ന്‍​സ​നു പ​രാ​തി​ക്കാ​ര​നാ​യ അ​നൂ​പ് ആ​റു കോ​ടി രൂ​പ​യാ​യി​രു​ന്നു 2017 ജൂ​ണ്‍ മു​ത​ല്‍ 2019 ജൂ​ണ്‍ മാ​സ​ത്തി​ല്‍ വ​രെ വാ​യ്പ​യാ​യി ന​ല്‍​കി​യ​ത്. പി​ന്നീ​ടു ര​ണ്ടു കോ​ടി രൂ​പ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​നൂ​പി​നു ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

ഇ​തോ​ടെ യാ​ക്കൂ​ബ് പു​റാ​യി​ല്‍, എം.​ടി.​ഷ​മീ​ര്‍ എ​ന്നി​വ​രെ മോ​ന്‍​സ​നു പ​രി​ച​യ​പ്പെ​ടു​ത്തി​കൊ​ടു​ത്തു. യാ​ക്കൂ​ബും ഷ​മീ​റും പി​ന്നെ സ​ലീ​മും ചേ​ര്‍​ന്നു നാ​ലു കോ​ടി രൂ​പ വാ​യ്പ​യാ​യി ന​ല്‍​കി.

ഇ​പ്പോ​ഴ​ത്തെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ എം​പി​യാ​യി​രി​ക്കെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​ട​ഞ്ഞു​വ​ച്ച പ​ണം തി​രി​ച്ചു ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി ശ്ര​മി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ നേ​രി​ല്‍ ക​ണ്ട​തോ​ടെ വ​ന്‍​ തു​ക വാ​യ്പ ന​ല്‍​കാ​ന്‍ ഇവർ ത​യാ​റാ​വു​ക​യാ​യി​രു​ന്നു.

(തുടരും)