Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
ജീവിക്കാൻ ഒരു ജോലി യാചിക്കുന്നവർ
അന്ധരായ മക്കൾക്ക് ജീവിക്കാൻ എന്തെങ്കിലുമൊരു തൊഴിൽ യാചിക്കുകയാണ് കാരിച്ചി. കള്ളാർ കോട്ടോടി ചീമുള്ളടുക്കത്തെ കാരിച്ചിക്കും ഭർത്താവ് ഗോപിക്കും കശുമാവിൻതോട്ടത്തിൽ കൂലിവേലയായിരുന്നു.
വാർധക്യവും രോഗങ്ങളും കലശലായതോടെ ഇരുവർക്കും ജോലിയും വരുമാനവുമില്ല. കാഴ്ചമങ്ങിയ മക്കൾ കൃഷ്ണനും ഉണ്ണിക്കും അനുവദിച്ച ആയിരം രൂപ ആശ്വാസപെൻഷനെ ആശ്രയിച്ച് എങ്ങനെ വീടുപോറ്റാനാകും. കരുതലായി മാറേണ്ട രണ്ടു മക്കളും അന്ധരാണെന്നറിഞ്ഞതോടെ മനസു മരവിച്ചുപോയ അമ്മയുടെയും അച്ഛന്റെയും ദൈന്യതയാർന്ന ചോദ്യമാണിത്.
എന്തെങ്കിലുമൊരു ജോലി
കൃഷ്ണനും ഉണ്ണിക്കും നിഴൽവെട്ടംപോലെ അൽപം കാഴ്ചയുണ്ട്. ഏതെങ്കിലും സ്ഥാപനത്തിൽ ചായ വാങ്ങിക്കൊടുക്കാനോ തൂത്തുവാരാനോ തുടയ്ക്കാനോ ഒരു ജോലി മക്കൾക്ക് വാങ്ങിത്തരുമോ എന്നാണ് കാരിച്ചിയുടെ ദൈന്യതയാർന്ന ചോദ്യം. മക്കൾ ഇരുവരെയും ഒരു വിധമാണ് പ്ലസ്ടുവരെ പഠിപ്പിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ കാലങ്ങളോളം ചികിത്സിച്ചു പക്ഷേ, കണ്ണുതെളിഞ്ഞില്ല.
ശസ്ത്രക്രിയ നടത്തിയാൽ നിലവിലുള്ള ചെറിയ കാഴ്ചയും നഷ്ടപ്പെടാനിടയുണ്ടെന്നു ഡോക്ടർമാർ വിധിയെഴുതിയതോടെ ആ വഴികളും ഉപേക്ഷിച്ചു. നിവേദനങ്ങളും ആവലാതികളുമായി കാലങ്ങളോളം പഞ്ചായത്തിൽ കയറിയിറങ്ങിയപ്പോൾ അന്ധരായ മക്കളുടെ അമ്മയെന്ന പരിഗണനയിൽ കാരിച്ചിയ്ക്ക് രണ്ടു ലക്ഷം രൂപ സഹായം ലഭിച്ചു. ആ പണം മുടക്കിയാണ് ആകെയുള്ള അഞ്ചു സെന്റിനുള്ളിൽ രണ്ടു ചെറിയ മുറിയുള്ളൊരു വീട് പണിതത്.
ഇവർ മാത്രമല്ല
പത്ത് സെന്റ് സ്ഥലം കൂടി കിട്ടുമോ എന്ന് ചോദിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആരു വിളിച്ചാലും കൂലിവേല ചെയ്യാനും തയാറാണെന്ന് വിലപിക്കുകയാണ് കൃഷ്ണനും ഉണ്ണിയും. കാഴ്ചയില്ലാത്തവരെ ജോലിക്കു വിളിക്കാൻ അയൽവാസികൾക്ക് ആശങ്കയായതിനാൽ അധ്വാനിച്ചു ജീവിക്കാനുള്ള സാധ്യതയും ഇരുളടഞ്ഞിരിക്കുന്നു. എൻഡോസൾഫാൻ പീഢിതർക്കുള്ള സർക്കാർ പെൻഷൻ അനുവദിക്കുന്നതിലും സുതാര്യതയില്ല.
മുള്ളേരിയ കനപ്പാടി രമേശനും ജീവിക്കാൻ ജോലി തേടുകയാണ്. പത്തു സെന്റ് സ്ഥലവും ചെറിയൊരു വീടും മാത്രമുള്ള രമേശൻ പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട്. നേരിയ കാഴ്ചയുടെ തെളിച്ചത്തിൽ ജീവിതമാർഗം തേടുകയാണ് രമേശൻ. അച്ഛൻ രാമനും അമ്മ ലീലയും കൂലിപ്പണിയെടുത്താണ് രമേശനെ വളർത്തിയത്. ഇരുവരും രോഗികളായതോടെ അച്ഛനമ്മമാരെ പരിപാലിക്കാനുള്ള സാധ്യതയും സാഹചര്യവും മകനില്ല. ജീവിക്കാൻ ചെറിയൊരു ജോലി ലഭിക്കുമോ എന്ന യാചനയാണ് രമേശനിലും കേൾക്കാനായത്.
ജീവിതപ്രതീക്ഷ കോവിഡിൽ മരവിച്ചു
കോവിഡ് കൂടി എത്തിയതോടെ എൻഡോൾസൾഫാൻ ബാധിതരുടെ വിലാപങ്ങൾ കൂടിയതെയുള്ളു. സർക്കാരിന്റെയും കോടതികളുടെയും മനുഷ്യാവകാശ സംഘടനകളുടേയുമൊക്കെ പ്രഖ്യാപനങ്ങൾ കോവിഡിൽ നിശ്ചലമായി. പെൻഷനും ചികിത്സയും സഹായങ്ങളും നിലച്ചതോടെ ഇരകളുടെ ജീവിതം വഴിമുട്ടി. കാഴ്ചശക്തിയുടെ പരിമിതിയിലും കലാരംഗത്ത് പ്രാഗത്ഭ്യം തെളിച്ചവർ ഇവരിൽ പലരുണ്ടായിരുന്നു. സംഗീതവും വാദ്യവുമൊക്കെയായി ഉപജീവനം നടത്തിയിരുന്നവർക്ക് കോവിഡ് അവസരങ്ങൾ ഇല്ലാതാക്കി.
പെരിയയിലെ പി. ശിവരാജ് സ്കൂൾ കലോത്സവങ്ങളിലെയും കലാവേദികളിലെയും അറിയപ്പെടുന്ന താരമായിരുന്നു. നാടൻപാട്ടും കവിതയും ലളിതഗാനവുമൊക്കെ ആലപിക്കുന്ന ഇലവൻ സ്റ്റാർ എന്ന ഗാനമേള ട്രൂപ്പിലെ അറിയപ്പെടുന്ന ഗായകനും അന്ധരുടെ ക്രിക്കറ്റ് ടീമിൽ ഓൾറൗണ്ടറുമായിരുന്നു ശിവരാജ്. കോവിഡ് ഭീതിയിൽ രണ്ടുവർഷമായി വീടുവിട്ടു പുറത്തിറങ്ങുന്നതേയില്ല.
നൂറു കണക്കിന് അമ്മമാരും അവരുടെ മടിയിൽ നിശ്ചലമായി കിടക്കുന്ന ഇരകളും സമരത്തിലാണ്. ഓരോ ദിവസവും ഭീതിയുടെയും ആശങ്കയുടെയും നിഴലിലാണ് ഈ ജനതയുടെ ജീവിതം. തലമുറകളുടെ ജീവിതവും പ്രതീക്ഷകളും സാധ്യതകളും തരിപ്പണമാക്കിയ എൻഡോസൾഫാന്റെ അവശേഷിക്കുന്ന 1900 ലിറ്റർ ഇപ്പോഴും പെരിയ, രാജപുരം, ചീമേനി എന്നിവിടങ്ങളിലായി ബാരലുകളിൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുണ്ട്. ഇത് നിർവീര്യമാക്കാനുള്ള നടപടികൾ ഇനിയും നടപ്പാക്കിയിട്ടില്ല.
എൻഡോസൾഫാൻ ഉൽപ്പാദിപ്പിച്ച കന്പനിക്ക് തന്നെ ഇത് തിരികെ കൊടുക്കണമെന്നും ജില്ലയിലൊരിടത്തും മണ്ണിനടിയിൽ നിർവീര്യമാക്കരുതെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ജീവിതകാലം മുഴുവൻ തളർന്നു കിടപ്പിലായശേഷം വേദനയിൽ പുളഞ്ഞു മരിക്കുന്ന ഹതഭാഗ്യരുടെ നാടാണ് കാസർഗോഡ്. ഇവിടെ പതിവായ അകാലമരണം വാർത്തകളിൽ ഇടംപിടിക്കുന്നില്ല.
ഇവിടെ കാൻസറിന്റെ തേളിറക്കത്തിൽ വലയുന്നവർ ഏറെ. ബുദ്ധിമാന്ദ്യം ബാധിച്ചരുടെ എണ്ണത്തിന് തിട്ടമില്ല. ചാപിള്ളകളെ പ്രസവിക്കുന്ന അമ്മമാർ ഏറെയാണ്. പരസഹായമില്ലാതെ മുറികളിൽ കഴിയുന്ന ജീവിതങ്ങൾ ഓരോ വീടുകളിലുണ്ട്. അവരുടെ കുറ്റം കൊണ്ടല്ല അവരിങ്ങനെ ആയിത്തീർന്നതെന്ന് അധികാരികൾ വിസ്മരിച്ചുകൂടാ. (തുടരും)
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
റഷീദിനെ പിന്തുടർന്ന സംഘങ്ങൾ
ഓഗസ്റ്റ് 16. രാവിലെ എട്ടുമണി. ബംഗളൂരുവിലെ രേണുകാചാര്യ കോളജിനു മുന്നില്‍ എന്സ
ഒരു അഭിഭാഷകന്റെ കൊലക്കേസ് ഡയറി
സദാശിവന്. കര്‍ണാടകയിലെ നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനാ
സാജുവിന്റെ സൈക്കിള്‍ യാത്ര തുടരുകയാണ്
കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വ്യായാമത്തിനായി തുടങ്ങിയ സൈക്കിള്‍ സവാരി പോലീസ് ഉദ്യേ
സ്വാതി ഹൃദയം പാടുന്നു
ഇളം കറുപ്പ് നിറമുള്ള പിടയുന്ന കണ്ണുകളുള്ള സുഗന്ധവല്ലി എന്ന നർത്തകി സ്വാതി മഹാ
മധുരവസന്തത്തിന്റെ നാദം
മലയാള സിനിമാ ലോകത്ത് മറ്റ് ഗായികമാരുമായിച്ചേര്ന്ന് യുഗ്മഗാനങ്ങള്‍ പാടി അന
നൂറടി ഉയരം, 200 ഇഞ്ച് വണ്ണം; അപൂർവ വൃക്ഷരാജനെ പരിചയപ്പെടാം
നൂറടിയോളം ഉയരത്തിൽ ഒരു മാവ്. ആകാശം മുട്ടെ നില്ക്കുന്ന മാവിന് ഇടയ്ക്കൊന്നും ശിഖരങ
എന്റെ ചെലവിനുള്ള കാശ് ഞാന്‍ ഉണ്ടാക്കിക്കോളാം
അതേ, എനിക്ക് ചെലവിന് തരാന്‍ ആരും കഷ്ടപ്പെടേണ്ടട്ടോ. എനിക്കുള്ളത് ഞാന്‍ സമ്പാദി
ആനത്താവളത്തിലെ കുറുന്പൻ കണ്ണൻ
കോന്നി : കുറുമ്പും കാട്ടിയും കാണികളിൽ കൗതുകം ഉണർത്തിയും ആനത്താവളത്തിൽ കണ്ണന്
ത്രെഡ് ആർട്ടിൽ വിരിയുന്ന മലയാളത്തിന്റെ സ്വന്തം നിത്യഹരിതനായകൻ
ചങ്ങനാശേരി: മലയാള സിനിമയിലെ നിത്യഹരിത നായകനും പൂർവവിദ്യാ
മലിനജലം ഉപയോഗിച്ച് കന്നച്ചെടികൾ വളർത്തി മാതൃകയായി
മലിനജലം സംസ്കരിക്കുന്നതിന് നൂതന മാതൃക കണ്ടെത്തിയിരിക്കുകയാണ് മിണാലൂരിൽ പ
നീർപ്പക്ഷി സർവേയിൽ 16,634 പക്ഷികൾ
ഏഷ്യൻ വാട്ടർ ബേഡ് സെൻസസിന്റെ ഭാഗമായുള്ള നീർപ്പക്ഷിസർവേ, തൃശൂർ - പൊന്നാനി കോ
ഇരുമുടിക്കെട്ടുമായി സ്കേറ്റിംഗ് ചെയ്ത് താരങ്ങൾ
ഇരുമുടിക്കെട്ടുമായി കൊല്ലത്ത് നിന്നും സ്കേറ്റിംഗ് ചെയ്ത് റോളർ സ്കേറ്റിംഗ് താര
കാൽനടയായി ഭാരതപര്യടനം നടത്തുന്ന ദന്പതികൾ
പിന്നിട്ട ദൂരങ്ങള്‍ കണക്കാക്കാതെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുള്ള ചുവടുവയ്പ
കാൽനടയായി ഭാരത്യപര്യടനം നടത്തുന്ന ദന്പതികൾ
പിന്നിട്ട ദൂരങ്ങള്‍ കണക്കാക്കാതെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുള്ള ചുവടുവയ്പ
വീണ്ടും കുറ്റം നിഷേധിച്ച് ഇന്ദ്രാണി
താൻ ചെയ്ത കുറ്റം മറച്ചുപിടിക്കാൻ വേണ്ടി ഇന്ദ്രാണി പരമാവധി ശ്രമങ്ങൾ നടത്തി. മക
കുരുക്കായി ഡ്രൈവറുടെ മൊഴി
അക്കാലത്തു പീറ്റർ സ്റ്റാർ ഇന്ത്യയുടെ സിഇഒ സ്ഥാനം രാജിവച്ച് ഐഎൻഎക്സ് മീഡിയ എന്ന
ചുരുളഴിയുന്നു
മുംബൈയിലെ ഒരു പുറമ്പോക്ക്ഭൂമിയാണ് റായ്ഗഡ്. മാലിന്യമടക്കം ആർക്കും എന്തും കൊണ്ടു
ഷീന ബോറ ജീവനോടെയുണ്ടോ?
കൊല്ലപ്പെട്ടെന്നു പറയുന്ന ഷീന ബോറ ഇപ്പോഴും ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമാ
കാഴ്ചയുടെ വസന്തമൊരുക്കി മണിമുല്ല
കാഴ്ചയുടെ വസന്തമൊരുക്കി വഴിയന്പലത്ത് മണിമുല്ല പൂത്തു. ചിത്രകാരനായ വഴിയന്പ
ജയനെ മറക്കാൻ എങ്ങനെ കഴിയും ?
1980 നവംബർ 16ന് മലയാള സിനിമയെ കണ്ണീരിലാഴ്ത്തി ജയൻ എന്ന അതുല്യപ്രതിഭ കളമൊഴി
ലാലേ....കുനി.....!
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കിലുക്കം. എത്ര കണ്ടാലും ഈ
സെറ്റ് മുഴുവൻ നിലവിളിച്ചുപോയി...
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വേറിട്ടൊരു ചിത്രമാണ് ബിഗ്ബി. രൂപത്തിലും ഭാവത
ദൈവമുണ്ടെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു - ജോൺ ഏബ്രഹാം
സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ചിത്രമാണ് "ഷൂട്ടൗട്ട് അറ്റ് വഡാല’. 2013 ൽ ജോണ്‍ ഏബ്ര
അക്ഷയ്കുമാർ ഒരിക്കലും വിചാരിച്ചില്ല; അങ്ങനെ സംഭവിക്കുമെന്ന്
പ്രഭുദേവ സംവിധാനം ചെയ്ത ചിത്രമാണ് സിംഗ് ഈസ് ബ്ലിയിംഗ്. അക്ഷയ്കുമാറാണ് നായകൻ. ഈ
അനുപം ഖേർ കാലുയർത്തി, ഷാരൂഖ് പെട്ടു
ബോളിവുഡ് സിനിമയിൽ ഷാരൂഖ് ഖാൻ കിംഗ് ഖാൻ ആണ്. അദ്ദേഹത്തിനും ഷൂട്ടിംഗിനിടെ പരിക്
കജോളിന്റെ ഓർമ പോയി
ബോളിവുഡിലെ സൂപ്പർ സുന്ദരിമാരിൽ ഒരാളാണ് കജോൾ. ഒരു കാലത്ത് ബോളിവുഡ് സിനിമ അട
ഓരോ ദിവസവും മൂന്നു കുട്ടികൾ!
കുട്ടികളുടെ സംരക്ഷണത്തിനായി നിയമങ്ങളും കാവലുകളും ശക്തമാവുമ്പോഴും കാണാതാകു
പിന്നിൽ പലവിധ മാഫിയകൾ....
കൊല്ലത്ത് ദേവനന്ദന എന്ന പെൺകുട്ടിയെ കാണാതായപ്പോൾ ഇതുവരെ കേരളത്തിൽ ഉണ്ടാകാത
ഇന്നും ഞെട്ടലിൽ...
ഏകദേശം 35 വർഷങ്ങൾക്കു മുന്‍പു നടന്നൊരു സംഭവമാണിത്. തമിഴ്നാട്ടിൽനിന്നു കേരളത
ഈ പെൺകുട്ടികൾ എവിടെയാ..?
ഒട്ടേറെ തിരോധാനങ്ങള്‍ക്കു കേരളം സാക്ഷിയായിട്ടുണ്ട്. ചിലർ തിരിച്ചെത്തി. വര്ഷങ
തുടർക്കഥയാകുന്ന തിരോധാനങ്ങൾ
ദിനംപ്രതി കാണാതാകുന്ന മക്കള്‍ മതാപിതാക്കളുടെ നെഞ്ചിലെ അണയാത്ത നെരിപ്പോടാണ്.
ഈ കുട്ടികൾ എവിടേക്കു പോകുന്നു
കേരളത്തില്‍ കാണാതാകുന്ന
കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം ഓരോ വര്
കളിസ്ഥലങ്ങൾ ടർഫ് കോർട്ടിലേക്ക് വഴിമാറുന്നു
നമ്മുടെ നാട്ടിൻപുറങ്ങളിലെ ഫുട്ബോൾ കോർട്ടുകളുടെ ലെവലൊക്കെ ആകെ മാറുകയാണ്. മണ്ണും പൊ
ചക്രത്തിലിരുന്നു ചായ കുടിക്കാം
വൈക്കം കായലോരത്ത് കെടിഡിസി മോർട്ടൽ വളപ്പിൽ കെടിഡിസി കെഎസ്ആർടിസി യുടെ സഹകരണത്തോടെ ആരംഭിച്ച ഡബിൾ ഡക്കർ
പകരക്കാരനില്ലാത്ത പുനീത്!
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ, പ്രത്യേകിച്ച് കന്നട സിനിമാ മേഖലയെ അതീവ ദുഖത്തില
കമ്മലിൽ ഒരുങ്ങിയ കുഞ്ഞ് സംരംഭം
പേപ്പറുകൊണ്ടും ക്ലേ ഉപയോഗിച്ചും വിവിധ തരത്തിലുള്ള കമ്മലുകള്‍ നിര്‍മ്മിച്ച് പ
ഒരു നടന്റെ സമര സഹന യാത്ര !
ഒത്തിരി കഷ്ടപ്പെട്ടു മുഖ്യധാരാ സിനിമയിലെത്തിയ നടനാണ് ജോജു ജോര്‍ജ്. ജൂണിയര്‍ ആ
സിസി ടിവി ദൃശ്യങ്ങൾ
ദത്ത് വിവാദത്തിൽ അനുപമ വനിതാ ശിശുവികസന വകുപ്പിന് നൽകിയ പരാതിയിൽ വകുപ്പ് ഡ
വിചിത്രം, അവിശ്വസനീയം!
എസ്എഫ്ഐ പ്രവർത്തകയായ പേരൂർക്കട സ്വദേശിനി അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ
വിതുന്പിയും വിറങ്ങലിച്ചും തലമുറകൾ
കോഡംബേളൂർ ചുള്ളിക്കര അയറോത്ത് മണികണ്ഠൻ എട്ടാം ക്ലാസിലെത്തിയതോടെയാണ് കാഴ്
കണ്ണീർക്കാഴ്ചകളുടെ മലയോരഗ്രാമങ്ങൾ
നിറങ്ങളില്ലാതെ നിഴലും ഇരുളും പരന്ന ജീവിതത്തിലെ സഹനപാതകൾ താണ്ടി എംഎ വരെ പഠി
നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശം
എൻഡോസൾഫാൻ വിഷലിപ്തമായ മണ്ണിൽ അന്ധരായി ജീവിക്കുന്ന ഹതഭാഗ്യർക്കെല്ലാം ജീവി
ആശ്വാസപെൻഷന്‍ അനന്തമായ കാത്തിരിപ്പ്
ആകെയുള്ള അഞ്ചു സെന്റ് ഭൂമിയിൽ കാഞ്ഞങ്ങാട് നെഹ്റു കോളജ് സാഹിത്യവേദി നിർമിച്ചു
ഉൾക്കാഴ്ചയിൽ ജീവിതം മെനയുന്ന സഹോദരിമാര്‍
എന്നെങ്കിലും കാഴ്ചശക്തി വീണ്ടു കിട്ടുമെന്നും അന്ന് അച്ഛനമ്മമാരെയും കൂട്ടുകാരെയു
വിഷമഴയുടെ ഇരകളെ കൈയൊഴിഞ്ഞു
മരണം തോരാതെ പെയ്തിറങ്ങുന്ന കാസർഗോഡെ എൻഡോസൾഫാൻ ബാധിതഗ്രാമങ്ങളിൽ കാഴ്ചശ
മോൻസന്റെ അറസ്റ്റിലേക്കുള്ള വഴി്
പണം വാങ്ങുമ്പോഴെല്ലാം തിരിച്ചുതരാൻ അവധി ചോദിക്കുകയും ഉന്നതരുമായുള്ള ബന്ധം വ്
എങ്ങനെ വീഴാതിരിക്കും !
കേട്ടുകേള്‍വി പോലുമില്ലാത്ത "അദ്ഭുതങ്ങളായിരുന്നു’ കലൂരിലെ മോന്‍സന്റെ വീട്ടില
പ്രവാസികളും വീണു
മോന്സന് മാവുങ്കിലിനെ ഉന്നത വ്യക്തികളെ പരിചയപ്പെടുത്തിയത് ചില പ്രവാസികളാണ
പോഷ് കാണിക്കാൻ പോഷെ!
വീട്ടില്‍ വരുന്നവരെ താന്‍ സമ്പന്നനാണെന്നു ധരിപ്പിക്കാനായി ഇയാള്‍ ബോധപൂര്‍വം വ
എന്ജിന് ഔട്ട് കംപ്ലീറ്റ്ലി!
2017 ജൂണ്‍ മുതല്‍ 2020 നവംബര്‍ വരെയുള്ള കാലയളവിലാണ് മോന്സന് ആറു പേരില്നിന്
വോക്കിംഗ് സ്റ്റിക് മോശയുടെ വടി !
മോന്‍സന്റെ കൈവശമുള്ള 75 ശതമാനം സാധനങ്ങളും തന്റെ കൈയില