Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ജനഹൃദയങ്ങളിലെ ജനകീയ മെത്രാന്
കുടിയേറ്റ കർഷകന്റെ സ്വരമായി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ഇടയനാണ് ഇടുക്കിയുടെ പ്രഥമ ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. ഒന്നര പതിറ്റാണ്ട് ഇടുക്കി രൂപതയുടെ അമരക്കാരനായ ബിഷപ് രൂപതയുടെ ഭൗതികവും ആത്മീയവുമായ വളർച്ചയ്ക്കു നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ല.
കടപ്ലാമറ്റം ആനിക്കുഴിക്കാട്ടിൽ ലൂക്ക (കുട്ടി) - കുരുവിനാൽ കൊട്ടാരം ഏലിക്കുട്ടി (കുഞ്ഞേലി) ദന്പതികളുടെ 15 മക്കളിൽ മൂന്നാമനായും ആണ്മക്കളിൽ ഒന്നാമനായും 1942 സെപ്റ്റംബർ 23ന് കടപ്ലാമറ്റത്തു ജനിച്ചു. കൂടല്ലൂർ സെന്റ് ജോസഫ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കുടുംബം ഹൈറേഞ്ചിലെ കുഞ്ചിത്തണ്ണിയിലേക്കു കുടിയേറി.
പഠനം
കുഞ്ചിത്തണ്ണി, ചിത്തിരപുരം സ്കൂളുകളിലെ പഠനത്തിനുശേഷം മുത്തോലി സെന്റ് ആന്റണീസ് ഹൈസ്കൂളിൽനിന്നും പത്താം ക്ലാസ് വിജയിച്ചു. 1960-ൽ കോതമംഗലം രൂപതയുടെ മൈനർ സെമിനാരിയിൽ ചേർന്ന് വൈദിക പഠനമാരംഭിച്ചു. കോട്ടയം വടവാതൂർ മേജർ സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1971 മാർച്ച് 15-ന് കുഞ്ചിത്തണ്ണി ഹോളിഫാമിലി പള്ളിയിൽ കോതമംഗലം രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു പോത്തനാമൂഴിയിൽനിന്നു പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലിയർപ്പിച്ചു.
വൈദിക ശുശ്രൂഷ
കോതമംഗലം കത്തീഡ്രൽ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി വൈദിക ശുശ്രൂഷ ആരംഭിച്ചു. ജോസ്ഗിരി പള്ളിയിൽ ഏഴുവർഷവും ചുരുളി പള്ളിയിൽ 56 ദിവസവും എഴുകുംവയൽ പള്ളിയിൽ ഒരുവർഷവും വികാരിയായി സേവനമനുഷ്ഠിച്ചു. തുടർന്ന് മൂവാറ്റുപുഴ ജീവജ്യോതി പാസ്റ്ററൽ സെന്ററിന്റെ ഡയറക്ടറും രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടറും മാർ മാത്യൂസ് പ്രസ് ഡയറക്ടറുമായും നിയമിക്കപ്പെട്ടു. അതോടൊപ്പംതന്നെ നെയ്യശേരി പള്ളി വികാരിയായും സേവനമനുഷ്ഠിച്ചു.
ഉപരിപഠനം
1985ൽ ഉപരിപഠനത്തിനായി പോയ അദ്ദേഹം 1989ൽ ബെൽജിയത്തിലെ ലുവെയ്ൻ യൂണിവഴ്സിറ്റിയിൽനിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ഉപരിപഠനത്തിനുശേഷം തിരികെവന്ന അദ്ദേഹം പൊട്ടൻകാട് പള്ളിയിലും രണ്ടാർപള്ളിയിലും സേവനംചെയ്തു. 1990 ൽ കോതമംഗലം രൂപതയുടെ ചാൻസലറായും രൂപതാ സെക്രട്ടറിയായും നിയമിതനായി.
2000ൽ കോതമംഗലം മൈനർ സെമിനാരി റെക്ടറായി നിയമിക്കപ്പെട്ടു. ഈ കാലഘട്ടത്തിൽതന്നെ വടവാതൂർ സെമിനാരിയിലും കോതമംഗലം മൈനർ സെമിനാരിയിലും അധ്യാപകനായി. തട്ടേക്കണ്ണി, തൃക്കാരിയൂർ പള്ളികളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. 2000-ൽ കോതമംഗലം മൈനർ സെമിനാരി റെക്ടറായി നിയമിക്കപ്പെട്ടു. കോതമംഗലം രൂപത പ്രിസ്ബറ്റേരിയൽ കൗണ്സിൽ, കാറ്റീക്കറ്റിക്കൽ കമ്മിറ്റി, രൂപത നിർമാണ പ്രവർത്തന കമ്മിറ്റി എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
രൂപതയെ നയിക്കാൻ
2003-ൽ ജോണ് പോൾ രണ്ടാമൻ മാർപാപ്പ എട്ടു ഫൊറോനകളോടുകൂടി കോതമംഗലം രൂപത വിഭജിച്ച് ഇടുക്കി രൂപത സ്ഥാപിച്ചു. രൂപതയുടെ പ്രഥമ ബിഷപ്പായി 2003 ജനുവരി 15-ന് മാർ മാത്യു ആനിക്കുഴിക്കാട്ടിലിനെ നിയമിച്ചു. 2003 മാർച്ച് രണ്ടിന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ ഇടുക്കി രൂപയുടെ ഉദ്ഘാടനവും ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ മെത്രാഭിഷേകവും നടന്നു.
കർമവേദിയിൽ തീക്ഷ്ണമതിയായ മാർ ആനിക്കുഴിക്കാട്ടിൽ ഇടുക്കിയുടെ ഇടയനായി സേവനംചെയ്യുന്നതിനൊപ്പം കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാനായും കെസിബിസി എസ് സി/എസ് ടി കമ്മീഷൻ, സീറോ മലബാർ സിനഡൽ കമ്മീഷനംഗം എന്നീ നിലയിലുമെല്ലാം പ്രവർത്തിച്ചു. 2018-ൽ 75 വയസ് പൂർത്തിയായതിനെത്തുടർന്ന് രൂപതയുടെ അധ്യക്ഷസ്ഥാനത്തുനിന്നും വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ബിജു കലയത്തിനാൽ
മാർ ആനിക്കുഴിക്കാട്ടിൽ നിത്യതയിൽ ലയിച്ചു
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ദീപ്തസ്മരണയായി. ഹൈറേഞ്ചിന്റെ ആത്മീയവളർച്ചയ്ക്കു
വല്യേട്ടനെ അവസാനമായി ഒരുനോക്കു കാണാനാവാതെ സഹോദരങ്ങൾ
ആനിക്കുഴിക്കാട്ടിൽ കുടുംബത്തിലെ വല്യേട്ടനായിരുന്ന ഇടുക്കിയുടെ പ്രഥമ മെത്രാൻ
യാത്രയായ്...
വിതുമ്പിക്കരഞ്ഞ് സഭാതലവൻ
ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ സംസ്കാര ശ
തടയാനാവില്ല; ലക്ഷങ്ങൾ സംസ്കാര ചടങ്ങുകൾ വീക്ഷിച്ചു
കോവിഡിന്റെ നിയന്ത്രണങ്ങളാൽ വാഴത്തോപ്പ് കത്തീഡ്രലിൽ ആളുകൾക്ക് എത്താനായില്ല
പ്രവചനംപോലെ നൽകിയ വിൽപത്രം
ആനിക്കുഴിക്കാട്ടിൽ പിതാവ് തയാറാക്കിയിരുന്ന വിൽപത്രം പ്രവചനംപോലെയായിരുന്നു
അന്ത്യയാത്ര ചൊല്ലാൻ കഴിയാതെ വിശ്വാസ സമൂഹം
ജനഹൃദയങ്ങളിൽ ഇടംനേടിയ ആത്മീയാചാര്യൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിനു അന്ത്
വിശ്വാസികൾ വീടുകളിൽ നിറമിഴികളോടെ...
ഇടുക്കിയുടെ പ്രിയ പിതാവിനെ അവസാനമായി ഒരു
ഇടുക്കിയുടെ വലിയപിതാവിന് നാടിന്റെ ആദരാഞ്ജലി
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്
കർഷക ജനതയുടെ നഷ്ടം: അഡ്വ. ബിജു പറയന്നിലം
ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനി
മാർ ആനിക്കുഴിക്കാട്ടിലിന്റെ ലാളിത്യവും നിഷ്കളങ്കതയും മാതൃകാപരം: മാർ മൂലക്കാട്ട്
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ലാളിത്യവും നിഷ്കളങ്കതയും ആത്
ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ കർമയോഗി: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എന്നും പടപൊരുതി
മാർ ആനിക്കുഴിക്കാട്ടിൽ ഇടുക്കി ജനതയ്ക്കായി ജീവിതം സമർപ്പിച്ച മനുഷ്യസ്നേഹി: മാർ അറയ്ക്കൽ
മലയോരകർഷകരുടെ കരുത്തും കരുതലുമായി ജ
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ജനങ്ങളെ മുന്നിൽ നിന്നു നയിച്ച വ്യക്തിത്വം
ആഴമായ ആത്മീയ ബോധ്യങ്ങളോടെയും പ്രവാചകധീരതയോടെയും ശക്തമായ നിലപാടുകളെടു
പൊതുദർശനം ഒഴിവാക്കി
ഇടുക്കി രൂപതയുടെ കാലം ചെയ്ത പ്രഥമ ഇടയൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സം
മലയോരത്തിന്റെ ആത്മാഭിമാനം മുറുകെപിടിച്ച ആത്മീയ നേതാവ്: ജോയ്സ് ജോർജ്
പിറന്ന മണ്ണിൽ ആത്മാഭിമാനത്തോടെ ജീവിക്കാൻ കുടിയേറ്റ ജനതയ്ക്ക് ആവേശവും ധൈര്യവ
ഇടുക്കിയുടെ ജനനേതാവ്: ഡീൻ കുര്യാക്കോസ് എംപി
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഇടുക്കിയുടെ ആത്മീയ നേതാവ് മാത്രമല്ല ഏറ്റവും ആദര
എന്നും സാധാരണക്കാർക്കുവേണ്ടി നിലകൊണ്ട വ്യക്തിത്വം: പി.ജെ.ജോസഫ് എംഎൽഎ
സാധാരണക്കാരുടെയും കർഷകരുടെയും താത്പര്യങ്ങൾക്കു വേണ്ടി നിരന്തരമായി പോരാടി
നഷ്ടപ്പെടുന്നത് നല്ല അയൽക്കാരനെ: മന്ത്രി എം.എം. മണി
ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിന് ഹൈറേഞ്ച് സംരക്ഷണ സമിതി എന്ന പൊതുവേദി രൂപീ
കാലത്തിനു മുന്പേ നടന്ന മനുഷ്യസ്നേഹി
ഏപ്രിൽ 25 ശനിയാഴ്ച ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസം. അന്നാണ് ആനിക്കു
സാധാരണക്കാരോടൊപ്പം ജീവിച്ച അസാധാരണമായ വ്യക്തിത്വം
സാധാരണക്കാരുടെ ജീവിതങ്ങളെ തൊട്ടറിഞ്ഞ് ഒപ്പംനിന്ന് അവരുടെ ശബ്ദമായി മാറിയ ആത
പൊതുദർശന വിവരവും സമയക്രമവും
മേയ് നാല്
രാവിലെ 7.30 - 9.30:
ഹോളി മാഗി ചർച്ച്, മൂ
പൊതുദർശനവും സംസ്കാരവും കോവിഡ്-19 സുരക്ഷാപ്രോട്ടോകോൾ നിയന്ത്രണങ്ങൾ പാലിച്ച്
ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭൗതിക ശരീരത്തിന്റെ പൊതുദർശനവും സം
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന് അനുശോചനം
മാർ ജോസഫ് പെരുന്തോട്ടം
ഇടുക്കി രൂപതയുടെ പ്രഥമ മെത്
ഇടുക്കി രൂപതയെ വളർത്തിയ ഇടയൻ
87 വൈദികരോടൊപ്പം ആരംഭിച്ച ഇടുക്കി രൂപത 15 വർഷംകൊണ്ട് 198 വൈദി
തിങ്കളാഴ്ച വിവിധ കേന്ദ്രങ്ങളിൽ പൊതുദർശന സൗകര്യം
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ സംസ്കാര ശുശ്രൂഷകൾ അഞ്ചിന് ഉച്ചകഴിഞ്
മലയോര ജനതയുടെ നൊന്പരങ്ങളറിഞ്ഞ അജപാലകൻ: മാർ ആലഞ്ചേരി
മലയോരജനതയുടെ നൊന്പരങ്ങൾ അറിഞ്ഞു ശുശ്രൂഷ നിർവ
മാർ ആനിക്കുഴിക്കാട്ടിൽ: ജനഹൃദയങ്ങളിൽ ഇടംനേടിയ ആത്മീയ ആചാര്യൻ: ലെയ്റ്റി കൗൺസിൽ
സമർപ്പണ ജീവിതത്തിലൂടെ ജനഹൃദയങ്ങളിൽ ഇടംനേടിയ ആത്മീയ ആചാര്യനായിരുന്ന ബിഷപ
വിടവാങ്ങിയത് ഹൈറേഞ്ചിന്റെ പ്രവാചകശബ്ദം: മാർ ജോണ് നെല്ലിക്കുന്നേൽ
ഹൈറേഞ്ചിന്റെ പ്രവാചകശബ്ദമാണ് വിടവാങ്ങിയ മാർ മാത്യു ആനിക്കുഴിക
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്കാരം ചൊവ്വാഴ്ച വാഴത്തോപ്പ് കത്തീഡ്രലിൽ
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.
നിസ്വാർഥനായ മനുഷ്യസ്നേഹി
കാപട്യം തെല്ലുമില്ലാത്ത ഒരു ശുദ്ധഹൃദയൻ. തികഞ്ഞ മനുഷ്യസ്നേഹി. ക
കടപ്ലാമറ്റത്തു നിന്നും കുഞ്ചിത്തണ്ണിയിലേക്കുള്ള ഒരു പുറപ്പാടിന്റെ കഥ
കുടിയേറ്റ ഭൂമിയായ ഇടുക്കിയുടെ മണ്ണില് അത്മീയവും സാമൂഹികവും രാഷ്ട്രീയവുമായ സ
മലയോരജനതയുടെ രക്ഷകനായ ഇടയശ്രേഷ്ഠന്
കുടിയേറ്റ കര്ഷകരുടെ ആശങ്കകളിലും നെടുവീര്പ്പുകളിലും അവര്ക്കു കരുതലും കര
മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്കാരം ചൊവ്വാഴ്ച
ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ കാലം ചെയ്ത മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സ
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ-ഇടുക്കിയുടെ പ്രഥമ ശ്രേഷ്ഠൻ
കുടിയേറ്റ കർഷകന്റെ സ്വരമായി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വമാണ
മാർ ആനിക്കുഴിക്കാട്ടിൽ ദീപ്തസ്മരണ
ഇടുക്കി രൂപതയുടെ പ്രഥമ ഇടയൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ (77)
Latest News
സ്കൂളുകൾ നിർമിക്കുകയും വൈദ്യസഹായവും സൗജന്യ വൈദ്യുതി നൽകുകയും ചെയ്തതാണ് എന്റെ തെറ്റ്: കേജരിവാൾ
രണ്ട് മാസം പ്രായമുള്ള ആൺകുട്ടി ഉൾപ്പെടെ മൂന്ന് കുട്ടികളെ ദമ്പതികൾ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു
ഗാസിയാബാദിൽ വസ്തു ഇടപാടുകാരനെ മരുമകൻ വെടിവച്ചു കൊന്നു
യുപിയിൽ നൂഡിൽസ് കഴിച്ച ബാലൻ മരിച്ചു
ഇന്ത്യ സംഭാവന ചെയ്ത വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിവുള്ളവർ സൈന്യത്തിൽ ഇല്ലെന്ന് മാലിദ്വീപ് മന്ത്രി
Latest News
സ്കൂളുകൾ നിർമിക്കുകയും വൈദ്യസഹായവും സൗജന്യ വൈദ്യുതി നൽകുകയും ചെയ്തതാണ് എന്റെ തെറ്റ്: കേജരിവാൾ
രണ്ട് മാസം പ്രായമുള്ള ആൺകുട്ടി ഉൾപ്പെടെ മൂന്ന് കുട്ടികളെ ദമ്പതികൾ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു
ഗാസിയാബാദിൽ വസ്തു ഇടപാടുകാരനെ മരുമകൻ വെടിവച്ചു കൊന്നു
യുപിയിൽ നൂഡിൽസ് കഴിച്ച ബാലൻ മരിച്ചു
ഇന്ത്യ സംഭാവന ചെയ്ത വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിവുള്ളവർ സൈന്യത്തിൽ ഇല്ലെന്ന് മാലിദ്വീപ് മന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top