Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വേട്ടക്കാരുടെ മൃഗയാവിനോദങ്ങൾ
ഇത്തരമൊരു മുന്നറിയിപ്പു തരാൻ കാരണം ഇവിടെ ഇരയറിയാതെ ഇരയെ വീഴ്ത്തുന്ന വേട്ടക്കാരുടെ മൃഗയാവിനോദങ്ങളെക്കുറിച്ച് പറയുന്നു എന്നതുകൊണ്ടാണ്.
ആലങ്കാരികഭാഷ ഒഴിവാക്കി പറയുകയാണെങ്കിൽ പെണ്‍കുട്ടികളെ അവർ പോലുമറിയാതെ ശാരീരിക ബന്ധത്തിനുപയോഗിക്കുന്ന ദുഷ്ടശക്തികൾ കേരളത്തിൽ പലയിടത്തും വേരുറപ്പിച്ചു കഴിഞ്ഞു.
പണ്ടത്തെ സിനിമകളിൽ ജ്യൂസിലും മറ്റും പൊടി കലക്കിക്കൊടുത്ത് നായികയെ ബോധം കെടുത്തി വില്ലൻ താങ്ങിയെടുത്ത് ബെഡ്റൂമിൽ കൊണ്ടുചെന്നു കിടത്തി ബലാത്സംഗം ചെയ്യുന്ന രംഗങ്ങളുടെ റീമേക്കാണ് ഇപ്പോൾ നടക്കുന്നത്.
അതിന് വില്ലൻമാർ ഇപ്പോൾ ഉപയോഗിക്കുന്നതാകട്ടെ സിന്തറ്റിക് ഡ്രഗ് മാഫിയകളുടെ ബെസ്റ്റ് സെല്ലർ ഡ്രഗായ റേപ്പ് പിൽസ് അഥവാ റേപ്പ് ഡ്രഗ് !
പച്ചമലയാളത്തിൽ പറഞ്ഞാൽ ബലാത്സംഗ ഗുളിക.
വീഴ്ത്തേണ്ട ഇരയറിയാതെ വേട്ടക്കാരൻ ഒരുക്കിവയ്ക്കുന്ന കെണിയാണ് റേപ്പ് ഡ്രഗ് എന്നും റേപ്പ് പിൽസെന്നുമെല്ലാം അറിയപ്പെടുന്ന ഈ മയക്കുമരുന്ന്.
റേപ്പ് ഡ്രഗ് കെണിയൊരുക്കുന്നത്...
പഞ്ചസാര തരി പോലുള്ള ഈ സിന്തറ്റിക് ഡ്രഗ് ശീതളപാനീയങ്ങളിൽ ചേർത്താണ് പെണ്‍കുട്ടികളെ മയക്കിക്കിടത്താറുള്ളത്. ഇരയറിയാതെ ഇത് ചേർക്കും. ഒരു രുചി വ്യത്യാസവും അനുഭവപ്പെടാത്തതിനാൽ സംശയമില്ലാതെ പെണ്‍കുട്ടികൾ ഇത് കുടിക്കുകയും ചെയ്യും.
പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് ഈ മയക്കുമരുന്നുകൾ പാനീയങ്ങളിൽ ചേർക്കുന്നത്. മയക്കുമരുന്ന് ഉള്ളിൽ ചെല്ലുന്നതോടെ പ്രതികരണ ശേഷി പൂർണമായും നശിക്കുമെന്ന് നാർക്കോട്ടിക് വിദഗ്ധർ പറയുന്നു.
ചുറ്റുപാടുകളെക്കുറിച്ചും താൻ എന്താണ് ചെയ്യുന്നതിനെക്കുറിച്ചും പിന്നെയിവർക്ക് ബോധമുണ്ടാകില്ല. അതേ സമയം ശാരീരികമായി മറ്റുള്ളവർ പറയുന്നത് ഇവർ അനുസരിക്കുകയും ചെയ്യും.
ഇത്തരം മയക്കുമരുന്ന് ഉള്ളിൽ ചെല്ലുന്നവർക്ക് തന്നെ മറ്റൊരാൾ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ച കാര്യം പോലും പലപ്പോഴും ഓർമിക്കാൻ കഴിയില്ല. അങ്ങനെയൊരു കാര്യം നടന്നെന്നു പോലും ഇര അറിയില്ല. പിന്നീട് ഗർഭിണിയാകുന്പോഴാണ് ഇതെങ്ങിനെ സംഭവിച്ചുവെന്ന് ആ പെണ്‍കുട്ടിപോലും അന്പരന്നു പോകുന്നത്.
കൂട്ടുകാരുമൊത്തുള്ള പാർട്ടികളിലോ പുതിയ കാലത്തിന്റെ ആഘോഷത്തിമർപ്പുകൾക്കിടയിലോ അടിച്ചുപൊളിക്കുന്നതിനിടെ ആരെങ്കിലും വെച്ചുനീട്ടുന്ന ശീതളപാനീയങ്ങൾ ഒരുപക്ഷേ പെണ്‍കുട്ടികളുടെ ജീവിതംതന്നെ മാറ്റിമറിച്ചേക്കാം. എല്ലാവരും ചതിക്കുമെന്നല്ല., പക്ഷേ ചതി എവിടെയൊക്കെയോ മറഞ്ഞിരിപ്പുണ്ട്. ഓരോ പുതിയ കേസും അതാണ് തെളിയിക്കുന്നത്.
അവരെ ശാരീരിക ചൂഷണം ചെയ്യുന്നതു മാത്രമല്ല അവരുടെ നഗ്നചിത്രങ്ങളും വീഡിയോകളും പകർത്തി പിന്നീട് ആ പെണ്‍കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്ത് തങ്ങളുടെ വരുതിക്ക് നിർത്തുന്നതടക്കമുള്ള കാര്യങ്ങളും ഇതിന്റെ അനന്തരഫലമായി ഇരകൾ അനുഭവിക്കേണ്ടി വരുന്നു.
അടുത്തിടെ തൃശൂർ-പാലക്കാട് ജില്ല അതിർത്തിയിൽ ഉണ്ടായ പീഡനക്കേസുകളിലൊന്ന് ഇത്തരത്തിൽ പെട്ടതായിരുന്നു. ആ റാക്കറ്റിൽ നിരവധി പെണ്‍കുട്ടികൾ അവരറിയാതെതന്നെ പെട്ടുപോയിട്ടുണ്ടെന്നാണ് വിവരം.
ഹരിയാന പോലീസിന്റെ കേസ് ഡയറിയിൽ നിന്ന്...
ഇന്ത്യയുടെ പല ഭാഗത്തും റേപ്പ് ഡ്രഗ് ഉപയോഗിച്ച് പെണ്‍കുട്ടികളെ അവരറിയാതെ ലൈംഗികമായി ഉപയോഗിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഹരിയാന ഗുഡ്ഗാവിൽ ഒരു മൾട്ടിനാഷണൽ കന്പനിയിൽ ജോലി ചെയ്യുന്ന പെണ്‍കുട്ടി ഇത്തരത്തിൽ കൂട്ടുകാരന്റെ ചതിയിലകപ്പെട്ടു.
ഒരു പാർട്ടിയ്ക്കിടെ സുഹൃത്ത് നൽകിയ പാനീയം കുടിച്ചതിനുശേഷം ബോധംനശിച്ച തന്നെ സുഹൃത്ത് ലൈംഗികമായി ഉപയോഗിച്ചുവെന്ന് ഇവർ പറയുന്നു. പോലീസിലെ സുഹൃത്തുക്കളായ ചിലരോട് ഇവർ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ ഇതിന് തെളിവുകളൊന്നും ഇല്ലാത്തതുകൊണ്ടും മാനഹാനി ഭയന്നും പരാതി നൽകാതെ ഇവർ പിൻമാറി. ഇവരെ ശാരീരിക ചൂഷണം ചെയ്തിട്ടുള്ളതായി പിന്നീട് നടത്തിയ മെഡിക്കൽ പരിശോധനയിൽ റിപ്പോർട്ട് ലഭിച്ചു.
അത്യാവശ്യം നല്ല ശന്പളം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ച് അന്നുതന്നെ ആ പെണ്‍കുട്ടി നാട്ടിലേക്കു വണ്ടി കയറി. പോകും മുൻപ് പോലീസിലെ ആ സുഹൃത്തിനോട് അവൾ പറഞ്ഞു- എനിക്ക് പറ്റിപ്പോയി....ഇനിയാർക്കും പറ്റാതിരിക്കാൻ നോക്കണേ....
അവളുടെ അപേക്ഷ ഇപ്പോൾ ഒരുപാടുപേരുടെ അപേക്ഷയുടെ സ്വരമായി മാറിയിരിക്കുന്നു..,
ഇരകൾ വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കുന്നു...
എന്തുകൊണ്ട് പെണ്‍കുട്ടികൾ അറിയുന്നില്ല....
അവളറിയാതെ എങ്ങനെയാ അവള് ഗർഭിണിയായേ എന്ന ചോദ്യം അടുത്തിടെയായി പല കേസുകളിലും ഉയർന്നു കേൾക്കാറുണ്ട്. അവിടെയാണ് റേപ്പ് ഡ്രഗ് എന്ന സംശയം കടന്നെത്തുന്നത്.
ഏതെങ്കിലും തരത്തിലുള്ള മണമോ നിറമോ രുചിയോ ഇല്ലാത്തതുമൂലം ഈ മയക്കുമരുന്നിനെ തിരിച്ചറിയാൻ കഴിയില്ല എന്നതുതന്നെയാണ് പ്രധാന പ്രശ്നം. ഈ മയക്കുമരുന്ന് ഒരു തരം ഹിപ്നോട്ടിക് അമ്നേഷ്യയാണ് സൃഷ്ടിക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു. റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന എംഡിഎംഎ മയക്കുമരുന്ന് ക്രിസ്റ്റൽ രൂപത്തിലുള്ളതാണ്. ഒരു ചെറിയ അംശം ഉള്ളിലെത്തിയാൽ ആറു മുതൽ ഒന്‍പതു മണിക്കൂർ വരെ ഉന്മാദാവസ്ഥയിൽ ആകും. ഈ സമയത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് യാതൊരു ഓർമകളും ഉണ്ടാകില്ല. അളവിൽ കൂടുതൽ ശരീരത്തിൽ ചെന്നാൽ മരണം വരെ സംഭവിക്കാവുന്ന മയക്കുമരുന്നാണിത്.
റേപ്പ് ഡ്രഗിന് ഡിമാന്റു കൂടുന്പോൾ കേരളമടക്കം പലയിടത്തേക്കും വൻതോതിൽ ഇത് എത്തുന്നുണ്ട്. പണവുമായി ഗോവയിലോ ബംഗളുരുവിലോ എത്തുന്ന വിതരണക്കാരെ കാത്ത് സ്റ്റഫുമായി അവിടെ മാർളി അങ്കിളുണ്ടാകും... വേട്ടക്കാരന് ആയുധമൊരുക്കിക്കൊടുക്കുന്നവർ...മാർളി അങ്കിൾമാർ....
സ്റ്റാഫ് ലേഖകൻ
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
Latest News
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
കാട്ടുപന്നി ആക്രമണം; കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്
വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍
Latest News
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
കാട്ടുപന്നി ആക്രമണം; കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്
വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top