Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മത്തുപിടിച്ച ആംബുലൻസും ആഡംബര കാറുകളും!
കേരളത്തെ ലക്ഷ്യംവച്ച് ആംബുലൻസിലും ആഡംബരക്കാറുകളിലുമടക്കം ലഹരിയുമായി മാഫിയ ചീറി പായുന്നു. സംസ്ഥാന അതിര്‍ത്തികള്‍ എന്നും ലഹരിക്കടത്തുകാരുടെ ഇഷ്ടകേന്ദ്രങ്ങളായിരുന്നു. നിയന്ത്രണങ്ങളെ പണംകൊണ്ടും തന്ത്രത്താലും തകര്‍ത്തെറിഞ്ഞ് അവര്‍ ലഹരിക്കടത്ത് നിര്‍ബാധം തുടർന്നുകൊണ്ടേയിരിക്കുന്നു.
ഇടയ്ക്കു ചിലർ കുടുങ്ങുമെങ്കിലും ലഹരിക്കടത്തിന് ഇന്നും കുറവൊന്നുമില്ല. അതിര്‍ത്തി കടന്നെത്തുന്ന മാരക മയക്കുമരുന്നുകളും സ്പിരിറ്റും കഞ്ചാവും കൂടാതെ നിരോധിത പുകയില ഉത്പന്നങ്ങൾ വരെ ഇളം തലമുറയിലടക്കം ഹരമായി മാറിയിരിക്കുന്നു.
അതിർത്തികൾ ആലസ്യത്തിൽ
ചെക്ക്പോസ്റ്റുകളെ നോക്കുകുത്തികളാക്കിയാണ് ലഹരി സംസ്ഥാനത്തേക്ക് ഒഴുകുന്നത്. മാഫിയകളുടെ വാഹനങ്ങളെ എക്സൈസും പോലീസും മത്സരിച്ചു പിടികൂടിയിരുന്ന കാലമുണ്ടായിരുന്നു.
ഉപയോഗിക്കുന്നവരും വില്പനക്കാരും പെരുകിയതോടെ അധികൃതർ പൊതുവെ ഇപ്പോൾ ആലസ്യത്തിലാണ്. കൈ കാണിച്ചാൽ നിര്‍ത്താതെ പോകുന്ന കടത്തുവാഹനങ്ങള്‍ പിന്തുടര്ന്ന് പിടികൂടിയാലും പ്രതികളെ പലപ്പോഴും കൈയിൽ കിട്ടാറില്ല.
പിടിയിലകപ്പെട്ടവരാകട്ടെ മറ്റു തന്ത്രങ്ങളിലൂടെ ഓപ്പറേഷൻ തുടർന്നു കൊണ്ടേയിരിക്കുന്നു. ഉദ്യോഗസ്ഥരും മാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിൽ ചെക്ക് പോസ്റ്റുകൾ കടത്തുകാർക്കു മുന്നിൽ താനെ തുറക്കപ്പെടുകയാണ്.
ഉണക്കമീനിൽ ഒളിപ്പിച്ച കഞ്ചാവ്
അയൽ സംസ്ഥാനങ്ങളിൽനിന്നു മണലും പാറപ്പൊടിയും കൊണ്ടുവന്നിരുന്ന ലോറികളില്‍ ഒളിപ്പിച്ചായിരുന്നു നാളുകൾക്ക് മുമ്പ് സ്പിരിറ്റടക്കം കടത്തിയിരുന്നത്. എന്നാല്‍ , അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ അവയ്ക്കു നിരോധനം വന്നതോടെ മാഫിയ പുതിയ മാര്‍ഗങ്ങള്‍ തേടാൻ തുടങ്ങി.
പച്ചക്കറി, മത്സ്യം, പഴവർഗങ്ങൾ, പാൽ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളെയാണ് ലഹരിക്കടത്തിനായി ഇപ്പോൾ ഉപയോഗിക്കുന്നത്.
അടുത്തിടെ ഉണക്കമീൻ വണ്ടിയിൽ കടത്തിയ കഞ്ചാവ് എക്സൈസ് കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ സ്ഥിരം കടന്നു പോകുന്ന വണ്ടികളെ പച്ചക്കൊടി വീശി കേരളത്തിലേക്കു കടത്തിവിടാൻ അതിർത്തികളിൽ വൻ ലോബിതന്നെ പ്രവർത്തിക്കുന്നുണ്ട്.
ലഹരിയിൽ പായുന്ന ആംബുലൻസ്
അത്യാഹിതങ്ങൾക്കിടയിൽ മനുഷ്യ ജീവനുംകൊണ്ടു പായുന്ന ആംബുലൻസുകളോട് എല്ലാവർക്കും ഒരാദരവുണ്ട്. എന്നാൽ ഇതു ചൂഷണം ചെയ്യുകയാണ് മയക്കുമരുന്നു ലോബി. പൊതുവെ ആംബുലൻസുകൾ പരിശോധിക്കാൻ അധികാരികൾ മുതിരാറില്ല. '
ലഹരിക്കടത്തിനിടെ കണ്ണ് വെട്ടിച്ചു കടന്നു പോകാൻ ആംബുലൻസ് പലരും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആശുപത്രികളുടെ കൂടാതെ രാഷട്രീയ പാർട്ടികളും മതസംഘടനകളും തങ്ങളുടെ നേതാക്കളുടെ പേരിലും ആംബുലൻസുകൾ നിരത്തിലിറക്കിയിട്ടുണ്ട്. ഈ അവസരം ലഹരി മാഫിയ മുതലെടുക്കുകയാണ്.
ലക്ഷ്വറി ലഹരി യാത്രകൾ
ദീർഘദൂര സർവീസ് നടത്തുന്ന ലക്ഷ്വറി ബസുകൾ ലഹരികടത്തിന്റെ പ്രധാന മാർഗങ്ങളിലൊന്നാക്കി മാഫിയ മാറ്റിയെടുത്തിട്ടുണ്ട്. യാത്രക്കാരിലൂടെയും പാർസൽ ലഗേജിലൂടെയും ലഹരിയെ വിദഗ്ധമായി നാട്ടിലെത്തിക്കുകയാണ്.
വിനോദയാത്രകളും സ്റ്റഡി ടൂറുകളും ഇതിനു മറയാക്കുന്നു. കൂടാതെ നാഷണൽ പെർമിറ്റ് ലോറികളിലും ഇടപാടുകൾ സുഗമമായി തന്നെയാണ് നടക്കുന്നത്.
ആഡംബര കാറുകണ്ടാൽ
വിലയ്ക്കു വാങ്ങിയതും വാടകയക്കെടുത്തതുമായ വിലയേറിയ ആഡംബര കാറുകളിലാണ് ലഹരിക്കടത്ത് കൂടുതലും നടത്തുന്നത്. വാഹനത്തിന്റെ പ്രൗഡി കാണുമ്പോൾ അതിൽ സഞ്ചരിക്കുന്നത് വിവിഐപിയാണെന്നു കരുതി ആരും കൈ കാണിക്കാറില്ല.
ഈ അവസരം മാഫിയ അവസരോചിതമായി പ്രയോജനപ്പെടുത്താറാണ് പതിവ്. ഇതു വരെ പിടിക്കപ്പെട്ടിട്ടുള്ള വാഹനങ്ങളിൽ അധികവും റെന്റ് എ കാറുകളാണ്. കേസിൽ ഉൾപ്പെടുമ്പോൾ മാത്രമാണ് ഉടമയറിയുന്നതു തന്നെ.
സഞ്ചരിക്കുന്ന രഹസ്യ അറകൾ
ലഹരി വസ്തുക്കൾ കടത്തികൊണ്ടുവരാൻ പ്രത്യേക രഹസ്യ അറകള്‍ നിര്‍മിച്ച വാഹനങ്ങളും ഉപയോഗിക്കുന്നുണ്ട്. ലോറികളിൽ ലിറ്ററുകണക്കിനു സ്പിരിറ്റ് നിറയ്ക്കാനുള്ള സൗകര്യമുണ്ടായിരിക്കും.
കാറിൽ കഞ്ചാവും മറ്റു ലഹരി പാക്കറ്റുകളും ഒളിപ്പിക്കാൻ പ്രത്യേക തരത്തിൽ സീറ്റുകൾ തന്നെ സജീകരിക്കാറാണ് പതിവ്. ഇരുചക്രവാഹനങ്ങൾക്കു വരെ പ്രത്യേക അറകളോടുകൂടിയ സംവിധാനങ്ങളൊരുക്കിയാണ് ലഹരിക്കടത്ത് തുടരുന്നത്.
എസ്കോർട്ടിനും ആളുണ്ട്
ലഹരി കടത്തുന്ന വാഹനത്തിന്റെ മുന്നിലും പിന്നിലും എസ്കോര്‍ട്ട് പാർട്ടിയുമുണ്ട്.എക്സൈസിന്റെയോ പോലീസിന്റെയോ പരിശോധനയിൽ വാഹനം കുടുങ്ങിയാൽ കടത്തുകാരെ രക്ഷിക്കുകയാണ് ഇവരുടെ ഡ്യൂട്ടി.
അകടമ്പടിവാഹനത്തിനു പിന്നിലായി അമിതവേഗത്തില്‍ ചീറിപ്പായുന്ന കടത്ത് വാഹനങ്ങള്‍ പലപ്പോഴും അപകടത്തിൽ പെടാറുണ്ട്. എന്നാൽ, ജീവൻ പോലും രക്ഷിക്കാൻ നിൽക്കാതെ സംഘം കടന്നു കളയാറാണ് പതിവ്.
പിടികൊടുക്കാനും വണ്ടിയുണ്ട്
മോഷ്ടിച്ച വാഹനങ്ങളിലും കടത്ത് നടക്കുന്നുണ്ട്. ഈ വാഹനങ്ങള്‍ പോലീസ് പിടിയിലായാൽ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെടാറാണ് പതിവ്. ഇതോടെ കടത്തുകാരെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കാതെ പോകും.
തുടര്‍ന്നുള്ള കേസന്വേഷണവും നിലച്ചസ്ഥിതിയിലാകും. വ്യാജ നമ്പർ പതിപ്പിച്ച് കുറച്ചുകാലം ഈ വാഹനങ്ങള്‍ കടത്തിന് ഉപയോഗിച്ചശേഷം ഗുണനിലവാരം കുറഞ്ഞ സ്പിരിറ്റ് കന്നാസുകളില്‍ നിറച്ച് വഴിയില്‍ ഉപേക്ഷിച്ച് അധികൃതരെ തൃപ്തിപ്പെടുത്താനും മനസുകാണിക്കുന്നവരാണ് മാഫിയ.
ആഘോഷകാലങ്ങളിൽ എക്സൈസും പോലീസും നടത്തുന്ന സംയുക്ത സ്പെഷൽ "ഡ്രൈവ്' ഒഴിച്ചാൽ ലഹരി മാഫിയക്ക് കേരളത്തിലെ നിരത്തുകളിൽ സേഫ്റ്റി ഡ്രൈവിംഗാണ്.
തയാറാക്കിയത്:
റിയാസ് കുട്ടമശേരി
നാളെ: ലഹരിക്കടത്തും തീവ്രവാദവും
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
Latest News
സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി കപില്‍ സിബല്‍
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം: പരസ്യക്കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍
കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; രണ്ടു പേര് അറസ്റ്റില്‍
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
Latest News
സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി കപില്‍ സിബല്‍
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം: പരസ്യക്കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍
കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; രണ്ടു പേര് അറസ്റ്റില്‍
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top