ശബരിമല മണ്ഡലപൂജ 26ന്
Friday, December 22, 2017 2:19 AM IST
41 നാൾ നീണ്ട മണ്ഡലവ്രതത്തിനു സമാപനം കുറിച്ച് മണ്ഡലപൂജ 26ന് നടക്കും. മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും. ജനുവരി 20ന് രാവിലെ ഏഴിന് നട അടയ്ക്കുന്നതോടെ രണ്ടുമാസം നീണ്ടുനിന്ന ശബരിമല തീർഥാടന മഹോത്സവത്തിന് തിരശീല വീഴും.