മാ​ർ​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​ക്കു തി​രു​വോ​സ്തി തൃ​ശൂ​രി​ൽ​നി​ന്ന്
മാ​ർ​പാ​പ്പ​യു​ടെ  ദി​വ്യ​ബ​ലി​ക്കു  തി​രു​വോ​സ്തി  തൃ​ശൂ​രി​ൽ​നി​ന്ന്
തൃ​ശൂ​ർ: യു​എ​ഇ​യി​ലെ അ​ബു​ദാ​ബി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​ർ​പ്പി​ച്ച ദി​വ്യ​ബ​ലി​യി​ൽ ഉ​പ​യോ​ഗി​ച്ച തി​രു​വോ​സ്തി തൃ​ശൂ​രി​ൽ​നി​ന്ന്. മ​ല​ബാ​ർ മി​ഷ​ന​റി ബ്ര​ദേ​ഴ്സി​ന്‍റെ (എം​എം​ബി) തൃ​ശൂ​ർ മ​രി​യാ​പു​ര​ത്തെ മി​ഷ​ൻ ഹോ​മി​ൽ ത​യാ​റാ​ക്കി​യ തി​രു​വോ​സ്തി​യാ​ണ് മാ​ർ​പാ​പ്പ ഉ​പ​യോ​ഗി​ച്ച​ത്.

തൃ​ശൂ​ർ കി​ഴ​ക്കേ​കോ​ട്ട​യി​ലെ എം​എം​ബി വി​ദ്യാ​ഭ​വ​നി​ൽ​നി​ന്നു ശ​നി​യാ​ഴ്ച​യാ​ണ് തി​രു​വോ​സ്തി പ്ര​ത്യേ​ക പേ​ട​ക​ത്തി​ലാ​ക്കി കൊ​ണ്ടു​പോ​യ​ത്. മു​ഖ്യ​കാ​ർ​മി​ക​നാ​യ മാ​ർ​പാ​പ്പ​യ്ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ഒ​രു​ക്കി​യ​തു വ​ലി​യ തി​രു​വോ​സ്തി​യാ​ണ്.

യു​എ​ഇ​യി​ൽ ക​ത്തോ​ലി​ക്കാ വി​ശു​ദ്ധ​കു​ർ​ബാ​ന​ക​ൾ​ക്കാ​യി തൃ​ശൂ​ർ കി​ഴ​ക്കേ​കോ​ട്ട​യി​ലെ എം​എം​ബി വി​ദ്യാ​ഭ​വ​നി​ൽ​നി​ന്നാ​ണു തി​രു​വോ​സ്തി കൊ​ണ്ടു​പോ​കാ​റു​ള്ള​ത്. ചെ​റി​യ തി​രു​വോ​സ്തി​ക​ളാ​ണ് സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.


തൃ​ശൂ​ർ അ​തി​രൂ​പ​ത അ​ട​ക്കം പ​ല രൂ​പ​ത​ക​ളി​ലേ​യും ദേ​വാ​ല​യ​ങ്ങ​ളി​ലേ​ക്കു ദി​വ്യ​ബ​ലി​ക്ക് ആ​വ​ശ്യ​മാ​യ തി​രു​വോ​സ്തി ഇ​വി​ടെ​നി​ന്നാ​ണു കൊ​ണ്ടു​പോ​കു​ന്ന​ത്. ദ​ശാ​ബ്ദ​ങ്ങ​ളാ​യി എം​എം​ബി മി​ഷ​ൻ ഹോം ​തി​രു​വോ​സ്തി ത​യാ​റാ​ക്കു​ന്ന ശു​ശ്രൂ​ഷ ചെ​യ്യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.