രാ​​​ജ്യ​​​ത്തെ ആ​​​ദ്യ ബ​​​ജ​​​റ്റ് പ​​​ഠ​​​ന​​​കേ​​​ന്ദ്രം കെ.​​​എം. മാ​​​ണി​​​യു​​​ടെ പേ​​​രി​​​ൽ
രാ​​​ജ്യ​​​ത്തെ ആ​​​ദ്യ ബ​​​ജ​​​റ്റ് പ​​​ഠ​​​ന​​​കേ​​​ന്ദ്രം കെ.​​​എം. മാ​​​ണി​​​യു​​​ടെ പേ​​​രി​​​ൽ
കൊ​​​ച്ചി: ബ​​​ജ​​​റ്റു​​​ക​​​ളി​​​ലൂ​​​ടെ റി​​​ക്കാ​​​ർ​​​ഡ് സൃ​​​ഷ്ടി​​​ച്ച കെ.​​​എം. മാ​​​ണി​​​യു​​​ടെ പേ​​​രി​​​ലാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ ബ​​​ജ​​​റ്റ് പ​​​ഠ​​​ന​​​കേ​​​ന്ദ്രം. കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലാ​​​ണു (കു​​​സാ​​​റ്റ്) കെ.​​​എം. മാ​​​ണി സെ​​​ന്‍റ​​​ർ ഫോ​​​ർ ബ​​​ജ​​​റ്റ് സ്റ്റ​​​ഡീ​​​സ് എ​​​ന്ന പേ​​​രി​​​ൽ ബ​​​ജ​​​റ്റ് പ​​​ഠ​​​ന​​​കേ​​​ന്ദ്രം തു​​​ട​​​ങ്ങി​​​യ​​​ത്. ഇ​​​പ്പോ​​​ൾ സെ​​​ന്‍റ​​​ർ ഫോ​​​ർ ബ​​​ജ​​​റ്റ് സ്റ്റ​​​ഡീ​​​സ് എ​​​ന്നാ​​​ണ് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.

ബ​​​ജ​​​റ്റു​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​ത്തി​​​നും ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നു​​​മാ​​​യി രാ​​​ജ്യ​​​ത്തു പ്ര​​​ത്യേ​​​ക പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ളോ കോ​​​ഴ്സു​​​ക​​​ളോ ഇ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കു​​​സാ​​​റ്റി​​​ൽ അ​​​തി​​​നു വ​​​ഴി​​തു​​​റ​​​ന്ന​​​തും കെ.​​​എം. മാ​​​ണി​​ത​​​ന്നെ​​​യാ​​​ണ്. രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക ആ​​​സൂ​​​ത്ര​​​ണ​​​ത്തി​​​ലും വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും ബ​​​ജ​​​റ്റു​​​ക​​​ൾ വ​​​ഹി​​​ക്കു​​​ന്ന പ​​​ങ്കി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഗൗ​​​ര​​​വ​​​മാ​​​യ പ​​​ഠ​​​ന​​​വും ഗ​​​വേ​​​ഷ​​​ണ​​​വു​​​മാ​​​യി​​​രു​​​ന്നു സെ​​​ന്‍റ​​​റി​​​ന്‍റെ സ്ഥാ​​​പ​​​ക ല​​​ക്ഷ്യം.


കെ.​​​എം.​ മാ​​​ണി​​​യു​​​ടെ താ​​​ത്പ​​​ര്യ​​​പ്ര​​​കാ​​​രം കു​​​സാ​​​റ്റി​​​ലെ പ്ര​​​ഫ​​​സ​​​റാ​​​യ ഡോ. ​​​സാ​​​ബു തോ​​​മ​​​സാ​​​ണു സെ​​​ന്‍റ​​​റി​​​ന്‍റെ രൂ​​​പ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. 2012 മാ​​​ർ​​​ച്ചി​​​ലെ ബ​​​ജ​​​റ്റി​​​ൽ അ​​​ഞ്ചു കോ​​​ടി രൂ​​​പ സെ​​​ന്‍റ​​​റി​​​നാ​​​യി കെ.​​​എം.​​​മാ​​​ണി വ​​​ക​​​യി​​​രു​​​ത്തി. 2013 ഫെ​​​ബ്രു​​​വ​​​രി 17നു ​​​കെ.​​​എം. മാ​​​ണി സെ​​​ന്‍റ​​​ർ ഫോ​​​ർ ബ​​​ജ​​​റ്റ് സ്റ്റ​​​ഡീ​​​സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം അ​​​ന്ന​​​ത്തെ ഉ​​​പ​​​രാ​​​ഷ്‌ട്രപ​​​തി ഹ​​​മീ​​​ദ് അ​​​ൻ​​​സാ​​​രി​​​യാ​​​ണു നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്.
ഡോ.​ ​​എം. കെ. ​​​സു​​​കു​​​മാ​​​ര​​​ൻ​​​നാ​​​യ​​​രാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ. ഭ​​​ര​​​ണ​​​മാ​​​റ്റം പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ​​നി​​​ന്നു കെ.​​​എം. മാ​​​ണി​​​യു​​​ടെ പേ​​​ര് നീ​​​ക്കം ചെ​​​യ്ത​​​തി​​​ലേ​​​ക്കെ​​​ത്തി​​​യ​​​തും പി​​​ൽ​​​ക്കാ​​​ല ച​​​രി​​​ത്രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.