ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്‍റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍: മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ തോമസ് തറയില്‍ എന്നിവര്‍ പങ്കെടുക്കും
തലശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ ഹൂസ്റ്റണില്‍ നടക്കുന്ന ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ (വ്യാഴം - ഞായര്‍) ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് ഫൊറോനായുടെ ആഭിമുഖ്യത്തിലാണ് കണ്‍വന്‍ഷന്‍.

കുടുംബ നവീകരണം ആസ്പദമാക്കി വെള്ളി, ശനി ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന വിവിധ സെഷനുകളില്‍ ഇരു പിതാക്കന്മാരും ക്ലാസുകളും സെമിനാറുകളും നയിക്കും. ആത്മീയ ജീവിതത്തില്‍ യുവജങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം യുവജങ്ങള്‍ക്കു വേണ്ടിയുള്ള സെഷനുകളും ഇവര്‍ നയിക്കും


അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസി സമൂഹം ഒരുമിക്കുന്ന ദേശീയ കണ്‍വന്‍ഷന്റെ രക്ഷാധികാരി ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്താണ്. രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ജനറല്‍ കണ്‍വീനറായും, ഫൊറോന വികാരി ഫാ.കുര്യന്‍ നെടുവേലിചാലുങ്കല്‍ കോ കണ്‍വീനറായും വിവിധ കമ്മിറ്റികള്‍ കണ്‍വന്‍ഷന്‍ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.