5."നിസഹകരണ പ്രസ്ഥാനം ബഹിഷ്കരണത്തോടൊപ്പം നിർമാണ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി’ സമർഥിക്കുക.
ഉത്തരസൂചിക = ജനങ്ങൾ തദ്ദേശീയ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ തുടങ്ങി.
= ഖാദിവസ്ത്രങ്ങൾ നെയ്തു തുടങ്ങി
= ദേശീയ വിദ്യാലയങ്ങൾ ആരംഭിച്ചു
= ഇംഗ്ലീഷിനു പകരം ഹിന്ദിപ്രചിപ്പിച്ചു.
6. ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) പഞ്ചാബും ബംഗാളും രണ്ടായി വിഭജിക്കണം എന്ന് നിർദ്ദേശിച്ച പദ്ധതി ഏത് ?
(b) ഇന്ത്യയിൽ ഭരണഘടനാ പരിഷ്കാരം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരമേതായിരുന്നു.
(c) കിസാൻ മാനിഫെസ്റ്റോയ്ക്ക് രൂപം നൽകിയതാര്.
(d) ധരാസന സമരത്തിന് നേതൃത്വം നൽകിയതാര്?
ഉത്തരസൂചിക(a) മൗണ്ട് ബാറ്റണ് പദ്ധതി
(b) ക്വിറ്റ് ഇന്ത്യ സമരം 1942.
(c) ബോംബെയിലെ അഖിലേന്ത്യ കിസാൻ സമിതി.
(d) സരോജിനി നായിഡു
7. ചുവടെതന്നിട്ടുളളവയെ കാലഗണനാ ക്രമത്തിലാക്കുക.
= ജാലിയൻ വാലാബാഗ് കൂട്ടക്കൊല
= ലാഹോർ കോണ്ഗ്രസ് സമ്മേളനം
= ചൗരിചൗരാ സംഭവം
= ചന്പാരനിലെ നിലം കർഷകരുടെ സമരം
ഉത്തരസൂചിക= ചന്പാരനിലെ നിലം കർഷകരുടെ സമരം - 1917
= ചൗരിചൗരാ സംഭവം- 1919
= ജാലിയൻ വാലാബാഗ് കൂട്ടക്കൊല- 1922
= ലാഹോർ കോണ്ഗ്രസ്സ് സമ്മേളനം- 1929
8. ചുവടെ തന്നിട്ടുളള പട്ടികക്രമപ്പെടുത്തുക.
മാതൃകാ ചോദ്യങ്ങൾ ക്ലസ്റ്റർ - യൂണിറ്റ് 4 ഉം 6 ഉം
യൂണിറ്റ് 4 സംസ്കാരവും ദേശീയതയും അല്ലെങ്കിൽ യൂണിറ്റ് 6 സ്വതന്ത്ര്യാനന്തര ഇന്ത്യ പ്രതീക്ഷിത 1. ബ്രിട്ടീഷ് കോളനി ഭരണം ഇന്ത്യൻ ദേശീയതയുടെ വളർച്ചയ്ക്ക് കാരണമായോ ? വിലയിരുത്തുക.
അല്ലെങ്കിൽസ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്ന പ്രധാനപ്രശ്നങ്ങൾ എന്തെല്ലാമായിരുന്നു?
ഉത്തരസൂചിക= ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ഇന്ത്യക്കാർ ബ്രിട്ടീഷ് കടന്നുകയറ്റത്തെ പ്രതിരോധിക്കേണ്ടതാണെന്ന് കരുതി.
= ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ജനാധിപത്യം , സ്വാതന്ത്ര്യം സോഷ്യലിസം, യുക്തിചിന്ത, ശാസ്ത്രബോധം, പൗരാവകാശങ്ങൾ എന്നിവയെക്കുറിച്ച് ഇന്ത്യാക്കാർ ബോധവാന്മാരായി.
= ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചവർ ദേശീയ വിദ്യാലയങ്ങൾ സ്ഥാപിക്കുകയും മതേതരവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
= ഇന്ത്യൻ സമൂഹത്തിൽ നിലനിന്നിരുന്ന സാമൂഹികാചാരങ്ങളെ പരിഷ്കരിക്കാനും അവയുടെ സഹായത്താൽ പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നുകയറ്റത്തെ ചെറുക്കാനും ഇവർ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ഇത് ഇന്ത്യൻ ജനതയിൽ ഐക്യബോധം സൃഷ്ടിക്കാൻ ഇടയാക്കി.
അല്ലെങ്കിൽ= വിഭജനം, അഭയാർത്ഥി പ്രവാഹം, വർഗീയ ലഹള .
= നാട്ടുരാജ്യങ്ങളുടെ സംയോജനം
= ഭാഷാടിസ്ഥാനത്തിലുളള സംസ്ഥാന പുനസംഘടന
= ജനാധിപത്യ വ്യവസ്ഥയുടെ രൂപീകരണം
2. "സ്വതന്തന്ത്ര്യാനന്തര ഇന്ത്യ ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു’ - പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
അല്ലെങ്കിൽ "പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യൻ സാമൂഹിക പരിഷ്കർത്താക്കൾ മുന്നോട്ടുവച്ച ആശയങ്ങൾ ഇന്ത്യയിൽ സാമൂഹിക മാറ്റത്തിന് വഴിതെളിച്ചും’’. പ്രസ്താവന വിലയിരുത്തുക
ഉത്തരസൂചിക= ശാസ്ത്ര വ്യവസായിക ഗവേഷണ സമിതി രൂപീകരിച്ചു
= ഇന്ത്യൻ കാർഷിക ഗവേഷണ സമിതി
= ഇന്ത്യൻ മെഡിക്കൽ ഗവേഷണ സമിതി
= ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്
= ഇന്ത്യൻ ആണവോർജ കമ്മീഷൻ
= ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
= വിവരസാങ്കേതിക വിദ്യ
അല്ലെങ്കിൽ= ജാതി വ്യവസ്ഥ നിർമാർജനം ചെയ്യുക.
= സ്ത്രീകൾക്കെതിരായ വിവേചനം അവസാനിപ്പിക്കുക.
= വിധവാ പുനർവിവാഹം നടപ്പിലാക്കുക
= ശൈശവ വിവാഹം, പൗരോഹിത്യം എന്നിവ അവസാനിപ്പിക്കുക
= എല്ലാവർക്കും വിദ്യാഭ്യാസം നൽകുക
= സ്വാതന്ത്ര്യം, സമത്വം, സ്വതന്ത്രചിന്ത എന്നിവയെ പ്രോത്സാഹിപ്പിച്ചു.
= മിശ്രഭോജനം, മിശ്രവിവാഹം എന്നിവയെ പ്രോത്സാഹിപ്പിച്ചു
4. മഹാത്മാഗാന്ധി മുന്നോട്ടുവച്ച വിദ്യാഭ്യാസ പദ്ധതി ഏത്? ഈ പദ്ധതി രൂപീകരിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാം.?
അല്ലെങ്കിൽപുതിയ സഹസ്രാബ്ദത്തിലേക്ക് ഇന്ത്യയെ നയിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം ?
ഉത്തരസൂചിക = വാർധ വിദ്യാഭ്യാസപദ്ധതി
= വിദ്യാർഥിയായിരിക്കുന്പോൾ ചിലതൊഴിലുകൾ പഠിച്ചാൽ അത് ഭാവിജീവിതത്തിനു ഗുണകരമാവും
= തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കിട്ടിയ തലമുറ ബ്രിട്ടീഷുകാരെ പ്രതിരോധിക്കും.
അല്ലെങ്കിൽ= പ്രാഥമിക വിദ്യാഭ്യാസത്തിനും തുടർ വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകണം.
= പ്രൈമറി തലത്തിൽ വിദ്യാഭ്യാസം സാർവത്രികമാക്കാനും സ്കൂളുകളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഓപ്പറേഷൻ ബ്ലാക്ക്ബോർഡ് പദ്ധതി നടപ്പിലാക്കണം.
= ഓരോ ജില്ലയിലും നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുക.
= പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുക.
എൽദോ പി.വി.ഗവ: വിഎച്ച്എസ്എസ്, തൊടുപുഴ