ബ്രിട്ടൻ നീന്തിക്കയറിയത് ചരിത്രത്തിലേക്ക്
Thursday, July 29, 2021 12:13 PM IST
ഒളിന്പിക്സ് നീന്തൽകുളത്തിൽ ബ്രിട്ടൻ ചരിത്രം കുറിച്ചു. പുരുഷന്മാരുടെ 4x200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ 200 മീറ്ററിൽ സ്വർണം നേടിയ ടോം ഡീൻ, വെള്ളി മെഡൽ നേടിയ ഡങ്കൻ സ്കോട്ട്, ജയിംസ് ഗയ്, മാത്യു റിച്ചാർഡ്സ് എന്നിവരുടെ ടീം ആറു മിനിറ്റ് 58.58 സെക്കൻഡിൽ ഫിനിഷ് ചെയ്തു സ്വർണം നേടി.
റഷ്യൻ ഒളിന്പിക് കമ്മിറ്റി ടീമിനാണ് വെള്ളി. ഈ ജയത്തോടെ ഡീൻ ഒരു ഒളിന്പിക്സിന്റെ നീന്തലിൽ രണ്ടു സ്വർണം നേടുന്ന ആദ്യ ബ്രിട്ടീഷ്കാരനെന്ന റിക്കാർഡ് 1908നുശേഷം സ്വന്തമാക്കി. 113 വർഷത്തിനുശേഷം ആദ്യമായാണ് നീന്തലിൽ ബ്രിട്ടൻ മൂന്നു സ്വർണം നേടുന്നത്.