അവരെയൊക്കെ അഭിമാനപൂർവം ഓർക്കുകയാണ് ഈ സമയങ്ങളിൽ. ശ്രീജേഷിനെപ്പറ്റി പറയുന്പോൾ എനിക്ക് ഏറെ സന്തോഷമുള്ള കാര്യമുണ്ട് സ്പോട്സ് കൗണ്‍സിലിന്റെ പ്രസിഡന്റ് ആയിരുന്ന കാലത്തായിരുന്നു ഇവർ ലണ്ടൻ ഒളിന്പിക്സിനു പോയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു എല്ലാ മലയാളി ഒളിന്പിക് താരങ്ങൾക്കും ഗസറ്റഡ് റാങ്കിൽ ജോലി കൊടുക്കുമെന്ന്. തിരിച്ചുവന്ന ശ്രീജേഷ് ഗസറ്റഡ് റാങ്കിൽ ബാങ്കിൽ ജോയിൻ ചെയ്തു. ഇത് മനസിന് സന്തോഷം തരുന്നു.
ടോക്കിയോയിൽ സ്വർണം നേടിയ നീരജ് ചോപ്ര ജൂണിയർ ലോകറിക്കാർഡ് നേടിയ ഏക ഇന്ത്യൻ താരമാണ്. എല്ലാ കായികതാരങ്ങൾക്കും അഭിമാനിക്കാവുന്ന നേട്ടമാണ് നീരജ് സ്വന്തമാക്കിയത്.
പത്മിനി സെൽവൻ