ചെത്തിപ്പുഴ ആശുപത്രിയില് ഭൗതികശരീരം പൊതുദര്ശനത്തിന് ഇന്ന് അവസരമുണ്ടായിരിക്കില്ലെന്ന് അതിരൂപതാ കേന്ദ്രത്തില്നിന്നും അറിയിച്ചു. പൊതുദര്ശനത്തിന് നാളെ രാവിലെ 11 മുതല് ബുധന് രാവിലെ ഒമ്പതുവരെ മെത്രാപ്പോലീത്തന് പള്ളിയിൽ അവസരമുണ്ടായിരിക്കും.
അന്ത്യോപചാരം: ബൊക്കെയും പൂക്കളും ഒഴിവാക്കണംമെത്രാപ്പോലീത്തന് പള്ളിയില് അന്തിമ ഉപചാരം അര്പ്പിക്കുന്നവര് പൂക്കള്, ബൊക്കെ എന്നിവ പൂര്ണമായും ഒഴിവാക്കണമെന്നും ആവശ്യമെങ്കില് വെള്ളക്കച്ച സമര്പ്പിക്കാവുന്നതാണെന്നും അതിരൂപതാ കേന്ദ്രം അറിയിച്ചു.
സ്ഥാപനങ്ങള്ക്ക് ബുധനാഴ്ച അവധിഅതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും ഇന്ന് ആര്ച്ച്ബിഷപ് മാര് പവ്വത്തില് അനുസ്മരണവും പ്രാര്ഥനയും നടത്തുന്നതാണ്. സംസ്കാരദിനമായ ബുധനാഴ്ച അതിരൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങള്ക്കും അവധിയായിരിക്കും. അന്ന് പരീക്ഷകള് നടത്തപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള് മാത്രം തുറന്നു പ്രവര്ത്തിക്കുന്നതാണ്.