നടൻ ദിലീപും വിയോഗവാർത്ത ഉൾക്കൊള്ളനാവാതെ കരയുകയായിരുന്നു. ജീവിതത്തിന്റെ പ്രതിസന്ധികളിൽ താങ്ങായി നിന്ന ഇന്നസെൻറ് തനിക്ക് അച്ഛനും സഹോദരനുമായിരുന്നുവെന്ന് ദിലീപ് കുറിച്ചു.
നടൻ മമ്മൂട്ടി, മേനക സുരേഷ്, മധുപാൽ, ജയറാം, നിർമാതാവ് സുരേഷ് കുമാർ, ആന്റോ ജോസഫ് അടക്കമുള്ള സഹപ്രവർത്തകർ അവസാനനിമിഷംവരെ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു.