എന്നാല്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആലീസ് വരുന്നതില്‍ ഇന്നസെന്റിന് അത്ര താല്പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ ലൊക്കേഷനിലേക്ക് ആലീസ് പോകാറുമുണ്ടായിരുന്നില്ല. എന്നാല്‍ കാന്‍സര്‍ ബാധിതനായ ശേഷം ആലീസിനെ കൂട്ടിയാണ് ഇന്നസെന്റ് ലൊക്കേഷനിലെത്തുക.
ആശുപത്രിയില്‍നിന്ന് ഇന്നസെന്റിന് കാന്‍സര്‍ രോഗം സ്ഥരീകരിച്ച് വീട്ടിലെത്തിയപ്പോള്‍ എല്ലാവര്ക്കും സഹിക്കാന്‍ പറ്റാത്ത സങ്കടമായിരുന്നുവെന്ന് ആലീസ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്നസെന്റിന് മാത്രം ഒരു കലുക്കവുമില്ലായിരുന്നു.
ചികിത്സിച്ച് ഭേദമാക്കാമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്നും വീട്ടില്‍ എല്ലാവരും എപ്പോഴും കരയാനാണ് ഭാവമെങ്കില്‍ താന്‍ വീട് മാറി താമസിക്കുമെന്നും ഇന്നസെന്റ് പറയും. അതിന് ശേഷം ഭയമോ ആകുലതകളോ ഒന്നുമില്ലാതെ വര്‍ഷങ്ങളോളം കീമോ അടക്കമുള്ള ചികിത്സയെ നേരിട്ടെന്നും ആലീസ് പറയുന്നു.
ഇന്നസെന്റിന് കൂട്ടായി വന്ന കാന്‍സര്‍ ആലീസിനെയും വെറുതെ വിട്ടില്ല. അവരെയും പിടികൂടി. പിന്നീട് ഇരുവരും ഒരുമിച്ചായി ചികിത്സ. തന്നെ കീഴടക്കാനെത്തിയ കാന്‍സര്‍ എന്ന മാരക രോഗത്തെ സ്വതസിദ്ധമായ ചിരിയോടെയും തമാശയോടെയും കൂടിയാണ് ഇന്നസെന്റ് നേരിട്ടത്. അതുകൊണ്ടുതന്നെയാണ് തന്നെയാണ് തോല്‍ക്കാതെ കാന്‍സറിന് മുന്നില്‍ ഇന്നസെന്റിന് വര്‍ഷങ്ങളോളം പിടിച്ചു നില്‍ക്കാനായത്.