മാന്നാർ മത്തായിയെ ജനങ്ങൾ നെഞ്ചിലേറ്റിയതിന്റെ പശ്ചാത്തലത്തിലാണ് റാംജി റാവു സ്പീക്കിംഗിന്റെ രണ്ടാം ഭാഗത്തിന് മാന്നാർ മത്തായി സ്പീക്കിംഗ് എന്ന് പേരിട്ടത്. ഈ സിനിമകൾ ഇറങ്ങിയ ശേഷം ഒരിക്കൽ ഒരു പൊതു ചടങ്ങിനു മാന്നാറിൽഎത്തിയ ഇന്നസെന്റ് തന്റെ മാന്നാർ മത്തായി എന്ന കഥാപാത്രത്തക്കുറിച്ച് സൂചിപ്പിക്കുകയും ആ പേരു ഹിറ്റാക്കാൻ സഹായിച്ച മാന്നാർ എന്ന നാടിനെ ഒരിക്കലും മറക്കില്ലെന്നും പറഞ്ഞിരുന്നു.
മാന്നാർ എന്ന ദേശത്തെ ഒരു സിനിമാകഥാപാത്രത്തിലൂടെ ലോകത്തിന് മുൻപിൽ എത്തിച്ച വലിയ നടന്റെ വേർപാടിന്റെ വേദനയിൽ മാന്നാർ നിവാസികളും പങ്ക് ചേരുകയാണ്.