അതുപോലെ തത്വാധിഷ്ഠിതമായി നോക്കിയാൽ ഈശ്വരവിശ്വാസം ഒരു യഥാർഥ കമ്യൂണിസ്റ്റുകാരനു പറ്റിയതല്ല. എന്നിട്ടും പലരും ഒളിച്ചും പാത്തും പോകാറില്ലേ. ഭാര്യമാരെ വിട്ടു പൂമൂടൽ നടത്താറില്ലേ... അതൊക്കെ പാർട്ടിയുടെ അടവുനയത്തിന്റെ ബഹിർസ്ഫുരണമാണ്.’’ - അണികൾ തലയാട്ടി.
രംഗം രണ്ട്: വീടു സന്ദർശനം
കെ റെയിൽ കുറ്റി കിറ്റിലാക്കി മന്ത്രിമാർ വീടുകളിലേക്കു വരാൻ പോവുകയാണത്രേ. വേണ്ടത്ര ബോധ്യമില്ലാത്തത്തുകൊണ്ടാണ് ജനം കെ റെയിലിനെ എതിർക്കുന്നതെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. അതുകൊണ്ട് ഒരു ബോധവത്കരണത്തിനു വേണ്ട പത്ത് ഇനം സാധനങ്ങളടങ്ങിയ കിറ്റുമായിട്ടായിരിക്കും മന്ത്രിമാർ വരിക. കിറ്റിൽ ഉൾപ്പെട്ട സാധനങ്ങൾ: നിറഞ്ഞ ചിരി- ഒരു കിലോ, കൈകൂപ്പൽ- രണ്ട് എണ്ണം, കെട്ടിപ്പിടിത്തം- മൂന്ന് എണ്ണം, കുശലം പറച്ചിൽ- രണ്ട് പായ്ക്കറ്റ്, ഉണങ്ങിയ വിനയം- ഒന്നരക്കിലോ, പൊടിച്ച എളിമ - അഞ്ചു കിലോ, പഞ്ചാരവാക്ക് - അഞ്ചു കിലോ, മോഹന വാഗ്ദാനം -10 കിലോ, തൊലിക്കട്ടി- ഒരു സഞ്ചിനിറയെ!
ഇതെല്ലാമായി കടന്നുവന്നാലും കിറ്റ് എന്നു കേൾക്കുന്പോൾ കുറ്റിക്കൊന്നു കിട്ടിയതായി തോന്നുന്ന നാട്ടുകാർ ഒടുവിൽ ആം ആദ്മിയായി മാറുമോ? എന്നുവച്ചാൽ ചൂലെടുക്കുമോയെന്ന് ഉത്പ്രേക്ഷാലംകൃതി!
മിസ്ഡ് കോൾ
= ഇരുചക്ര വാഹന ലൈസൻസിന് റോഡ് മര്യാദ തിയറി ക്ലാസ് നിർബന്ധം.
- വാർത്ത
=തിയറിയിൽ മര്യാദ, പ്രാക്ടിക്കലിൽ
അപമര്യാദ!
ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്