Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പ്രിൻസിപ്പലിനു കുഴിമാടം തീർത്ത്
കലാപശാലകൾ-7 / സി. അനിൽകുമാർ
130 വർഷത്തിന്റെ പാരന്പര്യവും പ്രൗഢിയുമായി പാലക്കാട് നഗരഹൃദയത്തിൽ തലയുയർത്തി നിൽക്കുന്ന ഗവ. വിക്ടോറിയ കോളജ്. കണിക്കൊന്നകൾ അതിരിട്ട പ്രധാന നിരത്തിനരികിൽ കൊളോണിയൽ വാസ്തുവിദ്യയുടെ ശേഷിപ്പുകളുമായി കൂറ്റൻ കമാനം. അതു കടന്നാൽ പഠനവും കലയും രാഷ്ട്രീയവും സാഹിത്യവും വിളഞ്ഞ കലാലയ മുറ്റം. മുൻ മുഖ്യമന്ത്രി ഇഎംഎസ് നന്പൂതിരിപ്പാട്, സാഹിത്യകാരന്മാരായ ഒ.വി. വിജയനും എം.ടി. വാസുദേവൻനായരും, മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ടി.എൻ. ശേഷൻ, മെട്രോമാൻ ഇ. ശ്രീധരൻ തുടങ്ങിയവരെല്ലാം ഈ കലാലയത്തിൽ പഠിച്ചവരാണ്.
രാഷ്ട്രീയവും ബഹളങ്ങളുമെല്ലാം അന്നുമുണ്ടായിരുന്നു. പക്ഷേ അന്നവിടെ ചോര വീണിട്ടില്ല. ഗുരുക്കൻമാരെ ബഹുമാനപൂർവം കണ്ടിരുന്നു. ആ മഹത്തായ പാരന്പര്യങ്ങളെല്ലാം എസ്എഫ്ഐ ഒരുദിവസംകൊണ്ടു തച്ചുടച്ചു.
2016 മാർച്ച് 31. വിക്ടോറിയ കോളജ് മുറ്റത്ത് അന്നു രാവിലെ ഒരു പ്രതീകാത്മക മണ്ശവകുടീരം ഉയർന്നു. അതിനു മുകളിൽ മഞ്ഞയും ചുവപ്പും നിറമുള്ള പൂക്കൾ വിതറിയിരുന്നു. ഒപ്പം റീത്തും ഒരു ബാനറും. ആ ബാനറിൽ ഇങ്ങനെ എഴുതിയിരുന്നു: വിദ്യാർഥിമനസിൽ മരിച്ച പ്രിൻസിപ്പലിന് ആദരാഞ്ജലികൾ.
വിക്ടോറിയ കോളജ് മാത്രമല്ല, കേരളം മുഴുവൻ ഞെട്ടി. പ്രിൻസിപ്പൽ ഡോ. ടി.എൻ. സരസുവിനോടുള്ള രോഷം തീർക്കാൻ ഇടതു വിദ്യാർഥി സംഘടന തീർത്ത പ്രതീകാത്മക ശവകുടീരമായിരുന്നു അത്. അന്നായിരുന്നു അവരുടെ വിരമിക്കൽദിനം. ദീർഘനാളത്തെ അധ്യാപന ജീവിതത്തിനു വിരാമമിടുന്പോൾ ഏതാനും വിദ്യാർഥികൾ നൽകിയ വിരമിക്കൽ സമ്മാനം. കോളജിലെ എസ്എഫ്ഐ നേതാക്കളുടെയും അവരെ പരിചയാക്കുന്ന ഇടതുപക്ഷ അധ്യാപക സംഘടനയുടെയും പകപോക്കലായിരുന്നു ആ നീചകൃത്യം. എതിർപ്പുകളെ മറികടന്ന് പ്രിൻസിപ്പലെന്ന നിലയിൽ കോളജിനായി താൻ ചെയ്ത നല്ല കാര്യങ്ങൾക്കായിരുന്നു ആ സമ്മാനമെന്ന് ഡോ. സരസു ഇന്നും ഓർക്കുന്നു.
എതിർപ്പുകൾക്കു മുന്നിൽ മുട്ടുമടക്കാതെ
വിക്ടോറിയ കോളജിൽ 26 വർഷത്തോളം സുവോളജി അധ്യാപികയായിരുന്നു ഡോ. സരസു. പിന്നീട് തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ പ്രിൻസിപ്പലായി. തൊട്ടടുത്ത വർഷംതന്നെ വിക്ടോറിയ കോളജിലേക്കു പ്രിൻസിപ്പലായി പ്രമോഷൻ. വിക്ടോറിയ കോളജിന്റെ സ്പന്ദനങ്ങൾ നന്നായി മനസിലാക്കിയ അധ്യാപികയായിരുന്നു അവർ. വിദ്യാർഥി സംഘടനകളിലെയും അധ്യാപക സംഘടനകളിലെയും കൊള്ളരുതായ്മകൾ അവർ നേരിട്ടറിഞ്ഞു. ഇടതുപക്ഷ അധ്യാപക സംഘടനയിലെ അംഗത്വത്തിൽനിന്നു മുന്‍പേ രാജിവച്ചു.
ഇടതുപക്ഷ അധ്യാപക സംഘടനയുടെ കണ്ണിലെ കരടായിരുന്നു താനെന്ന് ഡോ. സരസു പറയും. പഠിപ്പിക്കലെന്ന കർത്തവ്യത്തിൽനിന്നു മാറിനടന്നവരെ അവർ അഡീഷണൽ ഡ്യൂട്ടികളിൽനിന്ന് ഒഴിവാക്കി. ഉന്നതാധികാരികൾക്കു റിപ്പോർട്ടു നൽകി. കോളജിൽ എംഎൽഎ ഫണ്ടുപയോഗിച്ച് നിർമിക്കേണ്ട കെട്ടിടത്തിനു വിലങ്ങുതടിയായി നിന്നവരെ മറികടന്ന് തറക്കല്ലിടൽ നടത്തി. കോളജ് അഥോറിറ്റി തീരുമാനിച്ച പരീക്ഷകൾ നടത്തി. ഇതൊന്നും ചിലർക്ക് ഒട്ടും സഹിച്ചില്ല.
പരീക്ഷകൾ മാറ്റിവച്ച് കലോത്സവങ്ങൾ നടത്തണമെന്ന ആവശ്യമായിരുന്നു എതിർപക്ഷത്തുണ്ടായിരുന്നവരുടേത്. കോളജിനു 15 ലക്ഷം രൂപയുടെ വാട്ടർ ബിൽ വന്നതിനു നടപടിയെടുത്തു. ഇടത് അധ്യാപക സംഘടനക്കാരുടെ എതിർപ്പുകളെ മറികടന്നായിരുന്നു ഇതെല്ലാം. സാംസ്കാരിക കേരളത്തെ നാണംകെടുത്തിയ പകവീട്ടലാണ് ഇതിനുണ്ടായത്.
പ്രതീകാത്മക കുഴിമാടം തീർത്ത സംഭവത്തിൽ എട്ടു പേർക്കെതിരേ പോലീസിൽ പരാതി നല്കി. ഇതിൽ നാലുപേരെ സസ്പെൻഡ് ചെയ്തു. പക്ഷേ, കേസെല്ലാം തേഞ്ഞുമാഞ്ഞുപോയെന്നതു പിൽക്കാല ചരിത്രം. അതാണ് ഇടത് വിദ്യാർഥി- അധ്യാപക സംഘടനകളുടെയും അവരെ സംരക്ഷിക്കുന്ന പാർട്ടിക്കാരുടെയും രീതി.
നോ പാർക്കിംഗ്
പ്രിൻസിപ്പൽ കാർ പാർക്കുചെയ്യുന്ന ഭാഗത്ത് ഒരു സുപ്രഭാതത്തിൽ നോ പാർക്കിംഗ് എന്ന ബോർഡു വന്നു. അവിടെ കാർ നിർത്തിയതിന് ഒരു എസ്എഫ്ഐ നേതാവ് പ്രിൻസിപ്പലിനോടു തട്ടിക്കയറുകയും ചെയ്തു. ഇതും പോരാഞ്ഞ് പ്രിൻസിപ്പലിന്റെ കാർ നോ പാർക്കിംഗ് ഏരിയയിൽ കിടക്കുന്നതായി ബോർഡ് വച്ച് ഫേസ്ബുക്കിൽ പോസ്റ്റുചെയ്തു. ഇങ്ങനെ നീണ്ടു ഇടതു വിദ്യാർഥി സംഘടനയുടെ വിളയാട്ടങ്ങൾ.
കോളജിൽ നല്ല പ്രവർത്തനങ്ങൾ നടത്തിയ മറ്റു ചില അധ്യാപകർക്കുനേരെയും എസ്എഫ്ഐ ഭീഷണിയുണ്ടായിരുന്നതായി ഡോ. സരസു പറയുന്നു. നിരന്തര മാനസിക പീഡനങ്ങളെതുടർന്ന് ഒരു പ്രഫസർ നീണ്ട അവധി എടുത്തു. പിന്നീട് സർക്കാർ ഇടപെടലുകളെതുടർന്നാണ് അവർ തിരിച്ചെത്തിയത്. ഒരു വിദ്യാർഥിയെ ഒളിപ്പിച്ചുവച്ചു എന്ന പരാതിയിൽ അധ്യാപികയുടെ കാലുവെട്ടുമെന്നുവരെ ഭീഷണിപ്പെടുത്തിയവരാണ് ചില കുട്ടിനേതാക്കളെന്നു മുൻ പ്രിൻസിപ്പൽ പറഞ്ഞു.
പ്രതീകാത്മക കുഴിമാടം തീർത്ത പ്രവൃത്തിയെ ഇടതുപക്ഷ നേതാക്കൾ തള്ളിക്കളഞ്ഞില്ലെന്നുമാത്രമല്ല ചിലർ ന്യായീകരിക്കുകയും ചെയ്തുവെന്ന് ഡോ. സരസു ചൂണ്ടിക്കാട്ടി. ഇടതുമുന്നണിയിലെ ഒരു മുൻമന്ത്രി ആ കൃത്യത്തെ വിശേഷിപ്പിച്ചതു വിദ്യാർഥികളുടെ കലാപരമായ സൃഷ്ടിപ്രകടനമാണെന്നായിരുന്നു. മറ്റുള്ള നേതാക്കളും ഈ നടപടിയെ എതിർത്തുകണ്ടില്ല.
ആ ക്രൂരകൃത്യം തനിക്കൊരു കളങ്കവും ചാർത്തിയിട്ടില്ല. തെറ്റിനെതിരേ നിലകൊണ്ട നടപടിയിൽ ഇന്നും ഉറച്ചുനിൽക്കുന്നു. കലാലയജീവിതത്തിൽനിന്നു പുറത്തിറങ്ങി ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുന്പോൾ അന്നു ചെയ്തതോർത്തു പലരും ദുഃഖിക്കേണ്ടിവരുമെന്നും ഡോ. സരസു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നേട്ടങ്ങളെണ്ണി വോട്ടിലേക്ക്
ഏപ്രില്‍ ആറിന് കേരളം പോളിംഗ് ബൂത്തിലേക്കു പോകുകയാണ്. ഫലപ്രഖ്യാപനം മേയ് രണ്ടി
തലവര മാറിയും മറിഞ്ഞും മുന്നണികൾ
ഭരണ- പ്രതിപക്ഷ മുന്നണികളുടെ രാഷ്ട്രീയ ഗ്രാഫി
തെളിനീരുറവ പോലുള്ള പ്രണയകവിതകൾ
ദാർശനികമായ ഒട്ടനവധി കവിതകളിലൂടെ കൈരളിയെ ധന്യമാക്കിയിട്ടുള്ള സഫല ജന്മമാ
പുണ്യമീ വൈഷ്ണവവഴികൾ
എന്നിൽനിന്നു ഞാൻ ചോരും തോറും എന്റെ കവിത പൂർണമാകുന്നു.
കാവ്യചാരുതയുടെ മൂർത്തരൂപം മറയുന്പോൾ..
വിഷ്ണുനാരായണൻ നന്പൂതിരിയെന്ന കാവ്യചാരുതയുടെ മൂ
പെരുകുന്ന ആത്മഹത്യ; പുതിയ മന്ത്രാലയവുമായി ജപ്പാൻ
ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിക്കു മുന്നിൽപ്പോലും മു
കോവിഡ് കാലത്തെ പരീക്ഷകൾ
ഒരു പരീക്ഷാക്കാലം കൂടി വരവായി. പതിവിലും കൂടുതൽ ആശങ്ക
സത്യപ്രഘോഷകനായ മല്പാൻ
ക്രിസ്തുവിജ്ഞാനീയത്തിലും സഭാപിതാക്കന്മാരെ സംബന്ധിച്ച
മത്സ്യനയങ്ങള്‍, നിയമങ്ങള്‍; പിന്നെ ചങ്ങാത്ത മുതലാളിത്തവും
രാജ്യത്തു സുപ്രധാനമായ നിയമങ്ങളും നയങ്ങളും രൂപപ്പെടു
രൂപമാറ്റം വന്ന മാർക്സിസ്റ്റ് പാർട്ടി
മാർക്സിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈരുധ്
കർഷക ക്ഷേമനിധിയിൽ അംഗമാകാം; രജിസ്ട്രേഷൻ ഇന്നു മുതൽ
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കർഷക ക്ഷേമനിധിയിൽ ക
അധാർമിക രാഷ്ട്രീയം രാഷ്ട്രീയാധികാരത്തെ ദുഷിപ്പിക്കും; രാഷ്ട്രത്തെ നശിപ്പിക്കും
രാഷ്ട്രവും രാഷ്ട്രീയാധികാരവും മനുഷ്യന് ആവശ്
കർഷകസമരം: മാറുന്ന മുഖച്ഛായ
രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളിൽ തു
ഒരേതൂവൽ പക്ഷികൾ
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
എൽഡിഎഫും യുഡിഎഫും എൻഡിഎയുമെല്ലാം ഫല
ജുഡീഷറി പരമപ്രധാനം
ഏതാനും ദിവസം മുന്‍പ് ‘പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ’ എ
അടികൊള്ളുന്നവരും അടിച്ചെടുക്കുന്നവരും
അനന്തപുരി / ദ്വിജൻ
പ്രക്ഷോഭസമരങ്ങളുടെ ഭാഗ
സി.വി. കുഞ്ഞുരാമനെ ഓര്‍ക്കുമ്പോള്‍
‘ഞാന്‍’ എന്ന ആത്മകഥയില്‍ സി.വി. കുഞ്ഞുരാമന് എഴുതുന്നു: “കൊല്ലം ആയിരത്തിനാല്പത
കരുതലോടെ തെരഞ്ഞെടുക്കുക
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം, പുതുച്ചേരി നിയമ
സാർവത്രിക പെൻഷൻ; കേരളം ലക്ഷ്യമാക്കേണ്ട സാമൂഹിക വിപ്ലവം
ക്ഷേത്രപ്രവേശന വിളംബരം, ഭൂപരിഷ്കരണം തുടങ
കർഷകരും സപ്ലൈ ചെയിൻ മോഡലും
കാർഷിക കേരളത്തെ പടുത്തുയർത്തുന്നതിന് കർഷ
സ്കൂട്ടർ മോഷ്ടിച്ച കള്ളൻ നല്ലവനാണ്!
ജോണ്സണ് പൂവന്തുരുത്ത് / ഒൗട്ട് ഓഫ് റേഞ്ച്
രംഗം ഒന്ന് പോല
കേരള നവോത്ഥാനം വന്ന വഴികൾ
വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കു
ആനവണ്ടിയും മലയാളിയും
ഇടയ്ക്കിടയ്ക്ക് ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ ഉയർ
എല്ലാ നാടാർക്കും സംവരണം
സംവരണാനുകൂല്യത്തിലെ അസമത്വം സൃഷ്ടിക്കപ്പെട്ട അനീ
ലോകവ്യാപാര സംഘടനയ്ക്ക് ആദ്യമായി വനിതാ മേധാവി
ലോക വ്യാപാര സംഘടന (ഡബ്ലുടിഒ) യ്ക്ക് ആദ്യമായി വനിതാ മേ
മാർക്സിസത്തിലെ അടിസ്ഥാന പിശകുകൾ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ സമ്മേ
ടൂൾ കിറ്റിനുള്ളിലെ കുറ്റവും ശിക്ഷയും
പണി ആയുധങ്ങൾ ഒതുക്കിവച്ച് വിവാദ കാർഷിക നി
കേന്ദ്ര ഏജൻസികൾ എവിടെ?
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരായ ഭീഷണിക
ജോ ബൈഡൻ ഐക്യത്തിന്റെ പ്രതീകമോ?
വളരെ പ്രതീക്ഷയോടും സന്തോഷത്തോടും കൂടി
വല്ലാത്ത മൂപ്പിറക്കൽ
അനന്തപുരി / ദ്വിജൻ
ഭാരതീയ ജനതാ പാർട്ടി ഉണ്ടാ
മതേതരത്വത്തിന് മരണമണി മുഴക്കുന്നതാര്?
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വര്‍ഗീയത വിഷംചീറ്റി പ
കുത്തക ഭരണത്തിന്റെ കൊടിയേറ്റം
സമ്പന്നര്‍ വീണ്ടും അതിസമ്പന്നരാകുന്ന ഭരണം. പാവപ്പെട്
കർഷകർക്ക് ഉണർവായി വൈഗ
രാജ്യത്തെ കർഷകർ അതിജീവനത്തിനായി തെരുവി
പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ
രാജ്യത്തെ ജില്ലാ കോടതികളിൽ തീർപ്പുകാത്ത് കിടക്കുന്നത
പിൻവാതിൽ സർവീസ് കമ്മീഷൻ!
ഒരു വാതിൽ അടഞ്ഞാൽ പത്തുവാതിൽ തുറക്കുമെന്ന പഴഞ്ചൊല്ല് പലരും ഇ
മതപഠന കേന്ദ്രങ്ങളും സർക്കാർ സഹായങ്ങളും
മുസ്ലിം വിഭാഗത്തിന് മതപഠനത്തിനായി ഒരു രൂപ
രോഗം ബഹുമുഖ നിസഹായാവസ്ഥ, രോഗീശുശ്രൂഷ സമാശ്വാസ തൈലം
മറ്റെല്ലാ ജനവിഭാഗങ്ങൾക്കും ആഗോളതലത്തി
ഒരു തീർഥാടകന്റെ ജന്മശതാബ്ദി
സീറോ-മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ്പായിരുന
ആഗോള സഹകരണത്തിന്റെ കരുത്ത്
മൈക്രോസോഫ്റ്റിൽ നിന്നുള്ള വിഭവങ്ങൾ ഉപയോഗിച്ച് കഴിയു
ജലനിധികൾ തിളയ്ക്കുന്നു
ഹിമാലയം നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഹിമപാളികളിൽ
കരാബാക്ക് യുദ്ധം: ചരിത്രവും കാരണങ്ങളും
പശ്ചിമേഷ്യൻ രാജ്യങ്ങളായ അർമേനിയയും അസർബൈജാനും തമ്മിൽ കരാബാക്ക് മലയെച്ചൊല്
മതേതരത്വം തളരുന്നു, വർഗീയത വളരുന്നു
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
വലുതും ചെറുതുമായ എല്ലാ പ
യൂറോപ്പില്‍ ആയിരക്കണക്കിനു പള്ളികള്‍ ഡാന്‍സ് ബാറുകളാകുന്നുണ്ടോ?
ലോകം മുഴുവന്‍ വ്യാജം പ്രചരിപ്പിക്കണം എന്ന ഒരേയൊരു ഉദ്ദേ
നാടാർ സംവരണവും മറ്റും...
അനന്തപുരി / ദ്വിജൻ
നാടാർ സമുദായത്തെ ആകെ പി
ആസാമിൽ പോരാട്ടം മുറുകുന്നു
ഏഴര ലക്ഷം തേയിലത്തൊഴിലാളികൾക്കു മൂവായിരം
കർഷകമിത്രങ്ങളെ ശത്രുക്കളാക്കരുതേ!
അന്നം തരുന്ന കർഷകരുടെ സഹനസമരം 72 ദിവസം പിന്നിട്ടു. സ
ബഫർ സോൺ: സർക്കാർ വഞ്ചന തുടരുന്നു
കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങൾക്കു ചു
ജിഎസ്ടി ചട്ടങ്ങളിൽ ചില മാറ്റങ്ങൾ അനിവാര്യം
ഇന്ത്യയിലെ വിവിധ നികുതി നിരക്കുകൾ ഏകീകരിച്ചുകൊണ്
Latest News
മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
സിങ്കുവിലേക്ക് പോകും കർഷകർക്കൊപ്പം ഇരിക്കും: നൊദീപ് കൗർ
Latest News
മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
സിങ്കുവിലേക്ക് പോകും കർഷകർക്കൊപ്പം ഇരിക്കും: നൊദീപ് കൗർ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top