Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
വീണ്ടും വർഗീയ കാർഡ്
ഭാരതീയ ജനതാപാർട്ടിയുടെ അധികാരത്തിലേക്കുള്ള യാത്രയിൽ വർഗീയ കാർഡ് വഹിച്ച പങ്ക് ചില്ലറയല്ല. ലോക്സഭയിൽ കേവലം രണ്ടു സീറ്റുണ്ടായിരുന്ന പാർട്ടിയെ രാമജന്മഭൂമിയുടെയും രാമക്ഷേത്രത്തിന്റെയും പേരുപറഞ്ഞാണ് നാടുഭരിക്കുന്ന പാർട്ടിയാക്കി അവർ വളർത്തിയെടുത്തത്. ഭാരതീയ ജനതാപാർട്ടി അധികാരത്തിലേറാൻ ഉപയോഗിക്കുന്ന എല്ലാ മുദ്രാവാക്യങ്ങളും പോലെ ഭരണത്തിന്റെ മൂന്നു ഘട്ടങ്ങൾ പിന്നിടുന്പോഴും അയോദ്ധ്യയിലെ രാമജന്മഭുമിക്കും അവിടെ ഉയർത്തും എന്ന് സംഘപരിവാർ പറഞ്ഞ രാമക്ഷേത്രത്തിനും പുതുതായി ഒന്നും സംഭവിച്ചിട്ടില്ല. കോണ്‍ഗ്രസ് ഭരണകാലത്തെ സ്ഥിതിതന്നെയാണ് ഇപ്പോഴും.കേസ് സുപ്രീം കോടതിയിലുണ്ട്. തീരുമാനം വൈകുന്നതിൽ ആർക്കും വലിയ ബുദ്ധിമുട്ടുള്ളതായി തോന്നുന്നില്ല.
ഭാരതത്തിലെ ജനങ്ങൾക്കു നല്ല ദിനങ്ങൾ വരുന്നു എന്ന മുദ്രാവക്യവുമായി കടന്നു വന്ന മോദിയുടെ ഒന്നാം സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചതുകൊണ്ടല്ല അധികാരത്തിൽ തിരിച്ചെത്തിയതെന്ന് ആർക്കും അറിയില്ലെങ്കിലും സംഘപരിവാറിനറിയാം. സർക്കാർ സംവിധാനങ്ങൾ ഒന്നടക്കം ഭരണകക്ഷിക്കു വേണ്ടി വോട്ടുണ്ടാക്കി. ഒപ്പം ജനവികാരങ്ങളെ ഇളക്കുന്ന പുത്തൻ മുദ്രാവാക്യങ്ങളിലൂടെ പ്രധാനപ്പെട്ട ജനകീയ വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനുമായി.
നല്ല ദിനങ്ങൾ
നല്ല ദിനങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്നവരുടെ ആറു വർഷത്തെ ഭരണം ഉണ്ടാക്കിയ ഭാരതത്തിന്റെ ഇന്നത്തെ സ്ഥിതിയെക്കുറിച്ച് പേടിപ്പിക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. പൗരാവകാശത്തിന്റെ മാഗ്നാകാർട്ട ആയിരുന്ന വിവരാവകാശ നിയമം പോലും പല്ലില്ലാത്തത് ആക്കപ്പെട്ടു. ഇനി സർക്കാർ രഹസ്യങ്ങൾ അവർ ആഗ്രഹിക്കുന്ന കാലത്തോളം രഹസ്യമായി ഇരിക്കും. കേരളത്തിലെ പിണറായി സർക്കാരിനും അതാണു വേണ്ടത്. വിവരാവകാശനിയമം കൊണ്ടുവന്ന കോണ്‍ഗ്രസ് പോലും വേണ്ട വിധം പ്രതിരോധിച്ചില്ല. ഭാരതീയ ജനതാപാർട്ടിക്കു ഭൂരിപക്ഷം ഇല്ലാത്ത രാജ്യസഭയിൽ പോലും അവർ ബിൽ പാസാക്കി. ജീവിതം വല്ലാതെ ദുഃസഹമാവുകയാണ്. എല്ലാത്തിനും വില കൂടുന്നു. ശന്പളമുള്ളവർക്കും സർക്കാരിന്റെ ഭാഗമായവർക്കും മാത്രമാണു വരുമാനമുള്ളത്. തൊഴിലില്ലാത്തവരുടെ എണ്ണം സർവകാല റിക്കാർഡായി. ദേശീയ കടം എന്തു മാത്രമായി എന്ന് ആർക്കും തിട്ടമില്ലത്രെ. ശതകോടികൾ വെട്ടിച്ചു കൊണ്ട് പിടിയുള്ളവർ നാടു വിടുന്നു. അങ്ങനെ കടക്കാനായവർ 40ഓളമായി. മിക്കവാറും ബാങ്കുകൾ വലിയ നഷ്ടത്തിലാണ്. ബിഎസ്എൻഎൽ പോലുള്ള പൊതു മേഖലാ സ്ഥാപനങ്ങൾ പോലും ദയനീയ അവസ്ഥയിലാകുന്നു. 10 വർഷം മുന്പിലേക്കാൾ എത്രയോ ദയനീയമാണ് ഇന്ന് അവരുടെ സേവനം! ഇതിലൂടെ തന്നെ ഒരു ലക്ഷത്തിലധികം ജീവനക്കാരുടെ കഞ്ഞികുടി മുട്ടുന്നു എന്നാണു പ്രചരിപ്പിക്കപ്പെടുന്നത്.തപാൽ വകുപ്പും വൻ നഷ്ടമായി. പല വിമാനക്കന്പനികളും പൂട്ടി.
ക്രമസമാധാനം "ഉന്നാവോ' മോഡലായി. ബിജെപി നേതാവിനെതിരേ പരാതി കൊടുത്ത പെണ്‍കുട്ടിയുടെ ജീവൻ പോലും അപകടത്തിലായി. അവളുടെ അച്ഛനെ പോലീസുകാർ പിടിച്ചുകൊണ്ടു പോയി തല്ലിക്കൊന്നു. അമിക്കസ് കൂറിയുടെ വിവരണം കേട്ട സുപ്രീം കോടതി ഞെട്ടിത്തെറിച്ചു. നമ്മുടെ നാടിന്റെ അച്ഛാദിനങ്ങളുടെ കഥകൾ കേട്ട്. എന്നിട്ടും എല്ലാം ന്യായീകരിച്ചുകൊണ്ട് അവർ വരുന്നു. ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള പുത്തൻ മുദ്രാവാക്യങ്ങളുമായി
അടൂരിനെതിരേയും
ജനക്കൂട്ടക്കൊലയ്ക്കുള്ള വായ്ത്താരിയായി ജയ് ശ്രീറാം എന്ന മന്ത്രം ഉപയോഗിക്കപ്പെടുത്തുന്നതിലുള്ള ആകുലത പ്രകടമാക്കിക്കൊണ്ട് പ്രധാനമന്ത്രിക്കു കത്തയച്ച സാംസ്ക്കാരിക പ്രവർത്തകരിൽ അടൂർ ഗോപാലകൃഷ്ണനെ മാത്രം തെരഞ്ഞുപിടിച്ച് കേരളത്തിലെ ബിജെപിയുടെ തീവ്രവാദികൾ കൊണ്ടാട്ടം നടത്തുന്നത്് വോട്ട് തട്ടാനുള്ള തന്ത്രമാണെന്നു വ്യക്തമായി വരികയാണ്.
ശബരിമല വിഷയത്തിൽ പിണറായി സർക്കാർ ഉണ്ടാക്കിക്കൊടുത്ത അവസരം വെടക്കാക്കി കോണ്‍ഗ്രസിനു വല്ലാത്ത വിജയം ഉണ്ടാക്കിക്കൊടുത്തതിന്റെ സങ്കടം മാറ്റാനാണു പുതിയ മുദ്രാവാക്യവുമായി വരുന്നത്. ബംഗാളിൽ പരീക്ഷിച്ച് ഒരു പരിധിവരെ വിജയം ഉണ്ടാക്കിയ തന്ത്രമാണത്രേ ഓപ്പറേഷൻ ജയ് ശ്രീറാം.
റാഞ്ചിയിൽ ബിജെപി എംപി കോണ്‍ഗ്രസ് എംഎൽഎയെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിക്കുവാൻ നോക്കിയതു പോലെ ആ മുദ്രാവാക്യം വിളിക്കാൻ ഇഷ്ടമില്ലാത്തവരെക്കൊണ്ട് വിളിപ്പിക്കുവാൻ ശ്രമിക്കുക. അവരുടെ വണ്ടികൾ തടഞ്ഞ് ജയ്ശ്രീറാം വിളിപ്പിക്കുക. സംഘർഷമുണ്ടാക്കുകയാണു ലക്ഷ്യം. അതുണ്ടായില്ലെങ്കിൽ മുദ്രാവാക്യം കൊണ്ട് ഉദ്ദേശിക്കുന്ന ഫലം കിട്ടില്ല. സംഘർഷം ഉണ്ടായാൽ പോലീസ് എത്തും. അന്യസംസ്ഥാനങ്ങളിൽനിന്നു സംഘികളെത്തും. മോദിയും അമിത്ഷായും പോലുള്ള ദേശീയ നേതാക്കൾ വരും. മീഡിയ പ്രവർത്തകർ വരും. അവരെ കാണാൻ ഒരുക്കപ്പെട്ടവർ എല്ലാം പഠിപ്പിച്ച രീതിയിൽ തന്നെ പറയും. ശബരിമല വിഷയത്തിൽ വിശ്വാസികളോടൊപ്പമാണ് കേരളത്തിലെ മുസ്ലിം ലീഗ് നിന്നത്. എന്നാൽ മോദി പറഞ്ഞത് അവർ തടസമുണ്ടാക്കുന്നു എന്നാണ്. അതുപോലെ കേരളത്തിൽ ജയ് ശ്രീറാം വിളിക്കാനാവില്ലെന്നാവും പ്രചാരണം. ഭരിക്കുന്നതു നിരീശ്വരവാദികൾ കൂടി ആകുന്നതുകൊണ്ട് മാലോകർ വിശ്വസിക്കാം. ആ ധിക്കാരത്തോടുള്ള പ്രതിഷേധമായി ഞങ്ങളുടെ വോട്ട്. ശബരിമല കളിച്ചു പാളിയ സംഘപരിവാർ ജയ് ശ്രീറാം കളിച്ചു നോക്കുകയാണ്. ആ പരിപ്പും കേരളത്തിൽ വേവാൻ സാധ്യതയില്ല. ജനം കൃത്യസമയത്ത് കൃത്യമായി പ്രതികരിക്കും.
വർഗീയ വിഷം ചീറ്റുന്നതിൽ ഒരു മര്യാദയും ഇല്ലാത്ത ഒരു ഗോപാലകൃഷ്ണൻ അടൂരിന്റെ കത്തിൽ കടിച്ച് ഒന്നു കുടഞ്ഞു നോക്കി. ഉദ്ദേശിച്ച പ്രത്യാഘാതം കിട്ടിയില്ല. ശത്രുക്കൾ എല്ലാം ഒത്തു കൂടി കരുത്തരാകുന്നതുപോലെ വിവരമുള്ളവർക്കു തോന്നി. ആ വിവാദം ആർക്കും വേണ്ടാത്തതായി.
എങ്കിലും ഒരു കാര്യം പറയാതെ വയ്യ. ചിലർക്കെതിരേ മാത്രം പ്രതികരിച്ചും ചിലർ എന്തു ചെയ്താലും നിശബ്ദതപാലിച്ചും വല്ലാത്ത ജീവികളെന്ന പേരു സന്പാദിച്ച ഒരു വർഗമായിട്ടുണ്ട് ബുദ്ധിജീവികൾ. അവർ എല്ലാവരുടെയും കാര്യങ്ങൾ പറയും പക്ഷേ ഇടതു കാരുടെ കാര്യം മാത്രം പറയില്ല. അവരുടെ എംഎൽഎ സഖാത്തിയെ പീഡിപ്പിച്ചാൽ അക്കാര്യത്തിൽ പാർട്ടി തീരുമാനിച്ചാൽ മതി എന്ന കാര്യത്തിൽ ബുദ്ധി ജീവികൾക്കു സംശയമില്ല.എന്നാൽ സംഭവത്തിൽ ഉൾപ്പെട്ടത് കോണ്‍ഗ്രസുകാരനോ മറ്റോ ആണെങ്കിലോ അവർ വല്ലാതെ ഇളകിയാടി പ്രതിഷേധിക്കും. മാധ്യമങ്ങൾ പോലും മുഖം നോക്കിയാണു പ്രതികരിക്കുക എന്ന സത്യം എല്ലാവർക്കും അറിയാം.
ജയ് ശ്രീറാം എന്ന് ആർത്തു വിളിക്കുവാൻ ഉപദേശിച്ചു കൊണ്ട് കടന്നുവന്ന ജേക്കബ് തോമസ് എന്ന പുതിയ അവതാരം സംഘപരിവാറിനു നേടിക്കൊടുക്കുവാൻ പോകുന്നത് എന്തെല്ലാമാകുമോ? ഏതായാലും പിണറായി വിജയനടക്കം കൂടെകൂട്ടി നോക്കിയവരെല്ലാം അനുഭവിച്ചിട്ടുണ്ട് ആ വൈഭവം.
എല്ലാം ശരിയാക്കുന്നവർ
ഇടതു മുന്നണി വന്ന് എല്ലാം ശരിയാക്കും എന്ന് പറഞ്ഞതിന്റെ അർഥം ജനത്തിനു മനസിലായി വരുന്നതു പോലെ. ഓഖി ദുരന്തത്തിലും പ്രളയത്തിലും ജനം കാണിച്ച ഒൗദാര്യം പോലും ശരിയാക്കുകയാണ്. പ്രതിപക്ഷം പറയുന്ന കണക്കനുസരിച്ച് 7000 കോടി രൂപ മുഖ്യമന്ത്രിയുടെ നിധിയിൽ എത്തിയിട്ടുണ്ട്. എന്തു ചെയ്തെന്നു ചോദിച്ചാൽ, ഓഖി ദുരന്തത്തിനു കിട്ടിയ സഹായവും ദുരന്തത്തിൽ പെട്ടവരിലെത്തിയില്ല. എല്ലാം ശരിയായെന്നു പറയുന്പോഴും ഒന്നും ശരിയായ അനുഭവം കിട്ടാതെ ജനം പകച്ചു നിൽക്കുന്നു. എല്ലാറ്റിനും വില കൂട്ടി. അതിനു പുറമേ ഇപ്പോൾ പ്രളയ സെസും.
ഒപ്പം കാരുണ്യ പോലും നിർത്തലാക്കുകയും ചെയ്തു. പാവപ്പെട്ട രോഗികൾക്കു വല്ലാത്ത ആശ്വാസമായിരുന്നു കാരുണ്യ. സർക്കാരിന്റെ പുതിയ പദ്ധതി അതിനു പകരമാവില്ല. ആർസിസിയിൽ വരെ ചികിത്സയിലിരിക്കുന്ന രോഗികളും ബന്ധുക്കളും മനസിൽ തീയോടെയാണു ദിവസം തള്ളി വിടുന്നത്. സർക്കാരിന്റെ ഒരു ലോട്ടറി കൊണ്ട് ഉണ്ടാകുന്ന പണം മാത്രമായിരുന്നു കാരുണ്യക്കായി ചെലവാക്കിയത്. പദ്ധതിയുടെ നന്മ നോക്കി ജനം ആ ലോട്ടറി ഒരു പുണ്യപ്രവൃത്തി പോലെ വാങ്ങിയിരുന്നു. എല്ലാം ശരിയക്കി.
മന്ത്രിസ്ഥാനികൾ
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ തോറ്റ എ. സന്പത്തിന് കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ നിയമനം. ഇതോടെ മന്ത്രിസ്ഥാനമുള്ള രാഷ്ട്രീയക്കാർ 24 ആയി. ചെലവു ചുരുക്കാൻ അധികാരത്തിൽ വന്നവർ എല്ലാം ശരിയാക്കി. സന്പത്ത് മന്ത്രിയാകുവാൻ യോഗ്യനാണ്. യജമാനന്റെ ഇഷ്ടം അനുസരിച്ച് നിയമനം. അദ്ദേഹത്തിനു ശന്പളം, വാഹനം സ്റ്റാഫ്. എല്ലാം ഉണ്ട്. എല്ലാം സർക്കാർ ചെലവാണ്. കേന്ദ്ര പദ്ധതികൾ വേഗത്തിലാക്കാനാണു നിയമനം. കാബിനറ്റ് റാങ്കുള്ള പദവി ഉണ്ടാക്കിയിട്ടു മുന്നണി അറിഞ്ഞില്ല. പാർട്ടി അറിഞ്ഞില്ല.ആരും അറിഞ്ഞില്ല. മന്ത്രിസഭയിൽ തീരുമാനത്തിനു വന്നപ്പോൾ ആരും ഒന്നും പറഞ്ഞില്ല. അതിനുള്ള ധൈര്യമൊന്നും ആർക്കും ഇല്ല. സിപിഎം കീഴ്വഴക്കം അനുസരിച്ച് പാർട്ടി അംഗത്തിനു നിയമനം കൊടുക്കുന്പോൾ അദ്ദേഹത്തിന്റെ ഘടകം അറിയണമെന്നാണ്. സന്പത്തിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും നടന്നില്ല. ആരു ചോദിക്കാൻ? വേറെയും പല മുൻ ഉദ്യോഗസ്ഥരെയും വൻ തുക പ്രതിഫലം കൊടുത്തു കൊണ്ടുവരുന്നുണ്ട്. കൊണ്ടു വന്നിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഉപദേഷ്ടാക്കൾതന്നെ എത്രയാണ്. ഡിജിപിയുടെ മുകളിൽ പോലീസ് ഉപദേഷ്ടാവായി ശ്രീവാസ്തവ. പണ്ട് ഇടതു പക്ഷത്തിനു വേണ്ടി വല്ലാതെ കുഴലൂതിയ ഒരു ഡിജിപി ഉണ്ടായിരുന്നു. കൂത്തുപറന്പിൽ മേലുദ്യോഗസ്ഥൻ പറഞ്ഞത് അനുസരിച്ചത് ശരിയായില്ല എന്നു വരെ ഇടതുപക്ഷത്തെ സുഖിപ്പിക്കാൻ പറഞ്ഞവൻ. അദ്ദേഹത്തിന്റെ ഉപദേശം പോലും വേണ്ടെന്നു വച്ചാണ് ശ്രീവാസ്തവയെ കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ഉപദേശം കേട്ട് എത്രയായി തിരിച്ചടികൾ! സെൻകുമാറിൽനിന്ന് കിട്ടിയത്, ഇപ്പോൾ ജേക്കബ് തോമസിൽനിന്നു കിട്ടിയത്. മാധ്യമ ഉപദേഷ്ടാവ്, പൊളിറ്റിക്കൽ സെക്രട്ടറി ഇങ്ങനെ പദവികൾ സൃഷ്ടിച്ച് കൂടെ നിൽക്കുന്നവരെ എല്ലാം ശരിയാക്കി. ജനത്തിന് എല്ലാം ശരിയായ പാർട്ടിയും മുന്നണിയും ഇടതു മുന്നണിക്കു നേതൃത്വം കൊടുക്കുന്ന സിപിഎമ്മിൽ എല്ലാം ശരിയായി. പിണറായി എല്ലാം തീരുമാനിക്കും.ശബരിമലയിൽ അദ്ദേഹം എടുത്ത തീരുമാനമാണ് പാർട്ടിയെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആ നിലയിലാക്കിയത് എന്നു പാർട്ടി തന്നെ സമ്മതിച്ചു. എന്നാൽ പണ്ട് ജനാധിപത്യ മുന്നണിയെ ഒരു പരുവമാക്കിയ ആന്റണി രാജിവച്ചതു പോലെ പദവി വിടാനൊന്നും പിണറായി തയാറല്ല. അങ്ങനെ ഒരു നിർദേശം പറയാൻ പോലും ആളില്ല. വി.എസിനു പ്രായമായി. കാബിനറ്റ് റാങ്ക് ഉണ്ടെങ്കിലും എല്ലാറ്റിനും കാശു കിട്ടില്ല.വി.എസ് മുഖ്യനായിരുന്നപ്പോൾ പാർട്ടിയെ നയിച്ചു സർക്കാരിൽ പിടിമുറുക്കിയ പാർട്ടി സെക്രട്ടറി ഉണ്ടായിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രിയോടു നേരെനിന്ന് ഒരക്ഷരം പറയാനുള്ള ധൈര്യം പോലും ഇപ്പോഴത്തെ പാർട്ടി സെക്രട്ടറിക്കില്ല. അദ്ദേഹം മകൻ ഉണ്ടാക്കിയ വിഷമ വൃത്തത്തിൽ കിടന്നു ചക്രശ്വാസം വലിക്കുകയാണ്.ദേശീയ നേതൃത്വവും ദുർബലം. കണ്ണൂരിൽ ഇത്തിരി സംശയം തോന്നിപ്പിച്ച ജയരാജനും ശശിയായി അതുകൊണ്ട് പിണറായി എല്ലാം തീരുമാനിക്കും. ചോദിച്ചാൽ. എല്ലാം ശരിയാക്കാനല്ലേ?
മുന്നണി ഏതാണ്ട് ശരിയായി. വല്ലപ്പോഴും നേരെ നിന്ന് രണ്ടക്ഷരം പറഞ്ഞിരുന്ന സിപിഐ യെ അടക്കം നിശബ്ദമാക്കിയതോടെ മുന്നണിയിലും എല്ലാം ശരിയായി. പിണറായി ഫാനായതോടെ സിപിഐയിൽ പോലും കാനം ശക്തനായി. അദ്ദേഹത്തിനെതിരേ പോസ്റ്റർ ഒട്ടിച്ചവരെ മൂന്നു ദിവസത്തിനകം പോലീസ് പിടിച്ചു. അവർ ആളില്ലാപ്പാർട്ടിയായ സിപിഐയിലെ അപൂർവ അംഗങ്ങളായ സഖാക്കൾതന്നെ ആയിരുന്നു. ഇനി കാനം എന്നും ഭരിക്കും. പിണറായിയെ പോലെ. ഒന്നിനും കുറവുണ്ടാവില്ല. കൂടെ നിൽക്കുന്നവർക്ക് എന്തും ചെയ്തു കൊടുക്കും പിണറായി.
ജനതാദളിലെ പഴയ നാണുവിന്റെ കൂട്ടർ എന്തോ അപസ്വരം ഉണ്ടാക്കിയിട്ടുണ്ട്. കണ്ണുരുട്ടിയാൽ തീരാവുന്ന കേസേ ഉള്ളൂ. എല്ലാം ശരിയായി.
പ്രളയത്തിൽ വീടു പോയവർക്ക് അത് ഉണ്ടാക്കിക്കൊടുക്കാനാവാത്തവർ അതിവേഗ റെയിൽപ്പാതയുമായി വരുന്നു. ഇനി എന്തു ശരിയാക്കാനാവുമോ ആവോ? പണ്ട് എം.കെ. മുനീർ മരാമത്തു മന്ത്രി ആയിരുന്ന കാലത്ത് ഇത്തരം ഒരു പാതയുമായി വന്നപ്പോൾ എന്തായിരുന്നു സഖാക്കളുടെ എതിർപ്പ്.
നമ്മുടെ പെണ്‍കുട്ടികൾ
പ്രണയം എന്ന പേരു പറഞ്ഞ് അപകടത്തിലാകുന്ന പെണ്‍കുട്ടികൾ വല്ലാതെ വർധിക്കുകയാണ്. കഥകൾ നിരവധിയാണ്. കാണാതെ പോയവർ എത്ര. ഒരു വിവരവും ഇല്ലാത്ത വിധത്തിൽ അപ്രത്യക്ഷരായവർ. അവർക്കു സുഖമായിരിക്കാം. പക്ഷേ അവരുടെ മാതാപിതാക്കൾ മനസിൽ തീക്കനലുമായാണു നടക്കുന്നത്. കുപ്രസിദ്ധമായ അന്പൂരി കൊലപാതകത്തിന്റെ അണിയറക്കഥ ശ്രദ്ധിക്കുക. പുത്തൻകടയിൽ ചായക്കട നടത്തുന്ന രാജന്റെ രണ്ടാമത്തെ മകളാണു രാഖി. എറണാകുളത്ത് ജോലി ചെയ്യുന്നു. ഒരു മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട അന്പൂരിക്കാരൻ അഖിലിനെ അവൾ ഒരു അന്പലത്തിൽ വച്ച് വിവാഹം ചെയ്തിരുന്നു എന്നാണ് പോലീസ് ഭാഷ്യം.അഖിലിനു വേറെ വിവാഹം നടത്താൻ മാതാപിതാക്കൾ തീരുമാനിച്ചപ്പോൾ രാഖി തടസമായി. കൊലപാതകത്തിലെത്തിച്ച കഥയുടെ ചുരുക്കം ഇതാണ്.
ഓഗസ്റ്റ് രണ്ടിലെ പത്രത്തിൽ ഇലവുംതിട്ടയിലുള്ള ഒരു സജീവിന്റെ മരണവാർത്ത ഉണ്ടായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന അൻപത്തിയഞ്ചുകാരൻ. മകളുടെ പ്രണയവിവരം അറിഞ്ഞു നാട്ടിലെത്തിയതാണ്. കാമുകനും മകളും ചേർന്ന് മർദിച്ച് അവശനാക്കി. ആശുപത്രിയിൽ വച്ചു മരിച്ചു. മകളും കാമുകനും ചേർന്ന് അപ്പനെ മർദിച്ചതായി പോലീസിൽ പരാതിയും കൊടുത്തിട്ടുണ്ട്.
അറിവും സൗകര്യങ്ങളും വർധിച്ചതോടെ നമ്മുടെ പെണ്‍കുട്ടികളുടെ സമീപനങ്ങളിൽ ഉണ്ടാകുന്ന മാറ്റം വിനാശകരമാവുകയാണ്. സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേരിലൊക്കെ ഇത്തരം ജീവിതങ്ങളെ ന്യായീകരിക്കുന്നവരാരും അപകടത്തിൽ പെടുന്പോൾ ഉണ്ടാകാറില്ല. ഇര മാതാപിതാക്കളുടെ മാത്രം ബാധ്യതയായി മാറുന്നു. ഇതാണോ വനിതാ വിമോചനം? ഇത് സമൂഹത്തിനു നല്ലതാണോ?
അനന്തപുരി /ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കര്‍ഷകസമരം: പരിഗണിക്കാത്ത നിരീക്ഷണങ്ങള്‍
ഡല്‍ഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
ആന കൊടുത്താലും ആശ
എവിടെയായിരുന്നു നിങ്ങൾ?
അനന്തപുരി / ദ്വിജൻ
കേരളത്തിലെ ന്യൂനപക്ഷക്ഷേമ വ
സിബിഐ എന്താണു ചെയ്തത്?
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 4 / ജസ്റ്റീസ് ഏബ്രഹാം
കർഷകസമരം: പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും
ഒന്നര മാസക്കാലമായി ഡൽഹിയെ ചുറ്റിവള
ഈ ‘ഗിഫ്റ്റ്’ഞങ്ങൾക്കു വേണ്ട
കൊച്ചി: പേരില്‍ ‘ഗിഫ്റ്റ്’ എന്നുണ്ടെങ്കിലും അടിമുടി അവ്യക്ത
സാമാന്യബുദ്ധിക്കു നിരക്കാത്ത കാര്യങ്ങൾ
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ-3 /ജസ്റ്റീസ് ഏബ്രഹാം മാത്യു
അ
ലൈഫിൽ തോണ്ടി പ്രതിപക്ഷം; അഴിമതിക്കഥകളുടെ കെട്ടഴിച്ച് ഭരണപക്ഷം
നിയമസഭാ അവലോകനം / സാബു ജോണ്‍
പ്രതിപക്ഷം ഒന്നു പറഞ്ഞാൽ ഭ
വിദഗ്ധ ഡോക്ടറുടെ മൊഴി തള്ളി
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 2 / ജസ്റ്റീസ് ഏബ്ര
വെല്ലുവിളിച്ച് ഭരണപക്ഷവും പ്രതിപക്ഷവും
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ
അഭയ കേസ് വിധിയിലെ പാകപ്പിഴകൾ
കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി
ജനാധിപത്യ ധ്വംസനങ്ങളും കൈയേറ്റങ്ങളും തുടർക്കഥയാകുമ്പോൾ
ജനങ്ങൾ എന്നർഥമുള്ള ഡെമോസ്((Demos) എന്ന പദവും ഭരണം എന്‍
മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം ഇനിയുമകലെ
തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്
അവഗണിക്കപ്പെടുന്ന പരാതികൾ
ക്രൈസ്തവർക്കെതിരേയുള്ള അവഗണന തുടരുമ്പോഴും ഇതുസംബന്ധിച്ചു നൽകുന്ന പരാതികൾ
താങ്ങുവില കൂടുതലാണെന്നതു കുപ്രചാരണം
പ്രതികരണം /ഡോ. സി.സി. ജോർജ് തോമസ്
കേന്ദ്ര സര്
ആമയും മുയലും
അനന്തപുരി / ദ്വിജൻ
ക്ലാസ് പരീക്ഷയ്ക്കു തോറ്റ കു
ന്യൂനപക്ഷാവകാശങ്ങളിലെ അനീതി
ഇന്ത്യയിൽ നിലവിൽ ആറ് വിഭാഗങ്ങൾക്കു മാത്രമേ ന
മാർ അഗസ്റ്റിൻ കണ്ടത്തിൽ: ഒരു നിശബ്ദ വിപ്ലവകാരി
നാളികേരത്തിന്റെ പരുക്കൻ പുറന്തോടിനു
കപ്പയും ഏത്തയ്ക്കയും താങ്ങുവിലയും, പിന്നെ കർഷകസമരവും
കേന്ദ്രം കൊണ്ടുവന്ന കർഷകവിരുദ്ധ നിയമ
പാർലമെന്റ് മന്ദിരം: പുതിയ ഇന്ത്യയുടെ ആവശ്യം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നേതൃപരമായ പങ്ക് വഹിക്കാൻ ശേഷിയുള്ള രാജ്യമെന്ന നി
ലോക പോലീസിന്റെ തോൽവി
ട്രംപ് ഓങ്ങിവച്ച ദിവസമായിരുന്നു ജനുവരി ആറ്;
പരാക്രമത്തിൽ അടിതെറ്റി ട്രംപ്
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ ഡോണൾഡ് ട്രംപ് കാട്ടിക്കൂട്ടുന്ന പരാക്രമം
ബോംബാക്രമണം, വെടിവയ്പ്, കൊലപാതകം... കാപ്പിറ്റോളിൽ പ്രക്ഷുബ്ധ സംഭവങ്ങൾ നിരവധി
2001 സെപ്റ്റംബർ 11ലെ അൽ-ക്വയ്ദ ആക്രമണത്തിൽനിന്ന് തലനാരി
രാഷ്ട്രീയ അസ്ഥിരതയിൽ വീണ്ടും നേപ്പാൾ
രാഷ്ട്രീയ അസ്ഥിരത വീണ്ടും നേപ്പാളിനെ രൂക്ഷമായി
കൗമാരക്കാരിലെ ലഹരിക്കെതിരേ കരുതൽവേണം
കേരളീയ സമൂഹത്തിൽ മദ്യപാനാസക്തിയും കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്നുകളോടു
പക്ഷിപ്പനി: ഭയപ്പെടാതെ ജാഗ്രത കാട്ടണം
ചെറിയൊരിടവേളയ്ക്കു ശേഷം കുട്ടനാട്, നീണ്ടൂർ മേഖലയി
തിന്നു മരിക്കുന്ന മലയാളി!
വീട്ടിലെ ഊണ്, മീൻ കറി, ചെറുകടികൾ അഞ്ചു രൂപ മാത്രം, ചട്ടിചോ
വിതച്ചത് കൊയ്യാനുറച്ച് കർഷകർ
വിവാദ കാർഷിക നിയമങ്ങൾക്കെതിരേ തലസ്ഥാന അതിർത്തി
ജനുവരി 20ന് അമേരിക്കയിൽ എന്തു സംഭവിക്കും?
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ
ബിജെപിയുടെ തമിഴ്നാട് പദ്ധതികൾക്കു തിരിച്ചടി
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
സ്റ്റൈൽ മന്നൻ രജനികാന്ത് രാഷ
പണിതീരാതെ, ജീവനെടുത്ത് കുതിരാൻ
ഒരു റോഡ് നിർമാണത്തിനായി ഇത്രയധികം ജീവനുകൾ ബലിയർപ്പിക്കേ
മാന്നാനത്തു വിരിഞ്ഞ പുഷ്പം
""പുത്തനാണ്ട് പിറക്കുന്നു. പുണ്യങ്ങളൊക്കെയും
മാമുനികളെ ഉറക്കെ പാടുക, മാനിഷാദ
അനന്തപുരി / ദ്വിജൻ
കഴിഞ്ഞ ആഴ്ചയിലെ അനന്തപു
മന്നത്തുപത്മനാഭന്റെ ദർശനങ്ങൾ കാലാതീതം
വാക്കും പ്രവൃത്തിയും ഒരു പോലെയാക ണമെന്നു നിഷ്കർഷ പുലർത്തിയ മഹാനാണ്
പുതുവർഷത്തിൽ സന്തോഷിക്കാൻ പത്തു കാര്യങ്ങൾ
2021 പിറന്നുകഴിഞ്ഞു. 2020 വന്നതേ നമുക്ക് ഓർമയുള്ളൂ, പിന്നെ ഒ
പോരു തുടരാൻ പ്രതിപക്ഷം; വഴങ്ങാതെ ഭരണപക്ഷം
ഒരു പ്രമേയത്തിലൂടെ എല്ലാം പരിഹരിക്കാമെന്നാണു
മഹാമാരിയെ പിന്തള്ളാൻ
ആദ്യം നല്ല വാർത്ത: 2021-ൽ ഇന്ത്യയുടെ സാമ്പത്തിക (ജിഡിപി) വ
20നെ ഇഷ്ടപ്പെടാൻ 20 കാര്യങ്ങൾ!
എങ്ങനെയെങ്കിലും ഈ നാട്ടിൽനിന്നൊന്നു രക്ഷപ്പെട്ട
ആശങ്ക അകലാതെ, പ്രതീക്ഷ വിടാതെ കേരളം
ചരിത്രത്തിൽ സമാനതകളില്ലാത്ത അനുഭവങ്ങളുമായാണ
പ്രതിഷേധങ്ങളുടെ ഭൂപടമായി ഇന്ത്യ
രാജ്യത്തു മുഴങ്ങിയ പ്രതിഷേധങ്ങൾ ലോകശ്രദ്ധയിൽ ഇടംപിടിച്ച വർഷമാണ് 2020. ഇന്ത്
2020 പരീക്ഷണത്തിന്റെ വർഷം
മനുഷ്യകുലം വലിയ പരീക്ഷണത്തെ നേരിട്ട വർഷമ
111 തികഞ്ഞ പാവറട്ടി സംസ്കൃത കോളജ്
സംസ്കൃതം പഠിക്കുകയും അതു പഠിപ്പിക്കുവാൻ വേണ്ടി ജ
യുവത്വത്തെ മാറ്റിനിർത്തുന്ന ഇന്ത്യൻ രാഷ്ട്രീയം
ആര്യ രാജേന്ദ്രനും രേഷ്മ മറിയം റോയിക്കും അഭിനന്ദന പ്രവാഹമാണ്. രാജ്യത്തെ ഏറ്റവും
തലപ്പാവ് കെട്ടിയ കർഷകസമരം
ഓരോ ദീപാവലിക്കും അതിർത്തിയിൽ ഒരിടത്തേക്കു പറന്നിറങ്ങി സൈനികർക്കൊപ്പം മധുര
എൺപതിന്റെ നിറവില്‍ ആന്റണി
പാര്‍ട്ടിക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന പതിവ് കോണ്‍ഗ്രസില്‍ എ.കെ. ആന്റണിക്കു
എന്താണ് മുസ്ലിം ലീഗ് ഉദ്ദേശിക്കുന്നത്്?
ഉളളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാക്ക
ആരാണ് ഇര? ആരാണ് വേട്ടക്കാർ?
അഭയാകേസിൽ തിരുവനന്തപുരത്തെ പ്രത്യേക സിബിഐക്കോട
135 വർഷം: കോൺഗ്രസും ഇന്ത്യയുടെ ദേശീയതയും
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായിട്ട് 135 വർഷം തികയുകയാണ്. 1885 ഡിസംബർ 28 നാ
കഷ്ടതകള്‍ക്കു പരിഹാരം സ്നേഹവും കാരുണ്യവും
കഷ്ടതകളുടെ നടുവിലാണു ക്രിസ്തുവിന്റെ ജനനം. മ
Latest News
12 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം; നറുക്കെടുക്കുന്നത് തിരുവനന്തപുരം മേയർ
ഓപ്പറേഷൻ സ്ക്രീൻ; കൂളിംഗ് ഫിലിമും കർട്ടനുമിട്ട വാഹനങ്ങളെ പൂട്ടാൻ മോട്ടോർ വാഹന വകുപ്പ്
മലബാർ എക്സ്പ്രസിൽ തീപിടിത്തം
ഇന്ത്യ തകർച്ചയിൽ; പൂജാരയും രഹാനെയും പുറത്ത്
ആകാശം തുറന്ന് റഷ്യ; ഇന്ത്യയിലേക്ക് വിമാന സർവീസ് 27 മുതൽ
Latest News
12 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം; നറുക്കെടുക്കുന്നത് തിരുവനന്തപുരം മേയർ
ഓപ്പറേഷൻ സ്ക്രീൻ; കൂളിംഗ് ഫിലിമും കർട്ടനുമിട്ട വാഹനങ്ങളെ പൂട്ടാൻ മോട്ടോർ വാഹന വകുപ്പ്
മലബാർ എക്സ്പ്രസിൽ തീപിടിത്തം
ഇന്ത്യ തകർച്ചയിൽ; പൂജാരയും രഹാനെയും പുറത്ത്
ആകാശം തുറന്ന് റഷ്യ; ഇന്ത്യയിലേക്ക് വിമാന സർവീസ് 27 മുതൽ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top