Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ക്രൈസ്തവ സന്യാസത്തിനു ചാനൽക്രമമോ?
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ പെരുമാറ്റദൂഷ്യങ്ങളാണു പാർട്ടിക്കു ലോക്സഭാ തെരഞ്ഞെടുപ്പിൽ അപചയം ഉണ്ടാക്കിയതെന്നും പെരുമാറ്റം മെച്ചപ്പെടുത്തണമെന്നും സിപിഎമ്മിന്റെ സംസ്ഥാന കമ്മറ്റി ഒരിക്കൽക്കൂടി കണ്ടെത്തി. മൂന്നു പതിറ്റാണ്ടു കാലം സിപിഎം ഭരിച്ച ബംഗാളിൽ പാർട്ടി ഒന്നുമല്ലാതായതിനെത്തുടർന്ന് 2015ൽ ചേർന്ന കൽക്കത്ത പ്ലീനം കണ്ടുപിടിച്ച കാരണങ്ങൾ തന്നെയാണ് കേരളത്തിലെ സംസ്ഥാന സമിതിയും ആവർത്തിക്കുന്നത്. അതിനുശേഷം മണിപ്പൂരും നഷ്ടമായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും ഇല്ലാതായി.
പാർട്ടി നേതാക്കളുടെ ധാർഷ്ട്യം കലർന്ന പെരുമാറ്റം, പിരിവു തരാത്തവനെ തല്ലി നിരപ്പാക്കുന്ന രീതി, പാർട്ടിയെ ആശയപരമായി എതിർക്കുന്നവനെ കായികമായി നേരിടുന്നത് എല്ലാം ജനങ്ങളിൽനിന്നു പാർട്ടിയെ അകറ്റുന്നതായി സംസ്ഥാന സമിതി കണ്ടെത്തി. സുഖലോലുപമായ പാർട്ടി പ്രവർത്തനം, ചാനലുകളിലെ പ്രതികരണങ്ങൾ ഇവയെല്ലാം തിരുത്തപ്പെടണം എന്നാണു പാർട്ടിയുടെ പക്ഷം. അങ്ങനെ കണ്ടെത്താനായതുതന്നെ അവരുടെ ജനകീയ ബന്ധത്തിന്റെ സൂചനയാണ്. ജനങ്ങളുടെ മനസ് അറിയാനാവുന്നതിന്റെ അടയാളമാണ്. കേരളത്തിലെ മുഖ്യധാര പാർട്ടികളിൽ എത്ര എണ്ണത്തിന് ഇതിനു സാധിക്കും?
2015ലെ പാർട്ടി പ്ലീനത്തിന്റെ തീരുമാനം ഇതുവരെ ആരും കാര്യമായി എടുത്തതിന്റെ സൂചനകൾ എങ്ങും കാണാനില്ലെന്നത് ഈ നിർദേശങ്ങൾക്കും സംഭവിക്കാനിരിക്കുന്ന ഫലം എന്താകുമെന്നതിന്റെ വ്യക്തമായ സൂചനയാണ്. പണ്ട് ഇടതുപക്ഷം തളരുന്പോൾ ശക്തമായിരുന്നത് കോണ്ഗ്രസാണെങ്കിൽ ഇപ്പോൾ ആ സ്ഥാനത്തേക്ക് ബിജെപികൂടി വരുന്നുണ്ട് എന്നതു മറക്കാതിരിക്കുന്നതു നല്ലത്. ചിദംബരത്തോട് എന്നപോലെ പലരോടും പെരുമാറണമെങ്കിൽ അവർതന്നെ വരണം എന്നു കരുതുന്നവരുമുണ്ട്.
കോണ്ഗ്രസായാലോ പല ഒത്തുകളികളും നടക്കും. അഴിമതിക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ മാർക്കറ്റ് ഫെഡ് മേധാവിയായി നിയമിക്കാൻ പോകുന്നു എന്ന വാർത്ത വന്നപ്പോൾ അദ്ദേഹം നമ്മുടെ സ്വന്തം ആളാണ് എന്നതുകൊണ്ടു മിണ്ടണ്ട എന്നു തീരുമാനിച്ചതുപോലെ ഒരു അഡ്ജസ്റ്റ്മെന്റ്! ഇതെല്ലാം വലിയ വില കൊടുക്കേണ്ടിവരാവുന്ന സമീപനങ്ങളാണ്.
പെരുമാറ്റരീതി മാറ്റണമെന്നു പറഞ്ഞാൽ
പാർട്ടി സഖാക്കളോടു പെരുമാറ്റരീതി മാറ്റണമെന്നു പാർട്ടി പറഞ്ഞാൽ അതു മനുഷ്യാവകാശ ലംഘനമാകുമോ? പാർട്ടി പറയുന്നതു മനുഷ്യാവകാശ ലംഘനമാവില്ലേ? റെഡ് വോളണ്ടിയാറായ സഖാവ് താൻ ചുവന്ന ഉടുപ്പ് ധരിക്കില്ലെന്നു പറഞ്ഞാൽ അയാളെ ആ സംഘത്തിൽനിന്നു മാറ്റാനുള്ള അവകാശം പാർട്ടിക്കുണ്ടോ? മാർക്സും എംഗൽസും ഇങ്ങനെ പറഞ്ഞിട്ടുണ്ടോ? ഇതുപോലുള്ള ചോദ്യങ്ങളുമായി ചാനൽചർച്ചക്കാർ വരുമോ എന്നു സംശയിക്കണം
ക്രൈസ്തവ സന്യാസ ഭവനങ്ങളിലെ ജീവിതക്രമവും ദിനചര്യകളും തങ്ങൾ പറയുംവിധം നടക്കണം എന്ന മട്ടിൽ സന്യാസജീവിതത്തിന്റെ പരിമിതികൾക്കുള്ളിൽ ജീവിക്കാനാവാത്ത ചിലരും അവരെ സഹായിക്കാനെന്ന പേരിൽ ചില മാധ്യമങ്ങളും അവരുടെ കൂലിച്ചിന്തകർ എന്നു കരുതിപ്പോകുന്നവരും ചേർന്നു നടത്തുന്ന ആക്രോശങ്ങൾ നൽകുന്ന സൂചന അതല്ലേ?
ഓരോ സന്യാസസമൂഹത്തിനും അവർ തീരുമാനിക്കുന്ന ത്യാഗനിർഭരമായ ജീവിതം അനുഷ്ഠിക്കാനുള്ള അവകാശത്തെ അല്ലേ മനുഷ്യാ വകാശം എന്നു പേരിട്ട് അവർ ചോദ്യം ചെയ്യുന്നത്. ഒരാൾക്കുവേണ്ടി ഒരായിരം പോരുടെ അവകാശം ചോദ്യംചെയ്യപ്പെടുന്നു. ഒരിക്കൽ നല്ലതെന്നു തോന്നി സ്വീകരിച്ച ജീവിതരീതി മടുക്കുന്പോൾ ഉപേക്ഷിക്കണം എന്നു തോന്നുന്നത് ന്യായീകരിക്കാമെങ്കിലും താൻ തോന്ന്യവാസം ജീവിക്കും, സന്യാസിയുടെ പരിരക്ഷകൾ തരുകയും വേണം എന്നു ശഠിക്കുന്നതു സാമാന്യബുദ്ധിയുള്ളവർക്ക് എങ്ങനെ സമ്മതിക്കാനാവും.
കുടുംബങ്ങളിൽ സമ്മതിച്ചുകൊടുക്കാവുന്ന രീതിയാണോ അത്? കമ്യൂണിസ്റ്റ് പാർട്ടിക്കാരനാകണമെങ്കിൽ അവിടത്തെ ചട്ടങ്ങൾ പാലിക്കേണ്ടേ?
സഭയിലെ സന്യാസം
രണ്ടായിരം വർഷത്തെ പാരന്പര്യമുള്ള സഭയിൽ 1800 വർഷത്തിലേറെ പഴക്കമുള്ള ജീവിതക്രമമാണു സന്യാസം. “വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരു ആത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കൾ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. അവരുടെ ഇടയിൽ ദാരിദ്ര്യമനുഭവിക്കുന്നവർ ആരും ഉണ്ടായിരുന്നില്ല. കാരണം പറന്പും വീടും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റു കിട്ടിയ തുക അപ്പസ്തോലന്മാരുടെ കാല്ക്കൽ അർപ്പിച്ചു. അത് ഓരോരുത്തർക്കും ആവശ്യമനുസരിച്ച് വിതരണം ചെയ്യപ്പെട്ടു. ’’
ശ്ലീഹന്മാരുടെ നടപടിയിൽ പറയുന്ന (നടപടി 4.32-34) ആദിമ ക്രൈസ്തവ സഭയുടെ ഈ ജീവിതരീതിയുടെ ഇന്നത്തെ പതിപ്പാണ് ലോകവും ലൗകിക സുഖങ്ങളും സുവിശേഷത്തിനായി പരിത്യജിച്ച് അനുസരണം, ദാരിദ്ര്യം, കന്യകാത്വം എന്നീ വ്രതത്രയങ്ങൾക്ക് സ്വയം സമർപ്പിച്ചു ജീവിക്കുന്ന സന്യാസികൾ. അവർക്ക് ഒന്നും സ്വന്തമായി ഇല്ല. ഉണ്ടാകാനും പാടില്ല. അത് അവർ സ്വയം എടുത്ത തീരുമാനമാണ്. പക്ഷേ ആഘോഷമായി സഭയിൽ പ്രഖ്യാപിച്ചതുകൊണ്ടു പാലിക്കപ്പടണം. മറിച്ച് ഉണ്ടായാൽ അതു വ്രതഭംഗമാണ്. ആ വ്യക്തി സ്വയം സമൂഹത്തിനു പുറത്താവുകയാണ്. ഹൃദയം കൊണ്ടു സമൂഹത്തിനു പുറത്തായ അവരെ പുറത്താക്കൽ ഒരു ഒൗദ്യോഗിക ചടങ്ങു മാത്രമാണവിടെ.
ഓർമയില്ലേ മദർ തെരേസയെ?
ലോകം ഏറെ ആദരിച്ച മദർ തെരേസ ഒരു സന്യാസിനിയായിരുന്നു. നൊബേൽ സമ്മാനത്തിനടക്കം അമ്മയ്ക്കു ലഭിച്ച ഒരു പൈസയും അമ്മ സ്വന്തമാക്കിയില്ല. ഹൃദ്രോഗം കലശലായപ്പോൾ പേസ്മേക്കർ വയ്ക്കണമെന്ന നിർദേശം പോലും അമ്മ തിരസ്കരിച്ചു. കോൽക്കത്തയിലെ പാവപ്പെട്ടവന് പറ്റുന്ന ചികിത്സ മതി തനിക്കും എന്നായിരുന്നു അമ്മയുടെ നിലപാട്. ജോണ് പോൾ രണ്ടാമൻ പാപ്പാ കല്പന കൊടുത്താണ് അമ്മ പേസ് മേക്കർ വച്ചത്. അനുസരണയായി. അമ്മ അതിനു വിധേയയായി.
അമ്മയുടെ സമൂഹം രൂപംകൊണ്ട കാലം. അമ്മയോടൊപ്പം വന്ന ഒരു പെണ്കുട്ടി പരീക്ഷയിൽ റാങ്കോടെ പാസായി. അമ്മ സന്തോഷത്തോടെ അവളെ പ്രശംസിച്ചു. പിന്നെ പറഞ്ഞു. ഉപവിയുടെ മിഷനറിമാർക്കു റാങ്കിന്റെ ആനുകൂല്യങ്ങൾ വേണ്ട. അത് ഉപേക്ഷിച്ച് എഴുതിക്കൊടുക്കുക. അടുത്ത കുട്ടിക്കു കിട്ടട്ടെ. അവൾക്ക് അതുകൊണ്ട് പ്രയോജനം ഉണ്ടാവും. ആ കുട്ടി അമ്മ പറഞ്ഞതുപോലെ ചെയ്തു. അതാണു സന്യാസം.
അച്ചടക്ക നടപടികൾ
സമൂഹത്തിൽനിന്നു പുറത്താക്കുക എന്നാൽ ഒരു വ്യക്തി തനിക്കു പാലിക്കാനാവില്ലെന്നു തെളിയിച്ച കാര്യങ്ങൾ ചെയ്യാൻ അയാൾക്കു പൂർണസ്വാതന്ത്ര്യം കൊടുക്കലാണ്. കത്തോലിക്കനായി തുടരും. വ്രതപാലനത്തിൽനിന്നു മോചനം ലഭിച്ചതുകൊണ്ടു നിയമപരമായി വിവാഹം കഴിക്കാനും കൗദാശിക ജീവിതം തുടരാനും സാധിക്കുകയും ചെയ്യും. സ്വന്തമായി കാറല്ല വിമാനം പോലും വാങ്ങാം, ഉപയോഗിക്കാം. ആരുടെയും അനുവാദം വേണ്ട.
സഭയുടെ ശുശ്രൂഷകർ കേസുകളിൽ പ്രതികളായാൽ കോടതിയിൽ ശിക്ഷിക്കപ്പെട്ടാൽ സഭയും നടപടിയെടുക്കും. ഫ്രാൻസിസ് പാപ്പായുടെ ഏറ്റവും അടുത്ത സുഹൃത്തായി കണക്കാക്കപ്പെടുന്ന കർദിനാൾ പെല്ലടക്കം എല്ലാ പ്രമാണിമാർക്കുമെതിരേ സഭ നടപടി എടുത്തിട്ടുണ്ട്. ചാനലുകാർ പറഞ്ഞാൾ ഉടൻ നടപടി എടുത്തില്ലെന്നു വരും. ചാനലുകാർ എതിർത്തതുകൊണ്ടു നടപടി പിൻവലിക്കുകയും ഇല്ല.
ഇടവക വൈദികരും സന്യാസികളും
സഭയിലെ ഇടവക വൈദികർക്കുള്ള ജീവിതരീതിയല്ല സന്യാസികളുടേത്. ഇടവക വൈദികർക്കു വ്രതത്രയങ്ങൾ ബാധകമാണെങ്കിലും ലളിത ജീവിതം നയിക്കണം എന്നല്ലാതെ അവർക്ക് സ്വകാര്യസ്വത്ത് പാടില്ല എന്ന നിബന്ധന ഇല്ല. അതുകൊണ്ട് സഹോദരങ്ങളോ ബന്ധുക്കളോ ഉപകാരികളോ കൊടുക്കുന്ന സമ്മാനങ്ങൾ അവർക്കു സ്വകാര്യമായി ഉപയോഗിക്കാം. എന്നാൽ, സന്യാസിനികൾക്കു മാത്രമല്ല സന്യാസ വൈദികർക്കും സ്വന്തമായി ഒന്നും ഉണ്ടായിക്കൂടാ എന്നാണു നിയമം. കാലപ്രവാഹത്തിൽ ഇത്തരം നിയമങ്ങളിൽ മാറ്റം വരുത്താവുന്നതാണ്. കേരളത്തിലെ ചില സന്യാസ സഭകളിൽ ഇപ്പോൾ സമൂഹാംഗങ്ങൾക്കെല്ലാം ബാങ്ക് അക്കൗണ്ടിന് അനുമതി കൊടുത്തതായി കേൾക്കുന്നു.
സഭയുടെ ഒരു സ്കൂളിൽ ഒരു കന്യാസ്ത്രീക്കു നിയമനം കൊടുക്കുന്നത് അവരുടെ വരുമാനം സഭാംഗങ്ങളുടെ മൊത്തം പ്രവർത്തനത്തിന് ഉപയോഗപ്പെടുമല്ലോ എന്നുകൂടി കരുതിയാണ്.
വേഷം
ഒരു വ്യക്തി വ്രതമെടുത്ത് ഒരു സമൂഹത്തിലെ അംഗമാകുന്പോൾ ധരിച്ചുതുടങ്ങുന്ന വേഷം അയാളുടെ സന്യാസത്തിന്റെ അടയാളമാണ്. ആ സമൂഹം തീരുമാനിച്ച അടയാളം. ഓരോ സമൂഹത്തിലെയും സന്യാസിയെ തിരിച്ചറിയുന്നത് അവരുടെ വേഷംകൊണ്ടാണ്. അവരുടെ സന്യാസ സമർപ്പണത്തിന്റെ അടയാളമാണത്. സന്യാസ പ്രവേശനത്തിലെ സുപ്രധാന ചടങ്ങും ഉടുപ്പിടീൽ എന്നു പറയുന്ന ഈ യൂണിഫോം സ്വീകരണ ചടങ്ങാണ്. ഓരോ സന്യാസിയും അഭിമാനത്തോടെ ധരിക്കുന്ന വേഷം.
നീലക്കരയുള്ള സാരിയും ധരിച്ചു വരുന്ന മദർ തെരേസയുടെ സന്യാസിനികൾ ആ വേഷമില്ലാതെ വന്നാൽ എങ്ങനെ ഇരിക്കും? ആ സമൂഹത്തിലെ ഒരു സന്യാസിനി ഞാൻ ഈ വേഷം ധരിക്കില്ല എന്നു പറഞ്ഞാൽ അവർക്കു ചെയ്യാവുന്നത് ആ സമൂഹം വിടുകയാവും. ഒരു സന്യാസിക്കു സമൂഹത്തിന്റെ വേഷത്തോടുള്ള ഇഷ്ടം കുറയുന്നത് ഒരു അടയാളമാണ്.
സന്യാസസഭകളിൽ മാത്രമല്ലല്ലോ ഈ ഡ്രസ് കോഡ്? പട്ടാളക്കാരനോ പോലീസുകാരനോ ആയ ഒരാൾക്ക് അവിടെ ജീവിക്കണമെങ്കിൽ, പട്ടാളക്കാരനോ പോലീസോ ആയി തുടരണമെങ്കിൽ അവിടത്തെ നിയമങ്ങൾ പാലിക്കുകയും യൂണിഫോം ധരിക്കുകയും ഒക്കെ വേണ്ടേ? ഞാൻ ഇഷ്ടമുള്ള വേഷം ധരിക്കും ഡ്രില്ലിനൊന്നും പോകില്ല എന്നൊക്കെ പറയുന്നവരെ പുറത്താക്കാൻ പോലും പാടില്ല എന്ന് പറയുന്നവർ സേനയെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്ന് ആർക്കാണ് അറിയാത്തത്? ട്രാഫിക് നിയന്ത്രണത്തിനു നിൽക്കുന്ന വനിതാ പോലീസുകാരുടെ യൂണിഫോം വളരെ ബുദ്ധിമുട്ടാണ് എന്നു പറഞ്ഞ് അവർ യൂണിഫോം ഇല്ലാതെ വന്നാൽ നാട്ടുകാർ അനുസരിക്കുമോ? മേലധികാരികൾ സമ്മതിക്കുമോ? സഭയിൽ എന്തും ആകാം എന്നു ശഠിക്കുന്നത് കഷ്ടമല്ലേ? ഇന്ത്യൻ ക്രിക്കറ്റ് ടിമിലെ അംഗം താൻ ടീമിന്റെ ജേഴ്സി ധരിക്കില്ലെന്നു പറഞ്ഞാൽ അയാളെ കളിക്കളത്തിൽ ഇറക്കുമോ?
ഇടവകവൈദികർക്കും വൈദികപഠനകാലത്ത് ളോവ കിട്ടുന്നത് പ്രധാന സംഭവമാണെങ്കിലും തിരുപ്പട്ട സ്വീകരണമാണ് അവരെ വൈദികരാക്കുന്നത്. സന്യാസിയുടെ ഉടുപ്പിനു സന്യാസത്തിലുള്ള പ്രാധാന്യം അവരുടെ ളോവയ്ക്കില്ല. ഈ വേഷം മാറാനാവുന്നതാണ്. അതിന് എല്ലാ സന്യാസസഭകളിലും ക്രമീകരണമുണ്ട്. മൂന്നോ നാലോ വർഷങ്ങൾ ഇടവിട്ട് അവരുടെ പൊതുസമ്മേളനം നടക്കുന്നു. ജീവിതക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ അവിടെ ചർച്ച ചെയ്യാം. തീരുമാനം ഉണ്ടാക്കാം. ഒരാൾ പറഞ്ഞതുകൊണ്ട് നടക്കണമെന്നില്ല. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.
അപരിചിതർ
സന്യാസിനിമാർ മാത്രം താമസിക്കുന്ന ഭവനമാണു കന്യാസ്ത്രീ മഠം. അവിടെ അപരിചിതർ “കയറി ഇറങ്ങുന്നു” എന്നു സഭയ്ക്കതിരേ കുറ്റവിചാരണ നടത്തുന്നവർ തന്നെയാണ് ഒരു മഠത്തിൽ അപരിചിതർ വന്നതിനെ സഭ അപലപിക്കുന്നതിൽ കുറ്റം കാണുന്നത്. മഠത്തിൽനിന്നു പുറത്താക്കപ്പട്ട ഒരു സ്ത്രീ പറയുന്നതു മാത്രം കണ്ണടച്ചു വിഴുങ്ങാൻ വിഡ്ഢികളാണോ സാധാരണക്കാർ? അപരിചിതർ പത്രക്കാരാണെന്ന് അവർ പറയുന്നു. അതുകൊണ്ടെന്താ? അവിടെ ജീവിക്കുന്ന മറ്റു സ്ത്രീകൾക്കു ഭയമാണെങ്കിലോ?
കന്യാസ്ത്രീമഠത്തിലെന്നല്ല ഒരു വനിതാ ഹോസ്റ്റലിൽ പോലും വാർഡൻ സമ്മതിക്കാതെ ഒരു അന്തേവാസിക്കു സ്വന്തം മുറിയിൽ അതിഥിയെ കയറ്റാനാവുമോ? ഒരു ഹോസ്റ്റലിലെ കുട്ടികൾ എല്ലാവരും പുറത്തുപോകുന്പോൾ ഒരാൾ മാത്രം അതിലൊന്നും താത്പര്യമില്ലാതെ ഉറങ്ങിക്കിടന്നാൽ പുറത്തുനിന്നു പൂട്ടാതെ അവർ എങ്ങനെ പോകും? വീട് പൂട്ടാതെ പോകണമെന്നോ?
മേരി ബനീഞ്ഞ എന്ന കന്യാസ്ത്രീ
സന്യാസിനികളുടെ സാഹിത്യവാസന പരിപോഷിപ്പിക്കപ്പെടില്ലെന്നു സിസ്റ്റർ മേരി ബനീഞ്ഞയുടെയും റോസക്കുട്ടി കാപ്പന്റെയും ഒക്കെ നാട്ടുകാരോടാണു പറയുന്നത്. ബനീഞ്ഞ അമ്മയുടെ മഹാകാവ്യം അടക്കം എത്രയോ കൃതികൾ ആ മഠത്തിലാണു പിറന്നത്!
ലോകപ്രശസ്തമായ ഇറ്റേണൽ വേൾഡ് ടെലിവിഷൻ ശൃംഖല തുടങ്ങിയതും വളർത്തിയതും ഒരു മിണ്ടാമഠത്തിലെ അംഗമായ മദർ ആഞ്ജലിക്കാ ആണ്. ലോകപ്രശസ്ത ഫിനോമിനോളജിസ്റ്റ് ഏഡിത്ത് സ്റ്റൈൻ ഒരു കർമലീത്ത സന്യാസിനി ആയിരുന്നു.
പച്ചേല്ലിയും മുസോളിനിയും
രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇറ്റലിയിലെ ഫാസിസ്റ്റ് നേതാവായ മുസോളിനിയും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കർദിനാൾ പച്ചേല്ലിയും തമ്മിൽ നടന്ന ഒരു സംവാദത്തെക്കുറിച്ചു കേട്ടിട്ടുണ്ട്. മാർപാപ്പ തലവനായുള്ള വത്തിക്കാൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണു സ്റ്റേറ്റ് സെക്രട്ടറി. മുസോളിനിക്കൊപ്പം മാർപാപ്പ നിൽക്കണമെന്നും അല്ലെങ്കിൽ സഭയെ നാമാവശേഷമാക്കുമെന്നും ഏകാധിപതി വെല്ലുവിളിച്ചു.
അതുകേട്ട പച്ചേല്ലി പരിഹാസത്തോടെ പറഞ്ഞത്രെ: രണ്ടായിരം വർഷമായി എത്രയോ ഏകാധിപതികൾ പുറത്തുനിന്നും ഞങ്ങൾ മെത്രാന്മാരും വൈദികരും സന്യസ്തരും അകത്തുനിന്നും ശ്രമിച്ചിട്ടു നടക്കാത്തത് അങ്ങേക്കു സാധിക്കുമെന്നോ? കർദിനാൾ പച്ചേല്ലിയാണു പിൽക്കാലത്ത് 12-ാം പീയൂസ് പാപ്പാ ആയി സഭയെ നയിച്ചത്. സഭയെയും സന്യാസത്തെയും ഇല്ലാതാക്കാം എന്നു കരുതി കരുക്കൾ നീക്കുന്നവർ ചരിത്രം പഠിക്കുന്നതു നല്ലതായിരിക്കും.
അനന്തപുരി/ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കർഷകജനതയോട് ഐക്യദാർഢ്യം
ഒരു പ്രത്യേക കാർഷിക സംസ്കാരത്തിന്റെ പിന്തുടർച്ചക്കാരാണു കുട
വിദേശയാത്രകൾ എന്ന പ്രലോഭനം
കേരളം വലിയ കടക്കെണിയിലും ദാരിദ്ര്യത്തിലും ആയ
ഇന്ത്യൻ നിർമിത വിദേശ പൗരൻ
ലോക ഭൂപടത്തിൽ മറ്റെല്ലാറ്റിനെയുമെന്നപോലെ ഇന്ത്യ വെറുമൊരു രാജ്യമല്ല. ബഹുസ
കരുത്താർജിക്കണം കർഷകർ; വളരണം വിപണി
കാർഷിക ഭൂമികയുടെ തറവാട് എന്ന വിശേഷണം മീനച്ചിലിനു സ്വന്തം. മല
വനിതാരോദനം, വനിതാവിജയം
ലോകവിചാരം / സെർജി ആന്റണി
സ്ത്രീകൾക്കുനേരേ നടക്കുന്ന അതിക്രമങ്ങളുടെ
ശരിക്കും മണ്ടന്മാർ ലണ്ടൻകാർ !
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കിട്ടാത്ത മുന്തിരി പു
കരുണയുടെ മുഖം
അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ആണ് ഫ്രാൻസിസ് എന്ന പേര് പ്ര
പ്ലാസ്റ്റിക് വിഷപ്പുക ദുരന്തങ്ങൾ തടയാം
പ്ലാസ്റ്റിക് വസ്തുക്കൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആ
പൗരത്വബിൽ : ലക്ഷ്യം വലിയ പൊളിച്ചെഴുത്ത്
പ്രതീക്ഷിച്ചതുപോലെ പൗരത്വനിയമ ഭേദഗതിബിൽ ലോക്സഭ
ദൈവകൃപയുടെ വഴിയെ ജനകീയനായ ഇടയൻ
കാഞ്ഞിരപ്പള്ളി രൂപതയുടെ ത്രിദീയ മെ
മനുഷ്യാവകാശങ്ങൾക്കായി പോരാടുക
സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 71-ാം വാ
സർ സിപിയുടെയും വിമോചനസമരത്തിന്റെയും ചരിത്രം മറക്കാതിരിക്കുക
കേരളത്തിലെ കത്തോലിക്കാസഭയെ തകർക്കാൻ ആസൂത്രിതമാ
ഒരു സഭാസ്നേഹിയുടെ ചരമശതാബ്ദി
കേരളത്തിൽ സുറിയാനി കത്തോലിക്കർക്കുവേണ്ടി 1896-ൽ മൂന്ന
മഹാസഖ്യത്തെക്കാൾ ഇഴയടുപ്പം കൂടുതലുള്ളതോ മഹാ അഘാഡി?
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
പ്രതിപക്ഷ സഖ്യങ്ങൾ
ലെഫ്റ്റിനൊപ്പം റൈറ്റിനെയും ഹൃദയത്തിലേറ്റിയ നായനാർ
ലെഫ്റ്റിനെ ജീവനായി കൊണ്ടു നടക്കുമ്പോഴും റൈറ്റിനെയും അത്ര
ഇന്നു ബംഗാൾ, നാളെ?
അനന്തപുരി / ദ്വിജൻ
സുപ്രീം കോടതിയില
എല്ലാം തോൽവി; കുടിയിറക്കാൻ വന്യമൃഗങ്ങളും
കർഷകൻ തോറ്റതല്ല തോൽപിച്ചതാണ് / സി.കെ. കുര്യാച്ചൻ-5
മനോഹരമാ
കുട്ടനാട്ടിൽ സർക്കാർ ഇടപെടൽ അനിവാര്യം
കുട്ടനാടിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും കാർ
കാഞ്ചി വലിക്കുന്ന കാലത്ത്... കണ്ണിൽ കരടാകരുത് നീതി
ഡൽഹി ഡയറി/ ജോർജ് കള്ളിവയലിൽ
ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ മാ
പ്രതീക്ഷയറ്റ് തെങ്ങ്, കറുത്തപൊന്നും ചതിക്കുന്നു
“നേരിയ പ്രതീക്ഷ നീരയിലായിരുന്നു. അതും തകർന്നു. കേരളത്തിൽ തെങ്ങ് കൃഷിചെയ്യാൻ ആ
എല്ലാം വ്യവസായികൾക്കുവേണ്ടി മാത്രം
ഇന്ത്യയിൽ കർഷകരേക്കാൾ പ്രിയപ്പെട്ടവർ വ്യവസായികളാണെന്നത്
ഇവർക്കും വേണം എസ്പിജി സംരക്ഷണം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എസ്പിജി സംരക്ഷണം ഇന
ഖജനാവ് നിറച്ചവർ പെരുവഴിയിൽ
സ്വാഭാവിക റബർ ഉത്പാദനത്തിൽ രാജ്യം സ്വയംപര്യാ
ലക്ഷ്യം കത്തോലിക്കാസഭ തന്നെ
പ്രത്യേക ചട്ടക്കൂടോ, നിയമാവലിയോ, ഭരണസംവിധാനമോ ഒ
സന്യാസവും സംസ്കൃതിയും
ക്രൈസ്തവ സന്യാസത്തെ ചുറ്റിപ്പറ്റിയുള്ള സമകാലീ
ചെലവ് 172, വരവ് 130; ഇത് റബർ കർഷകന്റെ ദുരവസ്ഥ
""ഈ മണ്ണിൽ ഞാൻ വിയർപ്പൊഴുക്കാൻ തുടങ്ങിയിട്ട് 22
ഇതിലുണ്ടൊരു രാഷ്ട്രീയം
ക്രൈസ്തവ സമൂഹമെന്നാൽ വ്യത്യസ്ത പാരന്പര്യ
വിശ്വാസത്തിലും കൈകടത്തുമോ?
ചര്ച്ച് ബില്ലിന്റെ കാണാപ്പുറങ്ങള്-3 / ഡോ. ജോർജ് തെക്കേക്കര
ചർച്ച
തെരഞ്ഞെടുപ്പ് ബോണ്ട്: അഴിമതിയുടെ വികൃത മുഖം
തങ്ങൾ അധികാരത്തിൽ വന്നാൽ വിദേശത്തേക്കു കട
വികാരിക്ക് ഇനി എന്തുകാര്യം?
ചർച്ച്ബിൽ വാഗ്ദാനം ചെയ്യുന്നത് ഒരു ആദർശരാജ്യമാണ്. ഇടവകവികാരിയെ ആശ്രയിക്കാതെ, ര
ഷായുടെ ഗൂഗ്ലിയിൽ പവാറിന്റെ സിക്സർ
ഉള്ളതുപറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
തെരഞ്ഞെടുപ്പിനുശേഷമുള്ള തന്ത്രങ്ങളി
ശുഭ ഭാവിക്കായി കണ്ണുംനട്ട്
ലോക ഭിന്നശേഷിദിനം ഡിസംബർ മൂന്ന് : ശാരീരി
ചർച്ച്ബില്ലിന്റെ കാണാപ്പുറങ്ങൾ
ക്രൈ സ്തവ സഭകളുടെ സ്വത്തുവകകളും സന്പത്തും കൈകാര്യം ചെയ്യുന്നതിനു ചർച്ച് ആക്ട് വ
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ
തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നവർ പെരുകുകയാണോ? കേരളത്തിലെ യൂത്ത് കോണ്ഗ്രസ് ഭാ
താമരത്തണ്ടു തുരന്നു മിത്രകീടം
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
മുഖ്യശത്രുവിനെ അവന്റെ കൂട്ടാളിയെക്കൊ
മലയാള സിനിമയിലെ മരുന്നുമരങ്ങൾ!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കടം മേടിച്ചും വായ്പ
കേരള എംപിമാർ പാർലമെന്റിൽ
കുതിരാനിലെ ഗതാഗതക്കുരുക്ക് ഉടൻ പരിഹരിക്കണമെന്ന് രമ്യ ഹരിദാസ്
മണ്ണൂത്തി വടക്കുഞ്ച
കവിതയിലെ ആത്മനിർവൃതി
അറുപത്തേഴു വർഷം മുന്പ് താനെഴുതിയ കാവ്യത്തിലെ വരികൾ ഇന്നും സാധാ
അമേരിക്കയെ കടത്തിവെട്ടി ചൈന
ലോകത്ത് ഏറ്റവും കൂടതൽ നയതന്ത്ര ഓഫീസുകളുള്ള രാജ്യം എന്ന സ്ഥാനം അമേരിക്കയിൽനി
കേരള എംപിമാർ പാർലമെന്റിൽ
ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് ഡീൻ കുര്യാക്കോസ്
സംസ്ഥാനത്ത് ചി
മാളങ്ങൾ ഉണ്ടാകുന്പോൾ!
ബത്തേരി ഗവ. സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ വച്ച് പാന്പു
അതിവേഗത്തിന് ഫാസ് ടാഗ്
ടോൾ ഗേറ്റുകളിലെ വാഹനങ്ങളുടെ നീണ്ട നിര എന്ന പേടി സ്വപ്നം
സ്റ്റാർട്ടപ്പുകൾക്ക് എൻഒസി നേടാനുള്ള സമയപരിധി നീട്ടില്ല
ഹൈബി ഈഡൻ
സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് എൻഒസി ലൈസൻസുകൾ നേടാനുള്ള സ
കേരള എംപിമാർ പാർലമെന്റിൽ
ട്രോപ്പിക്കൽ ഹോർട്ടി കൾച്ചർ ഇൻസ്റ്റിട്യൂട്ട് വേണമെന്ന് പ്രതാപൻ
കേരള കാർഷിക സ
കിംഗ് ആയി മാറുന്ന കിംഗ് മേക്കർ
കിംഗ് മേക്കർ ഇനി കിംഗ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത
കേരളം രൂക്ഷമായ സാന്പത്തിക പ്രതിസന്ധിയിലേക്ക്
നിയമസഭയുടെ മേശപ്പുറത്തു കഴിഞ്ഞ ദിവസംവച്ച സംസ്ഥാന സർക്കാരിന്റെ സാന്പത്തിക ന
കേരള കർഷകൻ എരിതീയിലേക്കോ?
ഭൂമി അത്യാവശ്യ സമയങ്ങളിൽ സാന്പത്തിക ക്രവിക്രയങ്ങൾക്ക് അത്യന്താപേക്ഷിതവും വള
നീളുന്ന ദുരിതപർവം
“വിമാനങ്ങളിൽ നിറയെ ആൾക്കാരുണ്ട്; ട്രെയിനുകളിലും നി
Latest News
വെനസ്വേലൻ സർക്കാരിനെതിരെ പ്രതിപക്ഷം ഭീകരാക്രമണത്തിനു വരെ പദ്ധതിയിട്ടെന്ന് ആരോപണം
പൗരത്വ ബിൽ: ജാമിയ മില്ലയ ശാന്തമെന്ന് അധികൃതർ
അഴിമതിക്കേസ്: സുഡാൻ മുൻ പ്രസിഡന്റ് ബഷീറിന് രണ്ടു വർഷം തടവ്
അഫ്ഗാനിൽ സഹസൈനികന്റെ വെടിയേറ്റ് 23 സൈനികര് കൊല്ലപ്പെട്ടു
"ക്ലീൻചിറ്റ്' കിട്ടിയ ഭൂവിക്ക് വീണ്ടും പരിക്ക്; എൻസിഎയിലേക്ക് ഇല്ലെന്ന് ബുംറയും ഹാർദിക്കും
Latest News
വെനസ്വേലൻ സർക്കാരിനെതിരെ പ്രതിപക്ഷം ഭീകരാക്രമണത്തിനു വരെ പദ്ധതിയിട്ടെന്ന് ആരോപണം
പൗരത്വ ബിൽ: ജാമിയ മില്ലയ ശാന്തമെന്ന് അധികൃതർ
അഴിമതിക്കേസ്: സുഡാൻ മുൻ പ്രസിഡന്റ് ബഷീറിന് രണ്ടു വർഷം തടവ്
അഫ്ഗാനിൽ സഹസൈനികന്റെ വെടിയേറ്റ് 23 സൈനികര് കൊല്ലപ്പെട്ടു
"ക്ലീൻചിറ്റ്' കിട്ടിയ ഭൂവിക്ക് വീണ്ടും പരിക്ക്; എൻസിഎയിലേക്ക് ഇല്ലെന്ന് ബുംറയും ഹാർദിക്കും
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top