Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
കാവ്യചാരുതയുടെ മൂർത്തരൂപം മറയുന്പോൾ..
വിഷ്ണുനാരായണൻ നന്പൂതിരിയെന്ന കാവ്യചാരുതയുടെ മൂർത്തരൂപം മറയുകയാണ്. അദ്ദേഹത്തിന്റെ അതുല്യമായ തൂലികയിൽനിന്ന് പിറന്നുവീണ കവിതകളിൽ കേന്ദ്രസ്ഥാനത്തു മനുഷ്യനുണ്ടായിരുന്നു. ആ കവിതകൾ നെയ്തെടുത്തതു പ്രകൃതിയുടെയും മുറിവേറ്റവന്റെ വേദനകളുടെയും നൂലുകൊണ്ടായിരുന്നു. ഒരിക്കലും അദ്ദേഹത്തിന്റെ കവിതകൾ അതിവൈകാരികമായി തൂവിയിട്ടില്ല. താൻ അതുവരെ കേട്ടും കണ്ടും വായിച്ചുംവന്ന കാവ്യപാരന്പര്യത്തിന്റെ കെട്ടുറപ്പും തനിമയും തന്റെ കവിതകളിൽ ഉപരിപ്ലവമാകാതെ നിലനിർത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പാരമ്പര്യത്തെ നമിക്കുകയും അതൊടൊപ്പം ആധുനികതയെ ആശ്ലേഷിക്കുകയും ചെയ്യുന്നതിൽ വിഷ്ണുനാരായൺ നന്പൂതിരി വിജയിച്ചിരുന്നു.
ആത്മകേന്ദ്രീയമായ സംഘർഷങ്ങളുടെ അക്ഷരരൂപമായിരുന്നു കവി വിഷ്ണുനാരായണൻ നന്പൂതിരിയുടെ ആദ്യകാല കവിതകൾ. 1960കളോടെ നിലവിലിരുന്ന സാമൂഹിക വ്യവസ്ഥിതികളുടെ തകർച്ചയോടും തലമുറയുടെ നൈരാശ്യത്തോടുമുള്ള തീക്ഷ്ണമായ പ്രതികരണമായിട്ടാണ് അദ്ദേഹത്തിന്റെ കവിത വികസിച്ചത്. വൈദിക പാരന്പര്യവും അത് അദ്ദേഹത്തിനു നൽകിയ മാനവികതാവീക്ഷണവും ആയിരുന്നു ഈ മാറ്റത്തിനു കാരണമായത്.
സൂക്ഷ്മവായനയിൽ കാളിദാസ കവിതയുടെ വലിയൊരു സ്വാധീനം വിഷ്ണുനാരായണൻ നന്പൂതിരിയുടെ കവിതകളിൽ കണ്ടെത്താനാവും. കാളിദാസ കവിതകളുമായി ആത്മൈക്യം നേടിയ കവിതകളാണ് അദ്ദേഹത്തിന്റേതെന്നു പറഞ്ഞാലും തെറ്റില്ല.
കവിതകളിലെ കാളിദാസന്റെ സ്വാധീനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള ഉത്തരം ഇതായിരുന്നു: ""കാളിദാസൻ മാത്രമല്ല നിരവധിയാളുകൾ സ്വാധീനിച്ചിട്ടുണ്ട്. അതിൽ കാളിദാസന്റെ സ്വാധീനം പ്രകടമായിരുന്നു; മറ്റുപലരുടേതും ഗുപ്തമായിരുന്നു എന്നു മാത്രം. കവിതയിൽ കാളിദാസനായിരുന്നു മാതൃകയെന്നു വേണമെങ്കിൽ പറയാം. പിന്നെ ആ സ്ഥാനം വൈലോപ്പിള്ളി സാറിനാണ്. ആശാൻ, വള്ളത്തോൾ, ജി, വൈലോപ്പിള്ളി, വയലാർ ഇവരുടെയൊന്നും കവിതകളെ വിലയിരുത്താൻ മാത്രം യോഗ്യത എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. കവിത എന്ന സാഹിത്യരൂപത്തിന് ഇവിടെ രൂപംനൽകിയത് ഇവരൊക്കെ ചേർന്നാണല്ലോ. ഷെല്ലിയും കീറ്റ്സും ഷേക്സ്പിയറുമടങ്ങുന്ന സാഹിത്യത്തിനപ്പുറം ഏഷ്യയിലും യൂറോപ്പിലും അതിനോടു തുല്യം നിൽക്കുന്ന സാഹിത്യമുണ്ടെന്ന് ജി.ശങ്കരക്കുറുപ്പ് മനസിലാക്കിയിരുന്നു. എനിക്കും മലയാള സാഹിത്യത്തിനും അപൂർവങ്ങളായ പല പ്രസ്ഥാനങ്ങളെയും പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. കവിതയിലെ ഛന്ദോവൈവിധ്യം മലയാളഭാഷയ്ക്കു സമർപ്പിച്ചതും ജിയായിരുന്നു.''
വർത്തമാനകാലത്തിന്റെ ആശങ്കകളെ ഭൂതകാലത്തിന്റെ ആർദ്രതകൊണ്ടു ശാന്തമാക്കാമെന്ന് വായനക്കാരെ ആശ്വസിപ്പിക്കാൻ കവി വിഷ്ണുനാരായണൻ നന്പൂതിരിക്കു കഴിഞ്ഞിരുന്നു. ഒട്ടേറെ കവിതകളിൽ ചങ്ങന്പുഴയ്ക്ക് പ്രണയമെന്നതു പോലെയാണു വിഷ്ണുനാരായണൻ നന്പൂതിരിക്ക് കാളിദാസൻ. "ഇന്ത്യയെന്ന വികാരം’എന്ന കവിതയിൽ കാളിദാസനുമായി സംഭാഷണത്തിലേർപ്പെടുന്നുണ്ട് അദ്ദേഹം. കവി കവിയോടൊത്തു കവിതയിലൂടെ നടത്തുന്ന അപൂർവമായ സഞ്ചാരം ഈ കവിതകളിലൊക്കെ കാണാം. ഇത്തരം സഞ്ചാരങ്ങൾ അദ്ദേഹത്തിന്റെ പല കവിതകളിലും നമുക്ക് കണ്ടെത്താനാവും.
വിഷ്ണുനാരായണൻ നന്പൂതിരിയെ സംബന്ധിച്ചിടത്തോളം കവിത നേരന്പോക്കിനോ പാണ്ഡിത്യ പ്രദർശനത്തിനോ വേണ്ടിയുള്ളതായിരുന്നില്ല. മറിച്ച് പ്രാർഥനപോലെ വിശുദ്ധവും ഏകാന്തവുമായ അനുഭവമായിരുന്നു. തെളിനീർ നിറഞ്ഞ തടാകങ്ങളുടെ ആഴങ്ങളിലേക്കു നോക്കിയാൽ തിളങ്ങുന്ന വെള്ളാരങ്കല്ലുകൾ കാണാം. പരുക്കൻ കല്ലുകളെ ഒഴുക്ക് തേച്ചുമിനുക്കി മിനുസമുള്ളതാക്കിയെടുക്കുന്നതു പോലെയാണ് വിഷ്ണുനാരായണൻ നന്പൂതിരി കവിതകൾ രചിച്ചിരുന്നത്. ജീവിതത്തിന്റെ പരുക്കൻ യഥാർഥ്യങ്ങളെ മാനവികതയുടെ ഉരകല്ലുകൊണ്ട് ഉരച്ചു മിനുസപ്പെടുത്തിയ വെള്ളാരങ്കല്ലുകളാണ് അദ്ദേഹത്തിന്റെ കവിതകൾ.
ശുഭാപ്തി വിശ്വാസവും പാരന്പര്യവും അദ്ദേഹത്തിന്റെ കവിതകളുടെ മുഖമുദ്രകളാണ്. ആധുനികത കത്തിക്കാളിനിന്ന കാലത്ത് എഴുതിത്തുടങ്ങിയ ഈ കവിയുടെ രചനകൾ ആധുനികതയുടെ ഉത്പന്നങ്ങളായ ജീവിത നിഷേധമോ തീവ്രവിപ്ലവാഭിമുഖ്യമോ പ്രകടിപ്പിച്ചില്ല. ഭാഷയുടെ പ്രയോഗത്തിലും രചനാരീതികളിലും വിഷ്ണുനാരായണൻ നന്പൂതിരി പുലർത്തുന്ന നിഷ്ഠകൾ അദ്ഭുതാവഹമാണ്.
ചാരുലതയ്ക്ക് വയലാർ അവാർഡ് ലഭിച്ചശേഷം അദ്ദേഹത്തെ കണ്ടന്പോൾ കവിതയിലൂടെ ഇനിയൊന്നും നേടാനില്ല എന്നായിരുന്നു പറഞ്ഞത്. ""കവി എന്ന നിലയിൽ അർഹമായതെല്ലാം ലഭിച്ചു കഴിഞ്ഞു എന്നാണ് ഞാൻ കരുതുന്നത്. പ്രശസ്തി എന്റെ ലക്ഷ്യമായിരുന്നില്ല. കവിതയിലൂടെ ഞാൻ എന്റെ ആശയങ്ങൾ പറഞ്ഞു കഴിഞ്ഞതായാണ് കരുതുന്നത്. എഴുന്നൂറിലേറെ കവിതകൾ എഴുതിയിട്ടുണ്ട്. ഇനി ലേഖനങ്ങളിലൂടെ ആശയങ്ങൾ വ്യക്തമാക്കാനാണ് ആഗ്രഹം.''
മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുന്പോൾ നഷ്ടമാകുന്നത് കാവ്യചാരുതയുടെ മൂർത്തരൂപം മാത്രമാണ്; പ്രകൃതിയെയും മനുഷ്യരെയും പാരന്പര്യങ്ങളെയും മൂല്യങ്ങളെയും സ്നേഹിച്ച അദ്ദേഹത്തിന്റെ കവിതകളെയല്ല.
സന്ദീപ് സലിം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വേണം, ഉന്മാദ വ്യവസായത്തിനു ലോക്ക് ഡൗൺ
കോവിഡിനുപുറമേ മറ്റൊരു ഭീതിയായി പടരുകയാ
ഡോ. അംബേദ്കർ: ക്രാന്തദർശിയായ മുന്നണിപ്പോരാളി
ഭരണഘടനാ ശില്പിയും ഇന്ത്യയുടെ ആദ്യത്തെ നിയമ
ആറ്റിങ്ങൽ കലാപം ആദ്യ സ്വാതന്ത്ര്യ പോരാട്ടം
മൂന്നു നൂറ്റാണ്ടുകൾക്കു മുൻപ് അന്നത്തെ വേണാ
സമ്മർദമേറുന്ന ബാങ്ക് ഉദ്യോഗം
കൂത്തുപറന്പ് തൊക്കിലങ്ങാടി കനറാ ബാങ്ക് ശാഖയിൽ വനിത
കോവിഡ് രണ്ടാം തരംഗം: ബാലപാഠങ്ങൾ മറക്കാതിരിക്കാം
കോവിഡ് 19 ലോകത്തിന്റെ താളക്രമത്തെ മൊത്തം നിയന്ത്രിക്കാൻ ത
വികസനമല്ല, ക്ഷേമമാണുഫോക്കസ്
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
മൂന്നു മുന്നണികളിൽ ആരുജയിച്ചാലും
തെരഞ്ഞെടുപ്പിൽ വേണം ചില മാറ്റങ്ങൾ
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മുതിർന്നവർക്കും ത
നമ്മുടെ ജനത്തിന്റെ മനസ്!
അനന്തപുരി / ദ്വിജൻ
തെരഞ്ഞെടുപ്പു പ്രചാരണ
വാരാണസിയിലെ അശാന്തി
അടുത്തയിടെ സംഭവിച്ച രണ്ടു കാര്യങ്ങൾ ജാതിമത
കട്ടപ്പുറത്തായ ബസ് വ്യവസായം
ഒരുകാലത്ത് കേരളത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടെ തെരഞ്ഞെടുത്ത സ്വയംതൊഴില്‍ മേഖലയ
അരാഷ്ട്രീയവാദം അപകടമോ?
തെരഞ്ഞെടുപ്പിലൂടെ തങ്ങളെ അധികാരത്തിലെത്തിച്ച ജനകോടികളുടെ ക്ഷ
മ്യാൻമർ ആഭ്യന്തര കലാപ ഭീതിയിൽ
പട്ടാളഭരണകൂടത്തിന്റെ കിരാതനടപടികൾ അ
വോട്ടുമറിക്കലും ശേഷം തള്ളിമറിക്കലും!
ഒൗട്ട് ഓഫ് റേഞ്ച് /ജോൺസണ് പൂവന്തുരുത്ത്
കണ്ഫ്യൂഷൻ തീർക്കണമേ... സി
അപകടങ്ങൾ ഒളിഞ്ഞിരിക്കുന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ ബിൽ
മധ്യപ്രദേശ് നിയമസഭ ഇക്കഴിഞ്ഞ മാർച്ച് എട്ടിന് മധ്യപ്ര
യുപിയിൽ ദേശസുരക്ഷാ നിയമത്തിന്റെ ദുരുപയോഗം
ദേശസുരക്ഷാ നിയമത്തിന്റെ ദുരുപയോഗം ഉ
പരീക്ഷപ്പേടി വേണ്ട
വിദ്യാഭ്യാസകാലത്തെ നിർണായകമായ എസ്എസ്എൽ
തൊഴിൽ പരിഷ്കരണം പരാജയം
ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതും വിവിധ സം
കൂടുതൽ ആരോഗ്യമുള്ള ലോകത്തിനായി
ഇന്ന് ലോകാരോഗ്യ ദിനം
കൂടുതൽ മെച്ചപ്പെട്ടതും ആരോഗ്യമു
പക്വതയിലേക്ക് ജനാധിപത്യ കേരളം
കേരളത്തിൽ നിയമനിർമാണസഭയ്ക്ക് 133 വർഷത്തെ പാര
മൂന്നാം ഘട്ടത്തിലും ബംഗാളിൽ പൊരിഞ്ഞ പോര്
കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞാൽ പിന്നെ പശ്ചിമബംഗാളിന്റെ കാര്യം അറിയാനാണ് സാ
ജനങ്ങളുടെ വിധി കാത്ത്
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫ
ആത്മവിശ്വാസം വിടാതെ മുന്നണികൾ
തിരുവനന്തപുരം: അഞ്ചാഴ്ചയിലേറെ നീണ്ട വീ
പ്രത്യാശ നൽകുന്ന മഹാരഹസ്യം
പരീക്ഷയിൽ തോറ്റ വിദ്യാർഥി ജീവനൊടുക്കി; പ്രണയനൈരാശ്യം
ആന്റണിയുടെ പ്രഖ്യാപനങ്ങൾ
പാർലമെന്റിലേക്കോ നിയമസഭയിലേക്കോ ഉള്ള ഒരു തെരഞ്
കുരിശ്-ക്രൈസ്തവരുടെ മാതൃഭാഷ
ഇന്നു ദുഃഖവെള്ളി. മനുഷ്യകുലത്തിന്റെ പാപമോചന
തിരിച്ചറിവിന്റേതാകണം വോട്ട്
ദുഃഖവെള്ളിയും ഈസ്റ്ററും ഉള്‍പ്പെടെ ക്രൈസ്തവരുടെ ഏറ്റവും പ
പുരസ്കാരനിറവിൽ സ്റ്റൈൽ മന്നൻ
ഇന്ത്യൻ സിനിമയിലെ സ്റ്റൈൽ മന്നൻ രജനീകാന്തിനെ
ഓർമകളുടെ പെസഹാ
“ഞാൻ നിന്റെ വീട്ടിൽ പെസഹാ ആചരിക്കും’’ (മത്താ 26:18)
യുവതയെ കാണാത്ത പ്രകടനപത്രികകൾ
തെരഞ്ഞെടുപ്പ് പ്രചാരണം മുറുകിയതോടെ പതിവുപോലെ രാ
കോഴിക്കോട്ട് കോളിളക്കം?
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത്, ലോക്സഭ
മലപ്പുറത്ത് അപ്രതീക്ഷിത പോരാട്ടങ്ങൾ
അപ്രതീക്ഷിതമായ മത്സരങ്ങളാ
എറണാകുളം പിടിക്കാൻ വാശിയോടെ
കഴിഞ്ഞ ഇടതു കാറ്റിലും ഇടത്തോട്ടു വീഴാതെ പി
വാഴാനും വീഴ്ത്താനും പാലക്കാടൻ പോര്
ചുരംകടന്നെത്തുന്ന ഉഷ്ണച്ചൂട് ഇത്തവണ കോട്ടകൊ
കോട്ടയത്ത് അതിജീവന പോരാട്ടം
തോൽക്കാൻ മനസില്ല, തോറ്റാൽ നിലനിൽപ്പുമില്ല
തിളച്ചുമറിഞ്ഞ് സുഗന്ധം വിളയും ഭൂമി
പതിവിലും വീര്യം നിറഞ്ഞ പോരാട്ടമാണ് ഇടുക്കി ജില്ലയിലെ എല്ലാ മണ്ഡ
ആലപ്പുഴയുടെ മനസ് എങ്ങോട്ട്?
ആലപ്പുഴയുടെ മനസറിയുക പ്രയാസകരമാണ്. പ്രതിപക്ഷനേതാ
ത്രികോണ പോരാട്ടത്തിൽ പത്തനംതിട്ട
ഒരുകാലത്ത് യുഡിഎഫിന്റെ കോട്ടയായിരുന്നു പത്ത
ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്നു
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ഞെട്ടിക്കുന്ന ആരോപണങ്ങളുട
ദേശിംഗനാട്ടിലേത് അഭിമാന പോരാട്ടം
ജില്ലാ സഫാരി / എസ്.ആർ. സുധീർകുമാർ
കൊല്ല
അമ്പരപ്പിക്കുന്ന വാഗ്ദാനങ്ങൾ
അനന്തപുരി / ദ്വിജൻ
അവസാനം ബിജെപിയുടെ കേരള
പൂരങ്ങളുടെ നാട്ടിൽ ഇഞ്ചോടിഞ്ച്
ജില്ലാ സഫാരി / ഫ്രാങ്കോ ലൂയിസ്
കഴിഞ്ഞ തവണ യു
തെന്നിന്ത്യയില്‍ പടയ്ക്കു പുതുതന്ത്രങ്ങൾ
ദക്ഷിണേന്ത്യയില്‍ കര്‍ണാടകയില്‍ മാത്രം അധികാരം നുണയുന്ന ബിജെപിക്കു കേരളം, തമ
ഇളകുമോ കണ്ണൂരിലെ ഉറച്ച കോട്ടകൾ?
മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ജനവിധി തേ
എൽഡിഎഫ് സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നു: ആന്റണി
കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവും മുൻ പ്രതിരോധമന്ത്രിയും മുൻ മുഖ്യമന്ത്രിയ
ഇടതുവച്ച് വലതുമാറി വയനാട്
യുഡിഎഫിന്റെ കോട്ടയെന്നാണ് ഒരുകാലത്ത് വയനാട് അറി
ഇതോ മതസ്വാതന്ത്ര്യം, മതേതരത്വം?
മതസഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും പേരിൽ വളരെ പ്രശസ്തിനേടിയ രാജ്യമാണ്
ഈ മണ്ണ് ഞങ്ങളുടേതു കൂടിയാണ്!
ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസ
ഉദുമയിലും മഞ്ചേശ്വരത്തും തീപാറും
അഞ്ച് നിയമസഭാമണ്ഡലങ്ങളുള്ള കാസർഗോഡ് ജില്ലയിൽ വ
Latest News
തിരുവനന്തപുരത്ത് പടക്ക നിർമാണശാലയിലുണ്ടായ അപകടം; മരണം രണ്ടായി
കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; യുവാവിന്റെ രണ്ട് കൈപ്പത്തിയും അറ്റു
ഉത്സവത്തിനിടെ സംഘർഷം; ആലപ്പുഴയിൽ 15 വയസുകാരൻ കുത്തേറ്റ് മരിച്ചു
ആർസിബിക്ക് തുടർച്ചയായ രണ്ടാം ജയം
മന്ത്രി വി.എസ് സുനിൽകുമാറിന് വീണ്ടും കോവിഡ്
Latest News
തിരുവനന്തപുരത്ത് പടക്ക നിർമാണശാലയിലുണ്ടായ അപകടം; മരണം രണ്ടായി
കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; യുവാവിന്റെ രണ്ട് കൈപ്പത്തിയും അറ്റു
ഉത്സവത്തിനിടെ സംഘർഷം; ആലപ്പുഴയിൽ 15 വയസുകാരൻ കുത്തേറ്റ് മരിച്ചു
ആർസിബിക്ക് തുടർച്ചയായ രണ്ടാം ജയം
മന്ത്രി വി.എസ് സുനിൽകുമാറിന് വീണ്ടും കോവിഡ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top